എന്റെ പുലമ്പലുകള്‍ -7
എന്റെ പുലമ്പലുകള്‍ -7
നൈമിഷികമെങ്കിലും
ശലഭങ്ങളുടെ ജീവിതം
എത്ര മഹനീയം
കരങ്ങളുടെയും കരകളിലെയും
താളങ്ങള്‍ക്കൊത്തു വിജയിച്ചു
മുന്നേറുന്ന ചുണ്ടന്‍ വള്ളം
കണ്‍ പോളകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു
എങ്കിലും തോല്‍പ്പിച്ചു കൊണ്ട്
നിറഞ്ഞു ഒഴുകിയെത്തി വേദനയുടെ ചുടുനീര്‍
അവളുടെ കുറിമാനം
എന്നെ പ്രവാസ ലോകത്തെത്തിച്ചു
കുട്ടനാടന്‍ പുഞ്ചയിലെ
മണ്ണ് നികത്തും ജെ സി ബി
തിത്തിതാരോ തെയ്യ് തെയ്യ് തോം
''കാ'' യും ''വി'' യും ''ത'' യും വിതച്ചു
കിട്ടിയതോ പ്രണയത്തിന്റെ
താലി ചരടാല്‍ ആത്മഹത്യയാം കല്യാണം
അമ്മയുടെ സ്നേഹം കടല്‍ കടന്നു വന്നു
പൊതിനിറയെ കായ് വറുത്തതും ചമ്മന്തി പൊടിയും
പെണ്ണിന്റെ ഫോട്ടോയും ഒപ്പം വേഗം വരാന്‍ ഉള്ള കുറുപ്പും
പായ്യിപ്പാട്ടുള്ളൊരു
പെമ്പിളപെണ്ണിനെ
പാതിരാ നേരത്ത് ഒരു വെപ്രാളം
മരുഭൂമിയിലെ വെയില്‍ മഴയില്‍
മനം നോവില്‍ വിരിഞ്ഞൊരു
മധുരമാം വിരഹ ഗാനം
വിണ്ടു കീറി വാ പിളര്‍ന്നു കിടന്നു പാടം
മുകളിലേക്ക് നോക്കി പെയ്യുമെന്നു കരുതി
കാറ്റ് അവളെയും കൊണ്ട് മലയും കടന്നു പോയി
പിറക്കട്ടെ ഇനിയും വാത്സല്യം തുളുമ്പും
കാച്ചികുറുക്കും പൈപാലുപോല്‍ സ്നേഹത്താല്‍
നിറയട്ടെ എന്‍ മനസ്സിലിനിയും വരികളായി
വാക്കുകളായി കവിതയാമവളെപ്പോഴും
Comments