പൂക്കുന്നുവല്ലോയെന്നില്‍ ...

പൂക്കുന്നുവല്ലോയെന്നില്‍ ...

ഗസലുകള്‍ പൂക്കുന്ന രാവുകളില്‍
മദനഗന്ധമേറുന്നു എന്നില്‍ സഖിയേ...
മന്ദാരമേ നിന്നാല്‍ എന്തേ
മന്ദപവനും ലഹരിയോ ......!!

ചന്ദ്രകാന്തത്തിന്‍ ചാരുതയില്‍
ചന്ദനം മണക്കുന്ന മയില്‍‌പ്പീലി വീശിയും
നിന്‍ അധര ചഷകങ്ങള്‍ക്ക്
മുന്തിരിയുടെ നിറകണമോ....

പാല്‍നിലാവ് നിന്നെ തഴുകുമ്പോള്‍
പുണരാന്‍ വെമ്പുന്നെന്‍ എന്‍ മനമാകെ,...... 
പെയ്തു ഒഴിയുന്നുവല്ലോ അക്ഷര മഴയാല്‍
പ്രണയമേ എന്‍ കവിതേ ......

നിന്നില്‍ പടരുന്ന അളകങ്ങള്‍ക്ക്
എന്തേ സര്‍പ്പ സൗന്ദര്യമോ.....
ഗസലുകള്‍ പൂക്കുന്ന രാവുകളില്‍
മദനഗന്ധമേറുന്നു എന്നില്‍ സഖിയേ...!!

ജീ ആര്‍ കവിയൂര്‍
25-1-2017

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “