മുഖമില്ലായിമ

മുഖമില്ലായിമ

രാവിൻ ഇടനാഴിയിലൂടെ നടന്നുമെല്ലെ
അങ്ങ് നക്ഷത്രങ്ങൾ മിന്നി തീരുവരേക്കും
മേഘതിരമാലകിളിലൂടെ നീന്തി
ജീവിച്ചു ഇരുളിന്റെ മനോഹാരിതയിൽ

ഞാൻ ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചു
ഓർമ്മകൾ കൊണ്ടെത്തിച്ചോരു
അവനവൻ തുരുത്തിലൂടെ പ്രകൃതിയുടെ
നഗ്നസത്യങ്ങളറിഞ്ഞു പ്രപഞ്ചതന്‍മാത്രകളില്‍
മനസ്സിലാക്കി ജീവിത നാടകങ്ങള്‍കണ്ടു
ഓരോ നിമിഷ സഞ്ചാരങ്ങളില്‍ എന്നെയറിയുന്നു

എന്തിനു വിളിച്ചു കൂവണം അര്‍ത്ഥമില്ലാത്ത
വാക്കുകള്‍ തീര്‍ക്കുന്ന പല്ലിന്‍ കോട്ടയിലെ
എല്ലില്ലാ മാസ്ലമൃതുല തന്തികള്‍ മീട്ടണം
ചിന്തിക്കുന്നത് ഒന്നും പ്രാവര്‍ത്തികം വേറൊന്നും
എങ്ങുമെത്താതെ നാം ഉഴലുന്നുവല്ലോ
അസത്യ പാതകളില്‍ എങ്കിലും അറിയുന്നുവല്ലോ
ഉള്ളിന്‍റെ ഉള്ളിലെവിടെയോ മറഞ്ഞിരുന്നു
മൂളുന്നു മുഴക്കുന്നു ഞാനും എന്റെ എന്നും
സ്വാര്‍ത്ഥതയുടെ കാല്പനികത

നോക്കാമിനിയും ആത്മാവിന്‍
ഉള്ളിലെ പ്രതിബിംബങ്ങളെ
സത്യത്തിന്‍ ബീജങ്ങള്‍ അംഗുരിക്കുന്നത്
അറിഞ്ഞും അറിയാതെയും മോഹങ്ങളുടെ
മായാ ബന്ധങ്ങളില്‍ പെട്ട് നട്ടം തിരിയുന്നു

കണ്ണുകള്‍ തുറക്കുക ഉള്ളിലേക്ക് നോക്കുക
പറയുന്നത് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും
തമ്മില്‍ ഐക്യമുണ്ടാവട്ടെ വരൂ ഇനിനമുക്കു
തുടച്ചു നീക്കാം മുഖമില്ലാത്ത ജീവിതം ...

Comments

Cv Thankappan said…
നല്ല ചിന്തകള്‍
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “