" ഞാനും നിൻ പ്രതിഛായയും

" ഞാനും നിൻ പ്രതിഛായയും  "


എന്റെ നിഴലെന്നോട് അപേക്ഷിച്ചു
വിട്ടകലല്ലേയവളെ പിന്നെ തേടരുതേ
ഒരു തണുവാർന്ന നിഴലിലായ്
തിളയ്ക്കുന്ന സൂര്യന്റെ കിരണമേറ്റു
ചോരി മണലിന്റെ ചുംബനം കൊണ്ട്
കാൽവിരലുകൾ വരച്ചു അക്ഷരപൂക്കൾ
അലിവെന്നോടെന്നറിയിക്കും പോലെ 

അറിഞ്ഞു ഞാനാ കുളിർ മുത്തുകൾ പൊടിഞ്ഞു
കൺപീലികളിൽ നിന്നുവീണുടഞ്ഞു സ്നേഹ ബാഷ്പം
അറിഞ്ഞു ലവണരസമെൻ ചുണ്ടുകളിൽ അമൃതം
കണ്ടു സ്വയമെൻ പ്രതിബിംബത്തിന് നിസ്സഹായാവസ്ഥ


കാറ്റിലാടും ആലിലകളെന്നപോലെ വിറപൂണ്ടു
നെടുവീർപ്പുകളുടെ ഉഷ്ണ നിലാവ് പടർന്നു സിരകളിൽ
കാൽപാദങ്ങളിൽ മണൽ തരികൾ ഞെരിഞ്ഞമർന്നു
നിഴലിനായി നിന്റെ സാമീപ്യ മധുരത്തിനായ്

ഊഷരമായ മനസ്സ് നിൻ തുഷാരസ്പർശനത്തെ കാത്തു
പുനർജനിക്കുമെന് ചിന്തകളെന്നെ ഓർമ്മകളുടെ
സ്വർഗ്ഗ സ്വപ്‍നങ്ങൾ തീർക്കും വഴിത്താരകളിൽ
ജീവിക്കണമെന്നൊരു തൃഷ്ണ ഉഷ്ണക്കാറ്റായ്
ചുറ്റി തിരിയുന്നുയെന്നു നീ അറിയുന്നോവോ ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “