Posts

Showing posts from March, 2013

കുറ്റക്കാരൻ

കുറ്റക്കാരൻ പൊഴിഞ്ഞു വിഴും പൂക്കളാൽ കാട്ടുചെമ്പക ചോട്ടിലെ വിഗ്രഹത്തിൽ നിത്യപൂജ കാറ്റു  മന്ത്രിച്ചു  ഓംകാരം കുയിലുകൾ ഏറ്റു പാടി മയിലുകൾ നൃത്തം വച്ചു മനുഷ്യൻ ഈ സ്വർഗ്ഗത്തെ വേരോടെ പിഴുതു നരഗമാക്കി

പുഷ്പിണിയായി

പുഷ്പിണിയായി മനസ്സിൽനിന്നുമോ  ..? മാനത്തിൽനിന്നുമോ ..? മഴയിരച്ചുവന്നു. തെൻമല വിറച്ചുനിന്നു തേൻ മാവുപ്പൂത്തുനിന്നു മണ്ണിൻ മണവുമായ് മറ്റാരുമറിയാതെ മഷിപുരണ്ടുവന്നു എന്നിൽ, കവിതതിരണ്ടുവന്നു

കുറും കവിതകൾ 74

കുറും കവിതകൾ 74 ചവിട്ടു നാടക പാട്ടും ചാഞ്ഞു വീണ കുറുനിരകളും കാറ്റു ഏറ്റു പാടുന്നുണ്ടായിരുന്നു ഇടവക പ്രണയവും സങ്കീർത്തന പുസ്തകത്തിലെ വരികളും കുമ്പസാര കൂടും ഇന്നുവരികളിലല്ല അതിനുയിടയിലേറുന്നതാണ് എല്ലാവർക്കുമിഷ്ടം ഇന്ന് അമ്പിളിയുണ്ട് പാടം തരിശും അരിവാളിൽ ചോരകറ" "മാറാട്ടവും കഴിഞ്ഞു മാളത്തിലേക്കിന്നിന്റെ നിർലജ്ജ കാഴ്ചകൾ" ഇന്നുവരികളിലല്ല അതിനുയിടയിലേറുന്നതാണ്       എല്ലാവർക്കുമിഷ്ടം നിശബ്ദ പ്രണയം മനസ്സിലൊതുക്കിയ വയസ്സാം കാലം നാരയ വെരിനോളം     ഇറങ്ങി ചെന്നു ക്ഷമയോടെ   എന്നിട്ടും മനസ്സിലാക്കിയില്ലയെന്നെയവൾ "സൗകുമാര്യം പോയിമറഞ്ഞു ഒരു കാലഘട്ടം അരങ്ങൊഴിഞ്ഞു നാളെ എല്ലാവർക്കും പോകണം" "അലസനായ കവി നിഴലിനെ കാത്തു തുലികയെ കുറ്റപ്പെടുത്തുന്നു" "എത്രയോ പാതകൾ അതിൽ ഞാനും സഞ്ചാരി എന്നാൽ കാലമോ ?!!"

കുറും കവിതകൾ 73

കുറും  കവിതകൾ 73 വിളറിയ ആകശം വെള്ളി വീശിയ താഴ്വരങ്ങളിലേക്ക് രണ്ടു നനഞ്ഞ കണ്ണുകൾ അവനവനിലേക്ക്‌ ഉറ്റുനോക്കു മറ്റുള്ളവരുടെ വേദനകളും നമ്മുടെതെന്നു തോന്നും മഴവില്ലിൻ വർണ്ണങ്ങളുടെ പ്രണയവീരകഥ  നീളുന്നു സൂര്യാസ്തമയംവരെ തിളങ്ങുന്ന  കണ്ണുനീരിന്നു ചെറുതിരകളുടെ പ്രതീതി     വികാരങ്ങളെ ആഴത്തിലോതുക്കിയ മനം           മൃതുലതയുടെ നനുനനുത്ത ചുണ്ടുകളിലമർന്ന മുളംതണ്ടിലുടെ ദിവ്യ സംഗീതത്തിൻ മാറ്റൊലി   രജതവര്‍ണ്ണമാര്‍ന്ന ചിന്തകൾ കണ്ണുകളിൽ  മദ്ധ്യാഹ്നം മൂകതയുടെ സുവര്‍ണ്ണ തിളക്കം

ഇനിയില്ല ഞാൻ ..............

ഇനിയില്ല ഞാൻ .............. നിന്റെ നഷ്ടപ്പെട്ട വാക്കുകളെ തേടുകയായിരുന്നു ഇരുളിലും മഞ്ഞണിഞ്ഞ മലമടക്കുകളിലും അമ്പിളി കണ്ണുകളിലും വേദന മുങ്ങി നിൽക്കുന്നു നങ്കൂരമിട്ടു എന്റെ ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും ,നഷ്ടപ്പെട്ട വിശ്വാസങ്ങളുടെ ഹൃദയങ്ങളിൽ ഇനി നേടി എടുക്കാൻ  ഒരു അശ്വമേഥം എന്നാലിനി  ആവില്ല രഥം ഉരുളട്ടെ   കാലത്തിൻ  കാലോച്ചക്കൊപ്പം ......

വേദനകൾ

വേദനകൾ പ്രണയ നൊമ്പരങ്ങൾക്കു തേനിന്റെ  മധുരമോ ചന്ദനത്തിൻ  ഗന്ധമോ   മാരിവില്ലിന്റെ   വർണ്ണമോ ആകാശത്തിൻ തെളിമയോ   കടലലകലുടെ താളമോ             പുതുമഴയുടെ  കുളിരോ     കിളികളുടെ സംഗീതമോ ഓർമ്മ ചെപ്പിലോളിക്കും മൃതുലതയോ ജീവിതത്തിന്റെ തിരക്കിൽ നീ വൃണമായി മാറുന്നല്ലോ പ്രണയമേ

വിലയെറിയ ബന്ധം

വിലയെറിയ ബന്ധം ചിരാഗങ്ങളാൽ അന്ധകാരമൊഴിഞ്ഞിരുന്നുയെങ്കിൽ നിലാവിനെ എന്തിനു പ്രണയിച്ചിരുന്നു ഇത്രയും ഒറ്റക്കു ഈ ജീവിതം നയിക്കാമെങ്കിൽ പിന്നെ സുഹൂർത്തിനെ ആർക്കുവേണം   മന്ദസ്മിതത്തിൻ  വില ഒന്നുമെയില്ല ചില ബന്ധങ്ങളുടെ തുക്കങ്ങളില്ല സുഹൂർത്തുക്കളെ കിട്ടും ഇതു വഴിക്കും എന്നാലാരും താങ്കളെപോലെ പവൻ മാറ്റു വിലയേറിയവരെ കിട്ടാൻ ബുദ്ധിമുട്ടാണ്

കുറും കവിതകൾ 72

കുറും കവിതകൾ 72 ഓർമ്മതൻ ചെമ്പക തോപ്പിൽ തേടിഞാനാ പ്രണയത്തിൻ പുസ്തകവും അതിനുള്ളിലെ പീലിയും പട്ടത്തിന്റെയും അപ്പുപ്പൻതാടിയുടെയും പിന്നാലെ ഓടിയ ബല്യമിന്നു എവിടെ പഴം കഥയിലെ രാജകുമാരനും കുമാരിയും ഇന്നു അമ്മുമ്മാരെ തേടി അലയുന്നു പഴയ വാക്കും ചാക്കും എത്ര കീറിയാലും ഉപയോഗ ശൂന്യമാവില്ല   കണ്ണില്ലാത്തവനു മൂക്കും ചെവിയും പല്ലും നഖവും  കൂട്ട് നാണമെന്തെന്നറിയാത്ത പല്ലിൻ കൊട്ടക്കയകത്തെ   എല്ലില്ലാ രാജാവു     കതിരണിഞ്ഞ പാടം       നമ്രശിരസ്ക്കയായി         നവവധു പോൽ     ദർപ്പണംകള്ളം പറയില്ല മനസ്സിന്റെ മുഖം വിടരുന്നത് പ്രതിച്ഛായയിൽ നിഴലിക്കുന്നു

വിലപറയാത്തവൾ

വിലപറയാത്തവൾ വരം രണ്ടു വാങ്ങി മകനെ രാജ്യം ഭരിക്കാനും വനത്തിലയക്കാനും കാരണക്കാരിയമ്മ തന്റെ കഥകളെ പാടി കേൾപ്പിക്കാൻ അയോദ്ധ്യക്കയച്ചവൾ അമ്മ അറിയാതെ അയ്യവർക്കു ഒരുവളെ പങ്കാളിയാക്കാൻ പറഞ്ഞവളമ്മ ജനാപവാദം ഭയന്നു പെട്ടിയിലാക്കി ആറ്റിൽ ഒഴുക്കിയവളമ്മ കണ്ണു കെട്ടി അന്ധയായി അഭിനയിച്ചു നൂറ്റവരെ നോക്കാത്തവളമ്മ മേല്പറഞ്ഞതിൻ വൈരാഗ്യം വീട്ടുകയാണോയിന്നത്തെ തലമുറയിലെ പുത്രിമാരും പുത്രന്മാരുമിവരെ വഴിവക്കിൽ അനാഥമായി തള്ളുന്നുയി പേറ്റുനോവിൻ വിലപറയാത്തവളമ്മയെ

ഒരു വരിക്കവിത - 4

ഒരു വരിക്കവിത -  4 1 ഒരുവരിയെങ്കിലും വിടർത്തുന്നു മനസ്സിന് സന്തോഷത്തെ ഈ കവിത   2 നോമ്പരമേറെയില്ലാതെ പിറക്കുമോ ഒരു വരി  കവിത 3 ഒരു സുരത സുഖത്തിനിനുമപ്പുറമല്ലോയൊരുവരിയുടെ സുഖം. 4 ഒരുവരിയിലോതുക്കാനായില്ല പ്രണയത്തെ 5 ഒരു വരിയെന്നെ പെരുവഴിയിലാക്കില്ല കവിതേ   6 സുഖദുഖത്തിൻ  കണക്കുകളൊരുവരിയിലാക്കാൻ കഴിയില്ലല്ലോ ജീവിതമേ 7 ഒരിക്കലും അമ്മയെ കുറിച്ചുയൊരുവരിയിൽ കുറിക്കാനാവില്ല ആരാലും 8 ആരുമവരവരെ കുറിച്ചുയൊരു വരിയിൽ പറയ്യാൻ കഴിയതെ കുഴങ്ങുമില്ലെ ? 9 തിന്മകളെറെ  എഴുതാം നന്മകളെ  കുറിക്കാൻ ഒരുവരി മതിയല്ലോ ?!!

കുറും കവിതകൾ 71

കുറും കവിതകൾ 71 ആകാശ പന്തലിൽ   ആയിരം ദീപപ്രഭ നക്ഷത്ര കണ്ണുകളിൽ നിന്നും അവധിയെന്ന വിധിയില്ലാതെയൊരു വിഷുവും കടന്നു പോകുമല്ലോ രാവിൻ സാന്ദ്രതയെ അലിയിച്ചു ഒരു നിലാ- പക്ഷിയുടെ താരാട്ട് മേഘ പടലങ്ങളാൽ കഞ്ചുകമണിഞ്ഞൊരു അമ്പിളിപ്പെണ്ണ് വിഷാദമാർന്ന മുകിലകന്നു നിലാവു പുഞ്ചിരിച്ചു അനിലനാൽ മണൽ കാറ്റു വീശി മരുപ്പച്ച തേടി മനം ഭൂപടങ്ങളിൽ വെട്ടിത്തിരുത്തലുകൾ മനങ്ങൾ തമ്മിലകലുന്നു ഇരുളിന്റെ ആഴങ്ങളിൽ ഇതൾ വിരിക്കും പൂവേ നാണമിതെന്തേ    

ഒരു വരിക്കവിത - 3

ഒരു വരിക്കവിത -  3 1 മേഘപടകഞ്ചുകമണിഞ്ഞൊരമ്പിളിപ്പെണ്ണ് 2 രാവിന്‍ സാന്ദ്രതയലിയിച്ചൊരു പക്ഷി തന്‍ താരാട്ട് 3 വിഷാദമാർന്ന മുകിലകന്നു നിലാകുളിരണിഞ്ഞു മനം 4 വൃത്തമറിയാതെ ഗർത്തത്തിലായൊരെൻ കവിത 5 ആണ്‍ ഒരുത്തൻ ആണയിട്ടാലും പെണ്‍ ചിരിയിലെല്ലാമലിയുന്നു 6  താടനവും പീഡനവുമില്ലാത്ത വാർത്താ പത്രമുണ്ടോയിന്നു 7 വൃദ്ധ നയനങ്ങളിന്നു  തോരാത്ത മഴപോലെ 8 അവധിയെന്നതു  വിധിയില്ലാതെയിനി വിഷുവും കടന്നു പോകുമല്ലോ 9 "ക" യും വിതയുമില്ലാതെ മാറുന്നുയിന്നു   കവിത

ഒരു വരിക്കവിത - 2

ഒരു വരിക്കവിത -  2 1 ഓർമ്മയുടെ പുസ്തക താളിൽ നിന്നുമാ നന്മയുടെ എടു ചിന്തരുതെ !! 2 വെട്ടിച്ചിനിയെങ്ങിനെ കടക്കുമി മരണമെന്ന നിഴലിനെ !! 3 മഷിത്തണ്ടു കൊണ്ടു മായിച്ചാലും മാറുന്നില്ല ബാല്യകാലത്തിനൊർമ്മകൾ ?!! 4 കൂട്ടി കിഴിച്ചു നോക്കുമ്പോൾ നാം നേടിയതെന്ത് ഈ ജീവിതമെന്ന പ്രഹേളികയിൽനിന്നു?!!   5 ഞാനെന്ന ഞാനെ ഞാനാക്കി മാറ്റാനി ചാണോളം വയറിന്റെ ഞാണൊലി കേട്ടിട്ടു ഞെട്ടുന്നു ഞാനിന്നു .... 6 നാണയത്തിലെ തലയെടുത്ത സിംഹങ്ങൾ ചൊല്ലി സത്യമേവ ജയതേ .... 7 പണമെന്ന    വൃണത്തിൻ വക്രത  കണ്ടില്ലേ അവനായി വലയുന്നത് വിനയല്ലേ?!!! 8 പെണ്ണാലെയും മണ്ണാലെയും  ചത്തു രാമായണ ഭാഗവതങ്ങളും?!! 9 വരങ്ങളാലല്ലോ വിനയായതെന്ന് വേദയിതിഹാസം പഠിപ്പിച്ചു നമ്മളെ ?!!  

കുറും കവിതകൾ 70

കുറും  കവിതകൾ 70 ചുള്ളികമ്പുകൾ ചേർത്തുവച്ചൊരു കൊട്ടരത്തിൽ മുട്ട കളമടിയും പദവും വിത്തോറ്റിയും പനമ്പും   ഇന്നുയെല്ലാരും മറന്നു വഴിതെറ്റിയ മീനമുകില്‍ കണ്ണുനീര്‍വാര്‍ക്കുന്നു തിളക്കുംവെയിൽ കഞ്ഞിവെള്ളത്തിൽ വറ്റ് തേടുന്ന കാഞ്ഞ വയറ് ചെണ്ടമുറിയനും കാ‍ന്താരിയും കട്ടനും കണ്ണുനീരിനോടൊപ്പം  വയർ നിറഞ്ഞു പൊതിരെ കിട്ടിയതല്ലും വിശപ്പിനു മുതിരത്തീറ്റ ഇന്നൊരുയൊർമ്മ

കുറും കവിതകൾ -69

കുറും കവിതകൾ -69 മണലൂറ്റിയിട്ടു കള്ളിയെന്നോ കണ്ടില്ലേയെൻ നെഞ്ചകം   കറക്കിയെറെ വലയങ്ങൾ മർമ്മരങ്ങളാൽ ബാല്യമിന്നു ഓർമ്മയായല്ലൊ തഴുതിട്ടു ഞാൻ എൻ മനസ്സിന് വാതായനങ്ങളെ ഇനിയില്ല ഒരു പ്രണയത്തിനും ഇടം കുറുകി പറന്ന പ്രാവിന്റെ ചിറകിൻ ചോട്ടിൽ ആരും കാണാത്ത ഒരു മിടിക്കുന്ന ഹൃദയം മുന്നിലുണ്ടായിട്ടും തഴുതിട്ടു വച്ചല്ലോ പ്രണയിക്കുമി പച്ചിപ്പിനെ അത്താണിയും തണീർപന്തലും പടിപുരകളും ചെമ്മണ്‍പാതകളുമിന്നു ഓർമ്മയിൽ മാത്രം ഗ്രിഷ്മെത്തി ഇലകള  കൊഴിഞ്ഞു തളിരിടാൻ  ഗ്രസിച്ചു  മനം ഗന്ധങ്ങളറിഞ്ഞില്ലെങ്കിലും ഗന്ധത്തിൽനിന്നും ഗ്രഹിക്കാമിനിയും രവിയെത്തായിടത്തു കവിയെത്തുന്നു   വേദങ്ങളിലുടെ കടലലകളുടെ പരിവേദനങ്ങൾ കരയോടു പറഞ്ഞുയകലുന്നു വിരലിൻ ഇടയിൽവിരിയും വടിവൊത്ത അക്ഷരങ്ങളോട് പരിഭവമില്ലാതെ  ഒഴുകുന്ന  കവിത എഴുതിയിട്ടു  വെട്ടി തിരുത്തി മർക്കട  മുഷ്ടി കാണിക്കുന്നു കവിയല്ല കപി    

ഒരുവരിക്കവിതകൾ -1

ഒരുവരിക്കവിതകൾ  -1 1.നോക്കും തോറുമെറെയൊടിയകലുന്നു പിടിതെരാതെ സമയം     2.വരള്‍ച്ചാ പഠന സംഘത്തിനു നേരെ തകര്‍ത്തു കൊഞ്ഞനം കുത്തുന്നൂ മഴ ! 3.തഴുതിട്ടുയെൻ മനസ്സിൻ വാതായനങ്ങളെയൊക്കെയിനിയില്ലയൊരു പ്രണയംകൂടി 4 കണ്ണടച്ചു ഇരുട്ടാക്കി കൊണ്ട് വൈദ്യുതി ബോർഡും മന്ത്രിയും 5  കഷ്ടപ്പെട്ടു  നിരത്തിലിറക്കിയ ആനവണ്ടികൾ  ഇന്ധന ആനുകുല്യമില്ലാതെ വീണ്ടും കട്ടപ്പുറത്ത് 6 പീഠത്തിലിരിക്കുന്നവർക്കു പീഡനമെറെ ആകാം അവരല്ലോ ജന- പ്രേത -നിധികൾ 7 ഇരുളൊരു മറയാണേയറയാണെ വിയർപ്പു വിഴുങ്ങി കൂടണയുന്നൊരു സഖിയാണേ 8 വിശപ്പിന്നു അറിയാം ഭാഷകളൊക്കെ ഏറെ 9 നിർവ്വചനങ്ങൾ  തേടിയലഞ്ഞു മനസ്സു ഒരു വരി കവിതക്കായി ,ശ്രമകരം

കുറും കവിതകള്‍ 68- പെരുവഴിയിലോരമ്മ

Image
കുറും കവിതകള്‍ 68- പെരുവഴിയിലോരമ്മ അമ്മയെന്ന നന്മയിന്നു പെരുവഴി നൊന്തപേറിനു   സമ്മാനമായി ഇന്നു ഭിക്ഷ   തഴുതിട്ട  മുറികളിൽ തളച്ചിട്ട ലോകത്ത് കൈക്കുമ്പിളുമായിയമ്മ   കരളു നൊന്തു വളർത്തിയ അമ്മക്കു ഇന്നു ഭിക്ഷ  ശരണം

അകന്നുവല്ലോ നീ

 അകന്നുവല്ലോ നീ കാത്തിരുന്നു .... ഗ്രിഷ്മെത്തി ഗ്രസിച്ചു മനസ്സിൽ നീ മാത്രം വന്നു നീ വന്നു തന്നെനിക്കു മനസ്സിൽ  പ്രണയമെന്നൊരു മായാമോഹവലയം കണ്ടിട്ടുമറിഞ്ഞിട്ടും കർണ്ണികാരചുവട്ടിലുടെ കാണാതെ കടന്നക്കന്നുവല്ലോ നീ

