മൊഴിയുക

മൊഴിയുക

മൊഴിമുട്ടി പോയാല്ലോ..!!
മോരും മുതിരയും പോലെയാവല്ലോ ..!!
മൊഞ്ചത്തിയെന്തെ നിൻ
മുല്ലപ്പൂ പുഞ്ചിരി ഇല്ലാത്തതു
മാനത്തു വിരിഞ്ഞത് മറയാറായി
മുരടനക്കുകയൊന്നു കേൾക്കട്ടെ
മൗനമിനി എത്രത്തോളം
മതിയാക്കുകായീ മണിയൊന്നു
മുഴക്കുക മണിമുത്തേ മലർമുത്തേ..!!
മഴയൊക്കെ പോയി മാനം തെളിഞ്ഞല്ലോ
മനസ്സിലിനിയുമെന്തേ മാറാതെ മേഘപടലങ്ങൾ
മഴവില്ലിനിയും വരും മയിൽ നൃത്തമാടും
മടിയാതെ വന്നീടുക മൊഴിയുക വീണ്ടും ......!!

ജീ ആര്‍ കവിയൂര്‍
08 -01 -2017
ചിത്രം ഗൂഗിളിനോടു കടപ്പാട് ..

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “