നിന്‍ അരികില്‍ ..!!

നിന്‍ അരികില്‍ ..!!

അരികില്‍ നീ വരുമോ എന്‍ ഹൃദയ പൂങ്കൊടിയേ...
അകലെ നീ നില്‍ക്കുന്നുവോ പൂനിലാവിന്‍ തേന്‍ങ്കണമേ
അഴകേ നിന്നെ ഓര്‍ക്കാത്തൊരു നാളുമില്ലിനിയുമറിക
അണയാന്‍ അറിയാതെ  തുടിക്കുന്നു എന്‍ കരളേ .....

അലിയാമിനി നിന്നില്‍ പെയ് തിറങ്ങാനൊരു
ആലിപ്പഴ മഴയായ്  ഓര്‍മ്മകളെന്നില്‍ നിറയുന്നു
ആ നാളിനിയെന്നു വരുമെന്ന് കാത്തിരിപ്പു മനമൊരു
ആലിലയായി ഇളകി നില്‍പ്പു കുളിര്‍ കാറ്റലയില്‍ .....

ആഴക്കടലുകള്‍ കണ്ടു നിന്‍ കണ്ണിണകളില്‍
അറിയാതെ ചിമ്മും കണ്പോള തിരകളായ്
അലയായ് തഴുകി നിന്‍ സ്നേഹ മണല്‍ തരികള്‍
അടുക്കും തോറുമകലുന്നുവോ  നീ എന്‍ കനവുകളായിരമായ് .......

ജീ ആര്‍ കവിയൂര്‍
24 -1- 2017

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