Posts

Showing posts from March, 2015

എന്റെ പുലമ്പലുകള്‍ 28

എന്റെ പുലമ്പലുകള്‍ 28 പഴുതിലുടെ ഇറങ്ങിവന്ന വെളിച്ചത്തില്‍ മുഖം ചുളിക്കുന്നു സ്വപ്ന ഭംഗത്തിന്‍ ജാള്യത ഉച്ച സൂര്യൻ തലക്കുമുകളിൽ നിഴലു തേടിയലയുന്ന മനസ്സ് വിശപ്പിന്‍  വിശേഷിപ്പുകള്‍ കേട്ടുമറന്ന വയറിന്റെ വിളികേട്ടു വിറയാര്‍ന്ന ഉടലിന്‍ നോവു വരണ്ട നാവിന്‍ വിളികേള്‍ക്കാതെ കാതുകള്‍ മൂളി അടഞ്ഞു ദീര്‍ഘ നിശ്വാസം മൗനം ഉടച്ചു നിറഞ്ഞ വയറിന്റെ കാല്‍ പെരുമാറ്റങ്ങള്‍ പ്രത്യാശയുടെ വെളിച്ചം കണ്ണുകളില്‍ അറിഞ്ഞു നിറഞ്ഞ നിര്‍വ്രുതിയുടെ പ്രത്യയശാസ്ത്രം മച്ചില്‍നിന്നും ഗൗളി ചൊല്ലല്‍ ,സത്യം അനുഭവത്തിന്‍ തീച്ചുളയില്‍ തെല്ലിട നിന്നു തിരിഞ്ഞു നോക്കി ചെറു പുഞ്ചിരിയോടെ നടന്നകന്ന കാലം വീണ്ടും കറുത്തിരുണ്ടു പകലിന്റെ സ്വപ്നാടനം വളവിന്‍ നിവര്‍ത്തുക്കളില്ലാതെ തളര്‍ന്നുറക്കം

കുറും കവിതകള്‍ 341

കുറും കവിതകള്‍ 341 തുഴഞ്ഞകലുന്നു തിക്തയെറും ജീവിത തീരങ്ങള്‍ തേടി ഓളങ്ങള്‍ കല്‍പ്പടവോളം . പാദങ്ങളുടെ ചലനം   ഒടുങ്ങാത്ത നടത്തം തലമുറകളുടെ തേമാനം പൂമാനതാഴെ തെളിമഴ ... മനം കുളിര്‍ത്തു ഐക്യമെന്നും മഹാബലം പ്രകൃതിയെന്ന പാഠപുസ്തകം ഭൂമി ഉരുണ്ടതല്ലന്നാരു പറഞ്ഞു മുത്തശിക്കു ഇന്നും ബാല്യം മലയുടെ മാറിലുടെ യന്ത്രകുതിപ്പുകള്‍ . ചരക്കുകളുടെ സമാന്തര ചലനം ഒഴുകി കുതിക്കും മലരിയില്‍ പെട്ട് ഉരുളന്‍ കല്ലുകള്‍ ജീവിത പെരുക്കങ്ങളേറെ അനന്തതയില്‍ നിന്നും നിത്യമാം പ്രകാശധാര പെയ്യ്തിറങ്ങി ഹൃദയാനന്ദം  ചോലമര ഛായയില്‍ ശാന്തമായി രാപാര്‍ക്കാം മനം പോലെ മുഖവും 

കുറും കവിതകള്‍ 340

കുറും കവിതകള്‍ 340 തളിരിട്ടു മുകുളങ്ങൾ ആശകൾക്കൊപ്പം ജീവനത്തിൻ ദാഹം ജീവിതതിളക്കങ്ങൾ വലവീശി പിടിക്കാൻ ഒടുങ്ങാത്ത വിശപ്പുമായി   നഷ്ടബാല്യത്തിൻ ചില്ലകളിൽ ഓർമ്മകൾക്ക് ദുർമേദസസ്. ഇരമ്പുന്നു  മോഹത്തിൻ പുളി ആണ്ടുതോറും പടിക്കലെ മാവിൽ വിരുന്നുവരുമാർമ്മകളിലെ കൈവിട്ടകന്ന കുട്ടിക്കാലം മാടിവിളിക്കുന്നു ഓലപ്പീലികൾ ഓർമ്മകളുടെ തീരത്തണയാൻ   നെഞ്ചകത്ത് ഒരു കുളിർമ്മ..!! കണ്ണെത്താ ദൂരത്തു പ്രണയത്തിൻ സാഫല്യം തേടി ഇരമ്പുന്ന കടൽ ചൂടേറ്റു കര കമുങ്ങും കാപ്പിയും ഇടതൂർന്നു കാറ്റേറ്റു  മണംപകരും മമ്മ നാടെ മലയാളമേ മണ്ണിളക്കങ്ങള്‍ക്കൊപ്പം വിശപ്പിന്‍ ചിറകടികള്‍ വലലന്റെ കൂട്ടുകാര്‍ മുങ്ങിപ്പൊങ്ങി  നീങ്ങുന്ന കൗമാര ദിനങ്ങള്‍ ഹരിതാഭ സ്വപ്‌നങ്ങള്‍ പ്രതാപത്തിന്റെ അയവിറക്കുന്ന ഓര്‍മ്മകള്‍ നൊവിന്‍ മേച്ചില്‍ പുറങ്ങള്‍ കൊടിയേറ്റ ഇറക്കങ്ങള്‍ ജീവിത പാതയോരത്തെ സുഖ ദുഖങ്ങളുടെ ആഘോഷങ്ങള്‍ 

