ഇന്ന് ശിവരാത്രി

ഇന്ന് ശിവരാത്രി

പാലാഴി മഥനങ്ങള്‍ ഇന്നും നടക്കുന്നു
സുരാസുരാന്മാര്‍ വാസുകിയെ കയറും
മന്ധരത്തെ മത്താക്കുമ്പോള്‍ കാളകൂടം
ഏറെ തുപ്പുവാന്‍ ഒരുങ്ങുന്നു
ഉര്‍വ്വരയെ രക്ഷിക്കാന്‍ ഇന്നെത്ര
സതിമാരുണ്ടു അത് തടയാന്‍
നില കണ്ഠന്മാര്‍ ആകാന്‍ കഴിയുന്നില്ല
പലരുമിന്നും രാത്രികള്‍ പകലാക്കി
സ്വാര്‍ത്ഥത വിതച്ചു കൊയ്യുന്നതെന്തേ
ബോധപൂര്‍വ്വം മറക്കുന്നു ശിവരാത്രികളുടെ
മഹത്വങ്ങളൊക്കെ ,എങ്ങോട്ടാണിയാത്ര
ആര്‍ക്കും സമയമില്ല ഒന്നിനും മനസ്സെന്ന
പാലാഴിയില്‍ അമൃത കുംഭം മാത്രം
സ്വന്പം കണ്ടു നടക്കുന്നു ഹോ കഷ്ടം

Comments



നല്ല കവിത

ശുഭാശംസകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “