Thursday, July 19, 2012

നിശ

നിശ
ഇണ ചേരുന്ന പകലിന്റെയും രാവിന്റെയും 
സന്ധ്യയെന്ന  അഴകാര്‍ന്നവളുടെ   സൃഷ്‌ടിക്കു  
ശേഷം വളര്‍ന്നു വന്നു പരിഭവങ്ങള്‍ തീരുന്ന 
വേളയാണ് അവള്‍ നിശ ,  അവളുടെ പേരുകേള്‍ക്കുമ്പോള്‍ 
ആര്‍ക്കാണ് മനം കുളിരാത്തത് 
ആരല്ലമോ അവളെ അഭയം പ്രാപിക്കുന്നത് 
പ്രണയിതാക്കളും കഷ്ടപ്പെടുന്നവര്‍ 
ദുരാചാരികള്‍ ,വിശപ്പടക്കുന്നവരുടെ 
സിരകള്‍  ത്രസിക്കുന്ന  സന്തോഷസന്താപങ്ങള്‍ 
നിറക്കുന്ന   ഇരുളിമകള്‍ എത്രയോ 
ജനനമരണങ്ങള്‍ക്കു സാക്ഷിയായവള്‍  
സാമ്രാജ്യങ്ങള്‍ അവളിലുടെ കടപുഴകി   
നിശബ്ദമായി മാറുന്നു വെളുക്കുമ്പോഴായി  

5 comments:

Gopan Kumar said...

നന്നായി
ആശംസകള്‍

എന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/

Saroja Kanakappan said...

'നിശ' ചിന്തകള്‍ വളരെ ശ്രേഷ്ഠം

ആശംസകള്‍ !

ajith said...

നന്നായി

sumesh vasu said...

അതെ സ്വാതന്ത്യം അർധരാത്രിയിൽ.... കേട്ടിട്ടില്ലേ... ഇഷ്ടപ്പെട്ടു

kanakkoor said...

സന്ധ്യക്ക്‌ ഒരു പുതിയ മുഖം കൊടുത്തു
നന്നായി സര്‍
അക്ഷര പിശാചുക്കള്‍ പതിവില്ലാതെ ?