കുറും കവിതകള്‍ 339

കുറും കവിതകള്‍  339 ജീവിത കയങ്ങളുടെ ആഴം അളക്കാന്‍ മുങ്ങി നിവരുന്ന ജന്മങ്ങള്‍ താളവാദ്യ അകമ്പടിയോടെ തിടമ്പേറി അകലുന്ന ഭഗവതിയും സന്ധ്യാബരവും നീയില്ലാത്ത പ്രപഞ്ചം എന്നെ എന്തെ പാട്ടുകാരനാക്കുന്നു പ്രകൃതിയുടെ വികൃതിയോയിതു മൗനമുറങ്ങുന്ന ശാന്തതല്ലോ കാണ്മു അമ്പല വിശുദ്ധിയിലായ് ഉമ്മ വന്നാലും കിട്ടാനുള്ളത് വാങ്ങി . ആമ്പല്‍ പൂവിന്‍ മിഴി കൂമ്പി കുളപ്പടവിന്‍ അരികിലെ കൈത കാട്ടില്‍ ഒരു ഇലയനക്കം കാക്കയിരുന്നു വിരുന്നു വിളിച്ചു . അമ്മാത്തെ കുളിപ്പടവിന്‍ ചുവട്ടിലെ ആമ്പല്‍ പൂവിനു ഇന്നും നാണം ....

കാവ്യാന്ത്യം

കാവ്യാന്ത്യം അഗ്നി ചിറകുകൾ വിടർത്തി പറന്നു അനന്തതയിലേക്ക് എങ്ങും പടരുന്ന അന്ധകാരാന്ത്യം ബന്ധങ്ങളുടെ പിഴവുകൾ വെറുപ്പിൻ അതിരുകൾ അവഹേളനങ്ങളുടെ നടുവിൽ ഒടുവിൽ അറിയുന്നു എഴുതി തീരാനാവത്ത കാവ്യമി മൗനം ജീവിതം

തരികിട......

തരികിട...... നെല്ലിട കിട്ടിയാല്‍ പല്ലിട കുത്തി തെല്ലിട നോക്കാതെ തരികിട തിതെയ്യ് കരമില്ല നിറമില്ല കാരിരുമ്പിന്‍ കഴഞ്ചില്ല കാര്യമില്ലാതെ കമ്പകെട്ടിനു തീകൊടുക്കും തരികിട തിതെയ്യ് കള്ളില്ല പെണ്ണില്ല കള്ള തരമില്ല തുള്ള വിരല്‍ കടത്താന്‍ ഇടം കിട്ടുകില്‍ തരികിട തിതെയ്യ് പൊള്ളയായി പറഞ്ഞാല്‍ പൊള്ളും അല്‍പ്പം പള്ള നിറക്കാന്‍ കിട്ടിയാല്‍ പിന്നെ തരികിട തിതെയ്യ് വായില്‍ കൊള്ളാത്തതു വയറ്റില്‍ കൊള്ളുമോ പയറ്റില്‍ മുമ്പനായി നിന്നു തരികിട തിതെയ്യ് കൊള്ളില്ല ഈവിധം കൊള്ളി തരങ്ങള്‍ പറഞ്ഞാല്‍ കൊള്ളെണ്ടി വരും ഏറെ തരികിട തിതെയ്യ്

കുറും കവിതകള്‍ 338

കുറും കവിതകള്‍  338 കാത്തു സുക്ഷിക്കുന്നത് കിട്ടേണ്ടവര്‍ക്ക് തന്നെ കിട്ടുന്നു . പ്രകൃതിയെന്ന പാഠപുസ്തകം. തേവരെ തൊഴുതു മടങ്ങും പുലർകാലത്തിൻ കുളിരും ഒന്നങ്ങു കൂടണയാൻ മോഹം കണ്ണുകള്‍ ഇറനണിഞ്ഞു കഴ്ച്ചകളുടെ കുളിര്‍മ്മ . മലനാട് മനം മയക്കുന്നു കാത്തിരിപ്പിന്‍ അവസാനം വന്നു പെയ്യ്തു ഒഴിയാന്‍ നോവിന്റെ ആശ്വാസം നീ ... മലകളെ കൈകൊണ്ട് ചുറ്റിപ്പിടിച്ചു പോകുന്ന വഴിക്ക് മനം മയക്കും കൊളുന്തിന്‍ ഗന്ധം . ഭക്തിയുടെ നിറവില്‍ നൊമ്പരങ്ങള്‍ മറന്നു അശരണര്‍ ജീവിത വഴിയില്‍ കണ്ണുകളില്‍ ആഴ്ന്നു പോയൊരു ശിശിരവസന്തങ്ങൾ തേടി സുഖ ദുഖങ്ങളുടെ സ്വത്ത് കണ്ടു

കുറും കവിതകള്‍ 337

കുറും കവിതകള്‍  337 ഒരുപുഷ്പം വച്ചുതൊഴുതു ഒരായിരം ആശകള്‍ മനസ്സൊരു വെളിമ്പറമ്പ്..!! മടുപ്പില്ലാതെ വന്നുപോകും പകലോന്റെ ദർശനം ജീവൽ പ്രേരകം .. ഉദയോന്റെ വരവോടെ ചില്ലകൾക്കു ഉന്മേഷം കിളി കുലജാലങ്ങൾക്കാഘോഷം മോക്ഷം കാതങ്ങൾക്കും നോവുകൾക്കുമപ്പുറം ശരണ വഴികളിൽ മനം .. ഒറ്റക്കു പറന്നുയര്‍ന്നാലും ജീവിത പ്രതിസന്ധികളെ നേരിടുന്നവന്‍ വിജയിപ്പു ആകാശത്തമിട്ടുകള്‍ അരികില്‍ ആനച്ചൂര് ഉള്ളില്‍ ജീവിത ഭയം .. കടലമ്മയുടെ കനിവില്‍ ചാളത്തടിയില്‍ ജനിമൃതികള്‍ക്കിടയില്‍ ഇണയും തുണയും തൂണുമില്ലാതെ ആള്‍ക്കുട്ടത്തിന്‍ നിഴലില്‍ ജന്മങ്ങള്‍ . പ്രണയങ്ങള്‍ക്ക് വേലികെട്ടി പിരിച്ചാലും പറന്നുയരും ഒരുനാള്‍

എന്താണ് ഇങ്ങിനെ

എന്താണ് ഇങ്ങിനെ ചുണ്ടുകളില്‍ മഞ്ഞുരുക്കവും കണ്ണുകളില്‍ നിറയുന്നതുതുമെല്ലാം പ്രണയത്തിന്‍ ഉറവയാണെന്നു വറ്റി വരണ്ട നദിയുടെ മാറില്‍ ഇന്നലെകളുടെ ഒഴുക്കും സഞ്ചാരവുമെല്ലാം പ്രണയാതുരമായിരുന്നോ അവനവന്‍ തുരുത്തുക്കളില്‍ കേട്ടിപോക്കും കുടിരങ്ങള്‍ പട്ടുപോകുന്നത് ദോഷം പ്രണയത്തിനോ വേര്‍തിരിച്ചു കെട്ടും കാലത്തിന്‍ മതിലുകളില്‍ കോറിയിട്ട വരികള്‍ ഇന്നലേകളുടെ പ്രണയ പരിഹാസങ്ങളോ നഷ്ടങ്ങള്‍ മാത്രം നല്‍കി മോഹിപ്പിക്കും മാംസ തരിളിതാമോ അവസാനം എണ്ണമറ്റ നോവോ  പ്രണയമെന്നതു

കാത്തിരിപ്പിന്‍ നോവു

കാത്തിരിപ്പിന്‍ നോവ്‌ ഹിമം മൂടിയ ഗ്രാമം മെല്ലെ എത്തിനോക്കും സൂര്യന്‍ അരുവിയുടെ കളകളാരവത്തോടൊപ്പം ഒരു രാത്രി കൂടിയണഞ്ഞു നിനക്കായി ഉള്ള കാത്തിരിപ്പ് കുളിര്‍ക്കാറ്റ് മഴയായിമാറി. വിതുമ്പി തുള്ളിയിട്ടു മരച്ചില്ലകളും നനഞ്ഞു ചിറകൊട്ടി കാത്തിരിപ്പു നീണ്ടു നിനക്കായി പാതിരാ പുള്ളുകള്‍ ചിലച്ചു മണ്‌ഡൂകങ്ങള്‍ ഏറ്റു പാടി ചീവിടുകള്‍ ശ്രുതി മീട്ടി എന്നിട്ടും നീ എന്തെ ചേക്കേറാന്‍ വന്നില്ല കുടുവിട്ടു കൂറുമാറിയോ എല്ലുനുറുങ്ങും വേദനയോ പ്രണയമേ നിനക്ക് ഇത്ര ക്രൂര മുഖമോ നിന്റെ മിഴികള്‍ തെളിച്ചു ഇനിയൊരു വസന്തത്തിന്‍ പ്രതീക്ഷയുമായി ചില്ലകള്‍ തോറും കയറി ഇറങ്ങുന്നു നിനക്കായി

എന്റെ പുലമ്പലുകള്‍ 27

എന്റെ പുലമ്പലുകള്‍  27 ഒന്നുമേ ഇല്ല പറയുവാനെനിക്ക് പറവയെ പോലെ പാറി നടക്കുവാന്‍ മണ്ണിന്റെ മണമെറ്റ് മയങ്ങാന്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി നടക്കാന്‍ കാറ്റേറ്റ് കവിത പാടും  മുളം തണ്ടാവാന്‍ മയിലിന്റെ നടനങ്ങളില്‍ നിറം പകരും പീലിയാവാന്‍ പൂക്കളുടെ ഉള്ളിലെ തേനും  മണമായി മാറാന്‍ വണ്ടിന്റെ ചുംബന മെറ്റ് മയങ്ങാന്‍ രാത്രിയുടെ ഇരുളില്‍ മിന്നി മിന്നി തിളങ്ങും മിന്നാമിന്നിയും ആകാശ താരകം ആവാന്‍ തിരയടിച്ചു തീരത്തെ പുണരും അലകടലാവാന്‍ ആശകളെ നിങ്ങള്‍ക്ക് ഇപ്പോഴും മറവിയുടെ മൂടുപടം തുന്നി തന്നതാരു ആരെന്നു ചിന്തിച്ചു ഒരു അന്തവും  കുന്തവുമില്ലാതെ എന്ത് പറയണമെന്ന- റിയാതെ വാക്കുകള്‍ തേടുന്നു വെറുതെ മൂഡനായി 

എന്റെ പുലമ്പലുകള്‍ 26 ....

