മഴ കനവ്

Image may contain: cloud, sky, bird, outdoor and nature


കാവലാളവൻ ഭൂമിയുടെ മാറിടത്തിൽ
കിനാക്കണ്ടു  കിടന്നു ഒരു വേഴാമ്പലായ്
കിനിയും ഒരു വർഷ ചിലമ്പൊലിക്കായ്‌
കംബള പരിരംഭണ  ശീതളസ്പർശമോർത്ത്

വരണ്ട സിരകളിൽ വിതുമ്പുന്ന മോഹങ്ങൾ
വിരഹം ഗ്രസിച്ച ഉടലാഴങ്ങളിൽ മേഘ ഗർജനം
വിരലുകൾ വിതുമ്പി അക്ഷര പെയ്യ്ത്തിനായ്
വരവറിയിച്ചു മനമോഹിനി മേഘവർഷിണി 

മയിലാടി മായാ മോഹങ്ങൾ മേദിനിയുടെ
മനമറിഞ്ഞു മണം പരത്തി ചുരത്തിതീർക്കുന്നു
മഞ്ഞവെയിൽ കാർന്നു തിന്നു മദിച്ചു നിൽക്കുന്നു
മനമിപ്പോഴുമോർമ്മകളിൽ കള്ളകർക്കിടം ...!!!   

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “