Posts

ഓർമ്മകളിൽ നീ (ഗസൽ)

ഓർമ്മകളിൽ നീ (ഗസൽ) ഓർമ്മയിലെവിടെയോ മാറ്റൊലി കൊള്ളുന്നു  ഓമലേ ഇന്നും നിൻ പാട്ടുകൾ  ഓടിയകന്നില്ലേ ബാല്യകൗമാരങ്ങൾ  ഓളങ്ങൾ തല്ലുന്ന പോലെ  പറഞ്ഞൊന്നും തീർക്കാതെ ഒരുപാട് കാര്യങ്ങൾ  പറയാതെ പോയല്ലോ പെണ്ണേ  പലവുരു ചുണ്ടോളമെത്തിയതെല്ലാം  പുഞ്ചിരിയായന്നുമാറിയില്ലേ   മാനത്ത് വിരിയുന്ന മഴവില്ല് പോലെ നീ  മേഘം കണ്ടാടും മയിൽപേട പോൽ  മാൻ തളിരുണ്ണും കുയിൽ പാട്ട് പോലെന്നും  മതിവരാതെന്നിൽ നീ കുളിരോർമ്മയായ്  കണ്ടു ഞാനന്നു നിൻ കണ്ണിൻ തിളക്കങ്ങൾ  കനവിലും നിനവിലും അന്നും ഇന്നും  കടലാസിൽ പടരുന്നു പ്രിയമാം നിന്നോർമ്മകൾ  കവിതയായ് മാറുന്നുവെൻ വരികൾ  ഒരുനോക്കു നിന്നെ കണ്ടിടുവാനായി  ഉള്ളിലെ മോഹത്തിൻ മുള പൊട്ടവേ  നിൻ നിഴൽ പോലും കാണാതെ നീറുന്ന  മനസ്സുമായ് ഞാനിന്നും കേണിടുന്നു  ഓർമ്മയിലെവിടെയോ മാറ്റൊലി കൊള്ളുന്നു  ഓമലേ ഇന്നും നിൻ പാട്ടുകൾ  ഓടിയകന്നില്ലേ  ബാല്യകൗമാരങ്ങൾ  ഓളങ്ങൾ തല്ലുന്ന പോലെ ജീ ആർ കവിയൂർ 27 02 2022

വരിക ജീവിത പാളികളിൽ നിന്ന് സത്യം തിരയാം- കവിത

വരിക ജീവിത പാളികളിൽ നിന്ന് സത്യം തിരയാം- കവിത  ആഴം അറിയുമെങ്കിൽ മുങ്ങിയോടുങ്ങുകയില്ലല്ലോ . കിട്ടും ഈ ജീവിതത്തിൽ നിന്നും മടുപ്പുളവാക്കുന്നില്ലല്ലോ . വരുന്നു ഓരോ തിരകളെയും  അതിജീവിക്കാം . വരിക പാളിയായി ജീവിത സത്യത്തെ തുറന്നു നോക്കാം  എന്നാൽ ചിലതുണ്ട് നീ പഠിച്ചിട്ടില്ലാത്തവ  ഉപരിതലത്തിലെ ലവണ രസം രുചിച്ച് നോക്കാം  ഉള്ളിലുള്ളത് ഒന്നും കണ്ടിട്ടില്ലല്ലോ ?! ജീവിത സാഗരത്തിൽ പുതിയ രോമാഞ്ച മാർന്നത് ലയിച്ചിരിക്കുന്നു  വരിക പാളിയായി ജീവിത സത്യത്തെ തുറന്നു നോക്കാം  കാൽപനികതയിൽ ഉന്മാദം ഉണ്ടാവട്ടെ  കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാവട്ടെ അങ്ങനെയുള്ള കാര്യങ്ങളിൽ നല്ല സ്വാദ് ഉള്ളൂ  ചിലത് പുതിയതും ചിലത് പഴയതും ചിലപ്പോൾ സംഭാഷണങ്ങളിൽ കുരുങ്ങുകയും  വരിക പാളിയായി ജീവിത സത്യത്തെ തുറന്നു നോക്കാം  ചില ഭാഗങ്ങൾ സ്പർശിക്കാതെ ഉണ്ടാവാം പലവട്ടം കണ്ടിട്ട് കാണാതെ പോയിട്ടുണ്ട് ചിലത് ഒരുപക്ഷേ കിട്ടും മുത്തുകളിൽ നിന്നും നിമിഷങ്ങൾ  തുറക്കാതെ കിടക്കും ചിപ്പികൾ തിരയാം  വരിക പാളിയായി ജീവിത സത്യത്തെ തുറന്നു നോക്കാം .. വരിക പാളിയായി ജീവിത സത്യത്തെ തുറന്നു നോക്കാം .. ജീ ആർ...

