പ്രാതലുകളുടെ സ്വപ്നം
പ്രാതലുകളുടെ സ്വപ്നം
പ്രാതലിനു കടലു പോലെ കടലക്കറി
അതില്‍ വിശപ്പെന്ന അപ്പം മുങ്ങി പൊങ്ങുന്നു
പല്ലിന്‍ കോട്ടയില്‍ എല്ലില്ലാ സ്വാദ് നുണയുന്നു
ചായക്കോപ്പയ്ക്കുള്ളിൽ, മധുരമില്ലാ കൊടുങ്കാറ്റ്
കാത്തിരിപ്പിന്റെ നങ്കുരമിട്ടു കീശയുടെ പ്രധിഷേധം
ചില്ലറയില്ലാതെ വല്ല്യയറയായ് പനിനീര്‍പ്പൂ നിറത്തില്‍
ഗാന്ധിജിയുടെ പല്ലില്ലാ മോണകാട്ടി നിഷ്കളങ്കഭാവം
ചില്ലറക്കായി ചില്ലിട്ട കൂട്ടിലിരുന്നു വീര്‍പ്പുമുട്ടുന്ന
ബോണ്ടാ വേണ്ടായെന്നു നിഷേധമറിയിക്കുന്ന, മനം
തഴുതിട്ട കാലിലെ ബാറ്റാ ചെരിപ്പിന്‍ ഞെരുങ്ങി
ഉച്ചത്തില്‍ ഉച്ചക്കുള്ള വകനോക്കണമെന്നു
അകലെ മച്ചിലിരുന്നൊരു മൊബൈല്‍
പല്ലിപോലെ ചൊല്ലി അതോ അശരീരിയോ
''കവി മതിയാക്കുകയീ കപിയുടെ അക്ഷര
എറുമ്പുകളുടെ ഈ നീണ്ട ഘോഷയാത്ര.
അന്യന്റെ മുന്നില്‍ വിളമ്പാന്‍ തിടുക്കപ്പെട്ടു
കാത്തു നില്‍ക്കുന്നു മുഖപുസ്തക താളുകളും
വയ്യാവേലി കടന്നു വായും പിളര്‍ന്ന വാട്ട്സാപ്പും
അന്യന്റെ അഭിപ്രായ ഭിക്ഷയും ഇഷ്ടമെന്ന
തള്ളവിരലുകളുടെ എണ്ണം എടുക്കലും കഴിയുമ്പോഴേക്കും
ഓ...!! അത്താഴത്തിന്റെ താഴ് തുറക്കാറായല്ലോ
ഉറക്കത്തിന്റെ സൂത്രവാക്ക്യം മറക്കാതിരിക്കാന്‍
ശ്രമിച്ചു അറിയാതെ കണ്ണടഞ്ഞു പോകുന്നു
അടുത്ത പ്രാതലിന്‍ സ്വപ്നം കണ്ടു കൊണ്ട് ...!!

ജീ ആര്‍ കവിയൂര്‍
13 -൦1-2017
ഒരു സെഫ്ലി ചിത്രം
13 -൦1-2017
ഒരു സെഫ്ലി ചിത്രം
Comments