കുറും കവിതകൾ 795


നീലാവാനം
മഴമേഘങ്ങളോഴിഞ്ഞു  ..
വിരഹത്തിൻ ഉഷ്ണം .!!

ഇരുണ്ടവാനം
ദേശാടന ഗമനം .
ഉടഞ്ഞു ചിതറി പുഴ .. !!

മഴമേഘങ്ങൾ മുട്ടിയുരുമ്മി
മല മടക്കുകൾക്ക് രോമാഞ്ചം.
വിരമുറങ്ങി ഒറ്റക്കൊമ്പിൽ ..!!

ഏകാന്തത മൗനമൊതുക്കി
മിഴികളിൽ വിരഹം.
ചില്ലയിൽ  കാത്തിരിപ്പിന്റെ നോവ് ..!!

മണിയടിയുടെ ഊഴം
കാത്തിരിപ്പിന്റെ ഇടനാഴി ..
ഉപ്പുമാവിൻ കനവുകൾ ..!!

നിറപുത്തരി തേടി
കർക്കടത്തിൽ .
ഓണത്തുമ്പി പാറി ..!!

ചക്രവാളം കറുത്തു
കാലവർഷം നിറമാറ്റം .
കലങ്ങിയ കണ്ണുകൾ ..!! 

ആകാശവും കടലും കരയും
കൂടെയുണ്ടെങ്കിൽ എവിടേ
ഏകാന്തതക്ക് സ്ഥാനം ..!!

ഉടയാതെ ഉടലുകൾ
തീർക്കുന്നുണ്ട്
വിശപ്പെന്ന ശപ്പൻ  ..!!

പാർക്കാൻ വേണ്ട
മുന്തിരി തോപ്പുകളേറെ
മാർഗ്ഗം അതിജീവനം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “