എല്ലാമറിയുന്നുവല്ലോ യഹോവേ ....

എല്ലാമറിയുന്നുവല്ലോ യഹോവേ ....

എല്ലാം നീ അറിയുന്നുവല്ലോ യഹോവേ
എന്‍ ചിന്താ വഴികലെ പുല്‍കൊടികളിലേ
മഞ്ഞിന്‍ കണങ്ങളിലുമെഴുതിയിരിക്കുന്നുവല്ലോ
മഹനീയമാം നിൻ നാമമൊക്കെയുമുണ്ടല്ലോ....

അങ്ങയുടെ ആത്മാംശമെന്നില്‍ നിറയുന്നുവല്ലോ
അറിയുന്നു നീ എല്ലാം അറിയുന്നു നീ യഹോവേ 
പുലരിയതന്‍ ചിറകേറി പറക്കുവാന്‍ വെമ്പുയെന്നെ
നിന്‍ കൈകളാല്‍ എന്നെ നയിക്കുന്നുവല്ലോ ......

ഇരുളെന്നെ മൂടി കഴിയുന്ന നേരത്തു നിന്‍ 
ദിവ്യ പ്രകാശമെന്നില്‍ നിറക്കുന്നുവല്ലോ യഹോവേ .....
എണ്ണിയാലോടുങ്ങാത്ത മണല്‍തരിപോലെയല്ലോ
എഴുതിയാല്‍ തീരാത്ത അങ്ങയുടെ സംങ്കീര്‍ത്തനങ്ങള്‍ ..

എല്ലാം നീ അറിയുന്നുവല്ലോ യഹോവേ
എന്‍ ചിന്താ വഴികലെ പുല്‍കൊടികളിലേ
മഞ്ഞിന്‍ കണങ്ങളിലുമെഴുതിയിരിക്കുന്നുവല്ലോ
മഹനീയമാം നിൻ നാമമൊക്കെയുമുണ്ടല്ലോ..

ജീ ആര്‍ കവിയൂര്‍
24 -1 -2017

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “