എല്ലാമിന്നു ഓര്‍മ്മയാകുന്നു


എല്ലാമിന്നു  ഓര്‍മ്മയാകുന്നു 


വിത്തോറ്റിയും  കളമടിയും പനമ്പും 
പരസ്പ്പരം കണ്ടുമിണ്ടിയിട്ടു വര്‍ഷങ്ങളായി 


  
തിരികല്ലും  ആട്ടുകല്ലും അമ്മിക്കല്ലും ഉരലും 
അടുക്കളയോടും ചായിപ്പിനോടും 
പിണങ്ങി പറമ്പിലെ മൂലയില്‍ താമസമാക്കി 



ഭസ്മ കൊട്ടയിലും  ചാണക്കല്ല് വച്ച ഉത്തരത്തിലും   
പൂജാ മുറിയുടെ കതകിനു ചുറ്റും 
ചിലന്തികള്‍  വലകെട്ടി തപസ്സിരുന്നു 

ഉത്തരത്തിന്റെയും  കഴുക്കൊലിന്റെയും 
മുലയിലിരുന്നു നാമം ജപിക്കും പല്ലികളും
കരിന്തിരി കത്താത്ത വിളക്കുമോന്നുമിന്നില്ല  



ഉമിക്കരി ചിരട്ടയും ചിരട്ടതവിയും 
ഉപ്പുറ്റിയിരുന്ന ഭരണികളും 
ഒഴിച്ചു കൂട്ടാന്‍ ഒരുക്കും കല്‍ചട്ടിയൊക്കെ 
ഓര്‍മ്മകളായിമാറി   
   
രാമായണവും ഭാഗവതവും  ഇന്ന് 
ഇരട്ടവാലനും  പാറ്റകളും വായിച്ചു 
തിന്നു തിര്‍ക്കുന്നുവല്ലോ 

Comments

ajith said…
എല്ലാം കാലഹരണപ്പെട്ടു
ആധുനിക ഉപകരണങ്ങള്‍ വളരെ സൗകര്യവും സമയലാഭവും തന്നു. നഷ്ടമായത് പരമ്പരാഗത രുചിക്കൂട്ടുകള്‍.
kanakkoor said…
വീണ്ടും താങ്കളുടെ ഒരു മനോഹര കവിത . ഇതില്‍ ശരിയായ കവിതയുണ്ട് . രാമായണം തിന്നു തീര്‍ക്കുന്ന ഇരട്ടവാലനും നാമം ജപിക്കുന്ന പല്ലികളും ഉത്തമമായ ബിംബം ആയി.
ആശംസകള്‍ . വീണ്ടും വീണ്ടും .

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “