അറിയുമോ നീയെൻ ആത്മവ്യഥ ..!!
പെയ്യ്തൊഴിയാത്ത മഴമേഘങ്ങളേ
അറിയുമോ നീയെൻ ആത്മവ്യഥ
കടലാസാൽ തീർത്തൊരെൻ കളിവഞ്ചിയതാ
കാറ്റിലാടിയുലയുമ്പോൾ കരകവിയുന്നോരെൻ
കദനങ്ങൾ തീർക്കും നോവുകൾ പൂക്കുന്നു
ഞാനറിയാതെ വാക്കുകൾ വരികളായ്
പടരുന്നു വിരൽത്തുമ്പിൽ ഗസലായ് കവിതയ്....
അറിയില്ല എനിക്ക് നിന്നോട് പറയുവാൻ
അറിയുന്നു ഞാൻ എൻ ഹൃദയത്തിൽ സൂക്ഷിക്കുന്നൊരു
ആരോരും കാണാത്തൊരെൻ സ്നേഹ പുഷ്പങ്ങൾ
നിനക്കായ് മാത്രം നിത്യവും നേദിക്കുന്നു
എന്നിട്ടുമെന്തേ നീ അറിഞ്ഞില്ലല്ലോ എന്റെ ഹൃദയ മിടിപ്പുകൾ
പെയ്യുക പെയ്യുക പെയ്യ്തു തീർക്കുക കണ്ണുനീർ ചാലുകൾ
ഒഴിയട്ടെ നോവുകൾ തണുക്കട്ടെ ഉള്ളം കുളിരട്ടെ
പെയ്യ്തൊഴിയാത്ത മഴമേഘങ്ങളേ
അറിയുമോ നീയെൻ ആത്മവ്യഥ ..!!
https://youtu.be/EtHEQTiz9Ys
ജി ആർ കവിയൂർ
25 .08 .2019
Comments