ഇതിന്റെ പേരോ ..?!!
ഇതിന്റെ പേരോ
പൊരുതി പൊറുതിമുട്ടി
വറുതിയുടെ പരുധിയറുത്തു
തകൃതിയുടെ തമിരു പൊട്ടി
കലിക പൊലിക
തരിക തരിക വീണ്ടും
തരിശാം മനസ്സിലിടമെനിക്കു
മഴത്തുള്ളി കിലുക്കമുടച്ചു
നാഴികമണിയുടെ
ചുംബനങ്ങളാല്‍
എന്റെ സ്വാതന്ത്രത്തിന്റെ
അവസാന വാക്കോയിതിനു
വക്കുമുറിഞ്ഞൊരു ചഷകമോ ?.
ഏകാന്ത രാവുകളുടെ
വ്രണിത വികാരങ്ങളോ
ജല്പനങ്ങളോയീ വിരലാലമര്‍ന്നു ...
ഉടഞ്ഞു വീണ മൗനത്തിനവസാനം
ലവണ രസമിശ്രിതത്തിന്റെ
സ്വാദിനാണോയീ പ്രണയമെന്ന പേര്...!!
ജീ ആര്‍ കവിയൂര്‍
27 -01 - 2017
പൊരുതി പൊറുതിമുട്ടി
വറുതിയുടെ പരുധിയറുത്തു
തകൃതിയുടെ തമിരു പൊട്ടി
കലിക പൊലിക
തരിക തരിക വീണ്ടും
തരിശാം മനസ്സിലിടമെനിക്കു
മഴത്തുള്ളി കിലുക്കമുടച്ചു
നാഴികമണിയുടെ
ചുംബനങ്ങളാല്‍
എന്റെ സ്വാതന്ത്രത്തിന്റെ
അവസാന വാക്കോയിതിനു
വക്കുമുറിഞ്ഞൊരു ചഷകമോ ?.
ഏകാന്ത രാവുകളുടെ
വ്രണിത വികാരങ്ങളോ
ജല്പനങ്ങളോയീ വിരലാലമര്‍ന്നു ...
ഉടഞ്ഞു വീണ മൗനത്തിനവസാനം
ലവണ രസമിശ്രിതത്തിന്റെ
സ്വാദിനാണോയീ പ്രണയമെന്ന പേര്...!!
ജീ ആര്‍ കവിയൂര്‍
27 -01 - 2017
Comments