രാവിൽ വന്ന കനവേ...

രാഗാർദ്രമാം നിമിഷങ്ങളുടെ നിറവിൽ
രാവേറെ ആയെന്നറിഞ്ഞോ
രാവിൽ വന്ന കനവേ...
നാവിൽ വന്ന മധുരം
നാലാളറിഞ്ഞു പോയോ
നാണത്താൽ മുഖം കുനിഞ്ഞോ ...
കണ്ണിൽ തിളക്കമേറി
കാണാൻ കൊതിച്ചുനിന്ന്
കവിത പൂത്താലി കോർത്തോ ....
ആവണി വന്നടുത്തു
ആരവം മുഴങ്ങി കാതോർത്തു
ആരോ ഒരാളലവൻ വന്നണഞ്ഞോ ....
മാനത്തു താരകം തെളിഞ്ഞു
മനസ്സിൽ പൂനിലാവുദിച്ചോ
മാധവന്റെ കുഴലൂതു കേട്ടുണർന്നോ .....
കാണാൻ കൊതിച്ച തൊക്കെ
കണ്ണിലുറങ്ങുമെൻ കനവ്
കട്ടെടുത്തു നീയകന്നോ ...
രാഗാർദ്രമാം നിമിഷങ്ങളുടെ നിറവിൽ
രാവേറെ ആയെന്നറിഞ്ഞോ
രാവിൽ വന്ന കനവേ...
ജി ആർ കവിയൂർ
27 .08 .2019
Comments