കൺ കുളിർക്കെ കണ്ടില്ല
കൺകുളിർക്കെ കണ്ടില്ലൊന്നു മിണ്ടിയില്ല
നേരിട്ടുകാണാനെറെ ആഗ്രഹമായിരുന്നു
ഋതുക്കൾ കൊഴിഞ്ഞിട്ടുമില്ലായറിവ് നിന്നെ കുറിച്ച്
രാപകലില്ലാതെ എവിടെയൊക്കയോ അലഞ്ഞു നടന്നു
മുങ്ങിനിവർന്നു കതിരവൻ ചക്രവാളങ്ങളി നിന്നും
പുഴയുടെ സംഗീതത്തിൽ നിന്നറിഞ്ഞു നിന്നെ കുറിച്ചു
കൺകുളിർക്കെ കണ്ടില്ലൊന്നു മിണ്ടിയില്ല
നേരിട്ടുകാണാനെറെ ആഗ്രഹമായിരുന്നു
എന്റെ മൗനത്തിനൊപ്പം കാറ്റും നിലച്ചു
നാവേറെ അറിഞ്ഞു മനസ്സിന്റെ നൊമ്പരം
കൺചിമ്മിനിന്ന താരകങ്ങൾക്കറിയില്ല
അറിയില്ല വിരഹസഞ്ചാരിക്ക് രാവിന്റെ നീളം
കൺകുളിർക്കെ കണ്ടില്ലൊന്നു മിണ്ടിയില്ല
നേരിട്ടുകാണാനെറെ ആഗ്രഹമായിരുന്നു
പകലിന്റെ വരവും നടപ്പിന്റെ വേഗതയും
കാലങ്ങൾ കടന്നേറെ മുന്നോട്ടു പോയി
രൂപങ്ങൾമാറി വർണ്ണങ്ങൾ മങ്ങി
സ്വരം ശ്രുതിവിട്ടു പാടി അപസ്വരങ്ങൾ
കൺകുളിർക്കെ കണ്ടില്ലൊന്നു മിണ്ടിയില്ല
നേരിട്ടുകാണാനെറെ ആഗ്രഹമായിരുന്നു
കടൽ കരയെ പുണർന്നകന്നു പലവട്ടം
കരയാതെ ഇരുന്നില്ല വിരഹത്തിൻ കണ്ണീർ
മലയെ ചുംബിച്ചകന്നു മേഘങ്ങളും
പലവട്ടം കണ്ണുനീർ മഴ പെയ്യ്തൊഴിഞ്ഞു
കൺകുളിർക്കെ കണ്ടില്ലൊന്നു മിണ്ടിയില്ല
നേരിട്ടുകാണാനെറെ ആഗ്രഹമായിരുന്നു
ജി ആർ കവിയൂർ
27 .08 .2019
Comments