" ഒരു അനശ്വരമായ ആശ്ലേഷം "

" ഒരു അനശ്വരമായ ആശ്ലേഷം "

Related image

.നിന്റെ സ്‌മൃതിപഥങ്ങളിൽ ഞാനെന്ന
 ചിന്തകൾ നിറഞ്ഞു നിൽക്കുന്നു
അവയുടെ  പരിമളഗന്ധം പുഷ്പസമാനമാക്കുന്നു
എപ്പോൾ മുതൽ നീ വിരിഞ്ഞു പരിലസിക്കുന്നുവോ
പ്രിയേ ആ വർണ്ണങ്ങളൊരിക്കലും മായിക്കല്ലേ 

.ഞാൻ നിൻ ഗേഹത്തിൽ വസിക്കുന്നു
എങ്ങിനെയാണോ ഒരു കാറ്റ് ഗർഭം പേറും
 മേഘങ്ങളെ ആലിംഗനം ചെയ്യുന്നത്
എപ്പോളാണാവോ അവ പൊട്ടി വീണ്
നാം ഇരുവരെയും നനച്ചു കുതിര്‍ക്കുക 

ഞാനോർക്കുന്നു നീയൊരു
പക്ഷിയുടെ ചുണ്ടിലെ പാട്ടായി
പച്ച പടർപ്പാർന്ന ചില്ലകളിൽ നിന്നുമൊഴുകുക
വന്നിരിക്കുക എൻ ചാരത്തു പുലരിയിൽ
അറിയുക ആ അനവദ്യാനന്ദമാം  സംഗീതത്തെ ...!!

.
വീശി കടന്നകലും കാറ്റിനെ പോലെ
എന്നെ തുടച്ചു നീക്കല്ലേ വേദന പേറും
ചില്ലകളിൽ നിന്നും വീണുചിതറും
കരീലകളെന്ന കണക്കെ 
എന്നെ നിൻ കാരവലയത്തിലാക്കി
നിൻ സ്നേഹം നിറഞ്ഞ നെഞ്ചോട് ചേർക്കുക

എന്നെ കൂട്ടുവിടാതെ നീ നിദ്രയുടെ
കനവിൽ  ചേർത്തു വക്കുക
എന്റെ കൺപീലികൾ  തുറക്കുവരക്കും
നിന്റെ സ്വപ്‍ന  കാരാഗ്രഹത്തിൽ
എന്നെ ബന്ധനസ്ഥനാക്കുക
ഒരു മായാ സ്വപ്നാടത്തിലായ്  ...!! 
.
വിട്ടുപിരിയല്ലേ എന്നെ എൻ മരണത്തിലും
.അഗ്നിയിലേക്കു എടുത്തു ചാടും നിശാശലഭമായ്
എന്റെ കൂടെ തന്നെ ചേർന്നിരിക്കുക
 തീക്ഷണതയാർന്ന പ്രണയത്തിലായ്
നമുക്കിരുവർക്കും ആലിംഗനങ്ങളിൽ മുഴുകാം
ജനിമൃതികളുടെ ജന്യമാം അനുഭൂതിയായ്....!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “