അമൃത തുല്യം ..!!
ശൈവ വൈഷ്ണവ ശാക്തേയങ്ങൾ
അനസൂതം മുഴങ്ങുന്ന മനമന്ദിരത്തിൽ
അറിയാതെ ഭീതിയുടെ നിഴൽപരക്കുന്നു
തമ്മിൽ തമ്മിൽ ഞാനെന്ന ഭാവ രൂപം
താണ്ഡവമാടി ശയ്യാതല്പത്തിൽ നിന്നും
ഏകാത്മ ചൈതന്യം തീർക്കുന്നുവല്ലോ
അറിവെന്ന കെടാവിളക്കിലെ ജ്യോതിസ്സ്
കൈലാസ വൈകുണ്ഡങ്ങൾ താണ്ടുമ്പോൾ
ഭുവിതടങ്ങളിൽ തണലേകുന്നു വല്ലോ
അകാര ഉകാര മകാരങ്ങളാൽ അക്ഷര ബ്രഹ്മമം
മാറ്റൊലികൊള്ളുന്നു അനന്തതയുടെ അപാരതയിൽ
സഞ്ജീവനി തീർക്കുന്നു അമൃത തുല്യം ..!!
Comments