പനി മാപിനികള്‍
പനി മാപിനികള്‍
പനി കേറി കൂടു കൂട്ടി പിച്ചും പേയും പറയാതെ
കുത്തുകൊണ്ടിട്ടും മടങ്ങാന്‍ കൂട്ടാക്കാതെ
പത്രങ്ങളുടെതല വാചകങ്ങളിലും
ചാനലുകളിലെ ബ്രക്കിംഗ് ന്യൂ സുകളിലും
കൊടി കുത്തി ആഘോഷിക്കപ്പെടുമ്പോള്‍
വിറച്ചു കഴിയുന്നു ജനം ഒന്നുമേ അറിയാതെ
മന്ത്രിമാര്‍ സായാന്ന സവാരിക്കിറങ്ങുന്നു
പനി മരണങ്ങളെ റീത്തുവല്‍ക്കരിക്കാനും
വയിറസ്സുകളുമായി വായാടി ജയിക്കുവാനും
ഒപ്പം കുഴലുകള്‍ കഴുത്തില്‍ തൂക്കി മൗനിയായി
അനുഗമിക്കുന്ന ഡോക്ടര്‍മാരും ,മരുന്നുകളുടെ
വിലകളുടെ ഭാരം താങ്ങാതെ ബുദ്ധിമുട്ടുന്ന ജനതക്കുമുള്ളില്‍
കുമ്പ വീര്‍പ്പിച്ചു രസിക്കുന്ന കച്ച കപട കമ്പനികളും
അവരുടെ കങ്കാണി കൂട്ടങ്ങളും ചീയെഴ്സ്സു വിളിച്ചു സന്തോഷിക്കുന്നു
അപ്പോഴും പനി അവന്റെ പണി തുടര്‍ന്നുകൊണ്ടേ ഇരുന്നു
Comments