തു ഫെലെ ....... (രവീന്ദ്ര സംഗീതം മൊഴി മാറ്റാന്‍ ഉള്ള ഒരു എളിയ ശ്രമം )

തു ഫെലെ .......

(രവീന്ദ്ര സംഗീതം മൊഴി മാറ്റാന്‍ ഉള്ള ഒരു എളിയ ശ്രമം )


നീ ആരെയാണോ വിട്ടുവന്നിരിക്കുന്നതു മനമേ
മനമേ, എൻ മനമേ .........മനമേ..!!
ആ ജന്മവുമകന്നുവല്ലോ ശാന്തിയുമെന്തേ കിട്ടിയില്ലല്ലോ
മനമേ,.... എൻ മനമേ .........മനമേ ...!!

ഈ വഴികളിലൂടെ അല്ലോ നീ നടന്നകന്നത് മറന്നകന്നോ
നീയെങ്ങിനെയാണോ   ...ആ പടിവാതിലിലേക്കു വീണ്ടുമെങ്ങിനെ
തിരികെ നടക്കുക പറയു മനമേ ...എൻ മനമേ ...മനമേ ..!!

നദിയിലെ നീരൊഴുക്കിൽ ശ്രദ്ധ മാറിമറിഞ്ഞുവോ......
പ്രാണൻ വിറപൂണ്ടതെപ്പോൾ മനമൊന്നറിഞ്ഞതേയില്ല
പൂവിന്റെ മൊഴിയറിയാന്‍  ശ്രമിക്കും മനം
വഴിതേടുന്നു സന്ധ്യാംബര താരകങ്ങള്‍ക്കുമപ്പുറം
മനമേ, എൻ മനമേ .........മനമേ ..!!

വിവര്‍ത്തനം : ജീ ആര്‍ കവിയൂര്‍
മൊബൈല്‍ ചിത്രം ധര്‍മതോല (ആള്‍ ആളെ വലിക്കും റിക്ഷയില്‍ )

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