എന്റെ പുലമ്പലുകള്‍ 26 .... തിരികെ മടങ്ങുന്നു ലോകമെന്‍ ദുഃഖം കണ്ടിട്ട് തിരികെ പോകുന്നു തിരമാലകള്‍ തീരത്തെ കണ്ടിട്ട് നീ ചുമല്‍ കൊടുക്കരുതേ എന്റെ ശവമഞ്ചലിനു നിന്റെ ആശ്രയം കണ്ടു  ഒരുവേള എനിക്കു വീണ്ടും ജീവന്‍ തിരികെ കിട്ടിയാലോ ,,,,, ദുഃഖം നിനക്ക് ഉണ്ടായെങ്കില്‍ വേദന മറ്റാര്‍ക്കോ നീ ചിരിച്ചാല്‍ സന്തോഷം മറ്റാര്‍ക്കോ തോന്നും ഒന്ന് ചിന്തിക്കു ആ അജ്ഞാതനെ കുറിച്ച് മറ്റാരുമല്ല അത് ഞാന്‍ തന്നെ അല്ലെ .... ഈ കാത്തിരിപ്പിന്‍ നിമിഷങ്ങളുടെ പരീക്ഷ എപ്പോള്‍ ആവുമോ എപ്പോഴാണാവോ ആനന്ദത്തിന്‍ അശ്രു കണ്ണു നിറക്കുകയെന്നറിയില്ല അവന്‍ എപ്പോള്‍ വന്നുന്ന്‍  എന്നെ  മാറോടണക്കുമെന്നറിയില്ല ആ ഓര്‍മ്മകള്‍ ഇപ്പോഴുമെന്‍ ഹൃദയത്തില്‍ ഒളിപ്പിക്കുന്നു 

ഞാന്‍ അറിയാതെ

നിശാന്ത സാഗര തീരത്തിലണിയും നിഹാര ബിന്ദുക്കളെ നിങ്ങളെന്‍ നിര്‍വികാര തല്‍പ്പങ്ങളിലണിയും ശോകാന്ത ബിംബങ്ങളോ നിന്‍ കണ്‍ ഇണകളില്‍ തൊട്ടുണര്‍ത്തും മധുര സ്വപ്നത്തിന്‍ കുളിര്‍കോരും അസുലഭ നിമിഷങ്ങളില്‍ ഞാനറിയാതെ അലിഞ്ഞു തീര്‍ന്നു എന്നിലെ നിന്നിലായി ഒരു സുഖ ശീതള തീര്‍ത്ഥമായി ഒഴുകിയിറങ്ങി ആനന്ദ ലഹരിയിലായ് മനം തുടിച്ചു വീണ്ടും വീണ്ടും ഞാന്‍ അറിയാതെ

കുറും കവിതകള്‍ 336

കുറും കവിതകള്‍ 336 ദാഹം ചുമന്നു നാളെ ഇനിയൊരു ജലയുദ്ധത്തിലേക്കു നീങ്ങുന്നവര്‍ നിറങ്ങള്‍ ആടി തീര്‍ക്കാന്‍ ജീവിത കഥകളുടെ പിന്നാംപുറം ആരറിവുയീ നൊമ്പരങ്ങള്‍ നല്‍കേണ്ട വിലയെത്രയെന്നറിയാതെ കൂകി വെളുപ്പിക്കുന്നു നിത്യം ജീവിത വീഥികളില്‍ ബലിയാവേണ്ടവര്‍ ഭക്തിയുടെ നിറവില്‍ നൊമ്പരങ്ങള്‍ മറന്നു അശരണര്‍ ജീവിത വഴിയില്‍ രണ്ടറ്റം കാണാത്ത ജീവിതങ്ങളെ ഒന്നിക്കാൻ ഉള്ള തത്രപ്പാടുകൾ ഞെട്ടറ്റു പോകും ഇലചാർത്തുക്കൾ എന്നും നാളെയുടെ ഓർമ്മപ്പെടുത്തലുകൾ ഇലവീണുടഞ്ഞു മൗനമകന്നു. കാതുകള്‍ക്കു ഉണര്‍വ് നിലാവു വലം വെച്ചു രാവിന്‍റെ നിശബ്ദതയില്‍ നിശ്ചല തടാകം . മരം പെയ്യ്തു കരിയിലകളില്‍ മൂളലുകള്‍ വൃതശുദ്ധി വഴിപോലെ പൊന്‍ വെളിച്ചം പകര്‍ന്നു സുപ്രഭാതം ....!! ചുട്ടു തല്ലി പഴുപ്പിച്ചു പാകപ്പെടുത്തുന്നു. മൂർച്ചയുള്ള ഇരുതലയുള്ള ജീവിതത്തെ. കണ്ണുകളില്‍ ആഴ്ന്നു പോയൊരു ശിശിരവസന്തങ്ങൾ തേടി സുഖ ദുഖങ്ങളുടെ സ്വത്ത് കണ്ടു

കുറും കവിതകള്‍ 335

കുറും കവിതകള്‍ 335 നിറമാര്‍ന്ന ലോകത്ത് പുലരാന്‍  ഏറെ ജീവിതവേഷങ്ങള്‍ പഞ്ചവർണ്ണക്കിളി പറന്നുയർന്നു ഓർമ്മകളിൽ ബാല്യമുണർന്നു. പ്രഭാത കിരണങ്ങൾ തഴുകി മണ്ണിൻ നവാർന്ന ഗന്ധം സുപ്രഭാത ചിന്തയിൽ മനം നുള്ളിയകലാൻ കാത്തുനില്ക്കുന്നു കൊളുന്തിൻ താഴ്‌വാര. ജീവനത്തിൻ പദചലനം ... നിഴൽ നോക്കി  മരങ്ങൾ മുകരായി നിന്നു മലകൾ കുളിർകോരി താഴ്‌വാരം മക്കൾ പടിയിറക്കിയ ദുഃഖങ്ങൾ അമ്പലമുറ്റങ്ങളിൽ   പുണ്യം തേടി .... നീലാകാശത്തിനു താഴെ പന്തലൊരുക്കി. പേരാലിൻ വിശുദ്ധി അമിട്ടുകള്‍ പൊട്ടിവിരിഞ്ഞു അമ്മവിരളില്‍ തൂങ്ങി രണ്ടു കുഞ്ഞു മിഴികള്‍ ഊതികാച്ചി പഴുപ്പിച്ചു തല്ലി ഉരുക്കുകള്‍ തുക്കി വില്‍ക്കുന്നു നാടോടി ഹൃദയ മിടുപ്പുകള്‍  ജീവിത പടവുകളിറങ്ങിയ വര്‍ദ്ധ്യക്ക മൗന ചിന്തനം അതിജീവന ദുഃഖം കഠിനം ഇന്നു രൊക്കം നാളെകടം ഭാഗ്യം കടന്നു വരുന്നവഴി ആരറിവു ജീവിത മദ്ധ്യേ ..!! തീവട്ടി വെളിച്ചത്തില്‍ കുടമാറ്റ തിമിര്‍പ്പിന്‍ താളത്തില്‍ കാതാട്ടി വാലാട്ടി  അനുസരണയോടെ .... മഞ്ഞു പെയ്യുന്ന വെളുപ്പാന്‍ കാലത്ത് മുക്കവലയിലെ മരചുവട്ടില്‍ കട്ടന്‍ അനത്തി കാത്തിരുപ്പു ഒരു പെട്ടികട .....

കുറും കവിതകള്‍ 334

കുറും കവിതകള്‍ 334 കാറ്റില്‍ പറന്നെത്തി ചെങ്കല്ലില്‍ ചേക്കേറി ഓര്‍മ്മകള്‍ക്ക് മരവിപ്പ് കാടിന്റെ മൌനമുടച്ചു നഗരത്തിന്‍ കടന്നുകയറ്റം ഭയന്നകലുന്ന കിളികുലജാലം ... ചന്ദ്രബിംബം ചീനവലിലുടെ അരിച്ചിറങ്ങുന്നു. കായല്‍ പരപ്പില്‍ മനസ്സില്‍ കുളിര്‍മ്മയുടെ വെണ്മ കായലില്‍ വലവീശി മനക്കൊട്ടകെട്ടി കാത്തിരിക്കുന്നു സ്വപ്ന ലോകത്തിന്‍ വ്യാപാരി ഉച്ച ശ്രീവേലിയുടെ മണി ഒച്ച കാത്തു വിശന്ന വയറിന്റെ കാത്തിരിപ്പു സമാന്തരങ്ങൾക്ക് ലംബമാകാൻ വിധിക്കപ്പെട്ട ആട് ജീവിതങ്ങൾ സാഹചര്യങ്ങളുടെ സമ്മർദ്ദം അതിജീവനം...... 

കുറും കവിതകൾ 333

കുറും കവിതകൾ 333 പൊന്നുരുക്കി താലിചാര്‍ത്തി വാനമോരുങ്ങി നവവധുപോല്‍ കിളികുലജാലം ഉണര്‍ന്നു പാടി ''സുപ്രഭാതം'' ചീനവലയിലരിച്ചിറങ്ങി പൊന്നിന്‍ സന്ധ്യാബരമറവില്‍ ചേക്കേറി രാത്രി അന്നന്നത്തെ അന്നത്തിനായി ധ്യാനനിമഗ്നരായി. ദേശാടന പറവകള്‍ ..!! അരയാലിലകള്‍ കാറ്റിലാടി ആല്‍ത്തറയില്‍  വീണ്ടരച്ചു മോണകാട്ടി വൃദ്ധജനം പ്രതാപകാലത്തിന്‍ കഥകള്‍ അയവിറക്കി പല്ലുകൊഴിഞ്ഞു നടുവുകൂനി കട്ടപുറത്തു വഴിത്താര സാക്ഷിയാക്കി ഓർമ്മകളുടെ സമ്മാനം നല്കിയകന്നു യാത്രകൾ പുലരിയെന്ന പ്രത്യാശ നല്കി പകലോൻ അകന്നു . കിനാവ്‌ സമ്മാനിച്ചു രാത്രി . കരയും തീരവും കാറ്റും ആരയോ കാത്തിരുന്നു . ഒരു കാറ്റായി വന്നകന്നുവോ അവൾ.... തഴുകി ഒഴുകി താഴ് വാരം കടന്നു പുഴ സ്നേഹ കടൽ തേടിയി യാത്ര താഴ്‌വാരങ്ങളിൽ തേടുന്നു ഒരുകുളിർ കാറ്റും അവളും വസന്തവും . തേയില മണക്കും വഴിയെ മലമടക്കിൽ ജീവിതഭാരത്തിൻ ലഹരി ... സീമന്ത രേഖയിൽ ചക്രവാള ചുവപ്പ് . ശാലീനയായ സന്ധ്യ..!!

കുറും കവിതകൾ 332

കുറും  കവിതകൾ 332 മണ്ണിന്‍ മണത്തിനോടോപ്പം തിരിയുന്ന ചക്രത്തിനും വിയര്‍പ്പിന്‍ ഗന്ധം സൂര്യനെത്തി നോക്കുന്നു പച്ചിലപ്പടർപ്പിനുള്ളിൽ പുലർകാലസുഗന്ധം. പുലര്‍കാല വെട്ടത്തിനോപ്പം പച്ചില മണം പകര്‍ന്നു ജീവിതം  സുഖം സുന്ദരം ഇല്ലായിമ്മകള്‍ മുണ്ടുമുറുക്കി നിറങ്ങളുടെ ശീലക്കു കീഴില്‍ സ്വപ്‌നങ്ങളാല്‍ കൂരമെഞ്ഞു കഴിയുന്നു   പുലരുമ്പോള്‍ പുലര്‍ത്താന്‍ കഴുകുത്തില്ല ജീവിത കയങ്ങള്‍. കരകയറാന്‍ ഒരു യാത്ര .... ആഴി തിരമാലകളാല്‍ അണയാത്ത സ്നേഹതീരം . ഞാനും നീയും നമ്മുടെതും ഓര്‍മ്മകള്‍ക്ക് പഴമയുടെ ജീര്‍ണ്ണിച്ച മണം ഒന്നുമറിയാത്ത ബാല്യകാലം.... മണ്‍ മറഞ്ഞൊരു ഓര്‍മ്മകളുടെ ആഴങ്ങള്‍ അളക്കുന്നു അസ്ഥിപഞ്ജര കനവുകള്‍ .... സ്വപ്നങ്ങളാല്‍ തീര്‍ത്തൊരു പ്രണയ കുടീരം അറബി കഥയിലെ നായിക തിളക്കം . മേഘക്കീറിലെ വിസ്മയം കാണും കണ്ണുകളില്‍ പ്രണയ തിളക്കമോ .....

ഓര്‍മ്മകളില്‍ എവിടെയോ അവള്‍ .....

ഇടയുന്നു കണ്ണിണകള്‍ ഇടനെഞ്ചിലിടക്ക മേളം ഇടപിരിയാതെ നാം ഇടവഴിയില്‍ കണ്ടൊരു നാളുകള്‍ ഇല്ലമറക്കുവാനാവില്ല ഇല്ലിമുളം കാടുകളില്‍ ഇലയാട്ടം നടന്നനേരം ഇലവാട്ടം കണ്ടൊരെന്‍ കവിളുകളില്‍ നീ തന്നൊരു കരള്‍ കവരും നറുമുത്തവും കരവലത്തിലോതുക്കിയ കറ കളയാത്ത സ്നേഹത്തിന്‍ മനംമയക്കും മഴവില്ലിന്‍ വര്‍ണ്ണാഭശോഭ മായുന്നില്ലയിന്നും ,മതിലുകള്‍ കെട്ടിയിട്ടും മറക്കുവാനാവില്ലയെന്‍ മനതാരിലിന്നും മാലേയകുളിര്‍ കോരുന്നു നിന്‍ ഓര്‍മ്മ

ആരിവള്‍ ...............?!!

Image
ആരിവള്‍ ...............?!! തളരാതെ താങ്ങുന്നവള്‍ തളര്‍ന്നെന്നു കരുതരുത് അവളല്ലോ  തായ തിന്മയെന്നതുയില്ല അവള്‍ക്കു നന്മയുടെ പ്രതിരൂപം അവളല്ലോ അമ്മയെന്ന ദൈവം ഇല്ലായിമ്മകളിലും പോല്ലായിമ്മകളിലും സ്നേഹത്തിന്‍ നറും വെട്ടം വിശപ്പിന്‍ നോവിലും വിശ്വത്തെ വിജയത്തിന്‍ പാതയിലേക്ക് നയിക്കും എളിമയില്‍ തെളിമയും ദുഖങ്ങളില്‍ പുഞ്ചിരിപാലമൃതം വിളമ്പും അമൃതേശ്വരിയമ്മ...

കുറും കവിതകള്‍ 331

കുറും കവിതകള്‍ 331 ചന്ദ്രബിംബം പുഞ്ചിരിച്ചു കണ്ടു നാണം കൊണ്ട് നെയ്യാമ്പല്‍. ഓളം തള്ളി ഉള്ളാകെ ..!! മച്ചിതെങ്ങേൽ ആലിംഗനം തിരിയിട്ടു നില്‍പ്പു എരിവാര്‍ന്ന നോട്ടം ഇരുളിന്‍ ചില്ലയിലേക്ക് ചേക്കേറുന്നു നിശ്ശബ്ദമീ മിഴിപ്പക്ഷികള്‍ മീന സൂര്യന്‍ മേഘ കുതിരയേറി. ഉഷ്ണ സഞ്ചാരം ..... മേഘ ദമ്പതികള്‍ക്കു കലഹം ഇടിമിന്നലവസാനം കണ്ണുനീര്‍ മഴ

കുറും കവിതകള്‍ 330

കുറും കവിതകള്‍ 330 കടം കൊണ്ടിടത്തും വ്യവസ്ഥകളില്ലാത്തതുമായ ഉൾ പ്രേരകമല്ലോ യഥാർത്ഥ പ്രണയം ..!!! കിനാക്കള്‍ ഒന്നിച്ചു ചേക്കേറും ഓലകെട്ടിപ്പുരകളിന്നു നൊമ്പരത്തിന്‍ കടങ്കഥകള്‍ അമ്പല മണി ഒച്ചകളും മന്ത്രങ്ങളും കേവലമിന്നു കൈപ്പിടിയിലോതുങ്ങും മൊബൈലുകളില്‍ മാത്രം ആമരമീമരം ഞാനിന്നുയെന്നോളമൊതുങ്ങി വല്മീകം മൗനം...!! ഒരു കരണത്തിന് മറുകരണം... ബാലന്‍സ് ഇല്ലാതെ പോയ മൊബൈല്‍ പ്രണയം ..... കാതോര്‍ത്ത് കതകുകള്‍ മൗനമായി  കരഞ്ഞു വിധിയുടെ സ്വര്‍ണ്ണ പുട്ടുകളാല്‍ ജീവിത ക്ഷേത്രത്തില്‍ തിടമ്പേറ്റി നടന്നകലുന്നു .. സുഖ ദുഖങ്ങളുടെ ഘോഷയാത്ര . എരിഞ്ഞമരും പകലോനെ ആറ്റിത്തണുപ്പിക്കാന്‍ കൈനീട്ടി കടലമ്മ പടിഞ്ഞാട്ടു  

എന്നിട്ടും നീ എന്തെ ....

എന്നിട്ടും നീ എന്തെ .... മൗനം ഉറങ്ങും രാവിന്‍ ആകാശത്തു താരകതിളക്കങ്ങളില്ലായിരുന്നെങ്കിലീ കണ്ണുകളില്‍ നിറമാര്‍ന്ന കാഴ്ചകളുണ്ടാവില്ലല്ലോ സത്യം ഞാന്‍ നിന്നെ കുറിച്ച് എങ്ങിനെ നാലുവരികള്‍ എഴുതാതെ ഇരിക്കും ... മനം മയക്കും കാഴ്ചകളുടെ മായാ പ്രപഞ്ചത്തില്‍ മയിലാടും കുന്നുകളിലും കുയില്‍ പാടും താഴവാരങ്ങളും മഴവില്ലിന്‍ വര്‍ണ്ണ ശോഭാകളിലും നിന്നെ തിരഞ്ഞു എന്നിട്ടും കേണു ഒരു വേഴാമ്പല്‍ മാനസനായി ഞാനും കാട്ടാറിന്‍ കളകളാരവത്തിലും മൂളും മുളങ്കാടിന്‍ മൗന രാഗത്തിലും അലകടലിന്‍ നൊമ്പരതാളത്തിലും ഇടനെഞ്ചിന്‍ മിടിപ്പിലും കാതോര്‍ത്തു നിന്‍ കൊലിസ്സിന്‍ കിലുക്കങ്ങള്‍ക്കായി എന്നിട്ടും നീ എന്തെ വരാതെ പോയി.....

കുറും കവിതകള്‍ 329

കുറും കവിതകള്‍ 329 ചിന്മുദ്രാംഗിതം ഏകം പൊരുള്‍. മൗനാനു ഭാവത്തിന്‍ ലോലഭാവം ...!! ചക്രവാളത്തിനുമപ്പുറം കത്തിയെരിഞ്ഞാലും നിർവാണം അകലെ . വസന്തത്തോടോപ്പം ഋതുമാതിയായി ... വാനവും ഭൂമിയും അവളും ..!! ഭക്തിയാൽ മധുരം തേടുന്നു മനമെന്ന കുഞ്ഞനുറുമ്പ്‌ ...!! എല്ലാം മറന്നാടുന്നു പ്രപഞ്ചം സത്യം സൗന്ദര്യ ലഹരിയാൽ മനം.. സാന്ത്വനമില്ലാത്ത മനസ്സിൽ താണ്ഡവം . ശിവോഹം ശിവസ്വരുപം..!! നയനം ദ്വയം ചിന്തനമേകം.. ഭവസാഗരമഖിലം പ്രപഞ്ചം..!! രാമം ശ്രീ രാമം ജപിക്കുന്നിതു മനോഹരം അക്ഷര സമാനം അക്ഷിയില്‍ വിരിഞ്ഞു. രുദ്രാക്ഷം ത്രിഗുണം ത്രിനേത്രം ത്രിയാകരം ശംഭോ ശിവം ശങ്കരം പാര്‍വതി പരമേശ്വരം ചുംബന മധുരമെറ്റ് വിരിഞ്ഞു ദലമര്‍മ്മരം മിടിപ്പോടെ നെഞ്ചകം . ഈണം മറന്ന ചുണ്ടില്‍ ഇളം വെയിലില്‍ ചാഞ്ഞു. മോഹനം കൃഷ്ണം.... മിഴികളില്‍ കാളിമ നൃത്തമാടി തൃഷ്ണ. വൃന്ദാവന മധുരം . പ്രാതല്‍ കഴിഞ്ഞ ഇളം കാറ്റ് ചുണ്ട് തേടി മുളംതണ്ടും.. തനിയാവര്‍ത്തനം . കരണം മറിഞ്ഞു മുന്നക്ഷരങ്ങളാല്‍ ജീവിതമെന്ന അനിവാര്യത ഋതു വസന്ത ശോഭയോരുങ്ങി പ്രകൃതിക്കൊപ്പമവരും വര്‍ണ്ണരാജികളില്‍ മനം മയങ്ങി . കുശലങ്ങളകലുന്നു...

എന്റെ പുലമ്പലുകള്‍ 25......

എന്റെ പുലമ്പലുകള്‍ 25...... അറിയില്ല അവസനം എന്തു സംഭവിക്കുമെന്നു അറിയില്ല എപ്പോള്‍ രാത്രി അവസാനിക്കുമെന്ന്   എത്ര വേണമെങ്കിലും പറഞ്ഞു കോള്‍ക എപ്പോഴാണെന്ന്  അറിയില്ല അവസാന ശ്വാസവും നിലക്കുന്നത് ജീവിതത്തോടു ഞാന്‍ പൊരുതി കഴിഞ്ഞു ഇനി ആഗ്രഹം മരണത്തോടു മല്ലടിക്കാന്‍ ജീവിക്കണമെങ്കിലീ  നിമിഷത്തിലാകാം ആരോരുമറിയാതെ മരണത്തെ വരിക്കാം സമയം പറയുന്നു ഇനി തിരികെ വരില്ലയെന്നും നിന്റെ കണ്ണുകളെ ഇനിയും കരയിക്കില്ലയെന്നും ജീവിക്കണമെങ്കിലീ അവസരം കളയാതെ ഉപയുക്തമാക്കു ഒരുപക്ഷെ നാളെവരെ കാത്തിരിക്കില്ലെന്നു ആര്‍ക്കായും സൂര്യനോടൊപ്പം അസ്തമിക്കുന്നു ഞാനും എന്നാലോരിക്കലും വേദനയെ  അണക്കാന്‍ കഴിയില്ല സന്ധ്യയെത്തി  ഏറെ സുന്ദരിയായി എങ്കിലും എവിടെ നോക്കിയാലും അവിടെ ഒക്കെ അന്ധകാരം നീ എവിടെയാണെങ്കിലും വിട്ട്കലല്ലേ ഒരു കണ്‍ മുനയാല്‍ എന്നില്‍ കടാഷിക്കുമല്ലോ അല്‍പ്പനേരം നിന്‍ മടിയില്‍ തല ചായിക്കട്ടെ ജീവിക്കാന്‍ അവസരം തരുമല്ലോ കണ്ണുകളില്‍ നിന്നും നീരോഴുകട്ടെ ഹൃദയത്തില്‍ നിന്നും ഓരോ നൊമ്പരങ്ങളുമകലട്ടെ ഈ യാത്ര എവിടെ നിന്നും തുടങ്ങിയോ അവിടെ ചെന്നോടുങ്ങട്ടെ വീണ്ടും...... ...

വിമര്‍ശനം നൊമ്പരം

കിരാതമാടി തീർന്നു വിയർപ്പടങ്ങും കരകവിയും മനസ്സിൻ സന്തോഷം കാണാൻ ഏറെ കൊതിയോടെ കവിയും വികാരങ്ങള്‍ അറിയുന്നുവോ ആവോ കാലത്തിന്‍ യവനികക്കുള്ളില്‍ മറയാന്‍ കാലുനീട്ടിയിരിക്കും വയസ്സ്യന്റെ മനസ്സറിയാതെ കഴഞ്ചും മോഹങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ കാറ്റിന്‍ ചിറകിലേറി പറക്കുന്നു കാര്യങ്ങളറിയാതെ അക്ഷരങ്ങള്‍ക്ക് ക്ഷത മേല്‍പ്പിച്ചു രസിക്കുന്നു .......

നിറങ്ങളുടെ വഴിയെ

Image
നിറങ്ങളുടെ വഴിയെ മൗനം കൂടുകൂട്ടും ഹൃദയ ഭിത്തികളിൽ ആരോരുമറിയാതെ തേങ്ങി രാക്കിളിയും പുഞ്ചിരി പാൽ പൊഴിച്ചു കൊണ്ടു  നിലാവും ആഴങ്ങൾ തേടും നനവിൻ വഴുക്കലിൽ വഴിയാത്രക്കരികിൽ നിന്നും കള്ളി മുള്ളുകൾ തലതാഴ്ത്തി നിൽക്കുമ്പോൾ  അകലെയങ്ങ് മരുപ്പച്ചകൾ മോഹത്തിൻ തളിർ ചൂടി നില്ക്കുന്നു എലുകതാണ്ടി കടൽ കടന്നു മനമേതോ തിരകളുടെ സംഗീതത്തിൻ  കാതോർത്ത് പ്രഹ്ലാദ സ്ത്രുതി പാടി ഹോളികാ ദഹനം നടക്കുന്നു   ചിരിച്ചു തകർക്കുന്നു ഭാങ്കിൻ ലഹരിയിൽ നിറങ്ങളുടെ വിളയിടങ്ങൾ വീണ്ടും നൃത്തമാടി ഓലപ്പീലി ചൂടി  നില്ക്കും തീരങ്ങളിലേക്ക് തേങ്ങലോതുക്കാതെ ഓർമ്മകൾ പറന്നകന്നു ....!!