ശ്രീയെഴും വല്ലഭ...!!
തിരുവല്ലയിൽ വാഴും തിരുമേനിയെ തൊഴുന്നേൻ
തിരിഞ്ഞൊന്നു നോക്കണേ തീരാ ദുഃഖങ്ങളൊക്കെ
തിരുവുള്ള കേടില്ലാതെ തിരുകൃപയാലെ നിത്യം
തിരുവല്ലാഴപ്പാ തൃക്കൺ പാർത്തനുഗ്രഹിക്കണമേ ..!!
തിരു രൂപം വർണ്ണിക്കാനാവാതെ മൗനിയായിടുന്നേരം
രൂപക താളത്തിൽ കൊട്ടി പാടുന്നുയെൻ മനം...
രുക്മിണി ഭാമമാർ കേറ്റം പ്രിയകരം
''രു '' അകലും തവ രൂപമെത്ര മോഹനം !!
വലഞ്ഞു വഴിയറിയാതെ നില്ക്കുമെന്നേ
വല്ലവിധവും വല്ലഭാ കാത്തു കൊള്ളണേ....
തിരുവില്ലം കാട്ടികൊടുത്തു ചംക്രോത്തമ്മക്ക്
തിരുവല്ലയിൽ വാഴും ശ്രീയെഴും വല്ലഭാ തൊഴുന്നേൻ ..!!
ജീ ആർ കവിയൂർ
17.08 .2019
Comments