കുറും കവിതകള്‍ 67

കുറും കവിതകള്‍ 67 കടമെന്നും കടമയെന്നുമെണ്ണി   കഴിക്കുന്നു  ജീവിതത്തെ           ആലസ്യം ഒഴിയാത്തവനു നേരെ വളയിട്ട കൈകളാൽ ഒരു കപ്പ് ചൂട് കാപ്പി ചരിച്ചിട്ട കട്ടിൽ കണ്ണുനീർ ഒഴിഞ്ഞ കോലായിൽ മിന്നാമിന്നിയുടെ നുറുങ്ങു വെട്ടത്തിൽ ആദ്യ രാത്രി അടഞ്ഞ  പുസ്തകത്തിലെ വരികളെ   സ്വതന്ത്രമാക്കാൻ സമയവും മനസ്സും അനുവദിക്കുന്നില്ല തുമ്പതൻ  ചിരിയിൽ തുള്ളി ചാടിയ ഓണമിന്നു വിസ്മൃതിയിൽ കൈനീട്ടമെന്നും _ വിഷുക്കാലം വീണ്ടും പഴയൊരുടുപ്പില്‍   വിശപ്പിനു ഓണമെന്നോ വിഷുയെന്നോയുണ്ടോ   ദേശാടനത്തിൽ പറക്കലിൽ അൽപ്പമൊരു വിശ്രമം ക്യാമറക്കണ്ണുകളതു കവർന്നെടുത്തു ഉണ്ണുവാനും ഉടുക്കുവാനും കൊടുക്കുന്നവൻ അമ്മാവൻ   അല്ലാത്തവാൻ   കുമ്മാവൻ പണമുള്ളവന്റെ നിണത്തിനെ വിലയുള്ളൂ   വാലുമുറിഞ്ഞതു കൊണ്ടല്ലേ കണ്ണാടിക്കു മുന്നിൽ നിൽക്കാനായത് വാൽ അല്ലാത്തതൊക്കെ അളയിലായി   ഖത്തറിൽ പോയവനു അത്തറിൻ മണത്തിനു പകരം ഗട്ടറിൻ മണത്താൽ തൃപ്തിയടഞ്ഞു

കുറും കവിതകള്‍ 66

കുറും കവിതകള്‍ 66 ഇന്ദ്രിയ  സുഖങ്ങളെല്ലാം വിശപ്പായി  കാണുന്നു നിമിഷ സുഖമിന്നിന്റെ ദുഃഖം ഇരുളും  വെളിച്ചവും വേർതിരിച്ചറിയാത്തതാണോ എൻ   അറിവിൻ  സീമ നിഴല്‍ പകരും സൂര്യനെന്നും   നിധിതന്നെ   ധ്യാനത്താല്‍ വീണ്ടെടുക്കു സമചിത്തത വരികൾക്കായി   നിദ്രവിട്ടു ഭ്രാന്തനായി മാറുന്നു കവി ആഗ്രഹങ്ങള്‍   ഗ്രഹങ്ങളോളം അവസാനം ആറടി

കുറും കവിതകള്‍ 65- പൂരം

കുറും കവിതകള്‍ 65- പൂരം കുടമാറ്റം മനസ്സിന്‍ നിറവില്‍ പകല്‍ പൂരം അമിട്ട് മത്താപ്പ് പൂത്തിരി മനസ്സിനുള്ളില്‍ പൂരത്തിന്‍ നിറപോലിമ ആലവട്ടം വെഞ്ചാമരം പീലി താലി നെറ്റി പട്ടം താള  മേളം പൂര തനിമ     പുരുഷാരവം             ഹര്‍ഷോന്മാദം           പൂരപറമ്പില്‍       പൂരത്തിനൊപ്പം   ആനക്ക് പട്ടയും ചക്കരയും പാപ്പാനോ അരപട്ടയും മുഴുപട്ടയും  

കുറും കവിതകള്‍ 64

കുറും കവിതകള്‍ 64 വൈകുമെന്നറിയുമ്പോള്‍ കരിനിഴല്‍ പടര്‍ന്നു കണ്ണെഴുതി പൊട്ടുതൊട്ടമുഖം കാതുകുത്തിന്‍ നോവില്‍ കണ്ണുകള്‍ നിറഞ്ഞു കണ്ണാടി കണ്ടപ്പോള്‍ മനം കുളിര്‍ത്തു നിദ്ര വരാറില്ലെന്നു കേഴുന്ന നിന്‍ മിഴികളില്‍ കണ്ടു വിഷാദത്തിന്‍ നിഴലാട്ടം നിന്‍ കവിളില്‍ വിരിഞ്ഞ കുങ്കുമ പൂവിന്‍ ചാരുതയില്‍ നിത്യമെന്‍ ഉണര്‍വിന്‍ കാഴ്ച കുത്തും  കൊമയുമില്ലാതെ പകര്‍ത്തി  എഴുതുമൊരു ആധാരമാണിന്നെന്‍ ജീവിതം   തെരുവുകളിന്നു അരുതായ്മയുടെ ഘോഷയാത്ര വേദന കൊണ്ടു മനം

കുറും കവിതകള്‍ 63

കുറും കവിതകള്‍ 63 ഒരു ഓലപന്തിനും വളത്തുണ്ടിനും കുന്നികുരുവിനും വഴക്കിട്ട ബാല്യം   കൈ നക്കിയും വാലാട്ടിയും ഇരുന്നിട്ടും മീനും കൊണ്ട് പറന്നക്കന്നു ഓര്‍മ്മകള്‍ക്ക് ലഹരിയുടെ ചുവ പാട്ട കൊട്ടിയിട്ടും വെയിലാല്‍ കണ്ണാടി കാട്ടിയിട്ടും കൊത്തി പറന്നു വിശപ്പ്‌ ധ്യാനത്തിന്‍ ഉണര്‍വില്‍ കൊത്തി പറന്നു കൊക്കു നിറയെ പടരട്ടെ അലിയട്ടെ ഞരമ്പുകളില്‍ പുതുമഴയുടെ മണം പൂമ്പൊടിയും തേനുറുമിടത്തു     ചിറകടി ഏറും നാലുചുവരുകളില്‍ ഒതുങ്ങാതെ മൗനത്തിന്‍  മനോരഥത്താല്‍ വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നു കവിത

കുറും കവിതകള്‍ 62

കുറും കവിതകള്‍ 62 വാക്കിനെയറിഞ്ഞുള്ളില്‍ നിറഞ്ഞ വരികള്‍ക്ക് പഞ്ചാമൃതത്തിന്‍ സ്വാദുള്ള കവിത വേദനയാല്‍ ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ മനസ്സില്‍ നിന്നും പെയ്തു ഒഴിഞ്ഞു കവിതയായി വിയര്‍ത്തു ഒഴികിയ ഗന്ധത്തിനു ഒപ്പം കവിതയുടെ ഏഴു അഴക്‌ വാക്കുകള്‍ക്കു വേദനയുടെ വഴുക്കല്‍ മുക്കുട്ടിന്റെ മണമോ  കഷായത്തിന്‍ കയിപ്പോ കവിതക്കൊ മനസ്സിനോ വയസ്സായതു കവിതക്കും കവിയുടെ മനസ്സിനുമെന്നും കൗമാരം. ഇന്നലെകളുടെ രുചിയറിയാത്ത ഇന്നിന്റെ വരികളൊരുക്കുന്ന   ആധുനിക കവി  

കുറും കവിതകള്‍ 61

കുറും കവിതകള്‍ 61 നാട്ടുകൂട്ടത്തിനെ വിരട്ടിയോടിച്ചു ആകാശ നൂലുകള്‍ പൂക്കള്‍ ചെടിയുടെ വരദാനം ദൈവത്തിന്റെ സ്വത്ത് കുളകടവിലെ ആമ്പലിനെ നുള്ളാനിന്നു കുട്ടികളാരുമില്ല കമ്പ്യൂട്ടര്‍ പ്രതികൂട്ടില്‍   പൂതേന്‍ കിട്ടാതെ വിശന്നു ചിറകു തളന്നു പൂമ്പാറ്റ തളിരില ഉച്ചവെയിലെറ്റു     വാടി ഉരുകി ഒഴുകിയ പാല്‌ ആയിസിനൊപ്പം കൊതിയുറിയ മനസ്സ് ഇന്നലെ പെയ്ത മഴ മേഘങ്ങളേ കാറ്റു കൊണ്ടു പോയപ്പോള്‍ അലിയാതെ ഒരു മഴ തുള്ളി മനസ്സില്‍

കാമിനിക്കായി

കാമിനിക്കായി കരയുവായിനി കണ്ണുനീരിയില്ല കരയിതില്ല തേടുവാന്‍ നിന്നെ     കലരാത്ത സ്നേഹത്തിന്‍   കലവറയാം കരങ്ങളാല്‍ നെഞ്ചൊടു ചേര്‍ക്കാന്‍ നെരിയാണി പേരിയാണി നൊമ്പര നൂല്‍ പാലത്തിന്‍ നേരിന്റെ പടവുകള്‍ താണ്ടി കനവല്ലതു കളവല്ലിതു കറയില്ലാത സ്നേഹത്തിന്‍ കലവറയാംമനസ്സ് കൈക്കൊള്ളുകയിനി

കുറും കവിതകള്‍ 60

കുറും കവിതകള്‍ 60 ഉപ്പേരിയും പഴവും പായസവും പര്‍പ്പിടകവും കൊതിയുണര്‍ത്തിയ   ബാല്യകാലത്തെ  ഓണം കൈയിലെ മൊട്ടയിലെ ഗോട്ടിയാല്‍  ഏറ്റ കറുത്തപാടുകള്‍ അറിയാതെ ഓര്‍ത്തു പോയി ബാല്യം ഓലപ്പന്തും പിപ്പിയും വളയമുരുട്ടി വള്ളിനിക്കറിലെ പിടിയുമായി ഓടിയകന്ന ബാല്യം ആകാശത്തു  കമ്പകെട്ട് മനസ്സില്‍ ഭീതിയോടെ കണ്ണും കാതും പൊത്തിയ ബാല്യം എള്ളും പൂവും ചന്ദനവും നീരും  കൊടുത്ത  കൈകള്‍ക്കൊപ്പം മനസ്സിനും  വേദന മൂശയെക്കാള്‍ വിയര്‍ത്തു ആലയില്‍ മൂശാരിയുടെ  ഉള്ളം കൊടിയടയാളമില്ലാതെ ഉറുമ്പുകളുടെ അന്നവുമായുളള ജാഥ

ചോദിക്കട്ടെ ജീവിതമേ ?!!..

ചോദിക്കട്ടെ ജീവിതമേ ?!!.. ജീവിതമേ നിന്നോടു ഞാന്‍   ഒന്ന് ചോദിക്കട്ടെ എന്താണ്  നീ  ആഗ്രഹിക്കുന്നത് അവരുടെ മാത്രം പ്രണയ   സഫല തയൊ എത്ര  നിഷ്കളങ്കനും  ഒന്നും അറിയാത്തവനെ പോല്‍  ചമയുന്നുവോ  നിന്റെ ഈ ഒരു വശത്തേക്കുള്ള ചാഞ്ചാട്ടം അല്‍പ്പം ക്രുരതയല്ലേ   എന്നും ഒരു സ്വപ്‌നങ്ങള്‍ ചേര്‍ന്ന് വന്നിടുന്നു എന്നും ചിലര്‍  പിണങ്ങി  അകലുന്നു അറിയില്ല   എന്റെ ഭാഗ്യ ദോഷമോ ആരെയോ  ഞാന്‍ ഓര്‍ക്കുന്നുവോ അവര്‍ എന്നെ മറന്നിടുന്നു ഞാന്‍ വേണ്ടായെന്നു   പറഞ്ഞില്ല സ്നേഹിക്കാന്‍ അവള്‍ക്കുമായില്ല വെറുതെ  നോക്കികൊണ്ടേ ഇരുന്നു സമയം അതിന്‍ വഴിക്കുപോയി മറഞ്ഞു ഇത്രയും  ദൂരെ കടന്നു കളഞ്ഞു എന്നാല്‍ തടുക്കാനും  ആയില്ലല്ലോ ജീവിതമേ  !!...........

സമ - കാലികം (ആക്ഷേപ ഹാസ്യ കവിത )

സമ - കാലികം  (ആക്ഷേപ ഹാസ്യ കവിത ) തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല പിള്ള ചവിട്ടിയാലോ പിളരും കാര്യങ്ങള്‍ തന്നോടു അടുക്കുമ്പോള്‍ സ്വകാര്യങ്ങളൊക്കെ സൗകര്യം പോലെ ഭരണ പ്രതിപക്ഷങ്ങളൊക്കെ മറക്കും സ്ത്രീ കളി തീകളിയാകുമെന്ന് ചീപ്പായി പറയുന്നവര്‍ക്ക് പദവികളില്‍ തുടരാം രാഷ്ട്രീയത്തിന്റെ അരാഷ്ടിയത മാറ്റാന്‍ അല്‍പ്പം കരച്ചിലും പിഴിച്ചിലും പീഡനവും തടവും ആകാം

നഷ്ടങ്ങള്‍

നഷ്ടങ്ങള്‍ പ്രണയത്തിന്‍ കനവുകള്‍ അവര്‍ കാട്ടുന്നുയെറെ   രാത്രിയികളില്‍ ഉണര്‍ത്തുന്നു ഇവര്‍ കണ്ണില്‍   കരിമഷി എഴുതുന്നതെങ്ങിനെ ഈ കണ്ണുകള്‍ തോര്‍ന്നിട്ടുവേണ്ടേ ഓരോ പുതിയ വളവുകള്‍ തിരിയുമ്പൊഴെ സന്ധ്യയായിടുന്നു ജീവിതം പ്രണയത്തിന്റെ പേരില്‍ നഷ്ടമാകുന്നു എങ്ങിനെ കാണും നാളെകളുടെ സ്വപ്നങ്ങള്‍ ഓരോ സന്തോഷവും പൂവണിയുന്നതിനു മുമ്പേ കൊഴിഞ്ഞുപോകുന്നുവല്ലോ ഹൃദയത്തിന്‍  ഭാഷ ആരുമറിഞ്ഞില്ല വേദനകള്‍ എപ്പോഴും ലോകമേ നീ തന്നിട്ടുള്ളൂ ഓരോ വേദനകളും നിശബ്ദമായി സഹിച്ചു എന്നിട്ടും അവര്‍ എന്നെ കഠിന ഹൃദയന്‍ എന്ന് വിളിച്ചല്ലോ

സൃഷ്ടിയും കാത്തു

സൃഷ്ടിയും കാത്തു   അവള്‍ മൊഴിഞ്ഞു  എന്നൊടായി   വാക്കുകള്‍   കൊണ്ടൊരു അടിത്തറയും     വരികളാല്‍ ചുമരും തലക്കെട്ട് കൊണ്ട് മേല്‍കൂരയും എഴുതി തീര്‍ക്കുമ്പോള്‍ പറയട്ടെ എല്ലാവരും അതൊരു   ഉത്തമ സൃഷ്ടിയെന്നു   ഇതുവരക്കും ഒരു  കല്ലുപോലും വാനത്തില്‍   ഇടാനാകാതെ  മാനം  നോക്കി മനം നൊന്തിരിക്കുന്നു

ആരോടു ചൊല്‍ വെന്‍

ആരോടു  ചൊല്‍ വെന്‍   കടലിന്റെ ദുഃഖം കരയോടും കാറ്റിന്റെ  ദുഃഖം മരത്തോടും മുകിലിന്റെ  ദുഃഖം മലയോടും മഴയുടെ ദുഃഖം പുഴയൊടും പറഞ്ഞു   തീര്‍ക്കുമ്പോള്‍   വിരക്തിയുടെ വൈകാരികതയുടെ ഒറ്റപ്പെടുത്തലുടെ   താന്‍ കൊയിമ്മയുടെ അടിച്ചമര്‍ത്തലുകളുടെ നൊമ്പരങ്ങള്‍ അവള്‍ ആരോടുപറയാന്‍

കളിയാടീടണേ

കളിയാടീടണേ കളിയോടങ്ങളില്‍  കതിര്‍  പൂത്ത  പാടങ്ങളില്‍ കണ്കുളിരും  മനം  കവരും   പൊയ്കയില്‍ കാറ്റിലാടി  വിളിക്കും  കേരവൃക്ഷതടങ്ങളില്‍ കമനിയമായി  നൃത്തം  വെക്കുമെന്‍  മനസ്സിലും കുഞ്ഞോളങ്ങളില്‍  തത്തി  കളിക്കും  ആമ്പലും   കാത്തുനില്‍ക്കും  മഴമേഘ  ചാരുതയില്‍  വര്‍ണ്ണമൊരുക്കും കമനിയ    ഇന്ദ്ര  ധനുസുകളില്‍ അലിഞ്ഞു  ചേരും നിന്‍ കരവലയത്തിലോതുങ്ങാന്‍ കാത്തു നില്‍ക്കുമെന്‍ കാമിനി    നീ വരികളിലുടെ   വാര്‍ത്തിങ്കളായി കേക കാകളി നതോന്നതകളില്‍ കനവു കണ്ടു ഉണരുമെന്നില്‍ കളിയാടിടണേ നിത്യം എന്‍ കവിതേ  

കുറും കവിതകള്‍ 59

കുറും കവിതകള്‍ 59 മുനിഞ്ഞു കത്തും  സന്ധ്യാ ദീപത്തിനുമുന്നില്‍  വിശപ്പ്‌ നാമം ജപിക്കുന്നു  മുനിഞ്ഞു കത്തും  സന്ധ്യാ ദീപത്തിനുമുന്നില്‍  വിശപ്പ്‌ നാമം ജപിക്കുന്നു  കൊച്ചിയില്‍ വിതച്ചത്  അച്ചിയെ കണ്ടപ്പോള്‍ പതിരായി പോയി  കൊല്ലത്ത് കായിക്കും എന്ന് കരുതിയത്‌  ഇല്ലത്ത് എത്തിയപ്പോള്‍ മുളച്ചു  കൊച്ചിയില്‍ വിതച്ചത് മച്ചിക്കും കൊല്ലത്ത് കായിച്ചത്  ഇല്ലത്ത് എത്തിയപ്പോള്‍ അഴുകി പോയി  കടമ എന്തെന്നറിയാത്തവള്‍ക്ക്  കടം കൊടുക്കരുതേ അത്  ഒരു കടം കഥയായി മാറും  ഒരിക്കലുടുത്ത പട്ടുചെല ... ഇരട്ട വാലന്റെ കൃപയാലിന്നു  ആകാശം കാണുന്നു ..... മൂലക്കിരുന്ന കുടനിവര്‍ത്തിയപ്പോള്‍  മഴ നൂലുകല്‍ക്കൊപ്പം  ക്ഷുദ്രജീവികളും പെയ്തിറങ്ങി . അലമാര തുറന്നപ്പോള്‍ പുസ്തകത്താളിലൂടെ ഓര്‍മ്മകള്‍ ഓടിക്കളിക്കുന്നു അടുക്കല്‍ ഉണ്ടായിട്ടും  വളരെ അകലത്തു ഉള്ളപോലെ  ഹൃദയത്താല്‍ അകന്നില്ലേ  പണ്ട് പരസ്പ്പരം വഴിയില്‍ കാണുമ്പോള്‍  ഒന്ന് കുശലം ചോദിച്ചിരുന്നു എങ്ങോട്ടാ എന്നൊക്കെ  പിന്നെ ഒരു...

അനശ്വരം

അനശ്വരം  നീ പറയുന്നവ  മൂളി  കേട്ട്   നീണ്ട  നാളിങ്ങനെ  കഴിയുവാനാകുമോ  നീറുന്ന മനസ്സിന്‍  വേദന   നിനക്കുണ്ടോ  അറിവ്  ഏകനായി കഴിയുന്ന വേള നിന്‍ ഓര്‍മ്മകള്‍  എന്തെന്നില്ലാതെ വേട്ടയാടി കൊണ്ടിരിക്കുമെന്നും  എന്റെ ഇല്ലായിമ്മയെ കുറിച്ചുള്ള നാളുകള്‍  എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ മനമേറെ നീറ്റിയത്തൊക്കെ  വെറുതെയല്ലോ   മഞ്ഞ ലോഹങ്ങളും നാണയ കിലുക്കങ്ങളും  മായാ മോഹ വലയങ്ങളെന്നറിക    എല്ലാ കാലവും ഇവിടെ വിട്ടുപോകുമ്പോള്‍  ആകെ ഉള്ളയി കുറിച്ചിട്ട അക്ഷര മുത്തുക്കള്‍ മാത്രമല്ലോ