ഞാനും നീയുമൊന്ന് ......

ഞാനും നീയുമൊന്ന് ......


അക്ഷരങ്ങള്‍ നിറഞ്ഞോരാ
ആകാശ ഗംഗയില്‍ നിന്നും 
പൊഴിഞ്ഞു വീഴുന്നൊരു

വാലില്ലാ നക്ഷത്രമോയീ  ഞാന്‍
തിരയുന്നു എന്നെ എല്ലായിടത്തും
കൊഴിഞ്ഞു വീണ പൂവിലും

പാടി തീര്‍ന്ന പാട്ടിന്റെ
നിശബ്ദതയിലും കേട്ടില്ല 
മിന്നിയോടുങ്ങിയ മിന്നലിലും

അലറി അടുത്തു തിരയെ
തൊട്ടു പതഞ്ഞു പൊതിഞ്ഞകലും
തീരത്തിലും കണ്ടില്ല

ആരാണ് ഞാന്‍ നീയാണോ
നിന്നിലൂറും സ്നേഹസ്വാന്തനമോ
നിന്‍ നിഴലിലോടുങ്ങും മൗനമോ

പഞ്ചഭൂതങ്ങളിലും അത്
തീര്‍ത്തൊരു നിത്യ ശാന്തിയിലും
ഇല്ല എനിക്ക് മരണമില്ല

ഞാന്‍ സനാതനന്‍
ജനിമൃതികല്‍ക്കിടയിലൊരു
ആരുമറിയാ നാഴികക്കല്ലോ

ഇല്ലില്ല ഞാനീ നങ്കുരമില്ലാതേ
തുടരുന്നുയീ ജീവിതയാത്രാവസാനം
നീയെന്ന തീരത്തണഞ്ഞുവല്ലോ ..

അലിഞ്ഞു അലിഞ്ഞു
ഇല്ലാതെയാകുന്നുവല്ലോ
നിത്യ താരകാ പരബ്രഹ്മബിന്ദുവില്‍ ....!!

ജീ ആര്‍ കവിയൂര്‍
27 - 01 -2017

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