അമര്‍ത്യ ദർശനം ..!! സ്റ്റെല്ല ടൈസന്റെ ആംഗലേയ കവിതയുടെ വിവർത്തനം
അമര്‍ത്യ ദർശനം ..!!
(സ്റ്റെല്ല ടൈസന്റെ ആംഗലേയ കവിതയുടെ വിവർത്തനം )

മൗനമാർന്ന നിമിഷങ്ങളൊരു പ്രകാശമായ്
പ്രതിബിംബമാകുന്നുവല്ലോ നമ്മളിൽ ...!!
ആർത്തലച്ചു വന്നു ശാന്തമായ്
തിരികെ പോകും തിരമാലകളെന്റെ
പരിശുദ്ധത മയങ്ങി ഉണരുന്ന ഏകാന്തമാം
ഹൃദയാഴങ്ങളിൽ കുടികൊള്ളും
ദൈവത്തെ അറിഞ്ഞു തൊട്ടകലുന്നുവല്ലോ
അവിടെമല്ലോ ദുഖങ്ങളൊക്കെ അലിഞ്ഞില്ലാതെയാകുന്നത്
ഒപ്പം സത്യമാം സ്നേഹ രൂപംകൊണ്ട്
ജീവ ജലമായ് ദൈവമായ് എന്നിൽ
എന്റെ ഖര രൂപം പ്രാപിക്കുന്നത് ..!!
മുറിവേറ്റതോ നഷ്ടമായ ജീവനെ
ആയുഷ്ക്കാലങ്ങളിൽ പുനർജനിപ്പിക്കുന്നുവോ ..!!
നാമൊരു ബീജമായ് ചുരുണ്ടു അജ്ഞാതമാം
ജീവജലത്തിൽ കിടന്നപ്പോൾ
ഊർജം പകർന്നു തെളിവാക്കി തന്നു
നാം ആരെന്നു .....
പ്രകൃതി അചിരദര്‍ശനമാം ,
നിത്യതയാർന്ന പ്രകാശം ചൊരിഞ്ഞു ...!!
ജീ ആർ കവിയൂർ
13.08.2019
(സ്റ്റെല്ല ടൈസന്റെ ആംഗലേയ കവിതയുടെ വിവർത്തനം )

മൗനമാർന്ന നിമിഷങ്ങളൊരു പ്രകാശമായ്
പ്രതിബിംബമാകുന്നുവല്ലോ നമ്മളിൽ ...!!
ആർത്തലച്ചു വന്നു ശാന്തമായ്
തിരികെ പോകും തിരമാലകളെന്റെ
പരിശുദ്ധത മയങ്ങി ഉണരുന്ന ഏകാന്തമാം
ഹൃദയാഴങ്ങളിൽ കുടികൊള്ളും
ദൈവത്തെ അറിഞ്ഞു തൊട്ടകലുന്നുവല്ലോ
അവിടെമല്ലോ ദുഖങ്ങളൊക്കെ അലിഞ്ഞില്ലാതെയാകുന്നത്
ഒപ്പം സത്യമാം സ്നേഹ രൂപംകൊണ്ട്
ജീവ ജലമായ് ദൈവമായ് എന്നിൽ
എന്റെ ഖര രൂപം പ്രാപിക്കുന്നത് ..!!
മുറിവേറ്റതോ നഷ്ടമായ ജീവനെ
ആയുഷ്ക്കാലങ്ങളിൽ പുനർജനിപ്പിക്കുന്നുവോ ..!!
നാമൊരു ബീജമായ് ചുരുണ്ടു അജ്ഞാതമാം
ജീവജലത്തിൽ കിടന്നപ്പോൾ
ഊർജം പകർന്നു തെളിവാക്കി തന്നു
നാം ആരെന്നു .....
പ്രകൃതി അചിരദര്‍ശനമാം ,
നിത്യതയാർന്ന പ്രകാശം ചൊരിഞ്ഞു ...!!
ജീ ആർ കവിയൂർ
13.08.2019
Comments