കുറും കവിതകൾ 797
മഴമുത്തുക്കളുടഞ്ഞു
കരിവളകളിൽ .
ലാഘവമാർന്നു മനം ..!!
വസന്തം വരവറിയിച്ചു
വിരഹ മൗനം .
ചില്ലകളിൽ കൂടുകൂട്ടി ..!!
മനമുരുണ്ടു
ചെമ്മൺ പാതയിലൂടെ .
നഷ്ട ബാല്യം ..!!
ഇലയില്ലാ ചില്ലകളിൽ
നനഞ്ഞ ചിറകുമായ്
മൂളിപാടി വിരഹം..!!
മഴയകന്ന മാനം
അമ്മയകന്ന നിമിഷം .
കുഞ്ഞി ചിറകുകൾ ത്രസിച്ചു..!!
മഞ്ഞണിഞ്ഞ ചില്ലകൾ
ഏറെ പിന്നിലോട്ടു നടന്നു
പുൽപടർപ്പിലൂടെ മനം ..!!
തഞ്ചാവൂർ സന്ധ്യയിൽ
ഗോപുരമുകളിൽ മൗനമുടച്ചു
ചേക്കേറും കുറുകും ചിറകുകൾ ..!!
പകലന്തിയുടെ കഷ്ടപ്പാടിൽ
നിദ്രയിൽ മയങ്ങുന്നു ...
അച്ചിയെ വേണ്ടാതെ കൊച്ചി ..!!
ചക്രവാളങ്ങളൊന്നിക്കുന്നു
രാപ്പകളുടെ സംഗമം
ചുംബന കമ്പനം ..!!
വിശപ്പെന്ന ശപ്പന്റെ മുന്നിൽ
രാപകലില്ലാതെ നീളുന്നു
കണ്ണുകളിൽ അതിജീവനം ..!!
കരിവളകളിൽ .
ലാഘവമാർന്നു മനം ..!!
വസന്തം വരവറിയിച്ചു
വിരഹ മൗനം .
ചില്ലകളിൽ കൂടുകൂട്ടി ..!!
മനമുരുണ്ടു
ചെമ്മൺ പാതയിലൂടെ .
നഷ്ട ബാല്യം ..!!
ഇലയില്ലാ ചില്ലകളിൽ
നനഞ്ഞ ചിറകുമായ്
മൂളിപാടി വിരഹം..!!
മഴയകന്ന മാനം
അമ്മയകന്ന നിമിഷം .
കുഞ്ഞി ചിറകുകൾ ത്രസിച്ചു..!!
മഞ്ഞണിഞ്ഞ ചില്ലകൾ
ഏറെ പിന്നിലോട്ടു നടന്നു
പുൽപടർപ്പിലൂടെ മനം ..!!
തഞ്ചാവൂർ സന്ധ്യയിൽ
ഗോപുരമുകളിൽ മൗനമുടച്ചു
ചേക്കേറും കുറുകും ചിറകുകൾ ..!!
പകലന്തിയുടെ കഷ്ടപ്പാടിൽ
നിദ്രയിൽ മയങ്ങുന്നു ...
അച്ചിയെ വേണ്ടാതെ കൊച്ചി ..!!
ചക്രവാളങ്ങളൊന്നിക്കുന്നു
രാപ്പകളുടെ സംഗമം
ചുംബന കമ്പനം ..!!
വിശപ്പെന്ന ശപ്പന്റെ മുന്നിൽ
രാപകലില്ലാതെ നീളുന്നു
കണ്ണുകളിൽ അതിജീവനം ..!!
Comments