Posts

Showing posts from July, 2016

ദുസ്സഹമായ സ്വാദ്

ദുസ്സഹമായ സ്വാദ് നെഞ്ചൊഴിഞ്ഞു നല്‍കിയ സ്നേഹത്തിനു നീ തന്ന സമ്മാനം മറക്കില്ലൊരിക്കലും തവണകള്‍ എത്ര തീര്‍ത്താലും തീരാത്ത കടമായി തുടരുന്നു ഓര്‍മ്മകളുടെ താഴ് വാരങ്ങളില്‍ നിലാവിന്‍ നിറ പകര്‍ച്ചകള്‍ കണ്‍പോളകളില്‍ നിദ്രവന്നു സ്വപ്ന ലോകത്തേക്ക് കൂട്ടി കൊണ്ടുപോകുന്ന ഹൂറിമാര്‍ അവരുടെ അംഗ പ്രത്യംഗങ്ങള്‍ മൊഴിയും മിഴിയുമൊടുങ്ങുന്നു കൈവിട്ടു പോകുന്ന മനസ്സിനു കടിഞ്ഞാണ്‍ ഇട്ടു തട്ടമിട്ടു മറക്കുമ്പോള്‍ കാല്‍ ചുവട്ടിലെ മണ്ണോലിച്ചു പോകുന്നു കടപ്പാടുകള്‍ കര്‍ത്തവ്യങ്ങളുടെ കണക്കുകളുടെ കര്‍മ്മ കാണ്ഡങ്ങളുടെ ശിഷ്ടമേറുമ്പോള്‍ വിരഹത്തിന്‍ വിഴുപ്പലക്കി ജീവിതത്തിനു വിരക്തിയുടെ ദുസ്സഹമായ സ്വാദ് ..!!

കുറും കവിതകള്‍ 667

കുറും കവിതകള്‍ 667 മിഴിമുന തേടുന്നു വിശപ്പും ജീവനുമിടയില്‍ മൊഴിമുട്ടി നില്‍ക്കുന്നു ..!! മേഘാവൃതാകാശം . ജലധ്യാനം നടത്തുന്നു വൃക്ഷ ശിഖിരം ..!! സഹനശീലനാകുക തുറക്കാത്ത പൂട്ടുകളും നിങ്ങള്‍ക്കു മുന്നില്‍ തുറക്കും ..!! നിഴലുകള്‍ക്കനക്കം ഞാന്‍ എന്ന ഭാവം ശത്രുതക്കൊരുക്കം ..!! മുഖം കണ്ണാടി പുച്ചയൊരുങ്ങി . പുലിപോല്‍ ....!! അഴല്‍ അളന്നു കാല്‍പാദങ്ങള്‍ . മനസ്സു മരുഭൂമി ..!! കണ്ണടച്ചു ഇരുട്ടാക്കി മൗനം ഉള്ളിലായി. . ഞാനെന്ന മഹാപ്രപഞ്ചം ..!! പ്രണയ നോവിന്‍ വാതായനങ്ങള്‍ തുറക്കപ്പെടുന്നു സത്യത്തിന്‍ മുന്നിലായി ..!! ഉള്ളിന്റെ ഉള്ളില്‍ നിറഞ്ഞുയൊഴുകി നിലാകടലോളം..!! ചിദാകാശത്തില്‍ നിന്നും പറന്നാത്മകണങ്ങള്‍ മേഘരാജികളില്‍ മറഞ്ഞു ..!!

ഈശ്വര കൃപ

ഈശ്വര കൃപ ഗതിയും ജതിയും ചേര്‍ന്ന് ഗമഗം പാടും നിന്‍ ശ്രുതിയില്‍  തമ്പുരു വെന്തേ നൊമ്പരം കൊള്ളുന്നു പദങ്ങളുടെ  മൗനദുഃഖം കൊണ്ടോ ?!! അകതാരില്‍ നിന്നും ഒഴുകിവന്നൊരു അലിവോലും കവിതയല്ലേയത് അറിയാതെ കണ്ടു കവിഹൃദയം നിറഞ്ഞു തുളുമ്പിയതല്ലേ ...... തനിയാവര്‍ത്തനത്തിന്‍ സ്വരഗതി താനേ മനമലിഞ്ഞു ആകാശവും ആനന്ദാശ്രു പൊഴിഞ്ഞു മഴയാല്‍ ഭൂമിയും കുളിരണിഞ്ഞു മലര്‍ വിരിയിച്ചു കേള്‍ക്കും തോറും കാതിനും മനസ്സിനും കുളുര്‍മ്മ തോന്നും കാവ്യത്തിനു പിന്നിലെ നൊമ്പരം ഉണ്ടോ അറിവതു ലോകം അറിയുക ഈശ്വര കൃപയിതല്ലേ..!!

പരസ്യമായ രഹസ്യം

Image
പരസ്യമായ രഹസ്യം നിലാവുരുകി ഒഴുകി രാവിന്‍ വീഥിയില്‍ ഞരക്കങ്ങള്‍ പിടിമുറുക്കി നിമിഷ മൗനത്തെ ചുംബന വര്‍ണ്ണങ്ങള്‍ കൈമാറി ഹൃദയ താളം നിഴല്‍ വിരിച്ച വിരഹങ്ങള്‍ മറന്നടുത്തു ഉടലടുപ്പങ്ങളുടെ മൃദുലത ലഹരി ഒരുക്കി താഴ് വാര മധുരങ്ങള്‍ നൊട്ടിനുണഞ്ഞു ഇരുള്‍. തളര്‍ന്നുറങ്ങിയ താളപ്പെരൂക്കങ്ങള്‍ക്കു നനവ്‌ ആകാശ കറുപ്പകറ്റി പുലര്‍കാലക്കാറ്റ് വെളിച്ചം വീശി അലസത കണ്‍ചിമ്മി പുതു ശലഭ പകര്‍ച്ച തേടി. അക്ഷരങ്ങളില്‍  ഒളിപ്പിച്ചു രഹസ്യങ്ങളോക്കെ അറിയാതെ വിളമ്പി കാവ്യ വിരുന്നായി മാലോകര്‍ക്കായ് സ്വന്തമായ് ആത്മാവില്ലാതെ ആവിഷ്കാരങ്ങലഞ്ഞു നിറമണമറിയാതെ കൈകൊട്ടി പുകഴ്ത്തുന്നക്ഷരവൈരികള്‍ അപ്പോഴും നിലാവു പെയ്യാനൊരുങ്ങി ഉറച്ച മരുഭൂമിയിലാകെ ..!!

ഇനിഞാനെന്തുയെഴുതും

ഇനിഞാനെന്തുയെഴുതും ..... നിൻ നീലാഞ്ചന മിഴികളിൽ നിലാ കുളിരമ്പിളി  വിരിയിച്ചു അല്ലിയാമ്പല്‍ പുഞ്ചിരി ആകാശ മേലാപ്പില്‍ മിന്നി മറഞ്ഞു നക്ഷത്ര തിളക്കം തീര്‍ത്തു കിന്നരി നിന്‍ മൊഴിയില്‍ പദ ചലങ്ങള്‍ക്ക് കാതോര്‍ത്തു ചിലമ്പൊലി നാദം തീര്‍ത്ത വെള്ളിക്കൊലുസ് കിലുക്കി മേഘം പച്ചിലകള്‍ക്കിടയില്‍ മഴയുടെ താളമേളം . നനഞ്ഞു നീങ്ങി നിന്‍ ചിന്തയാല്‍ ... . മിടിച്ചു എന്‍  നെഞ്ചകത്തിനുള്ളില്‍ പഞ്ചാരിമേളകൊഴുപ്പ് നിന്‍ ഓര്‍മ്മയാല്‍ മാരിവില്‍ തീര്‍ത്തു പുരികകൊടി വര്‍ണ്ണം ഋതു ശോഭയാല്‍ മാനം മുല്ല മൊട്ടു വിരിഞ്ഞു മണം പകര്‍ന്നു മനമാകെ പൂങ്കാവന വസന്തം ... ചിലമ്പൊലി തീര്‍ത്തു നിന്‍ നടന നാട്യം നയന മോഹനം സുന്ദരം ... ഇനിഞാനെന്തെഴുതും അറിയാതെ നിലച്ചുയെന്‍ തൂലികക്ക് നാണം ..!!

കുറും കവിതകള്‍ 666

കുറും കവിതകള്‍ 666 ''പിടിച്ചു ഞാന്‍ അവനെനിക്കിട്ടു രണ്ടു'' അരങ്ങില്‍  നരകാസുരവധം ..!! മഴയും താളം . അമ്മുമക്കൊപ്പമിരുന്നു . രാമായണ വായന ..!! അസ്തമയ കിരണങ്ങൾ . തുഴഞ്ഞു അകലുന്നു മോഹങ്ങളുടെ വഞ്ചിയിൽ ..!! നട്ടു നിവരുന്നു നാളെയുടെ ഞാറ്. മഴ ദൈവങ്ങള്‍ തുണ .!!. കടവോഴിഞ്ഞു കാതോര്‍ത്തിരിപ്പു കല്‍പ്പടവുകള്‍. പാദസ്വരങ്ങളുടെ കിലുക്കം ..!! ഇടറും കണ്ഠം നിറയും കണ്ണുകള്‍ സീതാ ദുഃഖം വായിക്കുന്നമ്മ ...!! സൂര്യന്‍ താണു എന്‍ ദുഃഖം കടലില്‍ . കാറ്റിനും വിരഹം ..!! ചിതലെടുത്തൊരു നഷ്ടജാതകം . ശുദ്ധമെന്നു ജോത്സ്യന്‍ ..!! അന്തിയുടെ നിറം നിന്റെ മുഖകാന്തി . കിളികള്‍ പറന്നകന്നു ചൂണ്ടയെറിഞ്ഞു സ്വപ്നലോകത്തൊറ്റക്ക് പുഴയോളങ്ങളിലൊരു വഞ്ചി ..!! വടക്കുംനാഥന്റെ മുന്നില്‍ തിരക്കൊഴിഞ്ഞൊരു വിശപ്പ്‌ ഭജനമിരുന്നു ..!! വേനലിന്‍ മുന്നില്‍ ദാഹം നോക്കിനിന്നു . വഴിയരികില്‍ കുലുക്കി സര്‍ബത്ത് ..!! ഇലകള്‍ മാനം നോക്കി മഴയ്ക്കായി കാത്തുനിന്നു . വേരിനു അന്നമൊരുക്കാന്‍..!! കല്‍കണ്ടനഗരി വിശപ്പിന്‍ കഥപറയുന്നു . കാറ്റിനു കടുകെണ്ണയുടെ ഗന്ധം ..!!

അവനവന്‍ കരുത്തു അറിക

Image
അവനവന്‍ കരുത്തു അറിക ശുദ്ധമെന്നു ജോത്സ്യന്‍ പറഞ്ഞൊരു . ചിതലെടുത്ത നഷ്ട ജാതകമേ . ശ്രേഷടമെന്നു കരുതാം നമുക്കിന്നു അനുഭവ ദോഷങ്ങളൊക്കെ ശിഷ്ടദിനങ്ങളില്‍ ഹരിച്ചും ഗുണിച്ചും ഗണിച്ചും നോക്കി നില്‍ക്കെ രാശി ചക്രങ്ങള്‍ തിരിഞ്ഞും മറിഞ്ഞും നീചരാശിയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ പഴിപറഞ്ഞു പരിഹാരം തേടുന്ന കവിടി കൈകളിലെടുത്തു കണ്ണടച്ചു ''മൂർത്തത്യേ പരികല്പിതശശഭൃതോ വർർത്മ്യാ പുനർജ്ജന്മനാ , ആത്മാത്യാത്മവിധാം ...............'' മന്ത്ര ജപത്താല്‍ നിരത്തിയവയില്‍ നോക്കി കുറിക്കുന്നു കാലഹോരകളാല്‍ ഒന്‍പയിറ്റെഴു ഇരുപത്തിയെട്ടിനു പലവിധം കണ്കെട്ടി മാവിന്‍ മേല്‍ എറുപോലെ ജനമതു മനസ്സിലിട്ടു പെരുക്കി ദോഷങ്ങള്‍ ദോഷമാക്കുന്നു അറിക ഇനിയും ഇതൊന്നുമല്ല അനുഭവിച്ചു തീര്‍ക്കാം വരും വരായ്കകളെ ഓര്‍ത്ത്‌ ഖിന്നരായിട്ടു കാര്യമെതുമില്ല , അവനവനില്‍ ആത്മവിശ്വാസമാണ് വേണ്ടതെന്നറിയുക..!! ജീ ആര്‍ കവിയൂര്‍ 28-07-2016 ചിത്രം കടപ്പാട് MSadique

നിന്നെ കുറിച്ച്

നിന്നെ കുറിച്ച് നീയെൻ  ആത്മാവിന് ആഴങ്ങളിൽ സപ്തസ്വരരാഗ മാലികയാൽ തൊട്ടുണർത്തിയൊരു ഗാനമായി എന്നിലെ അനുരാഗ ഭാവങ്ങൾ ചിറകടിച്ചുയർന്നൊരു വർണ്ണശലഭമായി നിൻ നീലിമ പടരും നയനങ്ങളിൽ കണ്ടൊരു വിഷാദ ഭാവമെന്നിൽ അറിയാതെ വിരഹാര്‍ദ്ദ്രമാം  നൊമ്പരം മധുരാനുരാഗ അനുഭൂതി പടരുമൊരു മൗനത്തില്‍ ചാലിച്ചു  വരികളാല്‍ നിന്നെ കുറിച്ചല്ലോ പുങ്കുയില്‍ പാടിയതും കള കള ഗാനമായി പാടിയൊരരുവിയും കാറ്റാല്‍ മുളം കാടും ഏറ്റു പാടിയതും മാറ്റൊലി കൊണ്ടുയെന്‍  മനസ്സിലാകെ തൊട്ടുണർത്തിയൊരു ഗാനമായി നിന്നോര്‍മ്മ എന്നിലാകെ നിറയ്ക്കുന്നു. മറക്കുവാനാവാത്ത മഴവില്ലിന്‍ വര്‍ണ്ണ ചാരുത സര്‍ഗ്ഗം തീര്‍ക്കുന്നു എഴുതിയിട്ടും എഴുതിയിട്ടും മതിവരാത്തൊരു പ്രണയ കാവ്യമായി മാറുന്നല്ലോ ..!!

കുറും കവിതകള്‍ 665

കുറും കവിതകള്‍ 665 ചില്ലകളില്‍ പകര്‍ന്നു കാതില്‍ കിന്നാരം . നെഞ്ചിലാകെ പടര്‍ന്നു പ്രണയം .!! ഇറയത്തു നിന്നും വീണുഉടഞ്ഞു . കര്‍ക്കിട പഞ്ഞം ,,!! ചെണ്ട ചേങ്ങല താളമുണര്‍ന്നു ആട്ടവിളക്കുകളിളകിയാടി തിരിശീല മറയായി നിന്നു ..!! പൂവിതള്‍ തുമ്പത്തുനിന്നു തുള്ളികളുറ്റി കുടിക്കും കുരുവിയുടെയും സ്വത്താണി ഭൂവ് ..!! ''പിടിച്ചു ഞാന്‍ അവനെനിക്കിട്ടു രണ്ടു'' അരങ്ങില്‍  നരകാസുരവധം ..!! മഴയും താളം . അമ്മുമക്കൊപ്പമിരുന്നു . രാമായണ വായന ..!! അസ്തമയ കിരണങ്ങൾ . തുഴഞ്ഞു അകലുന്നു മോഹങ്ങളുടെ വഞ്ചിയിൽ ..!! ചില്ലകളില്‍ പകര്‍ന്നു കാതില്‍ കിന്നാരം . നെഞ്ചിലാകെ പടര്‍ന്നു പ്രണയം .!! ഇറയത്തു നിന്നും വീണുഉടഞ്ഞു . കര്‍ക്കിട പഞ്ഞം ,,!! ചെണ്ട ചേങ്ങല താളമുണര്‍ന്നു ആട്ടവിളക്കുകളിളകിയാടി തിരിശീല മറയായി നിന്നു ..!! പൂവിതള്‍ തുമ്പത്തുനിന്നു തുള്ളികളുറ്റി കുടിക്കും കുരുവിയുടെയും സ്വത്താണി ഭൂവ് ..!!

കുറും കവിതകള്‍ 664

കുറും കവിതകള്‍ 664 ഉന്നം പിടിച്ചൊരു ഗോട്ടി കുട്ടിയിടിച്ചില്ല മറ്റൊന്നില്‍  . ഓർമ്മകൾക്കിന്നും ബാല്യം ..!! അവള്‍ വന്നു ചുംബിച്ചകന്നപ്പോള്‍ വല്ലാത്തൊരു നീറ്റല്‍ ..!! ഇരുണ്ട ഇടനാഴിയില്‍ നനഞ്ഞ കാലൊച്ചകള്‍ . മൗനം ഉടഞ്ഞു ..!! വാര്‍ദ്ധക്യം . നൊമ്പരമേകുന്നു . ജീവിതം ദുസ്സഹം ..!! സന്ധ്യയുടെ നിറവില്‍ തേടുന്നു സ്വപ്നങ്ങള്‍ രാവിങ്ങു വന്നല്ലോ ..!! തുരുമ്പിച്ച എഴുത്തുണി നനഞ്ഞു  കുതിർന്ന എഴുത്തോല മരിക്കാത്ത അക്ഷരങ്ങൾ ..!! വാനം മേഘപുതപ്പണിഞ്ഞു രാവുകള്‍  കണ്ണു നീര്‍ വാര്‍ത്തു രാമായണ ശീലുകള്‍ മാറ്റൊലി കൊണ്ടു ..!! അലയും പകലുകള്‍. അമ്മ മനസ്സിന്‍ കദനനൊമ്പരങ്ങള്‍ ..!! കാതോര്‍ത്ത് കിടന്നു കാല്‍പ്പെരു മാറ്റങ്ങള്‍ . കടലിരമ്പവുമായി ..!! നീലിമയാര്‍ന്നു വാനവും ഭൂമിയുമാഴിയും മനസ്സു കൈവിട്ടു എവിടെയോ ?!!

കാർഗിൽ ചുവന്ന പരുന്ത്

Image
കാർഗിൽ ചുവന്ന പരുന്ത് (വിജയ ദിവസം ജൂലൈ 26) ഭാരത ഹൃദയ വിപഞ്ചിയിലൊഴുകും രാഗമാലികയായ് മാറുക നാം രണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതം അമ്മക്കായ് അര്‍പ്പിക്കാം ജീവിത പുഷ്പാഞ്ജലികളിതാ..!! കാര്‍ഗില്‍ മലകയില്‍ മറഞ്ഞിരുന്ന കറുത്ത മുഖങ്ങളെ ഓടിയകറ്റി വിജയം കണ്ട ദിനമിന്നല്ലോ .... ഇന്നുമതോര്‍മ്മയില്‍മിന്നും ബലിദാനത്തിന്‍ ദിനമിന്നല്ലോ... ഭാരത ഹൃദയ വിപഞ്ചിയിലൊഴുകും രാഗമാലികയായ് മാറുക നാം രണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതം അമ്മക്കായ് അര്‍പ്പിക്കാം ജീവിത പുഷ്പാഞ്ജലികളിതാ..!! വീരമൃത്യുവരിച്ച ജവാന്മാര്‍ക്കിന്നു അര്‍പ്പിക്കാം ശ്രദ്ധാ സുമങ്ങള്‍ നാളയിലുയരും വിപത്തിനെത്തുരത്താന്‍ അണിചേരാം നമുക്കൊന്നായ് കാത്തീടാം അമ്മതന്‍ മാനം ഭാരത ഹൃദയ വിപഞ്ചിയിലൊഴുകും രാഗമാലികയായ് മാറുക നാം രണ കണങ്ങളില്‍ ഉതിരും പ്രേമസംഗീതം അമ്മക്കായ് അര്‍പ്പിക്കാം ജീവിത പുഷ്പാഞ്ജലികളിതാ..!! ഇല്ലയടിയറവു വെക്കില്ലയൊരിക്കലും ഇഴയകലാതെയെന്‍ ഭാരത മണ്ണിന്‍ അഖണ്‌ഡതയെ കാത്തീടാം നാം കാണാം നമുകൊന്നായ് മധുര സ്വപ്നങ്ങള്‍ തീര്‍ക്കാം നനുക്കൊന്നായ് ഉത്തമ സങ്കലപ്പങ്ങള്‍ ഭാരത ഹൃദയ വിപഞ്ചിയിലൊഴുകും രാഗമാലികയായ് മാറുക നാം

വളരുന്ന പ്രതീക്ഷ

വളരുന്ന പ്രതീക്ഷ തുലികയില്ലാതെ എഴുതി ചേര്‍ത്തു നീ ഒരു പ്രണയകാവ്യമെന്‍ ചുണ്ടുകളില്‍ നിലാവിന്റെ നീലിമയില്‍ കണ്ടു ഞാന്‍ നിന്‍ മിഴിയഴകിന്‍  പ്രണയാക്ഷരങ്ങള്‍ നീ പോയതില്‍ പിന്നെ വിരിഞ്ഞില്ല ഒരു പൂവുമെന്‍ മനസ്സിന്റെ ശിഖിരത്തില്‍ . അക്കരയിക്കരെ കണ്ണുകളാല്‍ നാം പണി തീര്‍ത്തൊരു പാലം . കുറച്ചു നമ്മുടെ പ്രണയത്തിന്റെ ദൂരം മതിലുകള്‍ക്കപ്പുറം എത്തി നോക്കുന്ന മുഖമെന്തേ  തിരിച്ചത് എന്നറിയാതെ കുങ്കുമ സന്ധ്യയില്‍ ദളമറ്റു വീഴുന്നോരു വാടാ മല്ലികളില്‍ മായുന്നതു കണ്ടു നിന്‍ ചിരി എങ്കിലും ഉണര്‍ത്തി തളിരിട്ട ആദ്യ മഴയില്‍ വിരിഞ്ഞൊരു ഇലയായ് നാണമാര്‍ന്ന മിഴിമുനയാലുള്ള തലോടല്‍ എന്നില്‍ വീണ്ടും പ്രതീക്ഷ വളര്‍ത്തുന്നു പ്രണയം ....!!

വന്നീടുക നീ ..!!

വന്നീടുക നീ ..!! സ്വരരാഗ മധുരം പാടും തേൻമൊഴിയെ നിൻ അനുരാഗ ഗാനത്തിന്റെ വരികള്‍ കേട്ട് അറിയാതെ ഞാനുമങ്ങു  മൂളിപ്പോയ് അലതല്ലുന്നു നെഞ്ചിലാകെ അണയാത്ത ആനന്ദത്തിന്‍  പൊന്നലകളിലാറാടി .. മുറ്റത്തെ തൈമാവിലെ തേന്‍കനി ഇറുത്തുതരാം മുല്ലപ്പൂ ചാർത്തീടാം നിൻ മുടിച്ചാർത്തിൽ മഞ്ഞപ്പട്ടുടയാടകളണിയിക്കാം മെയ്യഴകില്‍ മലരണിയും കാടുകള്‍ കാട്ടിത്തരാം മുത്തു മാല വാങ്ങിത്തരാം മുത്തങ്ങള്‍ തന്നിടുക പെണ് കിളിയെ ..!! കൊഞ്ചി കുഴയാതെ തഞ്ചത്തില്‍ വന്നീടുക കൂടൊക്കെ കൂടിത്തരാം കുട്ടിനു വന്നീടുക കൊത്തിപ്പെറുക്കാന്‍ കനിയൊക്കെ തന്നീടാം  കൊക്കുരുമ്മി പാട്ടുപാടി  കൊമ്പത്തിരുത്തീടാം കൊഴിയാതെ കാത്തു  മുട്ടക്കു കാവലിരുന്നീടാം കണ്മണിയാളെ കിളി പെണ്ണാളെ വന്നീടുക നീ ..!!

കുറും കവിതകള്‍ 663

കുറും കവിതകള്‍ 663 വിശപ്പിന്‍ കണ്ണുകള്‍ ആഴങ്ങളിലേക്ക് ചുഴ്നിറങ്ങി മൗനം മാത്രം കൂട്ടിനുണ്ട് ..!! പഞ്ഞം മാഞ്ഞു പറന്നിറങ്ങി തുമ്പി  ചിങ്ങമാസം ..!! രാവുറങ്ങി ഉണര്‍ന്നിരുന്നു വിശപ്പും തട്ടുകടയും ..!! ചില്ലു ജാലകത്തില്‍ മഴയുടെ കിന്നാരം. ആവി പറക്കുന്ന ചായ ..!! അമ്പലവഴിയില്‍ കണ്ണുകളിടഞ്ഞു . ചന്ദനഗന്ധം കാറ്റില്‍   ..!! പഞ്ചാര മണലില്‍ കളഞ്ഞു പോയൊരു മിടിക്കും പ്രണയം ..!! നിഴല്‍ കണ്ടു  മയങ്ങുന്ന പുലര്‍കാല സ്വപനം . വിശപ്പിന്‍ അന്നം തേടുന്നു ..!! പുലര്‍കാലത്തില്‍ വലയുമായി ഇറങ്ങുന്നു  . അന്തിയണയും സ്വപ്നം ..!! ജന്മജന്മാന്തരങ്ങളായി കാത്തു കിടന്നു കരയില്‍ നീ മാല കൊരുക്കാനെന്തേ വന്നില്ല ..!! കത്തിയണയുന്നുണ്ട് പടിഞ്ഞാറു . മോഹങ്ങള്‍ കാത്തിരുന്നു രാവിനെ ..!!

ഞാനെന്ന ഞാന്‍

Image
ഞാനെന്ന ഞാന്‍ തേടാന്‍ ഇനി ഇടമില്ല എവിടെയോക്കയോ അലഞ്ഞുയീ  പഞ്ചഭൂത കുപ്പായമണിഞ്ഞു കണ്‍ ചിമ്മി കാട്ടും ആകാശ താരകങ്ങളില്‍ പുഞ്ചിരി പൊഴിക്കും വെണ്ണിലാ ചന്ദ്രനെ കത്തി ജ്വലിക്കും  എല്ലാറ്റിനും പൂരകമാം ഏഴുകുതിരയെ പൂട്ടി നടക്കും സൂര്യനില്‍ മറയായി തലയെടുത്ത് നില്‍ക്കും മാമലകളില്‍ അലറി അടുക്കും തിരമാലയുമായി വരും കടലിന്‍ ആഴങ്ങളിലോക്കെ തിരഞ്ഞു കണ്ടില്ല എങ്ങും അവസാനം ക്ഷീണിച്ചു അവശനായി ഇരുന്നപോള്‍ എന്നിലെ എന്നിലേക്ക്‌ ഇറങ്ങി ഞാന്‍ എന്റെ ബോധമണ്ഡലത്തിനുമപ്പുറത്തേക്കു പോകവേ വര്‍ണ്ണങ്ങളായിരം പൂത്തു തളിര്‍ക്കുമൊരു വന്യാമം പ്രചണ്ഡ പ്രഹേളിക കണ്ടു അല്‍ഭുത ചിത്തനായി നിര്‍നിമേഷമറിയാതെ നില്‍ക്കുമ്പോളറിഞ്ഞു ഞാനെന്ന മഹാപ്രപഞ്ച തന്മാത്രതന്‍ രഹസ്യങ്ങളോക്കവേ ..!! എങ്ങിനെ ഞാനൊന്ന് വര്‍ണ്ണിക്കുമെന്നു വാക്കുകള്‍ കിട്ടാതെ പ്രയത്നിപ്പു അക്ഷര ചിമിഴുകളില്‍ തപ്പി തടയുന്നു ഓരോ അണുവിലും നിറയുന്നു ഞാന്‍ എന്നൊരു സംജ്ഞ .....!! ജീ ആര്‍ കവിയൂര്‍ 25.07.2016 ചിത്രം കടപ്പാട്  google

അവളുടെ പാവക്കുട്ടി

Image
അവളുടെ  പാവക്കുട്ടി അവള്‍ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ കണ്ടില്ലയാ പഞ്ഞിപോലെ ഉള്ളൊരു പാവക്കുട്ടി കട്ടിലില്‍ കൂടെയുണ്ടായിരുന്നല്ലോ ഉറങ്ങുന്നതിനു മുന്‍പ് കണ്ണുകള്‍ പരതി കട്ടിലിന്‍ ചുവട്ടില്‍ ഒക്കെ. എന്ത്‌ല്ലാം കഥകളാണോ അതുമായി കൈമാറിയത് പ്രണയ പരിഭവങ്ങള്‍ വിരഹത്തിന്‍ നോവുകള്‍ ആദ്യമായി അവനെ കണ്ടപ്പോള്‍ ഉണ്ടായ മനസ്സിന്‍ ഇക്കിളികളെ അവന്റെ പരിരംഭണം  ചുണ്ടുകളുടെ കുറുമ്പുകള്‍ കണ്ണുചെന്നെത്താത്തിടത്തേയ്‌ക് എല്ലാം മറഞ്ഞു പോയി എല്ലാമൊരു സ്വപ്നം പോലെ അകലെ കുന്നിന്‍ മുകളില്‍ പകലോന്റെ കയറ്റം തുടങ്ങി എങ്കിലും അവളുടെ പാവക്കുട്ടി എവിടെ പോയി ..!!

ഡോക്ടർ ''ഷാനവാസ് പി സി'' ക്കായി

Image
ഡോക്ടർ ''ഷാനവാസ് പി സി'' ക്കായി വേദനിച്ചവന്റെ സാന്ത്വനത്തിനായ് നിന്നവന്‍ അവസാനം സ്വയം വേദനക്ക് പിടികൊടുത്ത് മടങ്ങി , ആരാവാമീ ക്രൂരതക്ക് കാരണം , ഓര്‍ക്കും തോറും നെഞ്ചില്‍ വിങ്ങലുകള്‍ അഭയമായവനെ അഭിമാനത്തോടെ ഓര്‍ക്കുന്നു ആശ്വാസം കിട്ടിയവര്‍ എങ്കിലും കണ്ണുകള്‍ പരതുന്നു പരസഹായാര്‍ത്ഥമിന്നും വന്നില്ലയവന്‍ എവിടെയോ പോയി മറഞ്ഞു സ്വര്‍ഗ്ഗകവാടമവനായി തുറന്ന് നല്‍കിയിരിക്കുമോ ?!! അറിയില്ല മരണാനന്തരമുണ്ടോ ജീവന്‍ ,എങ്കില്‍ അവനായി കാത്തിരിക്കാമിനിയും ഏറെയായ് ഒരു തുള്ളി ലവണരസം പകരാമിനിയും അവന്റെ ആത്മാവിനു ശാന്തി ഉണ്ടാവട്ടേ എന്ന് നെഞ്ചുരുകി മുട്ടിപ്പായി പ്രാത്ഥിക്കാം പരോപകാരമേ പുണ്യമെന്നു അറിയാത്തൊരു ലോകമേ അറിയുക ഇനിയും പിറക്കട്ടെ അവന്‍ അശരണര്‍ക്കാശ്വസമായായ് .... ആമേന്‍ ..!!

കുറും കവിതകള്‍ 662

കുറും കവിതകള്‍ 662 മലക്കു അരഞ്ഞാണം തീര്‍ക്കുന്നൊരു തേനരുവി . കാറ്റിന്നു കുളിര്‍  ..!! പരുക്കനായ കടൽ . തിരകളെ ഭയക്കാതെ . അച്ഛന്റെ കരവലയത്തിൽ  ..!! മക്കളുടെ  നന്മക്കായി  നൊന്തുപെറ്റ വയറിന്റെ നെഞ്ചുരുകി പ്രാര്‍ത്ഥന ..!! നിലാകുറിക്കു താഴെ ഒരു നാണം വിരിഞ്ഞു . കാറ്റിനു മുല്ലപൂമണം ..!! അണിയറയില്‍ മുഖം മിനുക്ക്‌ . അരങ്ങില്‍ കീചകവധം..!! നൊമ്പരങ്ങള്‍ മറന്നു ഭക്തിയുടെ വെളിച്ചത്തില്‍ നന്മയുടെ മുഖം ..!! കര്‍പ്പൂരാരതി കഴിഞ്ഞു ഭക്തിയുടെ ലഹരിയില്‍ മനമലിഞ്ഞു ...!! ഓര്‍മ്മകളെ വലിച്ചിഴച്ചു കൊണ്ട് പോയാ മാന്തോപ്പില്‍  . തിരികെ വരില്ലല്ലോ ബാല്യം ..!! കൊഞ്ചി കുഴഞ്ഞൊഴുകുന്ന കല്ലോലിനിയുടെ ഗാനത്തിനു കാതോര്‍ത്ത് മനമാനന്ദത്തില്‍ ..!! ഇരുളില്‍ തെളിദീപം നിറച്ചു  മനസ്സില്‍ പ്രണായാങ്കുര നാളം ..!! സന്ധ്യാംബരം  നോക്കി ഓളംതല്ലി കിടപ്പു വിരഹ കടലില്‍ തോണി ..!!

ഹൃദയ നൊമ്പരം

ഹൃദയ നൊമ്പരം ..!! എൻ ഹൃദയമാരോ തകർത്ത് തരിപ്പണമാക്കി ലോലമാനസനാമെന്നെ അമാനുഷനാക്കി സാഗരം എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു എങ്കിലുമെന്‍ ജീവിതത്തില്‍ ഒടുങ്ങാത്ത അന്തര്‍ ദാഹമെന്നില്‍ നിറക്കുന്നുയേറെ എൻ ഹൃദയമാരോ തകർത്ത് തരിപ്പണമാക്കി ലോലമാനസനാമെന്നെ അമാനുഷനാക്കി പറയട്ടെ ഞാനീ ലോകത്തിലില്ല ഓരോ വഴിത്താരകളും നിന്നിലൊടുങ്ങുന്നു പരാജയങ്ങളോടു ചങ്ങാത്തം കൂടി എൻ ഹൃദയമാരോ തകർത്ത് തരിപ്പണമാക്കി ലോലമാനസനാമെന്നെ അമാനുഷനാക്കി അസ്തമിച്ച സൂര്യന്‍ വീണ്ടുമുദിച്ചു അന്ധകാരമില്ലാതെയാക്കി എങ്കിലെന്റെ സൂര്യന്‍ എന്നോടു പിണങ്ങി പിരിഞ്ഞു അകന്നു കണ്ടില്ല ഞാനോരിക്കലും  പ്രകാശ പൂരിതമാമൊരു പ്രഭാതം. എൻ ഹൃദയമാരോ തകർത്ത് തരിപ്പണമാക്കി ലോലമാനസനാമെന്നെ അമാനുഷനാക്കി പ്രകാശമെന്നെ വിട്ടു  എവിടെയോ മറഞ്ഞു നീ എന്നെയീ  വിധമെന്നെ ഇരുളിലാഴ്ത്തി തപ്പി തടഞ്ഞു എവിടെ ഒക്കെ വീണുയെഴുന്നേറ്റു എൻ ഹൃദയമാരോ തകർത്ത് തരിപ്പണമാക്കി ലോലമാനസനാമെന്നെ അമാനുഷനാക്കി

എന്റെ പുലമ്പലുകള്‍ 50

എന്റെ പുലമ്പലുകള്‍ 50 എൻ മൗനമാം ശലഭകോശത്തിൽ ഒരു നിധിയാം വണ്ണം  ഒളിപ്പിച്ചു ഞാൻ നിന്നെ ഞാൻ പിറന്നതു  മരണ ബീജവുമായി ഓരോ ദിവസവും ഞാൻ എൻ വിധിയിലേക്ക് നീങ്ങുന്നു ഞാൻ എന്നെ തന്നെ മുറിവേല്‍ക്കാതെ മുഴുവനായി നിന്നെ പരിവർത്തനപ്പെടുത്തി എന്റെ വിശാലമാം  ആകാശത്തിന് ചുവട്ടിൽ ചേർത്തു നിർത്തി എന്റെ അറിവിന്റെ പുസ്തകം എത്ര ചെറുത് എന്റെ കണ്ണുകളാൽ കണ്ടിട്ടില്ലെന്‍ ചെവിയും കഴുത്തിനു പുറകിലുള്ളവയും...!!

കുറും കവിതകള്‍ 661

കുറും കവിതകള്‍ 661 നാമ്പിടുന്ന സ്വപ്നങ്ങള്‍ നാളെയുടെ പ്രതീക്ഷ . ജാലക ദൃശ്യങ്ങള്‍ ..!! സന്ധ്യയോടോപ്പം മറയുന്ന വ്യഥകള്‍ . കാറ്റിനുമുണ്ടൊരു സുഖം !! ആഴങ്ങളോളം കുത്തി മുന്നോട്ടു നീങ്ങുന്നു ജീവിത കരതേടി  ..!! പ്രതീക്ഷകളറ്റ് കരിഞ്ഞു നില്‍ക്കുന്നു. ജീവിത ശിഖരങ്ങള്‍ .!! വെയില്‍കായുന്നുണ്ട് ജീവിതമെന്നൊരു മണ്‍ പാത്രം ..!! ആഴങ്ങള്‍ തേടുന്നു. ആകാശവും വെള്ളവും. നഷ്ടപ്പെട്ട മുഖങ്ങള്‍ ..!! സ്വപ്നങ്ങള്‍ ഇരതേടുന്നു നഷ്ടമാകാത്ത തീരങ്ങളില്‍ . മൗനം തപസ്സില്‍..!! നിലാവിന്‍ ഒളിയില്‍ കനക്കുന്നു മൗനം . വിരഹമുറങ്ങി...!! മഞ്ഞു പുതച്ചു ആരെയോ കാത്തിരുന്നു തേയില കാട്ടില്‍ മൗനം ..!! നടതള്ളപ്പെട്ട വാര്‍ദ്ധക്യ നോവിനു അമ്മമുഖം ..!! വയസ്സായാലെന്താ മക്കള്‍ക്ക്‌ വേണ്ടെങ്കിലും . അഭിമാനം കളയില്ലോരിക്കലും ..!! ഇല്ലാത്തവന്റെ കൂട്ടിനു എപ്പോഴും പറന്നു അടുക്കുന്നു വിശപ്പിന്‍ നോവുകള്‍ ..!!

രാമായണ മാനസം..!!

രാമായണ മാനസം..!! കര്‍ക്കിടകം പെയ്യുന്നുണ്ടോ രാമായണക്കാറ്റ് വീശുന്നുണ്ടോ മാറ്റൊലികൊള്ളുന്നുവോ മാനിഷാദ ആശ്വമേധത്തിന്‍ കുളമ്പടി കേള്‍ക്കുന്നുവോ ലവകുശ കഥനങ്ങളില്‍ സീതായനം ഗദ്‌ഗദ ചിത്തരാക്കുന്നുണ്ടോ മന്ഥര മര്‍മ്മരങ്ങള്‍ക്കും കൈകേയി യുടെ മുതലക്കണ്ണീർ കാണാതെ മനം ആമര മീമരം ചൊല്ലിയാത്മാ രാമനില്‍ ലയിക്കുന്നുവോ ലക്ഷ്മണ രേഖകള്‍ താണ്ടി മാരീച മോഹങ്ങളില്‍ ഉഴറാതെ ആശ്രമ നിയമങ്ങൾ പാലിച്ചു ഒളിയമ്പാല്‍ ബാലിയെ എയ്തു വീഴ്ത്താറുണ്ടോ  ജടായു വാക്ക്യങ്ങള്‍ കേട്ട് നേര്‍  വഴിയെ പോകേണ്ടതുണ്ട് ജാംബവാന്റെ പ്രകീര്‍ത്തികള്‍ കേട്ട് മനവും തനുവും ലങ്കക്ക് ചാടികടക്കാന്‍ ആവുന്ന ഹനുമാനാവുന്നുണ്ടോ വിഭീഷണ വാക്ക്യങ്ങള്‍ കേട്ടു രാമ ബാണത്താല്‍ അഹമെന്ന ദശാനനനെ നിഗ്രഹിക്കാറുണ്ടോ  വെളുത്തെടന്റെ വാക്കുകള്‍ക്കു കാതു കൊടുക്കാതെ സീതയെ കാട്ടിലയക്കാതെ നൈരാശ്യം ബാധിച്ചു സരയു നദിയില്‍ ആത്മ ത്യാഗത്തിനൊരുങ്ങാതെ നിത്യം പാരായണം നടത്തുക മനമേ രാമ രാമ മന്ത്രങ്ങള്‍ ...!!

വിരഹരാഗം

വിരഹരാഗം ഏതോ വിപഞ്ചിക കേണു എന്‍ നെഞ്ചിലെ രാഗം പോലെ മറക്കുവാന്‍ ശ്രമിക്കും തോറും നോവേറ്റുന്നുയീ  ഈരടികളാലേ എന്‍ വിരല്‍തുമ്പില്‍ വിരിയുന്നു അക്ഷര പൂവിനു വിരഹത്തിന്‍ മാണമേറെ അറിയുന്നുവോ നീയങ്ങ് അകലെ അഴലിന്റെ തീരത്തു ഞാനെന്നു അണയാന്‍ വിതുമ്പുമൊരു ചിരാതിന്‍ തിരി നാളം പോലെ എന്‍ മനമറിയാതെ കാതോര്‍ത്താ ഒറ്റകമ്പിതന്‍ ഗല്‍ഗതമെന്നില്‍ ഉണര്‍ത്തുന്നു നിന്‍ ഓര്‍മ്മ ഗസലിന്‍ ഈണം നിന്‍ ചെഞ്ചുണ്ടില്‍ വിരിയുമാ മുല്ലമൊട്ടുകള്‍ വാടാതെ നില്‍പ്പു എന്‍ പദ വല്ലരിയുടെ അഴകായി ഏതോ വിപഞ്ചിക കേണു എന്‍ നെഞ്ചിലെ രാഗം പോലെ ..!! ജീ ആര്‍ കവിയൂര്‍ 20-07-2016

പ്രണയ സാഗരം

Image
പ്രണയ സാഗരം രാമസീതായനത്തില്‍  നിന്നോ രാധാ മാധവ കഥയില്‍ നിന്നോ മൗനാനുരാഗിണിയാം ഊര്‍മ്മിളയോ രാവണ സഹോദരിഉള്ളിലോളിപ്പിച്ചൊരു പൂര്‍ണ്ണമാകാതെ ജ്വലിക്കും മധുര നോവോ  ഭീമ മാനസ ചോരിണിയാം ഹിഡിംബിയോ കല്യാണസൌഗന്ധികം കാത്തിരുന്ന ദ്രൗപതിയോ ശൂനേംകാരിതന്‍  പ്രണയത്തിനായി ദാഹിച്ച ശലെമോനോ  നോവിക്കും ഇതിഹാസമായ ഹീരാ രാഞ്ചയുടെ പ്രേമമോ എണ്ണിയാലൊടുങ്ങാത്ത മഴവിൽ തിളക്കങ്ങൾ  കലാലയ ഇടനാഴികളിലും പച്ചപ്പു നഷ്ടപ്പെട്ടയവോ പ്രപഞ്ച പ്രണയ സാഗരത്തിലാകമാനം എവിടെയോ കേട്ടു മറന്നോരു അനുരാഗമേ അണയാത്തൊരു ലഹരിയായിയെന്നുമേ  നീയിന്നും മന്വന്തരങ്ങളായി പിന്തുടരുന്നുവോ...!! ചിത്രം കടപ്പാട് വീക്കി

പനിനീര്‍പൂവേ...!!

Image
പനിനീര്‍പൂവേ...!! കാറ്റും മഴയും ചേര്‍ന്ന് നിന്നു മാടിയൊതുക്കി നിര്‍ത്തുമ്പോഴും നിന്‍ കണ്ണിണകള്‍ തെടുവതെന്തേ വിടരാന്‍ കൊതിക്കും പനിനീര്‍ ദളമുകുളമേ അരികില്‍ വന്നു നുകരാനോരുങ്ങും ശലഭ ചിറകടിയോ..... വര്‍ണ്ണം പെയ്യും ചിറകിന്‍ അഴകില്‍ നീ കൂമ്പി മയങ്ങും കാഴ്ചയെന്നുള്ളില്‍ കവിത വിരിയിക്കുന്നു വല്ലോ കളിയായ് മുതിരുന്ന നീട്ടിയ കൈകളില്‍ മുള്‍മുനയെറ്റു  നിണമിറ്റുമ്പോഴും നിന്‍ അഴകിന്‍ മുന്നില്‍ അഴലകലുന്നു വല്ലോ പനിനീര്‍പൂവേ...!! നിൻ  ദളപുടങ്ങൾ  തൻ  മൃദുലതയിലോ നിന്‍ അഴകോലും നിറമതിലോ  കാതരമായി  എൻമനമിന്നു അറിയാതെ  ഞാൻ മോഹിച്ചുപോയി..!! മധുരം കിള്ളും നേരത്തും നിന്‍ മുഖമാകെ തുടുത്തതെന്തേ മധുപനോടുള്ള നിന്‍ അനുരാഗത്താലോ പറയു പനിനീര്‍ പൂവേ ..!!

മകളെ ..!!

 മകളെ ...!! എന്തിനായിരുന്നു നീയിങ്ങിനെ എന്നെ വിട്ടകന്നത് എത്ര ഓര്‍ത്തിട്ടും എനിക്കു മനസ്സിലാവാകാതെ പോകുന്നു എന്ത് കുറവാണ് ഞാന്‍ വരുത്തിയത് എന്നാലാവും വണ്ണം നിനക്ക് അറിവിന്റെ ഉച്ചസ്ഥായിലുള്ള ഇടങ്ങളിലും വേണ്ടതിലേറെ കുറവുകളിത്താതെ വളര്‍ത്തി വലുതാക്കിയത് ഇതിനായിരുന്നോ ആരോ വന്നു നല്‍കിയ പ്രലോഭനങ്ങളില്‍ നിനക്ക് നാടും വീടും സംസ്കാരവും എല്ലാം വിട്ടു ഏതു സ്വര്‍ഗ്ഗത്തിലാണ് നീ പോയത് എന്താണ് അവിടെയുള്ളത് എന്ന് ഒന്നുമനസ്സിലാക്കി തരു എന്നിലെ കുറ്റങ്ങള്‍ എന്താണ് അറിയാന്‍ കൊതിക്കുന്നു നീ പിച്ചവച്ചു ഓടി തിമിര്‍ത്ത വീടും പരിസരവും നിന്റെ സാമീപ്യത്തിനായി കാത്തിരിക്കുന്നു. നിന്റെ കളിപ്പാട്ടങ്ങളും നീ വളര്‍ത്തിയ ചെടികളും കുഞ്ഞി പൂച്ചവും കണ്ണുനീര്‍ വാര്‍ക്കുന്നത് പോലെ അത് കണ്ടു നീ മടങ്ങി വരുമെന്ന് കരുതി ഈറന്‍ കണ്ണുമായി കാത്തിരിക്കുന്നു മകളെ ...!!

കടലിനിക്കരെ ....!!

Image
കടലിനിക്കരെ ....!! ഒരു നറുതേന്‍ പുഞ്ചിരിയാലെ കടക്കണ്ണിന്‍ കണ്‍ മുനയാലെ കരളിന്റെ ഉള്ളില്‍ കൊണ്ടൊരു മധുരനോവിന്‍ കള്ളി മുള്ള് ..!! ഇനിയെന്ത് ഞാന്‍ പാടും വാക്കുകളൊക്കെ മൗനം പൂണ്ടു വാചാലം നിന്‍ മിഴിയഴക്‌ മോഹത്തിന്‍ പൊന്‍ നിലാവ് ..!! കനവിന്റെ പൂന്തോപ്പില്‍ കാല്‍ ചിലങ്കകളുടെ താളം നെഞ്ചിലാകെ പഞ്ചാരി മേളം പട്ടുറുമാല് വിരിച്ചതു മാനം ..!! നിനവില്‍ ഞാന്‍ കണ്ടില്ല നിന്നെ നിറം മങ്ങാ  ഓര്‍മ്മകളാല്‍ നിനക്കായി കാത്തു കഴിയുന്നു കരകാണാ കടലിനിക്കരെ ഞാനും ..!!

നിത്യതയിലേക്ക്

Image
നിത്യതയിലേക്ക് ഇരവുതേടും  പൊൻ കിനാക്കളുടെ ആയുസ്സൊടുങ്ങുന്നുവോ  പകലൊളിയാല്‍. എന്നിട്ടും എവിടെയോക്കയോ പുകയുന്നുണ്ട് അണയാതെ കത്തി പടരുന്നുണ്ട് ഉള്ളിലാകെ ജ്വാലയായി സിരകളിലൊരു കൊടുങ്കാറ്റായി ആകാശ വേഗത്തില്‍ കുന്നിറങ്ങിവരുന്നുണ്ടോ താഴ്വാരങ്ങളിലാകെ കുളിരായി മാറുന്നുവോ സന്ധ്യ കുങ്കുമം തൊട്ടോരുങ്ങുന്നു വീണ്ടും വഴിയൊരുക്കുന്നു നിലാവിന്‍ മായാജാലം. തുടര്‍ കഥയായി കണ്ണുകളിലുറക്കത്തിന്‍ സുറുമയെഴുതി സുഖ നിദ്രതന്‍ മഞ്ചലിലായ് പ്രണയം പുതച്ചോരു സ്വപ്നാടനത്തിലേക്ക് തുടര്‍ നാടകമൊടുങ്ങുന്നവസാനമായി നീയും ഞാനുമുണരായുറക്കത്തിന്‍ സ്വര്‍ഗ്ഗ ശാന്തിപകരുമാ നിത്യതയിലേക്ക് ..!! ജീ ആര്‍ കവിയൂര്‍ 15-07-2016

കുറും കവിതകള്‍ 660

കുറും കവിതകള്‍ 660 കാറ്റ് വീശി . അമ്പലനടയിലെ മൗനം  ഉടഞ്ഞു  ..!! ഉടഞ്ഞു ചിതറി വിഘ്‌നങ്ങള്‍. മനം ഭക്തിലഹരിയിൽ ..!! ഉപ്പുണ്ടോയെന്നു ചകോരാതിപ്പക്ഷി . മാറ്റൊലികൊണ്ടു താഴ് വാരം .,!! മുളങ്കാട്ടിലനക്കം വണ്ണാത്തി കുരുവികള്‍ കൊക്കുരുമ്മി ...!! കാത്തു നിൽപ്പുണ്ട് വഴിയോരത്തു ജീവിതമെന്ന  കച്ചവടം ..!! കല്ലോന്നു തീർത്തു പച്ചപ്പായലിനിടയിൽ സമകേന്ദ്രത വൃത്തങ്ങൾ ..!! വിരുന്നുകാർക്കായി ഓടുങ്ങാനുള്ള ജന്മം . കൂകിയറിയിച്ചു  സുപ്രഭാതം ..!! സന്ധ്യത്തിരിയുമായി നന്മ മനസ്സിന്റെ പ്രാര്‍ത്ഥന മക്കൾക്കായി  ..!! ഉഴുതു മറിച്ച ചെളിയിൽ നട്ടുപോകുന്നു വിശപ്പ് ..!!   മേഘങ്ങളൊരുങ്ങുന്നു മലകളിലൂടെ  ചുരത്താൻ . താഴ്വാരങ്ങളിൽ മെയ്യുന്നു അകിട് ..!!

സ്വരസര്‍ഗ്ഗം തീര്‍ക്കാം...!!

സ്വരസര്‍ഗ്ഗം തീര്‍ക്കാം...!! മൗന മുറങ്ങുന്ന നടുമുറ്റത്ത് ഉള്ളകത്തിന്റെ ശബ്ദത്തിന് മെല്ലെ കാതോര്‍ക്കാം അന്ധകാര ത്തിന്റെ കറുത്ത ചേലതുമ്പുകളാല്‍ കണ്ണുനീര്‍ തുടച്ചു സ്വയമാശ്വസിക്കാം നൊമ്പരങ്ങളെ പടിക്കു പുറത്താക്കി ചിന്തകളെ സ്വര്‍ഗ്ഗത്തിന്റെ കിന്നരി പൂക്കളാല്‍ അലങ്കരിക്കാം മോഹങ്ങളുടെ ചില്ല് കൊട്ടാരത്തിനെ ഉടയാതെ കാത്തു കൊള്ളാം വര്‍ഗ്ഗ ജ്യാതിപ്പെക്കൊലങ്ങളുടെ വഴിത്താരകളില്‍ നിന്നുമകന്നു കതിരണിപ്പാടങ്ങളും നിലാവുറങ്ങും താഴ് വാരങ്ങളെ കിനാക്കണ്ടുണരാം ..!! ദുഖത്തിന്‍ അപശ്രുതികളെ അകറ്റി സ്വയം സുഖങ്ങളുടെയും സത്യത്തിന്റെയും താളമേളകൊഴുപ്പുകളാല്‍  സ്വരസര്‍ഗ്ഗം തീര്‍ക്കാം  ..!! ജീ ആര്‍  കവിയൂര്‍ 14/7/2016

കുറും കവിതകള്‍ 659

കുറും കവിതകള്‍ 659 വെമ്പിനില്‍ക്കുന്നു വിരിയാന്‍ പ്രകൃതി അരുണന്റെ  വരവും കാത്തു ചക്രവാളത്തിന്‍ കവിള്‍തുടുത്തു കിളികുലജാലങ്ങളുണര്‍ന്നു ..!! കിളി മൊഴിയില്‍ കവിത തേടി പാലക്കാടന്‍ കാറ്റ് ..!! ഇരുളകന്നു കിളി പാടി സുപ്രഭാതം ..!! അരുണകിരണങ്ങള്‍ തൊട്ടുണര്‍ത്തി . കിനാക്കള്‍ യാത്രയായി ..!! രാവകന്നു പകല്‍ വരവായി . പ്രകൃതി നിദ്രവിട്ടു ..!! പൊന്‍ പ്രഭാപൂരം തെളിഞ്ഞു മാനത്തു . കൌസല്യാ സുപ്രഭാതം..!! കുന്നിന്‍ മുകളില്‍ കറുപ്പകന്നു . കണ്ഠങ്ങളില്‍ പ്രഭാത സംഗീതം ..!!

കുറും കവിതകള്‍ 658

കുറും  കവിതകള്‍ 658 കറുത്തതെങ്കിലും കലര്‍പ്പില്ലാത്തവള്‍ കാക്കത്തമ്പുരാട്ടി ..!! തക്കാളി പൊയിക്കാലില്‍ കണ്ടാല്‍ മൊഞ്ചത്തി തൊട്ടാല്‍ കൈ പൊള്ളും ..!! ഈ വഴിക്കാരും വരില്ല . വന്നു നിൽപ്പല്ലേയൊരു   ഇലത്തുമ്പിലെ മഴക്കണം ..!! പുലർകാലത്തൊരു ആത്മാവ് വിരിഞ്ഞു നിൽക്കുന്നത് മറ്റൊന്നുമല്ല താമര ..!! കൊത്തി തിന്നിരുപ്പുണ്ട് ചെങ്കൊക്കന്‍ ഇത്തിക്കണ്ണിക്കുരുവി കൊമ്പിൽ ..!! മച്ചിൻ  മുകളിൽ നിന്നും താഴേക്കു നോക്കുമ്പോൾ. ഒഴുകുന്ന നക്ഷത്രത്തിളക്കം ..!! എത്ര ഓണം വന്നാലും മുടങ്ങാതെ വന്നു പൂക്കും വെണ്മയായ നന്മയെ തുമ്പയേ ..!! സായഹ്നങ്ങളെ വലയിലാക്കുവാന്‍ ഒരുങ്ങുന്നു ജീവനം ..!! പുലരോനെ കാത്ത് ചേറിലായി മിഴികൂമ്പി തപസ്സു തുടര്‍ന്നവള്‍ ..!!

നീ മാരണമല്ല ...!!

Image
നീ മാരണമല്ല ...!! മാറി നില്‍ക്കാന്‍ മടിയില്ലാത്തവനെ മടുപ്പില്ലാതെ മറയായി നടപ്പവനെ മഞ്ഞ്ന്നോ  മഴയെന്നോ വേനലെന്നോ ?!! മയങ്ങിയെന്നോ ഉണര്‍വെന്നോ നിനക്കുണ്ടോ ?!! മലയെന്നോ പുഴയെന്നോ മരുഭൂമിയെന്നോ ?!! സ്ഥലകാല ഭേതങ്ങള്‍ നിനക്കില്ലല്ലോ ?!! നിന്നെ എല്ലാവര്‍ക്കും ഭയമാണ് ഓര്‍ക്കുമ്പോള്‍ മരണമേ നിനക്ക് മണമുണ്ടോ ?..!! രണത്തിന്റെയാണോ ?!! നിന്നെ മൂടുവതിനു മരം അനിവാര്യം ..?!! ഹോ ..!! മ-ര- ണം നിനക്കാരി പേരുതന്നു ?.. നീ കണ്ണ് മിഴിച്ചു നിന്നാലും നീ വന്നുപോകുമ്പോള്‍ എന്റെ ദേഹം കാണാന്‍ വരുന്നവര്‍ക്കായി എന്‍  മുഖത്തുഒരു പുഞ്ചിരി സമ്മാനമായി കിടക്കുന്നുണ്ടല്ലോ അപ്പോള്‍ നീ ഒരു മാരണമല്ലയല്ലേ ..!!

കുറും കവിതകള്‍ 657

കുറും കവിതകള്‍  657 കരിയില പെയ്യ്തു നദിക്കരയോരം. നടപ്പിന്‍ വേഗത കുറഞ്ഞു ..!! തുമ്പിവന്നു തുമ്പമെല്ലാമകന്നു തുമ്പപ്പൂച്ചിരിയൊണമായ് ..!! ഒരുയില കീഴില്‍ മഴനനയാതെ . മത സൗഹാര്‍ദം..!! മോഹങ്ങളേ മറക്കാന്‍ വരുന്നുണ്ടൊരു രാക്ഷസ തിര ..!! ഇന്നലെ കണ്ട പോലെ സ്വപ്‌നങ്ങളോരുക്കി . മറയുന്ന സന്ധ്യ ..!! മൗനം പച്ചപുതച്ചു ഉറങ്ങുന്ന ഗ്രാമം . മണ്ണ് നിറച്ചു ടിപ്പര്‍ പാഞ്ഞു ..!! മഴ തുള്ളികളെ നെഞ്ചെറ്റിയൊരു പുഞ്ചിരി . മുറ്റത്തെ ചെമ്പരത്തി ..!! നാളത്തെ പുലർക്കാലം വരെ നിൻ പുഞ്ചിരിക്കായി കാത്തിരിക്കാമെന്നു രാവ് ..!! ഉന്നം പിടിച്ചൊരു ഗോട്ടി വീണില്ല കുഴിയിൽ . ഓർമ്മകൾക്കിന്നും ബാല്യം ..!! നീ നടന്നിടത്തെല്ലാം കാറ്റു പെയ്യിച്ചു പൂമഴ ...!! മൗനമുടഞ്ഞു ശലഭകോശം വിട്ടൊഴിഞ്ഞൊരു ചിറകടി ..!!

അകന്നുവോ ......

Image
അകന്നുവോ ...... നിന്‍ ഓര്‍മ്മ പുഞ്ചിരിയായി കാറ്റായി മഴയായി മഞ്ഞായി എന്നില്‍ പടരുന്നു കുളിരായി പുതുവസന്തം തീര്‍ക്കും ഗാനമായി !! നീലിമ പടരും നിന്‍ മിഴികളിലെ കടലാഴത്തില്‍ നിന്നും അലറിയടുക്കുന്നു വാരിപ്പുണര്‍ന്ന്‍ കടന്നകലുന്നുയെറെ മോഹമുണര്‍ത്തും ലഹരിത്തിരയായി ..!! നിന്‍ ഹൃദയ വനിയില്‍ ഋതുക്കള്‍ വന്നു കൂടൊരുക്കുന്നു നിലാവോളിയായി മനം കവരുന്നു മണം പകരുന്നു ആരോരുമറിയാതെ എന്നിലെ ശലഭ മൗനത്തില്‍ നിന്നും പറന്നുയരുന്നു ഇതള്‍ വിരിയും മൃദു സ്പര്‍ശങ്ങള്‍ വര്‍ണ്ണങ്ങള്‍ തീര്‍ത്തു  ശ്രുതി പകര്‍ന്നു നീ എന്നില്‍ എന്നെ ഉണര്‍ത്തി അകന്നുവോ ..!! ജീ ആര്‍ കവിയൂര്‍ 13.7.2016

“ സുപ്രഭാതം “

Image
“ സുപ്രഭാതം   “ പ്രഭാത രശ്മികള്‍ മുട്ടിവിളിച്ചു എന്‍ അടഞ്ഞ മിഴികളില്‍ മൃദുലമായ കാറ്റ് മുടിയിഴളെ നൃത്തം വെപ്പിച്ചു എന്‍ മുഖത്തെക്കു . കിളികള്‍ പാടി കാതുകള്‍ക്ക്  സ്വാന്തനം പ്രഭാത ഗാനമായി എന്‍ മനസ്സിനെയും ശരീരത്തെയുമുണര്‍ത്തി രാവിന്‍ സ്വപ്നത്തിന്‍ ഓര്‍മ്മകള്‍ ചുംബന ശീല്‍ക്കാരമായി നിന്‍ നിശ്വാസവും വെയിലേറ്റു ഉണര്‍ന്നു കണ്മിഴിച്ചു വീണ്ടുമൊരു പുതു ഉണര്‍വ് തരും സുപ്രഭാതം

കുറും കവിതകള്‍ 656

കുറും കവിതകള്‍ 656 മതിലുകള്‍ക്കിപ്പുറം നീളുന്നുണ്ടൊരു സ്നേഹത്തിന്‍ നറുമണം ..!! ഉണങ്ങിയ ചില്ലകളില്‍ മഴ മൊട്ടുകള്‍. വേനലറുതി..!! മുളം ചില്ലകള്‍ കാറ്റിലാടി നിന്നു . മഴയൊഴിഞ്ഞ മാനം ..!! വെയില്‍ പെയ്യുന്നു . അമ്മത്തണലിന്‍ നിബന്ധനയില്ലാ സ്നേഹം ..!! നിലാവിന്‍ കുളിരിലും കടല്‍ കരയെ തുടരെ കണ്ടകന്നു പരിഭവത്തോടെ ..!! മഴ മേഘ കീറി- നിടയില്‍ നിന്നൊരു അമ്പിളിചിരി ..!! താഴ്വാരത്ത് ഇലകൊഴിഞ്ഞൊരു വിരഹം . മഴയും കാത്തു ..!! നിലാമറയത്തു വിടരുന്നൊരുയില കാറ്റ് തൊട്ടകന്നു ..!! സ്നേഹത്തിന്‍ വിറയാര്‍ന്ന കൈകള്‍ തീര്‍ക്കുന്നുണ്ടു ഇഴയടുപ്പം ..!! ഇളം വെയില്‍ കുളിരകറ്റി. നാട്ടുവര്‍ത്താനം നീണ്ടു ..!!

എന്തിനി തേടല്‍

Image
എന്തിനി തേടല്‍ നീ എന്റെ പ്രാണന്റെ പ്രാണനല്ലേ നീ ആരാണ് ? നിനക്കായി തേടി ഞാന്‍ എവിടെയൊക്കെയോ അലഞ്ഞു .... അപ്പു നെടുങ്ങാടിയുടെ കുന്ദലതയല്ല നീ ചന്തുമേനോന്റെ ഇന്ദുലേഖയുമല്ല ചാത്തുനായരുടെ മീനാക്ഷിയുമല്ല സി.വി.യുടെ മാർത്താണ്ഡവർമ്മയിലെ സുഭദ്രയുമല്ല ഒ ചന്തു മേനോന്റെ ശാരദയുമല്ല ജോസഫ് മൂളിയിലുടെ സുകുമാരിയുമല്ല സി. കൃഷ്ണൻ നായരുടെ കമലയുമല്ല കേശവ ദേവിന്റെ അയൽക്കാരിലെ മക്കത്തായത്തിലേക്കു ഉയർത്തപ്പെട്ട നായികയുമല്ല മുട്ടത്തു വര്‍ക്കിയുടെ പാടാത്ത പൈങ്കിളി കഥകളിലെ നായികമാരാരുമല്ല ഉറൂബ്ന്റെ സ്നേഹം പൂര്‍ണ്ണമാക്കാന്‍ കഴിയാത്ത ഉമ്മാച്ചുവുമല്ല ബഷീറിന്റെ ബാല്യകാല സഖിയിലെ സുഹറയുമല്ല തകഴിയുടെ ചെമ്മീനിലെ കറുത്തമ്മയുമല്ല കയറിലെ നാട്ടു പ്രമാണിയുടെ മകളുമല്ല എം ടി യുടെ മഞ്ഞിലെ വിമലയുമല്ല ഒ വി വിജയന്റെ ഖസാക്കിലെ സുന്ദരിയായ മൈമുനയെയുമല്ല പിന്നെയോ ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയുടെ മകളുമല്ല ലളിതാംബികയുടെ അഗ്നിസാക്ഷിയിലെ സന്യാസിനിയായി മാറിയവളോയല്ല ആനന്ദിന്റെ ആള്‍ക്കുട്ടത്തിലെ രാധയോ ലളിതയോ അല്ല മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ സായിപ്പിന്റെ വരവും കാത്തിരിക്കും കുറമ്പിയമ്മയുമല്ല കൊവ

അന്ത്യമടുക്കാറായി

അന്ത്യമടുക്കാറായി പാഞ്ചാല കന്യകയെന്നറിയാതെ പതിവുപോലെ പറഞ്ഞു പങ്കുവെച്ചുയെടുത്തോളിനെന്നു പറഞ്ഞത് അമ്മയെങ്കില്‍ പുത്രരിന്നു ആ വഴിക്കില്ല പലവട്ടം ആലോചിക്കാതെ പൊടുന്നനെ തീരുമാനിക്കാന്‍ പ്രാപ്ത്തരല്ലാത്ത അഭിമന്യുക്കള്‍ രക്തത്തിന്‍ പണത്തിനായി ദാഹിക്കുന്ന കൈകേകിമാരാക്കി മാറിയിരിക്കുന്നു മന്ഥരമാര്‍ ഏറെ കൊടികുത്തി വാഴുന്നു പൊടുന്നനെ കണ്ണ് കെട്ടഴിച്ചു ഗാന്ധാരിമാരായി കേഴുന്നു അയ്യോ മകനെ സുയോധനായെന്നു സന്ധ്യകള്‍ കേഴുന്നു അടുക്കളകള്‍ പുകയാറില്ല പുകയുന്നത് ''കറുത്ത മുത്തും'' കണ്ണുകള്‍ പെയ്യിക്കും ''ചന്ദന മഴകള്‍'' നിറക്കുന്നു അമ്മ മനങ്ങളിനി എത്രയൊക്കെ ഇതിഹാസങ്ങള്‍ പറഞ്ഞു പോകിലും പൈതൃകം മറന്നാടുന്നു മുസലപ്രസവം നടിച്ചു ശാപങ്ങളെറ്റുവാങ്ങി യെദുകുലസാമ്പന്മാര്‍ പേക്കോലം കെട്ടിയാടുന്നു അവസാനമടുക്കാറായി ഘോര കലിയുഗാന്ത്യം ..!!

കുറും കവിതകള്‍ 655

കുറും കവിതകള്‍ 655 അവള്‍ വന്നു പോയ വഴികളെത്ര സുന്ദരം കാറ്റിനു പ്രണയ ഗന്ധം ..!! തണലേകി കുളിരേകിയ പ്രകൃതിയവള്‍ക്കു നേരെ കൊടാലികൈകള്‍ ..!! ആളൊഴിഞ്ഞ കടവ് കുരുവികളുടെ പാട്ടും . ആരെയോ കാത്തു ചെമ്മണ്‍പാത ..!! സ്റ്റാന്റെ വടക്ക് ഭാഗത്ത് കിടക്കുന്ന രാഹുല്‍ ബസ്സ്‌ ഉടനെ പുറപ്പെടുന്നു ..!! കടത്ത് കടന്നു വരുന്നുണ്ട് മോഹങ്ങള്‍ . മഴയുടെ അകമ്പടി ..!! പച്ചപ്പുല്ലിന്‍ നാമ്പ് പാലുനിറഞ്ഞു അകിടുമായി സായാന്നം  ..!! മടി പിടിച്ച ഞായര്‍ നിറയാത്ത മനസ്സ് . ഗതി ഇല്ലാതെ വഞ്ചി ..!! ഓളപരപ്പില്‍ മുങ്ങിത്താണോരു ജീവിത വഞ്ചി..!! അഞ്ചലും കൊഞ്ചലും കൊല്ലമടുക്കുവോളം പിന്നെ ഇല്ലം വേണ്ടാന്നു ..!!

എന്റെ പുലമ്പലുകള്‍ 49

എന്റെ പുലമ്പലുകള്‍ 49 . കേള്‍ക്കുക  സ്‌പന്ദനം അറിയുക എന്‍ ഹൃദയത്തെ ഞാന്‍ ഒന്നുമേ ഉരിയാടുന്നില്ല എന്റെ ഹൃദയം മിടിക്കട്ടെ പൊയ്പോയ നാളുകളുടെ കഥകള്‍ നിന്നോടു പറയാന്‍ എന്‍ ചിന്തകള്‍ നിന്നിലായി എത്തട്ടെ . നഷ്ടപ്പെട്ട വാക്കുളുടെ സാരാംശം മന്ദഹാസങ്ങള്‍ക്കു കപടത നിറയുന്നു ഉപയോഗിച്ച് വലിച്ചുയെറിയപ്പെടുന്നു ഇന്നിന്റെ പ്രത്യയ ശാസ്ത്രം . എവിടെക്കാണ് നമ്മുടെ യാത്ര എന്ത് നാം ചെയ്യുന്നു വെറുതെ അന്യരോട്‌ പറയുന്നു ഒരു മാറ്റവും വരുത്താന്‍  ആവാതെ അന്യഥാ ഇപ്പോഴും മറിച്ചു ഞാന്‍ ആക്രോശിക്കുന്നു നിന്നില്‍ ദുരിതങ്ങള്‍ ആരോപിച്ചു എല്ലാ പരാജയങ്ങളും നിന്നില്‍ കെട്ടിവെക്കുന്നു പക്ഷെ ഈ അവകാശപ്പെടുന്ന ഓരോ വിജയവും നിന്‍ പ്രസിദ്ധിയും മഹിമയും അങ്ങിനെയാണ് മനസ്സ് ചലിക്കുന്നത്‌ അങ്ങിനെയാണ് നീ ജീവിക്കുകയും മരിക്കുന്നതും നിര്‍ത്തുക ഒരു നിമിഷത്തേക്ക് ശ്രദ്ധിക്കു നിന്റെ മിടിപ്പുകളെ ആദ്യം നിന്റെ ഹൃദയത്തോട് സംവേദിക്കു അപ്പോള്‍ അറിയാം നിന്റെ സത്യങ്ങള്‍ ..!! .

പ്രച്ഛന്നവേഷം

 പ്രച്ഛന്നവേഷം ഉടുത്തൊരുങ്ങി വാക്കുകളാല്‍ എന്റെ വസ്ത്രത്താല്‍ എന്റെ നാട്യം എല്ലായിടതും സത്യമാണ് എനിക്ക് കാണിക്കുന്നു എന്നെത്തന്നെ എന്റെ ഒന്നുമില്ലായ്‌മ ഞാന്‍ ജീവിക്കുന്നു ഒളിമറയാല്‍ എന്റെ  പ്രച്ഛന്നവേഷവുമായി ..!!

കുറും കവിതകള്‍ 654

കുറും കവിതകള്‍  654 തീരാത്ത കഥകളുമായി ഒഴുകി പുഴ . കാറ്റിന്റെ ഗതി പടിഞ്ഞാട്ട് ..!! ചിറകുവിടര്‍ത്തി ചീകി മിനുക്കി കൊമ്പത്ത്. വീണ്ടും മഴയിരമ്പിയകലെ..!! ആദ്യം വിശപ്പടങ്ങട്ടെ. പിന്നെയാവാം ചീട്ടു കൊത്തിയകറ്റല്‍ ..!! പഴുത്ത  ഇല വീഴാനൊരുങ്ങുന്നു. കിഴക്കന്‍ കാറ്റുവീശി  ..!! തട്ടമിട്ടു മറക്കുന്നുണ്ട്‌ മഴമേഘങ്ങള്‍ . റംസാന്‍ ചന്ദ്രികയെ ..!! മൈലാഞ്ഞിയിട്ട കൈകയില്‍ മൊഞ്ചുള്ള വളകള്‍ പെരുനാള്‍ സമ്മാനം ..!! ഉദയകിരണങ്ങള്‍ ചുംബിച്ചുണര്‍ത്തി  . കടമക്കുടിയുടെ മാനത്തെ  ..!! നീലകുടക്കീഴില്‍ അലറിയടുക്കുന്നാഴി. അണു കുടുംബത്തിനാനന്ദം  ..!! പടികടന്നു വന്നു ഇറയത്തു മഴ. മുറ്റത്തു  പഞ്ചാരിമേളം ..!! മുളങ്കാട്ടിലുടെ ഒഴുകുന്നുണ്ടൊരു കളകളാരവം ..!! മഴനനഞ്ഞു വരുന്നുണ്ട് ചിലമ്പൊലി ഇരുകാലിയുടെ ക്രൂരത ..!! വളകിലുക്കം കൊലിസ്സിന്‍ അടുപ്പം . ദൂരേ കേള്‍ക്കാം നെഞ്ചിടിപ്പ് ..!!

അനുഭൂതി

Image
അനുഭൂതി പകുതിയിൽ മാഞ്ഞുപോയൊരു നീല കിനാവായി വന്നു ഉറക്കം കെടുത്തി നീ നിലാവായി  സ്വര വസന്തമായി വന്നകന്നകന്നുവോ നിഴലുകളില്‍ നീര്‍ക്കണമായി തോരാ മഴകുളിരായ് വാക്കുകളാല്‍ ഉടുത്തൊരുങ്ങി കരിമഷി പടര്‍ത്തി കറുത്ത മേഘ വർണ്ണങ്ങൾ ചേർത്തുവച്ചൊരു കാർക്കൂന്തലിൻ പടർന്നു പുണരുന്നു മന്മദ മോഹങ്ങളൊക്കെ പുഞ്ചിരിപൊഴിച്ചാടി മുല്ലപ്പുവിന്‍ നറുഗന്ധത്താല്‍ വരിഞ്ഞു ഇറുകെ മുറുക്കിയൊരു ലഹരിയായ് പടര്‍ന്നു നിന്നൊരു അഗ്നിപര്‍വ്വതം പൊട്ടി ലാവയായൊഴുകി തണുത്തിന്നു. അഴലിന്റെ ആഴങ്ങളില്‍ നിന്നും കൈപിടിച്ചുയര്‍ത്തി . മൊഴിയില്ലായിടങ്ങളില്‍  മൗനമുടച്ചു മധുരം പകര്‍ന്നു. വാചാലതയുടെ  നിമ്നോന്നതങ്ങളില്‍ വെന്നികൊടി പാറിച്ചു. മറക്കാനാവാത്ത അനുഭൂതി പടർത്തിയകന്നു കനവിലെന്നോണം ..!!

നാമൊന്ന്

നാമൊന്ന് നീ തനിച്ചല്ലേ നിന്റെ മൗന ദുഖങ്ങളും ഞാന്‍ അറിയുന്നു മത്സഖേ ..!! വേനലാം വിരഹത്തിന്‍ ചൂടില്‍ ഒരു കുളിര്‍ക്കാറ്റായി നിന്‍ ഓര്‍മ്മ കൊമ്പില്‍ ചേക്കേറാന്‍ കൊതിക്കുന്നു ഏറെയായി ഞാനും നിന്‍ നെഞ്ചക ചൂടേല്‍ക്കാന്‍ ഇടം തരില്ലേ പ്രിയ സഖേ ..!! നിന്നില്‍ പടരും ദിനരാത്രങ്ങളും നീലാകാശവും നീലകടലും അതിന്‍ ലവണരസവും ഋതു സഞ്ചയങ്ങളെയും ഇഷ്ടപ്പെടുന്നു ഞാന്‍ സഖേ ..!! ഈ പ്രപഞ്ച തന്മാത്രകളില്‍ ഞാനെന്നും നീയെന്നും വേറൊന്നല്ല ഒന്നാണ് എന്ന സത്യം തെളിയുന്നു സഖേ ..!! നീ തനിച്ചല്ലേ നിന്റെ മൗന ദുഖങ്ങളും ഞാന്‍ അറിയുന്നു മത്സഖേ ..!!

കുറും കവിതകള്‍ 653

കുറും കവിതകള്‍ 653 സായന്തനങ്ങളില്‍ നൊരി പൊങ്ങുന്നു. ചഷയങ്ങളില്‍  ലഹരി ..!! എള്ളോളം പൊളിയില്ല പുളിക്കും തോറും അരയിലുള്ളത് തലയില്‍ കെട്ടും ..!! സുറുമയുടെ നീറ്റല്‍ തണുപ്പേകുന്നു ഓര്‍മ്മകള്‍. മാറ്റൊലികൊണ്ടു കുയില്‍പ്പാട്ട്  ..!! ഓര്‍മ്മകളുടെ മൈതാനത്തു പച്ചപ്പ്‌ . പന്തുകളിച്ച ബാല്യം ..!! ചന്തക്കാണോയെന്നു കുശലം പറയുന്നു . ഓളങ്ങളില്‍ നീങ്ങും വഞ്ചികള്‍ ..!! വസന്തം ഇതള്‍ പൊഴിക്കുന്നു. കണ്ണുകള്‍ തമ്മിലിടഞ്ഞു ..!! മണി മുഴക്കം ക്ഷേത്ര മൗനം മുടച്ചു . പ്രകൃതിയും ഉണർന്നു ..!! കൈ കരുത്തുകളുടെ വിജയാരവം .. പുന്നമടക്കായല്‍ ഓളമിട്ടു ..!! പകല്‍ കിനാക്കളോഴിഞ്ഞു ചീനവല കളുയര്‍ന്നു കടല്‍ രാ വുണര്‍ത്തി ..!! അരയിലെ അരിവാളും തലയിലെ പുല്ലും കെട്ടും . അമറുന്നുണ്ട് പൂവാലി ..!!

അറിയാതെ പാടി പോയി

അറിയാതെ പാടി പോയി ഒരുനൂറു സ്വപനത്തിന്‍ ശീതള ഛായില്‍ എല്ലാമറന്നു ഞാന്‍ നിന്നെക്കുറിച്ചങ്ങു രാഗഭാവങ്ങലോന്നുമേ അറിയാതെ അനുരാഗ ലോലനായിയങ്ങ് പാടിപ്പോയി മഴയുടെ വരവറിഞ്ഞു കാറ്റിന്റെ മണമറിഞ്ഞു നിലാവിന്റെ നിറമറിഞ്ഞു ഞാൻ നീയെന്ന ഓര്‍മ്മകളുടെ താളപ്പെരുക്കത്തില്‍ എന്നെ മറന്നങ്ങു ലയിച്ചുപോയി നിൻ മൊഴിയടക്കത്തിന് മൗനവും മിഴിയിണകളുടെ ഇണയടുപ്പവും പോയ പോയ നാളിന്റെ ചിലമ്പൊലികൾ ഇന്നുമെന്‍ മനതാരില്‍ മാറ്റൊലി കൊള്ളുന്നു ഏറെയായി എത്രമേല്‍ പാടിയാലും എഴുതിയാലും തീരില്ലയി പ്രണയ വസന്തത്തിന്‍ ഋതു ശോഭയുടെ വര്‍ണ്ണ തിളക്കങ്ങള്‍ . ജീ ആര്‍ കവിയൂര്‍ 08/07/2016

കുറും കവിതകള്‍ 652

കുറും കവിതകള്‍  652 നിറം മാറുന്നുണ്ട് മൂന്നുവരികളില്‍ ഓന്തിനെ കണ്ടു കവി ..!! നിലാവിന്‍ നീലിമയില്‍.. വിരഹ നോവ് ..!! ഇലത്തുമ്പിലൊരു മഴനീര്‍ക്കണം . മനസ്സില്‍ കടലിരമ്പം ..!! കടല്‍ കനിഞ്ഞു ഹര്‍ഷാരവം . തുറയില്‍ ചാകര ..!! ആരവമൊഴിഞ്ഞു കാത്തുകിടപ്പു മഴ നനന്നൊരു കളിമുറ്റം ..!! എരിഞ്ഞണയുന്നുണ്ട് അന്തിത്തിരി ചക്രവാളത്തില്‍ . കാറ്റിനു കര്‍പ്പുര ഗന്ധം ..!! മൗന മുടച്ചു മുറജപം. കാറ്റിനു ഉണ്ണിയപ്പത്തിന്‍ ഗന്ധം  ..!! പീടികയില്‍ നിറ ഭരണി . വഴിപോയവള്‍ക്കൊരു വ്യാക്കൂണ്‍ ..!! വളവു തിരിഞ്ഞു വരന്നുണ്ടൊരു ആളുനിറക്കാ വെള്ളാന ..!! കാവലില്ലാ പാടത്തു കൊത്തിപറക്കാന്‍ വരണുണ്ട് ദേശാടനക്കാര്‍..!! ചെമ്മണ്‍പാത താണ്ടി ഇരുച്ചക്രമേറി വരുന്നുണ്ട് . കുമാരേട്ടന്‍ ചാക്കാലയറിപ്പുമായി  ..!!

ഒരു വായനാ അനുഭവം

Image
ഒരു വായനാ അനുഭവം ജീവിതത്തിന്റെ കേവ് ഭാരം വഹിച്ചു കൊണ്ട് അനുഭവങ്ങളുടെ ഒരു നല്ല സമ്പത്ത് .,വായിക്കാന്‍ എടുത്താല്‍ തീരാതെ താഴെ വെക്കാന്‍ തോന്നാത്ത ആഖ്യാന ശൈലി ഒരു അല്‍പ്പവും സ്വയം പുകഴ്ത്തലുകള്‍ ഇല്ലാത്ത അനുഭവത്തിന്റെ യാത്രാവിവരണം ,ഓരോ രാജ്യങ്ങളിലും കണ്ടത് പൊടിപ്പും തോങ്ങലുമില്ലാതെ സത്യസന്ധമായി എഴുതിയിരിക്കുന്നു . ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ചു കഴിഞ്ഞു പല വാണിജ്യ കപ്പലുകളില്‍ റേഡിയോ ഓഫിസറായി ഇരുന്ന ആളുടെ ഉള്ളിലെ സാഹിത്യ അഭിരുചിയിലുടെ വളരെ ലളിതമായി ഭാഷയില്‍ വിവരിക്കുന്ന  ഒരു പുസ്തകം എന്നെ ഏറെ ആകര്‍ഷിച്ചത് അദ്ദേത്തിന്റെ ചെറുപ്പകാലത്തിന്റെ വര്‍ണ്ണനയും ഓരോന്നും എന്നെയും എന്റെ ചെറുപ്പകാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി ഞാന്‍ എന്റെ ഇപ്പോഴത്തെ ഒഴുവ് കാലം വിരസമായപ്പോള്‍ എന്റെ അനുജന്‍ ഡോക്ടര്‍ കവിയൂര്‍ മധുസുദന്‍ ജീ എനിക്ക് ഈ പുസ്തകം വായിക്കാന്‍ തന്നു അത് തികച്ചും എന്റെ ക്ഷീണിച്ച മനസ്സിനു ഉണര്‍വ് നല്‍കി ഇദ്ദേഹം നമ്മുടെ മുഖപുസ്തക സാന്നിദ്ധ്യവും നല്ലൊരു കവിയും ആണ് , എന്റെ സുഹുര്‍ത്തുകളുടെ പട്ടികയില്‍ ഉണ്ട് , എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ജീവിത യാത്രാ വിവരണത്തിനും അപ്പുറം

കുറും കവിതകള്‍ 651

കുറും കവിതകള്‍ 651 മുളകിന്റെ എരിയറിയാതെ. ഇഴയുന്നൊരു ഒച്ച്‌ ..!! വിശപ്പിന്റെ തീന്‍ മേശമേല്‍ വിരിയുന്നു പൂക്കള്‍ ..!! മഴ മേഘങ്ങളുടെ ഇടയില്‍ നിന്നൊരു വിരഹ ചന്ദ്രിക ..!! കടിലിറക്കങ്ങളില്‍ നെടുവീര്‍പ്പിട്ട്. ചിപ്പിയും സസ്യങ്ങളും ..!! മഴത്തുള്ളികൾ മുത്തമിട്ടു പൂവിനെ മുളിയടുത്തു വണ്ടും ..!! രാവിന്‍ മൗനമുടച്ചു വര്‍ണ്ണങ്ങള്‍ വിതറി ആകാശ കതിനകള്‍ ..!! രാമുല്ല പൂത്തുലഞ്ഞു കുളിര്‍ക്കാറ്റിനു പ്രണയ ഗന്ധം ..!! സ്നേഹത്തിന്‍ തീവ്രത . മതിലും കടന്നു ''ബോഗയിന്‍ വില്ല ''. പച്ചില പടര്‍പ്പില്‍ ചികയുന്നുണ്ടൊരു അടങ്ങാത്ത വിശപ്പ്‌ ..!! ഊയലാടുന്നുണ്ട് കാറ്റും കുട്ടിയോളും ഓട്ടം നിലച്ച ടയര്‍ ..!! നിറം മാറുന്നുണ്ട് മൂന്നുവരികളില്‍ ഓന്തിനെ കണ്ടു കവി 

കുറും കവിതകള്‍ 650

കുറും കവിതകള്‍  650 വിളക്കുവച്ച് കാത്തിരിപ്പു വിശപ്പിന്‍ വിളികള്‍ . ഭക്തിയുടെ കച്ചവടം ..!! നീറും മനസ്സും ഓര്‍മ്മകളുടെ ഒറ്റയടിപാത. നീണ്ട പ്രവാസം ..!! കട്ടനും കപ്പയും കട്ടിച്ചമ്മന്തിയും ഓര്‍മ്മകളിലൊരു  നോവ്‌ ..!! ഇണയകന്ന ദുഃഖം പുളിയില കൊമ്പിലായ്. ചേക്കേറാനൊരുങ്ങുന്നു ..!! കുട ചൂടിച്ചു കടന്നുപോയ മഴ.. ഇന്നോര്‍മ്മ  കണ്ണ് നനക്കുന്നു ..!! അന്തിത്തിരി ചുമന്നു നാളെയുടെ നോവിനായി കടല്‍ക്കരയിലെ വില്‍പ്പന ..!! ഉദയം മുതൽ ദിനാവസാനം വരെ ജീവിത ഭാഗമീ  ആകാശവാണി ..!! നാമൊഴുക്കിയ കടലാസു വഞ്ചി... ഒര്‍മ്മയുടെ ഓളത്തിലിന്നു  ..!! എത്ര വില പേശുകിലും കിട്ടാത്തൊരാനന്ദം. മൗന പിറവി ഹൈക്കു !! നിലാ നിഴലില്‍ കണ്ണുകളുടെ നനവ്‌ . വിരഹത്തിന്‍ മൗനം ..!!

കുറും കവിതകള്‍ 649

കുറും കവിതകള്‍ 649 അടുത്ത ബെല്‍ല്ലോട് നാടകം തുടങ്ങും .. അവസാനം മരണം തന്നെ ..!! മഴയൊഴിഞ്ഞ മാനം കൊത്തിപ്പെറുക്കാന്‍ വിശപ്പിന്‍ തിരക്ക് ..!! മഴയകറ്റി യാത്ര തിരികെ വരാൻ വെമ്പുന്നു മനസ്സും സൂര്യന്റെ ചുവട്ടിൽ കടലിന്റെ മടിയിൽ വിശപ്പു കാത്തു കിടന്നു അവനെ കാത്തു അറിയാതെ ഉറങ്ങിപ്പോയി . പ്രണയ ഇതളുകൾ ..!! കതിരിടുന്നു പാടം വിശപ്പുകള്‍ക്കായി . ഓണം വരാറായി  ..!! ആഹാ വന്നല്ലോ ഓണവുമായി തുമ്പി . കൈ നീട്ടുന്നു ബാല്യം ..!! അടവിയില്‍ നിന്നും പുഴയൊഴുകി മുട്ടിയുരുമ്മി കരകള്‍ ..!! മഴ മുക്കുത്തിയണിഞ്ഞു. വള്ളിയവള്‍ തേടി പടരാനവന്റെ  നെഞ്ചകം ..!! ഇളം വെയില്‍ . അല്ലിയാമ്പലിലൊരു  ഭ്രമരം മൂളിയടുത്തു..!! ഖല്‍ബിന്റെ പുറമ്പോക്കിലൊരു പ്രണയ പുഴയൊഴുകി ..!! പുതുമണം മാറാതെ പറന്നു നടക്കുന്നു ശലഭങ്ങള്‍ . പെരുന്നാളിന്‍ സന്തോഷം ..!! പൊന്‍ മുടിയെ ചുറ്റി ഒരു നീണ്ട പാത. കാറ്റിനു പച്ചില ഗന്ധം ..!! മദ്ദള കൈമണി വായ്പ്പാട്ട് മുഴങ്ങി . കാണികളൊക്കെയുറങ്ങി  ..!!

നേരിന്‍ അറിവേ ..!!

നേരിന്‍ അറിവേ ..!! നേരിന്റെ നെഞ്ചു കീറി നീ പകുത്തു  എടുത്തു കൊള്‍ക നീറി പുകയുന്ന മനസ്സിന്റെ തേങ്ങലുകള്‍ നീ അറിഞ്ഞു കൊള്‍ക ആരൊക്കെ പടിയടച്ചാലും  എനിക്ക് തുറന്നു തരും നിന്റെ കൈകള്‍ ഉണ്ടെന്നു മൂഢര്‍ അവര്‍ അറിയുന്നില്ല നീ ചുരത്തും അക്ഷര പൈമ്പാല് കുടിച്ചു ഞാന്‍ മതോന്‍ മത്തനായി മാറുന്നു നിന്റെ വിശ്വാസ ആശ്വാസങ്ങള്‍ തേടിയിന്നും കാണാ കാഴ്ചകള്‍ കണ്ടു പകച്ചു നില്‍ക്കുന്നു നീ ഒരു സാഗരം അതില്‍ ഞാനൊരു വെറും പൊങ്ങു തടി ആര്‍ക്കുമേ വേണ്ടാത്തവാന്‍ ഇല്ല ഉയര്‍ത്തെഴുനേല്‍ക്കും ഒരു ഗരുഡനായി നിന്റെ വാഹനമായി നിന്റെ സന്തത സഹചാരിയായി നീ ഒരു കാറ്റായി വേനല്‍ മഴയായി കുയില്‍ നാദമായി മയില്‍ നൃത്തമായി കണ്മദമായി നീലാഞ്ചനമായി കൌസ്തുഭമായി നീ അമ്മയായി അമ്മുമമയായ് പിന്നെ കാമിനി കാഞ്ചനമായി നിലാവായി നിറയുന്നു എന്നില്‍ എന്‍ കടമകളും കര്‍ത്ത്യവ്യങ്ങളും ഞാന്‍ അറിയുന്നു നീ ഉള്ളപ്പോള്‍ എനിക്കാരും ഇല്ലെന്ന ബോധം ഞാന്‍ അറിയുന്നു എന്‍ വിരല്‍തുമ്പില്‍ എന്നും എന്നും വിളയാടണമേ എന്‍ കവിതേ !!

കുറും കവിതകള്‍ 648

കുറും കവിതകള്‍ 648 നമ്മള്‍ തന്‍ സ്നേഹത്തിന്‍ കടലാസുവഞ്ചികള്‍ ഇന്നുമോര്‍മ്മ ..!! ഓലപ്പീലികൾ കാറ്റിലാടി . പ്രവാസിക്കു ഓര്‍മ്മസുഖം ..!! പനയുടെ മുകളിൽ നിലാവിൻ ഒളി . കുറുനരികൾ  ഓരിയിട്ടു ..!! ഷൂളത്തിനൊപ്പം നീങ്ങുന്ന ചുവടുകൾ . ഓളം തീർക്കുന്നു തോട്   ..!! ചെണ്ട മേളം മുറുകി തൂക്കു വിളക്കിലെ തിരി - കെടുത്താൻ ആയുന്നു കാറ്റ് ..!! വലം വച്ചു വരുന്നുണ്ട് മക്കളുടെ പുണ്യത്തിനായി ഒരു നന്മ മനസ്സു ..!! അയലത്തെ മതിൽ പടരാൻ ഒരുങ്ങുന്നു വള്ളി പടർപ്പു ..!! തിരയും തെങ്ങും ഉലഞ്ഞാടി കാവടി . കാലവർഷക്കാറ്റ് ..!! വേനല്‍ ചൂട് നോവും പേറി മരവും ഭൂമിയും ..!! രാവിളക്കുകളില്‍ മിന്നിത്തിളങ്ങി . നോവറിയാ കൊച്ചി കായല്‍ ..!! കാവലാള്‍ക്കും വായന ഒഴിവാക്കാന്‍ ആവാതെ .. മലയാള സുപ്രഭാതം ..!! കണ്ടത് പറഞ്ഞതിന് കഞ്ഞിയില്ലാതെ പടിക്കു പുറത്താക്കി മുതലാളി   ..!! തെക്കിലയിലെ ജാതിപത്രി നാളേക്ക് ചന്തക്കു ..!!

കുറും കവിതകള്‍ 647

കുറും കവിതകള്‍ 647 ചുരം താണ്ടി കൂവി വിളിക്കുന്നുണ്ട് വനഭംഗി കാട്ടി തീവണ്ടി ..!! ചില്‍ ചില്‍ .. പൂച്ചയെ വെല്ലുവിളിച്ചൊരു അണ്ണാരകണ്ണന്‍ ..!! കാറ്റും മഞ്ഞും മലയെ തൊട്ടു. ചന്ദന ഗന്ധം ..!! സന്ധ്യാ വന്ദനം കാത്തു കിടന്നു . മൗനിയായൊരു ശംഖ്..!! ആനമലയുടെ താഴെ ഇളവെയില്‍ അരിച്ചിറങ്ങി. കാറ്റ് മൂളി മോഹനം ..!! നെഞ്ചോളം വെള്ളത്തില്‍ ജീവനത്തിനായി . അകലെ ആട് കരഞ്ഞു  ..!! കണ്ണുകള്‍ തിളങ്ങി . മര മഴയില്‍ വീഴാനൊരുങ്ങി ഇലത്തുമ്പില്‍ ജലകണം ..!! പ്രകൃതിയാകെ മൂന്നു വരിയില്‍ തേടുന്നൊരു കവി..!! വരവും കാത്തു അവള്‍ കാത്തിരുന്നു കാറ്റിനു അവന്റെ ഗന്ധം ..!! കത്തിയുടെ വായ്ത്തല കാണാതെ അദ്രമാന്റെ കടയില്‍ ആട്ടും കൂട്ടം ..!! രാ വിശപ്പിന്‍ രുചിയുടെ അത്താണി തട്ടുകട ..!! താളമേളങ്ങള്‍ അല്ല തിടമ്പേറ്റിയിറക്കിയാലെ വിശപ്പടക്കാന്‍ വഴിയുള്ളൂ ..!! കാട്ടിലെ ആനകള്‍. വിശപ്പകന്നപ്പോള്‍ അല്‍പ്പം മല്‍പ്പിടുത്തം ..!! പകലിന്‍ വാര്‍ദ്ധക്യത്തില്‍ ജീവിത കിലുക്കങ്ങള്‍ക്ക് കൈനീട്ടി തെരുവില്‍ ..!! രാവില്‍ ഉണര്‍ന്നിരിക്കും ഏറുമാടം പകലുറക്കത്തില്‍ കാറ്റ് ശ്വാസമടക്കി ..!!

കരയാത്......

 കരയാത്...... കരളിന്‍ നിനവാര്‍ന്നൊരു സ്നേഹത്തിന്‍ കലര്‍പ്പില്ലാ നെഞ്ചിന്റെ ചൂടെറ്റു മയങ്ങന്റെ കരിം കൂവള മിഴിയയാളേ എന്‍ കണ്ണോളെ കണ്ണടച്ചു തുറക്കാത്ത കരിംകല്ലിന്റെ മുന്നിലെ കാവിലെ തമ്പ്രാന്റെ കൊട്ടിപ്പാട്ട് കേട്ടോയോ കരയാത് കിളിപ്പെണ്ണേ കരയാത്...... കണ്ണൊന്നു തുറക്കാതിരിക്കില്ല കല്ലല്ല മരമല്ല മിന്നുന്നതോന്നുമല്ല കാണുന്നുണ്ട് എന്കരളില്‍ നിറയണുണ്ടു കണ്ടാലും തീരാത്തോരു ഒളിമിന്നും കാഴ്ചയായി കണ്‍കണ്ട വരിലും കണ്ണായൊരു ദൈവത്താരു കരയാത് കിളിപ്പെണ്ണേ കരയാത് ........ കരയാത് കിളിപ്പെണ്ണേ കരയാത് ഇനിയും നിറയും നിന്‍കൂട്ടില്‍ പൊന്മുട്ട മാനത്തു തെളിയുന്നതു പോലെ ഒന്ന് വിരിയുമ്പോള്‍ നിന്നെലും സുന്ദരിയാം കിളി കികിടാങ്ങള്‍ കരയാത് കിളിപ്പെണ്ണേ കരയാത് കൊത്തിഞാനകറ്റാമിനിയുമാ കൊലുനാരായണനെ നിനക്കായി കാറ്റുവന്നാലും കോളു വന്നാലും കാവലാളായി ഞാനുണ്ട് നിനക്കായ് കരയാത് കിളിപ്പെണ്ണേ കരയാത് കണ്ണൊന്നു തുറക്കാതിരിക്കില്ലയിയുമാ കല്ലല്ല മരമല്ല മിന്നുന്നതോന്നുമല്ല കാണുന്നുണ്ട് എന്‍കരളില്‍ നിറയണുണ്ടു കണ്ടാലും തീരാത്തോരു ഒളിമിന്നും കാഴ്ചയായി കണ്‍കണ്ട വരിലും കണ്ണാത്തൊരു  ദൈവത്താരു കരയാത് കിളിപ

കുറും കവിതകള്‍ 646

കുറും കവിതകള്‍ 646 കാവിനിടയിലുടെ സന്ധ്യ മറഞ്ഞു കല്‍വിളക്കുകള്‍ കണ്‍മിഴിച്ചു ..!! അസ്തമയ തീരത്ത്‌ വടിയും കുത്തിപ്പിടിച്ചു നിഴലുകളകന്നു ..!! ശലഭ ചിറകുകള്‍ വസന്തമറിയിച്ചു കാറ്റിനു മുല്ലപ്പൂവാസന ..!! മഴയുടെ താളത്തിനൊപ്പം ചീവിടുകള്‍ ചിലച്ചു രാത്രി യേറെ കറുത്തു ..!! ഓലപ്പുരയിലെ പാത്രങ്ങളില്‍ ഇടവപ്പാതിയുടെ ജലതരംഗം ..!! വെയിലും മഴയും. ഇലത്തുമ്പുകളില്‍ മഴതുള്ളി തിളക്കം ...!! മഴതോര്‍ന്നു . കൊത്തിമിനുക്കിയിരുന്നു  കരീലക്കിളികള്‍ ..!! കാറും കോളും തീരത്തടുക്കാന്‍ കപ്പിത്താന്റെ നെഞ്ചിടിപ്പ് ..!! ഒഴിഞ്ഞ മനസ്സും നീട്ടിയ കൈകളുമായി തെരുവോര വാര്‍ദ്ധക്യം ..!! വിശപ്പിന്‍ തീരത്ത്‌ രാവിന്‍ ആശ്വാസം . ഇക്കായുടെ തട്ടുകട ..!! മേശമേല്‍ തൊപ്പിയിട്ടു ദോശ കീശ ഒഴിച്ചു  മീശ പിരിച്ചു ..!!