പ്രവാസിയും അയ്യപ്പനും

പ്രവാസിയും അയ്യപ്പനും - ജീ ആര്‍ കവിയൂര്‍

നാടുവിട്ടു പോന്ന ഓരോ മലയാളിയുടെ കൂടെ അയ്യപ്പ രൂപവും മനസ്സില്‍ കയറികൂടി .അവന്റെ ഗൃഹാതുരത്വവും നാടിനോട് ചേര്‍ന്നു നില്‍ക്കാന്‍  മോഹിനിസുഥന്റെ മോഹനരൂപം എന്നും കൂട്ടായിനില്‍ക്കുന്നു .ശരണംവിളികളും
ഭജനകളും അന്നപ്രസാദങ്ങളും ശാന്തി പകര്‍ന്നു ഒപ്പം അവന്റെ ഒത്തു ചേരല്‍ കേന്ദ്രവും മതവും ജാതിയും വര്‍ണ്ണവും മറന്നു അവന്റെ അസ്ഥിത്വം നിലനിര്‍ത്താന്‍ തത്വമസി മന്ത്രമുതുര്‍ക്കാന്‍ ഒന്ന് കണ്ണടച്ചു ശാന്തി പകരാന്‍ കഷ്ടനഷ്ടങ്ങള്‍ക്കിടയില്‍ ഒത്തു ഒരുമയുടെ കേന്ദ്രമായി ക്ഷേത്രങ്ങള്‍ ഉയര്‍ന്നു .

 അയ്യപ്പന്‍ എന്റെകത്തോ സ്വാമി നിന്റെയകത്തോ പാടി പാടി അയ്യപ്പന്‍ തിന്തകതോം സ്വാമിതിന്തകതോമായ് മാറ്റി മലയാളി മറ്റുള്ള നാട്ടുകാരെയും അയ്യപ്പന്‍റെ ഭക്തി ലഹരിയില്‍ ആറാട്ടി വര്‍ഷാവര്‍ഷം ശബരിമലയില്‍ എത്തിക്കുന്നു .കേരളത്തിന്റെ മതേതരത്വമഹിമയുടെ ഭാരതത്തിന്റെ മഹിമയാര്‍ന്ന നാനാത്വത്തില്‍ ഏകത്വതമെന്ന മഹാമന്ത്രം ഊട്ടിയുറപ്പിക്കുന്നു .

മണ്ഡലകാല വൃതശുദ്ധിയില്‍ സ്വയം അയ്യപ്പനായി മാറി സന്മാര്‍ഗ്ഗമാര്‍ഗ്ഗം സ്വീകരിച്ചു മനശാന്തിയുടെ ശരണം വിളിച്ചു പാപമുക്തനായി മാറുന്നു ഒപ്പം നന്മയുടെ നെയ്യ് തെങ്ങയുമായി ഇരുമുടികെട്ടി കറുപ്പുമുടുത്ത് വിശുദ്ധിയുടെ
പതിനെട്ടു പടികയറുന്നു.

മറുനാടന്‍ മലയാളിയുടെ കഷ്ടനഷ്ടങ്ങലുടെ  വേദനയുടെ കരിമലകയറി അവന്റെ മുഖ മുദ്രയായി മാറുന്നു പല ചെറുതും വലുതുമായ അയ്യപ്പസേവാ സംഘങ്ങള്‍ വളര്‍ന്നു പന്തലിക്കുന്നു, ഭാരതത്തിന്റെ ഏതാണ്ട് മൂക്കിനും മൂലയിലും അയ്യപ്പന്റെ അമ്പലങ്ങൾ ഉണ്ട് .
വാലയാറിന്റെ ചുരം താണ്ടി എത്തുമ്പോള്‍ അങ്ങ് വടക്ക്  കര്‍ണാടകം , അതായത് കറുത്ത, നാട് എന്നിങ്ങനെയുള്ള രണ്ട് പദങ്ങൾ ചേർന്നാണ്‌ കരു-നാട്, കരു-നടം, കാനറ, കന്നടം എന്നീ രൂപഭേദങ്ങളോടെ സംസ്കൃതവൽക്കരിക്കപ്പെട്ടാണു് കർണ്ണാടകം എന്ന പദം രൂപം കൊണ്ടത്. പിൽക്കാലത്തു്, നാമപദങ്ങൾ 'അ'കാരം കൊണ്ടവസാനിപ്പിക്കുന്ന കന്നട. അവിടെയും മലയാളികളുടെ കണ്‍കണ്ട ദൈവമായ അയ്യപ്പനായി അമ്പലങ്ങള്‍ തീര്‍ത്തിട്ടുണ്ട് ,

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പേരേടുത്ത ക്ഷേത്ര സമുച്ചയങ്ങള്‍ തികച്ചും മലയാളത്തിന്റെ തനതായ വാസ്തു ശില്പത്തിന്റെയും തച്ചു ശാസ്ത്ര പ്രകാരവും തന്ത്ര വിധിപ്രകാരവും തീര്‍ത്ത ക്ഷേത്രമാണ് ജാലഹള്ളി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം

സ്ഥലപരിമിതികള്‍ ഉണ്ടെങ്കിലും തനതായ ഭക്തി  ലഹരിയില്‍ എല്ലാം മറന്നു അയ്യനെ പ്രാര്‍ത്ഥിക്കുവാന്‍ തോന്നുമാറാണ് മടിവാലാ ശ്രീ  അയ്യപ്പ  ടെംപിൾ സ്ഥിതി ചെയ്യുന്നത് .

മലയാളികളുടെ പ്രയത്നവും കുട്ടായിമ്മയുടെയും മഹത്തമായ ഉദാഹരണം ആണ് വിജയ  ബാങ്ക്  അയ്യപ്പൻ  ടെംപിൾ ഉള്ള സ്ഥലത്ത് വളരെ മനോഹരമായ ക്ഷേത്രം പണിതിരിക്കുന്നു ഒപ്പം മണ്ഡല കാലത്ത് അന്ന ദാനം എന്ന മഹാദാനം നടക്കുന്നുണ്ട് അവിടെ

അതുപോലെ തന്നെ കര്‍ണ്ണാടകത്തില്‍ ഇനിയും ക്ഷേത്രങ്ങള്‍ ഉണ്ട് അതില്‍ ചിലത് ആനേപാളയം  ശ്രീ  അയ്യപ്പൻ  ടെംപിൾ ബാംഗ്ലൂരിൽ , ,എച്ചേ യേല്‍ അയ്യപ്പ സ്വാമി ക്ഷേത്രം ബാംഗ്ലൂര്‍ ,ഹെബ്ബാൾ  കേമ്പപ്പൂര  ശ്രീ  അയ്യപ്പ  ടെംപിൾ , ബാംഗ്ലൂർ ജെ  സി  നഗർ  ശ്രീ  അയ്യപ്പൻ  ടെംപിൾ , ബാംഗ്ലൂർ ,കോളർ  ഗോൾഡ്  ഫീൽഡ്സ്  (KGF) അയ്യപ്പ  ടെംപിൾ.
ശ്രീ  അയ്യപ്പ  ടെംപിൾ  വാസ്കോ , ഗോവ, അയ്യപ്പ  ടെംപിൾ  - മഡ്ഗാവ് ഗോവ ശ്രീ  അയ്യപ്പ  സ്വാമി  ടെംപിൾ  പോണ്ട ഗോവ , കാർവാർ  അയ്യപ്പ  ടെംപിൾ കൊടിബീർ  ടെംപിൾ  റോഡ്  കാര്‍വാര്‍ കര്‍ണ്ണാടകം.

കേരളത്തിന്റെ കിഴക്കും വടക്കുമായി പരന്നുകിടക്കുന്ന ചേര ചോള പാണ്ഡ്യ പല്ലവ രാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന് തമിഴ് സംസാരിക്കുന്ന ദ്രാവിഡ സംസ്ക്കാരം ഊട്ടിയുറപ്പിക്കുന്നതും മലയാളികളെക്കാള്‍ അയ്യനെ നെഞ്ചിലേറ്റുന്ന
ജനം ,പെറ്റനാടുവിട്ടു പോറ്റും നാടാക്കിയ തമിഴ്നാട്ടില്‍ അവരുടെ ഇടയില്‍ മലയാളികള്‍ പോയി മലയാളി കൂട്ടായിമ്മ പടുത്തുയര്‍ത്തിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് കോയമ്പത്തൂരിലെ സിദ്ധാപൂര്‍ അയ്യപ്പ ക്ഷേത്രം രണ്ടാം ശബരിമല എന്ന് അവകാശപ്പെടുന്ന ക്ഷേത്രം നാട്ടിലെ പോലെ തന്നെ ആനയെ തിടമ്പേറ്റി നടത്തി ഉത്സവം ആഘോഷിക്കപ്പെടുന്നുണ്ട് അവിടെ തന്നെയുമല്ല ഒരു മെഡിക്കല്‍ സെന്റര്‍ നടത്തുന്നുണ്ട് അതല്ലാതെ  ഗോശാല ,അയ്യപ്പന്‍റെ പൂങ്കാവനം പല ഔഷദ സസ്യങ്ങള്‍ വളര്‍ത്തുന്നുമുണ്ട് അതിലുപരി വിദ്യാഭ്യാസത്തിനായി
ശ്രീ  ധർമശാസ്താ  മട്രിക്കുലേഷൻ  ഹയർ  സെക്കന്ററി  സ്കൂൾ എന്നിവയും മഹത്തരമായി നടത്തി പോകുന്നുണ്ട് കോയമ്പത്തുരില്‍ വേറെയും ക്ഷേത്രം ഉണ്ട് പെരിയനായിക്കാന്‍ പാളയം അയ്യപ്പന്‍ ക്ഷേത്രം


ആയിരത്തി തൊള്ളായിരത്തി അറുപതില്‍ മലയാളികള്‍  തുടങ്ങിയെ അയ്യപ്പ സേവാസമിതി വളര്‍ന്നു 1984 ഓടുകൂടി കേരളത്തിന്റെ ക്ഷേത്ര കലയെ നട്ടു പിടിപ്പിച്ച വലിയ ക്ഷേത്രത്തിന്റെ കുംഭാഭിഷേകം നടത്തി വളരെ നല്ല രീതിയില്‍ നടന്നു പോകുന്നു അണ്ണാ നഗർ ചെന്നെയിലെ അയ്യപ്പ ടെമ്പിള്‍, ഇതുപോലെ അയ്യന്റെ മഹത്വം വിളിച്ചോദുന്ന ക്ഷേത്രങ്ങള്‍ ഉണ്ട് ചെന്നയിലും തമിഴ് നാട്ടിലും അതില്‍ പേരെടുത്തു പറയുകില്‍
മഹാലിംഗപുരം ശ്രീ അയ്യപ്പ ടെമ്പിള്‍ ചെന്നൈ  രാജാ അന്നാമലയ് പുരം അയ്യപ്പന്‍ കോവില്‍ ചെന്നൈ ശ്രീ  അയ്യപ്പൻ  ടെംപിൾ   നുങ്കമ്പാക്കം ചെന്നൈ , എഗ്മോർ  ശ്രീ  അയ്യപ്പ  ടെംപിൾ , ചെന്നൈ ,അണുപുരം അയ്യപ്പ ടെമ്പിള്‍ കല്‍പ്പാക്കം , നെയ്‌വേലി  ശ്രീ  അയ്യപ്പ  ടെംപിൾ , തമിഴ്നാട് കന്യാ കുമാരി ജില്ലയില്‍ കൊല്ലൻകോഡ്  വട്ടവിള  ശ്രീ  ഭദ്രകാളി  ടെംപിൾ ,

അയ്യപ്പസ്വാമിയുടെ ഭക്തന്മാര്‍ ഏറെ നിറഞ്ഞ ഒരു സംസ്ഥാനം ആണ് ആന്ധ്രാപ്രദേശ് ഏറെ ഭക്തി ലഹരിയില്‍ എല്ലാം മറക്കുന്ന ഇവരുടെ ഇടയിലും മലയാളമണ്ണിന്റെ മണമുള്ള അയ്യപ്പന്റെ ആരാധാനാലയങ്ങള്‍ ഉണ്ട് കറുപ്പും നീലയും ഉടുത്തു 41 നാള്‍ കഠിന വൃതം നോക്കുന്ന തെലുങ്കരുടെ ഭക്തി ഏറെ സ്ലാഹനീയമാണ് അവരുടെ സംസ്ഥാനത്തും നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട് അയ്യപ്പ  സ്വാമി  ടെംപ്ളേ , കനാല്  റോഡ് ; ഭീമവാരം  – അയ്യപ്പ  സ്വാമി  ടെമ്പിള്‍ , ജുനുപുടി , അയ്യപ്പ  സ്വാമി  ടെമ്പിള്‍  , സൂര്യനാരായണപുരം ; ദ്വാരപ്പടി  – അയ്യപ്പ  സ്വാമി  ടെമ്പിള്‍, കനാല്  റോഡ് ; ഹൈദരാബാദ്
സെക്കന്തരാബാദ്  – അയ്യപ്പ ടെമ്പിള്‍ , ഭാര്തനഗർ ; അയ്യപ്പ ടെമ്പിള്‍, ഡോളറും ; അയ്യപ്പ ടെമ്പിള്‍, BHEL  അയ്യപ്പ ടെമ്പിള്‍, GTS കോളനി , അയ്യപ്പ ടെമ്പിള്‍, HAL Colony, ബാലാനഗർ അയ്യപ്പ ടെമ്പിള്‍,  ലാൽബസാർ , , മെറ്റലുഗുദ , , നല്ലകുണ്ഠ അയ്യപ്പ ടെമ്പിള്‍, സനാതനഗർ അയ്യപ്പ ടെമ്പിള്‍, , ശ്രീനിനഗർ  കോളനി അയ്യപ്പ ടെമ്പിള്‍, , സോമജിഗ്‌ദ , , തീരുമലഗിരി ,  വിവേകാനന്ദ  നഗർ  കോളനി , കുക്കാട്  പള്ളി ; കാക്കിനട :  അയ്യപ്പ ടെമ്പിള്‍, ബേണി ഗുഡി  ജങ്ഷന്‍ ; പാളകൊള്ളൂ  – അയ്യപ്പ സ്വാമി ടെമ്പിള്‍, പാളകൊള്ളൂ അയ്യപ്പ സ്വാമി ടെമ്പിള്‍
; വിജയവാഡ  – അയ്യപ്പ സ്വാമി ടെമ്പിള്‍,ഗോളപ്പടി , ധ്യാനമാലകുടു ;വിശാഖപട്ടണം  – അയ്യപ്പ സ്വാമി ടെമ്പിള്‍, ഷീല  നഗർ , NH5.അയ്യപ്പ സ്വാമി ടെമ്പിള്‍ അങ്ങിനെ നീളുന്നു മണികണ്ഠന്‍ സ്വമിയ്കളുടെ ആരധനാലയങ്ങലുടെ നാമനിറയുന്ന സ്ഥലങ്ങള്‍

മലയാളി അവന്റെ കാല്‍പ്പാദം പതിഞ്ഞ ഇടത്ത് അയ്യപ്പന്‍റെ ശരണം വിളികള്‍ ഉയര്‍ത്തി പണിതും ആരാധിച്ചും പോരുന്നു അതാണ്‌ അങ്ങ് വടക്ക് വരെ പല ഇടങ്ങളില്‍ അയ്യപ്പന്റെ അമ്പലങ്ങള്‍ ഉണ്ട്
നാടുവിട്ട മലയാളി  ബോംബയില്‍ മുന്‍പേ പോയി  ഇന്ന് മുംബയില്‍ ഏറെ സ്ഥലങ്ങളില്‍ ഹരിവരാസനം പാടി അയ്യനെ ഉറക്കുന്നുണ്ട് അതായത്

 കഞ്ചൂര്‍ മാര്‍ഗിലെ എന്‍ സി എച് കോളനിയില്‍ സ്ഥിതി ചെയ്യുന്ന കാനനവാസനെ കാണ്ണാന്‍ ശബരി മല കയറും പോലെ ഏറെ പടി കെട്ടുകള്‍ കടന്നു ശരണ മന്ത്രത്താല്‍ കയറി എത്തുന്ന മലയാളിയുടെ മിനി ശബരിമല ഏറെ ഭക്തരെ ആകര്‍ഷിക്കുന്ന ആരാധനാലയം ആണ് മണ്ഡലമഹോല്‍സവും ഘോഷയാത്രയും ഉണ്ട് , എല്ലാ കൊല്ലവും പെരിയ സ്വാമിയായ ശ്രീ നമ്പിയാര്‍ സ്വാമിയുടെ നേതൃത്തത്തില്‍ തികച്ചും അച്ചടക്കത്തോടെ ഇരുമുടി കെട്ടി കേരളത്തിലേക്ക് തീര്‍ത്ഥാടനം നടത്തുന്നുണ്ട് .നമ്പിയാര്‍ സ്വാമിയെ നേരിട്ട് കാണുവാനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി മാലയിട്ടു എനിക്കും ശബരിമലക്ക് പോകാന്‍ അവസരം ഉണ്ടായിട്ടുണ്ട് .

പിന്നെ എടുത്തു പറയാന്‍ ഏറെ മലയാളിയുടെ ഭക്തിക്കുക്കും അര്‍പ്പണത്തിനും ഉദാഹരണമാണ് മറ്റു പല ക്ഷേത്രങ്ങള്‍ മുംബയില്‍ ഉള്ളത് അതിനെ കുറിച്ചു എഴുതുകില്‍ ഏറെ പറയാന്‍ ഉണ്ട്
 
അയ്യപ്പഗിരി  ശ്രീ  അയ്യപ്പ  ടെംപിൾ , അംബെർനാഥ് വെസ്റ്റ് മുംബൈ   ബംഗുർ  നഗർ  ശ്രീ  അയ്യപ്പ  ടെംപിൾ , മുംബൈ ബോറിവലി  ശ്രീ  അയ്യപ്പ  ടെംപിൾ , മുംബൈ ,സി ബി ഡി  ബേലാപ്പൂർ  ശ്രീ  അയ്യപ്പ  ടെംപിൾ , നവി  മുംബൈ കല്യാൺ  ശ്രീ  അയ്യപ്പ  ടെംപിൾ , മുംബൈ ,മുളുണ്ട്  (West) ശ്രീ  ഗുരുവായൂരപ്പൻ  ടെംപിൾ , മുംബൈ
മീരാ റോഡിലെ അയ്യപ്പ ക്ഷേത്രം ഏറെ ജന ശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകം അവിടെ ഉള്ള പതിനട്ടാം പടിയാണ്
തനതായ ശൈലിയില്‍ ശബരിമലയിലെ പോലെ പടി പൂജയും വിശുദ്ധിയും നിലനിര്‍ത്തുന്നുണ്ട് അവിടെ .

