പോയി മറയുന്നു എങ്ങോ

പോയി മറയുന്നു എങ്ങോ 
Inner Being



ഉടല്‍ നാടകത്തിലെ വിതൂഷകന്‍ കണക്കെ
സത്യങ്ങളെ മറന്നു കിടന്നു  തുപ്പുന്നു 
ജീവിത ചക്രങ്ങളുടെ വ്യാസമറിയാതെ   
വ്യസനത്തോടെ കണ്ണുമിഴിച്ചു ഇരുളിലേക്ക്  
വെളിച്ചം വരുമ്പോള്‍ കറുത്തത് ഒളിച്ചല്ലേ  പറ്റുകയുള്ളു 
പക്ഷെ അവന്റെ സാന്നിധ്യം അവിടെത്തന്നെ കാണും 
താല്‍കാലികമായ തിരോദ്ധാനം മാത്രമല്ലെ    
വേഷപകര്‍ച്ചകള്‍ ആടി തീരുമ്പോള്‍ ഋതുക്കള്‍ 
മാറി മറയുമ്പോള്‍ ഈ പഞ്ചഭൂത കുപ്പായങ്ങള്‍ വിട്ട് 
മറ്റുള്ളവര്‍ക്കൊരു പ്രഹേളികയായി ,പോയി എങ്ങോ   മറയുന്നു 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “