Posts

കുളിരോർമ്മകൾ (ഗസൽ)

കുളിരോർമ്മകൾ (ഗസൽ) തുഞ്ചാണി കൊമ്പത്ത്  തുലാമാസ ചന്ദ്രിക ചിരി തൂകി നിന്ന നേരം  തൂലിക തുമ്പത്ത്  അക്ഷരമാലയായ് നീ അരികത്തു വന്നെൻ വിരൽതുമ്പിൽ കൂട്ടായ് വന്ന്  തന്നില്ലേ സുഖമുള്ള നോവ്  ആരും തരാത്തൊരു കനവ്  ഇന്നും വെള്ളിനര വീണ  സായന്തനങ്ങളിൽ നീ ഓർമ്മതൻ വീഥിയിൽ  കൈത്താങ്ങായ് നിൽക്കുന്നുവല്ലോ  ജീ ആർ കവിയൂർ 28 02 2023

तेरे आने की जब ख़बर महके,Dr. നവാസ് ദേബന്ദി യുടെ ഗസലിൻ്റെസ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

तेरे आने की जब ख़बर महके, Dr. നവാസ് ദേബന്ദി യുടെ ഗസലിൻ്റെ സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം സന്ധ്യയ്ക്കും നിൻ മണം അതിന് കിരണങ്ങളെറ്റ മുഴുവൻ നഗരവും നിറഞ്ഞു നിൻ ഗന്ധത്താൽ നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം രാവമുഴുവൻ ആലോചിച്ചു കിടന്നു നിന്നെ  കുറിച്ച് എൻ മനവും തനവും നിൻ മണത്തിനായ് കാത്തിരുന്നു .. നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം ഓർമ്മകളാൽ ഹൃദയ മിടിച്ചു മിഴികളും മൊഴികളും നിൻ സുഗന്ധം നിറഞ്ഞു നീ എവിടെയൊക്കെ ഇരുന്നുവോ അവിടെല്ലാം സുഗന്ധ പൂരിതമായല്ലോ നീ വരുമെന്ന വാർത്ത ഗന്ധമായ് പടരുമ്പോഴേക്കും വീടും പരിസരവും നിറഞ്ഞു നിൻ സാമീപ്യം 28 02 2023     

നിദ്രയില്ലാതെ ( ഗസൽ)

നിദ്രയില്ലാതെ ( ഗസൽ ) മിഴിനീർ വാർത്തു വാനവും  തോരാതെ നിന്നു അവളുടെ  നയനങ്ങളും തുള്ളിയിട്ടു  നിദ്രയില്ലാതെ രാവു മുഴുവനും  വരുമെന്നു നിനച്ചിട്ട്  വരവൊന്നും കണ്ടില്ല  വരാതിരിക്കില്ലൊരിക്കലും  വാർത്തിങ്കളുമവനും  ഋതു വസന്തങ്ങൾ  മാറിമാറി വന്നു പോയി  മേനിയാകെ തളിർത്തു  മധുപനെ കണ്ട മാത്രയിൽ  വിടരാൻ വെമ്പി നിൽപ്പു  മുല്ലവള്ളിയിൽ മൊട്ടുകൾ  രാക്കാറ്റു വന്ന് കാതിൽ  മൊഴിഞ്ഞു കിന്നാരം  മിഴിനീർ വാർത്തു വാനവും  തോരാതെ നിന്നു അവളുടെ  നയനങ്ങളും തുള്ളിയിട്ടു  നിദ്രയില്ലാതെ രാവു മുഴുവനും  ജീ ആർ കവിയൂർ 27 02 2023

എന്റെ പുലമ്പലുകൾ - 94

എന്റെ പുലമ്പലുകൾ - 94 ഇന്ന് ചിലർ വിരൽ ചൂണ്ടുന്നു  ഒരിക്കൽ ഞാൻ കൈനീട്ടി യാചിച്ചിരുന്നവരോട്  കുറച്ചുനാൾ മൗനമായി  ഇരുന്നു നോക്കി  കൂടെ ചിരിച്ചവരൊക്കെ  പേര് തന്നെ മറന്നിരിക്കും  സഞ്ചാരം വളരെ കുറച്ചു നാൾ  മാത്രം ഉണ്ടായിരുന്നു നിന്റെ കൂടെ  ഓർമ്മയായിരിക്കുന്നു നീ  ജീവിതത്തിൽ ഉടനീളം  നിനക്കായി എത്രയോ  പേരെ ഞാനയകറ്റി  ഒരുപക്ഷേ അകറ്റിവരുടെ  ശാപം ആകാം  എന്റെ എഴുത്തുകൾ വേറിട്ടതാണ്  ആർക്കുവേണ്ടി എഴുതുന്നുവോ അവർക്ക് ഇതേപ്പറ്റി അറിവ് തന്നെയില്ല  ഒരുപക്ഷേ അവർക്ക് ഞാൻ കടന്നുപോകുന്നത്  വരെ കാത്തിരിക്കാം  എന്നാൽ എന്നെ തടഞ്ഞതുമില്ല  സത്യമായ പ്രണയം കുറച്ചു നിമിഷങ്ങളെ കാണുകയുള്ളായിരിക്കും  എങ്കിൽ ജീവിതകാലം  മുഴുവനും അതിന്റെ  ഓർമ്മകൾ വേട്ടയാടുന്നല്ലോ  ഒരു മാറ്റവുമില്ല നീ കരയുകയോ കരയാതിരിക്കുകയോ ചെയ്താലും എൻ ഹൃദയത്തിൽ ഒരു വ്യത്യാസവുമില്ല നീ ഉണ്ടായാലും ഇല്ലെങ്കിലും  ജീ ആർ കവിയൂർ  27 02 2023

പറയാതെ പോയത് (ഗസൽ)

പറയാതെ പോയത് (ഗസൽ ) നിന്നെക്കുറിച്ച്  എഴുതി പാടുവാൻ എത്ര ശ്രമിച്ചിട്ടും  ആവുന്നില്ലല്ലോ  അവസാനമെൻ തൂലികത്തുമ്പിൽ  നീ ഒരു കവിതയായ് വിരിഞ്ഞു വന്നു  ആരും കാണാത്ത നിൻ മിഴികളെ  വരയ്ക്കുമ്പോൾ  എനിക്ക് വല്ലാത്തൊരു  അഭിനിവേശം പലവട്ടം പറയുവാനാവാതെ   പലവരൂ വന്നു നിന്നരികിൽ  പറന്നങ്ങു പോയല്ലോ കാലവും  പഴിക്കുക ഇനി ആരെ അറിയില്ല  ജീ ആർ കവിയൂർ  26 02 2023

പ്രണയ നിലാവ് (ഗസൽ)

പ്രണയ നിലാവ് (ഗസൽ) അകലെ തീരത്തു  തീരാത്ത ദാഹം  ഗ്രീഷ്മ ചൂടിൽ  എരിയുന്ന വിരഹം  നോവിലല്പം  വർഷ ഋതുവിൻ  വരവ് കാത്ത്  കഴിയുന്ന മാനസം  ഓർമ്മകൾക്ക് നിറയെ  വസന്തത്തിൻ സുഗന്ധം  തിരികെ വരുമോ  മധുരത്തിന് നറുനിലാവ്  ജീആർ കവിയൂർ  25 02 2023

വിരഹമേ (ഗസൽ)

വിരഹമേ (ഗസൽ) നീരദകന്യകമാരകന്നു നിഴൽപോയ് നിലാവുദിച്ചു നിദ്രയില്ലാനിമിഷങ്ങളിലൊക്കെ നിന്നോർമ്മകളെന്നെ മദിച്ചു വേട്ടയാടിക്കൊണ്ടേയിരിന്നു ആ ആ ആ ആ വിരലുകൾക്കിടയിലമർന്നു  വിങ്ങലാൽ  തൂലികയും  വിതുമ്പി കടലാസും  വിരഹിയാമീ ഞാനും ആ ആ ആ ആ കടന്നകന്ന വർണ്ണവസന്തങ്ങളും കണ്ട കിനാവിൻതിരമാലകളും കടലിൻനാവുകളുടെ പരിഭവങ്ങൾ കഴിയില്ല ഇനിയാവില്ലയീയേകാന്തത  ജീ ആർ കവിയൂർ 24 02 2023