പൊറോട്ടാ
പൊറോട്ടാ
അവിക്കു വച്ചൊരു പുട്ടും നല്ല പഴുത്തപഴവും
ഇഡലിയും ദോശയും ചമ്മന്തിയും സാമ്പാറും ഇഷ്ടമില്ലാതെ
പിന്നോട്ട് വഴി മാറികൊടുത്തു
റോഡിന്‍ അരികത്തു തട്ട് പൊളിച്ചു തട്ടുകടയിലും
തട്ടിന്‍ പുറത്തു ബാറുള്ള ഇടത്തും ,തട്ടമില്ലാതെ എല്ലാ
തട്ടുകളില്‍ തല്ലി തകര്‍ക്കുന്നു ആടുമാടുയും
കോഴിക്കറികളോടോപ്പം കേരളകരയാകെ
മഹാ രാജാവായി വാഴും ഇവന്‍ ,ഇനി എത്രനാളിങ്ങനെ
മുന്നോട്ടുപോകും ,ചിലര്‍ അവനെ
വില്ലനെന്നും ചിലര്‍ നായകനെന്നും വിളിക്കും
എല്ലാവരുടെയും ഇഷ്ടതോഴന്‍
തിന്നു കഴിഞ്ഞാല്‍ വെള്ളം കുടിപ്പിച്ചും
മുന്നോട്ടും പിന്നോട്ടും നാട്ടോട്ടമോടിക്കും
വായു കോപത്താല്‍ ഉരുണ്ടു പിരണ്ടു നടക്കാം
ആഹരത്തിന്‍ സംസ്ക്കാരംതന്നെ മാറ്റി മറിച്ചവന്‍
ഇവന്‍ ആളുകെമന്‍ ഈ അമ്പിളി പോലെ ചിരിതുകി
മുന്നില്‍ ചൂടോടെ എത്തുമി പൊറോട്ട .
Comments