 ,ഇന്ദ്രാണി നദിക്കരയില്‍ ശാസ്താ ഹില്സ് പ്രകൃതി രാമണിയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മഹാരഷ്ടത്തില്‍ പുണെയില്‍ ദെഹ്  റോഡ്  അയ്യപ്പ  ടെംപിൾ 1964 ല്‍ തുടങ്ങി വച്ച മലയാളിയുടെ അക്ഷീണ പ്രയത്നവും ഭക്തിയുടെ ആവെശംത്താല്‍ ഇന്ന് ഇവിടെ ചുറ്റമ്പല മതില്‍ കെട്ടും ഗജ  വീഥി , ആനക്കൊട്ടിൽ ധ്വജ പ്രതിഷ്ഠ , വലിയമ്പലം , ചുറ്റമ്പലം ഉള്ള പഞ്ചലോഹ നിര്‍മ്മിതമായ അയ്യപ്പ വിഗ്രഹവും ഉണ്ട് ,ഇതല്ലാതെ പുണയില്‍ ധരോണിയിലെ അയ്യപ്പ ക്ഷേത്രവും ഉണ്ട്

  ബറോഡയിൽ  , ന്യൂ സമ അയ്യപ്പ ടെമ്പിള്‍ ബറോഡ ഉള്ള സ്ഥലത്ത് വളരെ ചെറുതെങ്കിലും നിത്യം പൂജയുള്ളതും അന്ന ദാനം നടന്നു വരുന്ന മലയാളികളുടെ  ഒരു ഒത്തോരുമയുടെ അയ്യപ്പ സന്നധി അതല്ലാതെ ഗുജറാത്തില്‍ വേറെയും ക്ഷേത്രങ്ങള്‍ ഉണ്ട് ശ്രീ  അയ്യപ്പൻ  ടെംപിൾ  (ഗോത്രി ) ,ഗാന്ധിധാം  (കച്ച് ) ശ്രീ  അയ്യപ്പൻ   ടെംപിൾ ഗു ജറാത്ത്  ഹലോൽ  ശ്രീ  അയ്യപ്പ  ടെംപിൾ , ഗുജറാത്ത് ,മെഹ്സാന  ശ്രീ  അയ്യപ്പ  ടെംപിൾ , ഗുജറാത്ത്

മലയാളി അവന്റെ ഉദര നിവര്‍ത്തിക്കും നിലനില്‍പ്പിനുമായി ചേക്കേറിയ ഇടമാണ് മദ്ധ്യപ്രദേശത്തെ ഭിലായ് ബിലാസ് പൂര്‍ ജംഷഡ്പൂര്‍ കോര്‍ബ എന്നി സ്ഥലങ്ങള്‍ അവിടെയും അയ്യപ്പന്‍റെ നാമം ഇന്നും നില നിന്നുപോകുന്നു അതിനായി ഏറെ ഭക്തിയോടെ പണി കഴിപ്പിച്ച ക്ഷേത്രങ്ങള്‍ ഉണ്ട്
ഭിലായ്  ശ്രീ  അയ്യപ്പ  ടെംപിൾ , ഛത്തീസ്ഗഢ് ,ബിലാസ്പുർ  ശ്രീ  അയ്യപ്പ  ടെംപിൾ ,  ബിസ്‌റാംപുർ  ശ്രീ  അയ്യപ്പ  ടെംപിൾ , കോർബ  ശ്രീ  ധർമശാസ്താ  ടെംപിൾ , .ജംഷഡ്‌പൂർ  ശ്രീ  കൃഷ്ണ  ടെംപിൾ

മലയാളി ചെല്ലാത്ത ഇടങ്ങളില്ല ഒപ്പം അയ്യനും
ചണ്ഡീഗഡ്  ശ്രീ  അയ്യപ്പൻ  ടെംപിൾ പഞ്ചാബ് ,,
ഗോപാൽപുര  (മഹാവീർ  നഗർ ) ശ്രീ  അയ്യപ്പ  ടെംപിൾ , ജയ്‌പൂർ ,

തലസ്ഥാന നഗരിയിയിലും അയ്യന്റെ നാമം ഉയര്‍ന്നു കേള്‍ക്കുന്ന മലയാളിയുടെ ഭക്തി തെളിയിക്കുന്ന ക്ഷേത്രങ്ങള്‍ ഉണ്ട്
ശ്രീ അയ്യപ്പ ടെംപിൾ ആര്‍ കെ പുരം ഡല്‍ഹി, എന്‍ സി ആര്‍ , ലോർഡ്  അയ്യപ്പ  മന്ദിർ ,മയൂര്‍ വിഹാര്‍ അയ്യപ്പ മന്ദിര്‍ , അയ്യപ്പ ടെമ്പിള്‍ രോഹിണി  , അയ്യപ്പ റെമ്പ്ലെ ദ്വാരക  അയ്യപ്പ  ടെംപിൾ  പുഷ്പ്  വിഹാർ ഡല്‍ഹി.

 ഡല്‍ഹിയും യുപി അതൃത്തിയില്‍സ്ഥിതി ചെയ്യുന്ന ബ്രിജ് വിഹാര്‍ അയ്യപ്പ ടെമ്പിള്‍ ഗാസിയാബാദ് ,നോയിഡയിലെ ഇൻഡസ്ടറിയല്‍ ഏരിയയിലെ അയ്യപ്പ സേവാ സമിതി നടത്തുന്ന അയ്യപ്പ ക്ഷേത്രം
ഹരിയാനയിലും അയ്യപ്പന്‍റെ ക്ഷേത്രം ഉണ്ട് അയ്യപ്പ  ടെംപിൾ  ഗുർഗാവുണ്‍ ,

ദേവനഗരിയായ് ഹരിദ്വാരിലും അയ്യപ്പ നാമം ഉയര്‍ത്താന്‍ മലയാളി മറന്നില്ല.ഹരിദ്വാര്‍ അയ്യപ്പ സമിതിയാല്‍
1988 ൽ പണി പൂര്‍ത്തിയാക്കപ്പെട്ട  അയ്യപ്പ ടെമ്പിള്‍ ഹരിദ്വാര്‍

എസ് എം നഗര്‍ ശാസ്താ സമിതി അയ്യപ്പ ടെമ്പിള്‍ സര്‍ക്കാര്‍ പുല്‍ കൊല്‍ക്കത്ത .ഒരു പറ്റം മലയാളികളുടെ അക്ഷീണ പ്രത്നത്താല്‍ മുടങ്ങാതെ 36 വര്‍ഷമായി അയ്യപ്പ പൂജ നടത്തി വരുന്നു ഒപ്പം എടുത്തു പറയേണ്ടത് അരെക്കര്‍ സ്ഥലത്ത് ഒരു അയ്യപ്പ ക്ഷേത്രവും ഭജന മണ്ഡപവും ഉയര്‍ത്തി അയ്യന്റെ നാമം വംഗദേശത്ത് മുഴങ്ങി കേള്‍ക്കുവാനും ബംഗാളികളെ നമ്മുടെ അയ്യനെ അയ്യപ്പനെ മനസ്സിലാക്കി കൊടുക്കുവാനും കഴിയുന്നുണ്ട് ഇവര്‍ക്ക്
ഇതിനു പുറമേ വേറെയും അയ്യപ്പന്റെ നടകള്‍ ഉണ്ട് കൊല്‍ക്കത്തയില്‍
ശ്രീ  ഗുരുവായൂരപ്പൻ  സമാജം  കൽക്കട്ട  ലോർഡ്  അയ്യപ്പ  ടെംപിൾ ,ശാസ്താ  സമൂഹം ,ലേക്ക്  അവന്യൂ  കൊല്‍ക്കത്ത ,

മറുനാടന്‍ മലയാളി ശരണമന്ത്രം ഉതിര്‍ത്തു നല്ലൊരു നാളെക്കായി കഴിയുന്നു

സ്വാമിയേ ശരണമയ്യപ്പ ...!!

  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “