കുറും കവിതകൾ 794

മൗനമുറങ്ങി ഉണരുന്നു
നൈവേദ്യ മധുരം.
ജപം ഉച്ചസ്ഥായിൽ ..!!

വിശ്വാസനങ്ങൾ
മുങ്ങി നിവരുന്നു.
പുലർകാല പുണ്യം ..!!

അകലെയല്ലോരു
പുഴയുടെ മരണം .
ചുട്ടുപൊള്ളുന്നു കാല്പാദം ..!!

മാടായിക്കാവിലുറഞ്ഞു തുള്ളി 
മാരിത്തെയ്യങ്ങൾ......
കുരുത്തോലകൾക്കു കരുത്ത് ..!!

ഇരുളുംവെളിച്ചവും
സമരേഖയാകുന്നു .
ഓർമ്മകൾ ചേക്കേറുന്ന കൊത്തളം..!!

ജാലകക്കാഴ്ച്ചകൾ
മിന്നിമറഞ്ഞു .
തണുത്ത സുപ്രഭാതം..!!

കൊഴിഞ്ഞ ചില്ലകളിൽ
വിരഹസന്ധ്യ ..
ചിന്ത കൂടുകൂടാനൊരുങ്ങി..!!

അക്ഷരങ്ങൾ ചേക്കേറിയ 
നനഞ്ഞ സന്ധ്യ...
അന്നം തേടുന്ന ചുണ്ടുകൾ ..!!

മലയും മേഘവും തൊട്ടുരുമ്മി
ദേശാടനചിറകുകൾ ..
വിശപ്പിൻ സന്ധ്യാരാഗം ..!!

നനഞ്ഞ ഉരുളൻ കല്ലുകളിൽ
ഇഴഞ്ഞു നടന്നു പകൽ .
പ്രകൃതിയുടെ വിശപ്പ് ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “