വിസ്മരിക്കാന്‍ ആവുമോ
വിസ്മരിക്കാന്‍ ആവുമോ
വിരണ്ട മനസ്സിന്റെ സമാശ്വാസം
വിതുമ്പിനിറഞ്ഞ കണ്ണുനീരിനെ
വാത്സല്യത്തോടു തുടച്ച കൈ
വിശന്ന വയറിനു നിറച്ചോരു
വേദനയെ നെഞ്ചോടു ചേര്‍ക്കും
വിടരുന്നോരോര്‍മ്മതന്‍ ജീവിത പുസ്തകതാളിലെ
വടിവൊത്ത അക്ഷരങ്ങള്‍ വിരല്‍ തുമ്പിലുടെ
വിരിഞ്ഞ വാടാമലരുകളാണ ഉണ്മ
വിശ്വം ചമച്ചൊരു വിശ്വനാഥനും
വിസ്മരിക്കാനാവുമോ വിശ്വജനതേ അറിക ,
വിശ്വാസ ആശ്വാസമാണ് എന്‍ അമ്മ
Comments
മറ്റാരിലെങ്കിലും നമ്മുടെ നിഷ്കളങ്ക സ്നേഹം
ജീവിതാന്ത്യം വരെ അര്‍പ്പിക്കുവാന്‍ കഴിയുമോ....?
എത്ര സുന്ദരം അമ്മ തന്‍ സ്മരണ.