കവിയൂർ രാജശേഖരനെന്ന ജേഷ്ഠ കവിക്ക് സമർപ്പണം ..!!
കരിമേഘങ്ങൾ നോവുപകർന്നതോ
കരിവളകളിൽ മുത്തുമണി പൊഴിഞ്ഞു
കാലം നൽകിയ അമ്പിളി പൂ പുഞ്ചിരി
കുളിർ കോരി കണ്ടുനിന്നവരൊക്കെ
കളിപറഞ്ഞു ചിരിച്ചവരാരുമില്ല
കിടക്കമാത്രം കൂട്ടിനായി താങ്ങിയൊപ്പം
കെട്ടിയ താലിയും കൈപിടിച്ച തണലും
കാവലായി കണ്ണ് തുടക്കുന്നു കഷ്ടം
കർമ്മഫലങ്ങൾ കർത്തവ്യങ്ങൾ
കേവലം വാക്കുഭംഗി തീർത്തു
കണ്ടവർ കണ്ടവർ പറഞ്ഞു പിരിഞ്ഞു
കവിത മെല്ലെ കണ്ണുനീർ വാർത്തു
കിടന്നകിടപ്പു കണ്ടു തിരിഞ്ഞു നടന്നു
കവിയതു അറിഞ്ഞു മൊഴിഞ്ഞു
കദനങ്ങൾക്കിനിയുണ്ടോ മുറിവ്
കരിക്കാൻ ആവുമോ കാലാന്തരേ ..?!!
കവികിടപ്പു മനസ്സിന്റെ നോവുമായ്
കഴിഞ്ഞകാലങ്ങളിനി മടങ്ങുകയില്ലല്ലോ
കാമ്യമാം കായ ശുദ്ധിയേക്കാൾ
കലർപ്പില്ലാ മനശുദ്ധിയല്ലോ വേണ്ടു ..!!
ജി ആർ കവിയൂർ
28 .08 .2019
കട്ടിലിലിന്നു കഴിയുന്ന
കവിയൂർ രാജശേഖരനെന്ന
ജേഷ്ഠ കവിക്ക് സമർപ്പണം ..!!
Comments