ഓർമ്മപെയ്യത്ത് ..!!


ഓർമ്മപെയ്യത്ത് ..!!



ഓർമ്മകളിപ്പോഴും കടന്നു പോകുന്നുണ്ട്
കഴിഞ്ഞ കാലങ്ങളിനിയും പിച്ചവെക്കുന്നു
നിന്നിലും പടരാറുണ്ടോയീ  ചിന്തകളൊക്കെ ..?!!

ശക്തമായ കാറ്റും മഴയും മിന്നലും മേഘ
ഗർജനങ്ങളുമുണ്ടായിരുന്നെങ്കിലും നീ
നൽകിയകന്ന സ്നേഹ സ്പർശനങ്ങൾ

ഇന്നും ഓർമ്മകളിൽ തിരതല്ലുന്നു
എത്രയോ രാവുകൾ നിൻ മൊഴികളിൽ
മുങ്ങിയുണർന്ന വെളുപ്പാൻകാലങ്ങളെ 

മറക്കാനാവാതേ  ഇന്നുമൊർമ്മകൾ 
ദിനങ്ങളെ ഉറക്കി ഉണർത്തുന്നു
തിരമാലകൾ വന്നലച്ചു പോകുന്നുയിന്നും

വിരഹമാർന്ന എൻ മനസ്സിൽ വെഞ്ചാമരം
വീശിയകലുന്നു നിൻ കൂന്തലാൽ മറക്കുമെൻ
ഓർമ്മമുഖത്താകെ നിരാശാപടർന്നുവല്ലോ ...

കടന്നു പോകുന്നുണ്ടെയിന്നും വീണ്ടും
കഴിഞ്ഞ കാലങ്ങളിനിയും പിച്ചവെക്കുന്നു
നിന്നിലും പടരാറുണ്ടോയീ  ചിന്തകളൊക്കെ ..!!


ജി ആർ കവിയൂർ
26   .08 .2019  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “