സ്നേഹ ഗായകാ നിനക്കായി
സ്നേഹ ഗായകാ നിനക്കായി
നിനക്ക് ഏകാന്‍ കണ്ണ് നീരിന്‍ കുളിരല്ലോ ബാക്കിയുള്ളൂ
നിനക്ക് ഉറങ്ങാന്‍ എന്‍ സ്വപ്ന കുടിരങ്ങള്‍ മാത്രമായി
നിനക്ക് വിടര്‍ന്നു പരിലസിക്കാന്‍ എന്‍ നെഞ്ചിന്‍ കൂടുണ്ടല്ലോ
നിനക്ക് കവിത കുറിക്കാന്‍ എന്‍ ഹൃദയ താളുണ്ടല്ലോ
നിനക്ക് പാടാന്‍ പാട്ടിന്റെ താളമെകാന്‍ എന്‍ ഹൃദയ മിടുപ്പുകളുണ്ടല്ലോ
നിന്റെ തീപ്പെട്ടു നീറും മനസ്സില്‍ മധുപുരട്ടാന്‍ എന്‍ കരാങ്കുലികലുണ്ടല്ലോ
എന്നിട്ടുമെന്തേ തണല്‍തേടി ,മണല്‍ക്കാടു തേടി
കാഞ്ഞിരത്തിന്‍ വേരുതേടി ,കാലത്തിന്‍ കാരമുള്ളു തേടി
അലയുന്നു വെറുതെ ,വരിക വരിക സ്നേഹ ഗായകാ
വന്നു നീ കൈ കൊള്ളുക അമൃതകുമ്പം നിറച്ചും
സ്വര്‍ഗ്ഗ സുഖം പകരാന്‍ തല്‍പ്പമൊരുക്കി കാത്തിരിപ്പു
എന്നിട്ടുമെന്തേയിതു അറിയാതെ പോകുന്നു നീ
Comments