കുട


കുട 
കനത്ത മഴകാറ്റില്‍ 
കഴുത്തു ഒടിഞ്ഞ കുട 
നനഞ്ഞു കുതിര്‍ന്ന മനം 


മടങ്ങി ഒടിഞ്ഞ 
ലോകത്തിലേക്കും ചെറിയ വലിയ കുട 
മാനവും മനവും കെടുത്തി  


മഴയത്തും വെയിലത്തും തണലായി
ഒപ്പം സവാരിക്ക്  വടിയുമായി മാനം കാക്കുന്നു 
നരച്ചകാലന്‍  കുട 

 പകല്‍ നക്ഷത്രങ്ങളെ 
കാട്ടി തന്നു ഉറുമ്പുകള്‍ 
കുടനിവര്‍ത്തപ്പോള്‍ 

കൊച്ചു കുട്ടിയെ പോലെ 
തട്ടി പറിച്ചുകൊണ്ട് പോയി 
കാറ്റും മഴയും കുടയെ  

Comments

Joselet Joseph said…
സുന്ദര ചിന്തകള്‍.,
എങ്കിലും മനപ്പൂര്‍വ്വം മഴനനയുക ഏറ്റം സുഖകരമായ അനുഭൂതിയാണ്!

(കവിതകളുടെ പുസ്തകം പ്രസിദ്ധീകരിച്ചു എന്ന് ഒരു ഫേസ്ബുക്ക് ഫോട്ടോ കണ്ടു. എന്‍റെ അഭിനന്ദനങ്ങള്‍!!,!)
shamzi said…
എന്റെ കണ്ണീര്‍ മറച്ചു വെക്കാന്‍ എനിക്കും വേണമൊരു കുട. ഭൂമിയുടെ കണ്ണീരാണ് മഴയെന്നു ഞാന്‍ പറയില്ല.
ഒരു മഴവെള്ളപ്പാച്ചില്‍ വന്നു എന്റെ കുഞ്ഞനിയത്തിയെ തട്ടിപ്പറിച്ചു കൊണ്ട് പോയപ്പോഴും എനിക്കു മാത്രമേ ദുഖമുണ്ടായിട്ടുള്ളൂ.
ഭൂമി അപ്പോഴും ഇടിമിന്നല്‍ വെട്ടി അട്ടഹസിക്കുകയായിരുന്നു.
ഈ വിഷാദങ്ങളെല്ലാം മറക്കാന്‍ എനിക്കൊരു കുട വേണം.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “