കല്‍ക്കണ്ട നഗരമേ നന്ദി

കല്‍ക്കണ്ട നഗരമേ നന്ദി

മാൻ മിഴി നോട്ടവും                       
ഇരുളിലൊരു മെഴുകുതിരി വെട്ടം                     
മുനിഞ്ഞു കത്തുന്ന മനസ്സ്                       
ജീവിതത്തെ ചഷക സമാനമാക്കിയ ചിരി                    
അതിൽ നിറയുന്ന ലഹരിയിൽ
എല്ലാമൊരു  നിസ്സംഗ ഭാവം                      
അറിവിന്റെ ആകത്തളങ്ങളിൽ
നിറച്ച പൂത്തിരിയുടെ പ്രഭ                    
വെണ്ണിലാവിനെ മറക്കും
മേഘ ഇരുളിൽ ഒരു മിന്നാ മിന്നി                       
ഇനിയെന്തു പറയണമെന്നറിയില്ലയെനിക്ക്
നിഴലുകളിൽ വേണ്ടാത്തതോ
അക്ഷര തിളക്കം മായാതെ നിൽക്കട്ടെ
അതിൽ മുങ്ങി കുളിക്കും നിന്നെ കാണാൻ ഏറെ അഴക്
പൊലിയാതെ ഇരിക്കട്ടെ ഈ ഓർമ്മ താളിലായി
സൗഹൃദ സമ്പത്തെ ഓ കൽക്കണ്ട 
 നഗരമേ നന്ദി....!!

Comments

Cv Thankappan said…
കവിത നന്നായി
ആശംസകള്‍ സാര്‍

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