എന്തേ വിശ്വാസമില്ലേ ?!!


പറയാനുള്ളതിന്‍ മറുപടി 

 
 കാരമുള്ളുകളും ചോറുതണവും നിറഞ്ഞ കാടുകള്‍
താണ്ടുമ്പോഴും ജടരാഗ്നിക്കപ്പുറം  ആളിക്കത്തി 
പഠര്‍ന്നിറങ്ങും  മഷിപുരണ്ട വന്യതയിലെ        
വരികള്‍ക്കിടയില്‍ നീ വായിക്കല്ലേ 
വഴുതിയകന്ന കിനാക്കളില്‍ ഞാന്‍ 
ഒരിക്കലും കാണാന്‍ മുതിരുക പോലും 
ചെയ്യുന്നില്ലല്ലോ ,ഒഴുകി ചേരുന്ന കടലോരം 
വരെ കാത്തിരിക്കാന്‍ ഉള്ള കരുത്തു ഇന്നും 
ഉണ്ടെന്നു അറിയുക എന്തെ വിശ്വാസമില്ലേ 
നിന്റെ ശ്വാസനിശ്വാസങ്ങള്‍ പോലും എനിക്കറിവുള്ളതല്ലേ  
എഴുതു  നീ എന്റെ താളക്രമങ്ങളിനിയും  സുഹൃത്തെ 

Comments

നിന്റെ ശ്വാസനിശ്വാസങ്ങള്‍ പോലും എനിക്കറിവുള്ളതല്ലേ
എഴുതു നീ എന്റെ താളക്രമങ്ങളിനിയും സുഹൃത്തെ
...
..

എഴുത്ത് തുടരുക..ആശംസകള്‍..
Cv Thankappan said…
ജൈത്രയാത്ര തുടരട്ടെ!
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “