കുറും കവിതകള്‍ - 678
കുറും കവിതകള്‍ - 678
ഓര്‍മ്മകളില്‍ രസമെത്ര
പുളിക്കുന്നെന്‍ ബാല്യമിന്നും
കാറ്റിനുമുണ്ടോരു തേങ്ങല്‍ ..!!
പാറി പറന്നൊരു ശലഭം
പൊന്‍ കിനാവായി വളര്‍ന്നു
കതിര്‍ മണ്ഡപത്തോളമിന്നു ..!!
ഉരുകുമിന്നുമെന്‍ ഉള്ളം
പടവുകളെത്ര കയറിയാച്ഛന്റെ
കൈപിടിച്ചു കണ്ടൊരു ലോകമേ ..!!
കൈവരികള്‍ക്ക് കുറുകെ
ഒഴുകുന്നുണ്ട് സുഖദുഖങ്ങള്‍
സന്ധ്യാംബര ചക്രവാള കടലിലേക്ക് ..!!
ചോദ്യമിന്നില്ല കാക്കയോടു
കൂടെവിടെ എന്ന്
നേരമില്ലയൊന്നിനുമേ ..!!
വിശപ്പിനു ഇരയാകുന്നു
ഒന്നിനുവേണ്ടി മറ്റൊന്ന്
എല്ലാമൊരു ജീവിത നാടകം ..!!
തുള്ളികളില്‍ നിഴലിക്കുമൊരു
ശലഭ കണ്ണുകള്‍ തേടുന്നു
മഴവസന്തം മോഹനം ..!!
മലരുന്നാകാശം
മേഘ പൂക്കളില്‍ .
ചിത്തം നിറച്ചു പ്രകൃതി ..!!
നീലപ്പീലിവിടര്‍ത്തിയാകാശം
ഇലയില്ലാ കൊമ്പില്‍
വേഴാമ്പല്‍ സന്തോഷം ..!!
കരീലയിലൊരു ഞരക്കം
കാതോര്‍ത്തു കിടന്നു
ഇനി വണ്‍ശംഖിന്‍ ഊഴം ..!!
ഓര്‍മ്മകളില്‍ രസമെത്ര
പുളിക്കുന്നെന്‍ ബാല്യമിന്നും
കാറ്റിനുമുണ്ടോരു തേങ്ങല്‍ ..!!
പാറി പറന്നൊരു ശലഭം
പൊന്‍ കിനാവായി വളര്‍ന്നു
കതിര്‍ മണ്ഡപത്തോളമിന്നു ..!!
ഉരുകുമിന്നുമെന്‍ ഉള്ളം
പടവുകളെത്ര കയറിയാച്ഛന്റെ
കൈപിടിച്ചു കണ്ടൊരു ലോകമേ ..!!
കൈവരികള്‍ക്ക് കുറുകെ
ഒഴുകുന്നുണ്ട് സുഖദുഖങ്ങള്‍
സന്ധ്യാംബര ചക്രവാള കടലിലേക്ക് ..!!
ചോദ്യമിന്നില്ല കാക്കയോടു
കൂടെവിടെ എന്ന്
നേരമില്ലയൊന്നിനുമേ ..!!
വിശപ്പിനു ഇരയാകുന്നു
ഒന്നിനുവേണ്ടി മറ്റൊന്ന്
എല്ലാമൊരു ജീവിത നാടകം ..!!
തുള്ളികളില്‍ നിഴലിക്കുമൊരു
ശലഭ കണ്ണുകള്‍ തേടുന്നു
മഴവസന്തം മോഹനം ..!!
മലരുന്നാകാശം
മേഘ പൂക്കളില്‍ .
ചിത്തം നിറച്ചു പ്രകൃതി ..!!
നീലപ്പീലിവിടര്‍ത്തിയാകാശം
ഇലയില്ലാ കൊമ്പില്‍
വേഴാമ്പല്‍ സന്തോഷം ..!!
കരീലയിലൊരു ഞരക്കം
കാതോര്‍ത്തു കിടന്നു
ഇനി വണ്‍ശംഖിന്‍ ഊഴം ..!!
Comments