കുറും കവിതകൾ 793

ദേശാടന ഗമനത്തിലും
ഇളവേൽപ്പു ചില്ലമേൽ
വിരഹമൗനം ..!!

ചില്ലകളുണങ്ങിയ
ചതുപ്പിൽ പറന്നിറങ്ങി .
ജീവിതമെന്ന പക്ഷി ..!! 

വലനെയ്തു കാത്തിരുന്നു
നോവിന്റെ വയറുകൾ .
വരാനുണ്ടിനിയും വേനൽ മഴ ..!!

പ്രത്യാശയുടെ നിലാവ്
മൗനം ഉറങ്ങും പ്രാത്ഥനയിൽ
കുളിർകാറ്റു മഴയറിയിപ്പ് ..!! 

മാതൃ പിതൃ പിണ്ഡങ്ങൾ
തിരയടിച്ചു ഉയരുന്നു
വിശപ്പകന്ന ബലിക്കാക്ക ..!!

നിലനിൽപ്പുകളുടെ
കൊമ്പുകോർക്കലുകൾ
മനസ്സൊരു മാൻപേട  ..!!

അസ്തമയ സന്ധ്യ
വർണ്ണങ്ങൾ തീർക്കുന്നൊരു
രാവിൻ സ്വപ്‍ന മൗനം ..!!


പച്ചിലപ്പടർപ്പുകളിൽ
നിറമാറലുകൾ ..
കടിച്ചാൽ ഓണമടുക്കുമെന്നു ..!! 

അടഞ്ഞ കണ്ണുകളിൽ
സ്മരണകളുടെ പ്രകാശം
കടൽക്കാറ്റു വീശി ..!!

കാത്തിരിപ്പിന്റെ ചുണ്ടളവ്
ഒരു ഉരുളവലുപ്പം....
നനഞ കൈകൊട്ടുകൾ  ..!!  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “