ജീവിത വീഥിയിലായ്
ജീവിക്കുന്നീവിധം നൊമ്പരമാർന്നൊരു വീഥിയിലായ്
കത്തിനില്ക്കു മൊരു ചിരാഗെങ്കിലുമന്ധകാരം ചുറ്റിലും ...
ജന്മജന്മാന്തരങ്ങളായി തമ്മിലകന്നിട്ടുമിന്നും
അണയുന്നില്ല ഉള്ളിന്റെയുള്ളിലെ അഗ്നിയിതുവരക്കുമേ ..!!
അകലെ ചക്രവാളത്തില്‍ വിരിഞ്ഞു നിലാപുഞ്ചിരി
അരികിലണഞ്ഞില്ലല്ലോ മുല്ലപൂ സുഗന്ധം സുന്ദരം ..!!
വന്നടുത്തുവല്ലോ തിരമാലകള്‍ കരയോടോപ്പം
ചുംബനകമ്പനം നല്കിിയകന്നു മൌനമായ്..!!
മുട്ടിയുരുമ്മി നില്ക്കും മുകിലുകളെ
മലമുകളില്‍ നിന്നുമകറ്റി വിരഹകാരകനായ് കാറ്റ് ..!!
ജീവിക്കുന്നീവിധം നൊമ്പരമാര്ന്നൊിരു വീഥിയിലായ്
കത്തിനില്ക്കു മൊരു ചിരാഗെങ്കിലുമന്ധകാരം ചുറ്റിലും
Comments