നാമിനി എങ്ങോട്ടേക്കു





നെന്മേനി വാകപ്പൂക്കൾ ചൂടി
ചക്രവാള താമ്പളമൊരുങ്ങി 
നാണിച്ചുനിൽക്കുമാ രാവൾ മെല്ലെ
നഖത്താൽ വരച്ചു വെണ്ണിലാവ് 
കട്ടികമ്പളത്തിനു വെളിയില്ലെത്ത്നോക്കി
രാക്കുയിലുകൾ പാട്ടുപാടി
ആവണിയൊരുങ്ങി മുല്ലപ്പൂ ചൂടി
തുമ്പകൾ ഞെടുവീർപ്പിട്ടു തൊടികളിൽ
വെയിലും മഴയും മാറിമാറി പെയ്യ്തു
എന്തോ പരിഭവത്താൽ ഒറ്റക്കുമിരട്ടക്കും
തുമ്പികൾ പറന്നു പുൽക്കൊടി തുമ്പിലിരുന്നു
അകലെ കമ്പോളത്തിണ്ണകളിൽ പങ്കാളികളാവും
ബെങ്കാളികൾ കൈയ്യാളി ബാലോ ചീലോ പറഞ്ഞു
മലനാടിന്റെ മാറിയ മുഖം കണ്ടു ബലിത്തമ്പുരാൻ
ഞെട്ടി തരിച്ചു ,തനിക്കു ചുറ്റും തന്നെ പോലെ ഉള്ളവർ
ശമ്പളത്തിനും പടിക്കായി  മുറവിളികൂട്ടുന്നു
ഇനിയെന്തെന്നറിയില്ല പ്രളയങ്ങളെ  പങ്കിട്ടു
പിച്ചതെണ്ടി നടക്കുന്നു ചിലവായിൽ പോകാൻ
കോമരങ്ങൾ ഇറങ്ങുന്നത് കണ്ടു വെളിച്ചപ്പാടും
കുത്തും കോമയുമില്ലാതെ കടക്കെണി കേറി
കടംകേറും അളം കേരളമിന്നു-
യെങ്ങോട്ടേക്കെന്നറിയാതെ ഞാനും
എന്തൊക്കയോ ചിന്തിച്ചു പോയി ..!!
 
ജീ ആർ കവിയൂർ
22  -08  -2019 
  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “