ഉത്സവ രാവുകൾ ..!!

ഉത്സവ രാവുകൾ ..!!

അന്നിനുമിന്നിനുമെത്ര മാറ്റമെന്നോ
അന്നൊക്കെ മിന്നാമിന്നികളായിരുന്നു
മനസ്സിന്റെ ഉള്ളിലാകെ മത്താപ്പു പൂത്തിരി
മാനത്തു മിന്നുമൊരു മിന്നാര കിനാക്കളായിരുന്നു
ഇന്നിന്റെ നിറങ്ങൾക്ക് എത്ര മികവെന്നോ
മായാമയം എല്ലാം മിനിഞ്ഞാന്നിന്റെ
മഞ്ഞളിച്ച മായുന്ന മുഖങ്ങൾ
ഉത്സവരാവിന്റെ മായികഭാവം
ഉത്സാഹം വീണ്ടെടുക്കാനെവിടേയോ
നിന്നും ഊർജ്ജം തേടുന്ന ദിനങ്ങൾ
ഉയർത്തെഴുന്നേൽക്കുമിനിയും
മൈനാകമാകും ശക്തിയുക്തനായി
ഹനുമാനാവുമെന്നു ഉറച്ച കാലടികളോടെ
പടികളേറി തനവും മനവും ഉന്മേഷമേകി
തഴുകിയകന്നു ഒരു കിഴക്കൻ കാറ്റ് ...!!

ജീ ആര്‍ കവിയൂര്‍
17-1-2017
കവിയൂര്‍ അമ്പലത്തിന്റെ കിഴക്കേ നടയില്‍ നിന്നും മൊബൈല്‍ ചിത്രം

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