ബഷീർ ബദറിന്റെ ഗസൽ പരിഭാഷ

ബഷീർ ബദറിന്റെ ഗസൽ പരിഭാഷ ആളുകൾ പറയുന്നു നീ അപരിചിതനാണയെന്നു എൻ ജീവിതം  അപരിചിതത്വമാർന്നതു നീ അല്ലയോ ഹൃദയം മറ്റാരുടെ തായിമാറിയില്ല ആഗ്രഹം എന്റെ ഇപ്പോഴും നീയല്ലോ ഇങ്ങനെ ഏകാന്ത ദുഃഖത്തിൽ നീ ആണല്ലോ എന്നെ നിന്റെ പങ്കാളി ആക്കുക ഇപ്പോഴും സുഹൃത്തിനോട് വിശ്വാസ വാഗ്ദാനം പാലിക്കുവാനുള്ള പ്രതീക്ഷ പുലർത്തുന്നു ഏതു ജന്മത്തിലെ മനുഷ്യനാണ് നീ രചന ബഷീർ ബദർ പരിഭാഷ ജീ ആർ കവിയൂർ 27 02 2022

അനൂപ് ജലോട്ടയുടെ ഭജൻ പരിഭാഷ

അനൂപ് ജലോട്ടയുടെ ഭജൻ പരിഭാഷ അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം അരുത് നീ അഭിമാനിക്കുന്നതെന്തിന് (2) നിന്നെ പോലെ ലക്ഷങ്ങൾ വന്നു ലക്ഷങ്ങളീ മണ്ണിൽ അലിഞ്ഞു(2) നിന്റെ പേരും പെരുമയും മില്ലാതെ ആയി അരുത് നീ അഭിമാനിക്കുന്നതെന്തിന് അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം അരുത് നീ അഭിമാനിക്കുന്നതെന്തിന് തെറ്റായ മായ , തെറ്റായ ദേഹ ബോധം പാടുക നീ നിന്റെ ഹരിയുടെ നാമം എപ്പോൾ നീ ഹരി നാമം പാടുമ്പോൾ നീ നിന്റെ അഭിമാനം മറക്കുക അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം അരുത് നീ അഭിമാനിക്കുന്നതെന്തിന് മായയുടെ അന്ധകാരം വിചിത്രമാണ് പ്രകാശം വെളിയിലും ഉള്ളിലോ അന്ധകാരം(2) ഇതിനെ നീ തിരിച്ചറിയുക ഇതിനാൽ സ്വയം അഭിമാനിക്കുക നീ അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം അരുത് നീ അഭിമാനിക്കുന്നതെന്തിന് നിന്റെ കൈവശം ഉണ്ടല്ലോ പവിഴം എന്റെ മനമന്ദിരത്തിൽ ഉണ്ടല്ലോ ജ്യോതി (2) ആരാണ് ധനികൻ , അരുത് നീ അഭിമാനിക്കുന്നതെന്തിന് അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം അരുത് നീ അഭിമാനിക്കുന്നതെന്തിന് (3) അനൂപ് ജലോട്ടയുടെ ഭജൻ പരിഭാഷ...

അഹമദ് ഫറാസിന്റെ ഗസൽ പരിഭാഷ(आँख से दूर ना हो दिल से उतर जायेगा )

അഹമദ് ഫറാസിന്റെ ഗസൽ പരിഭാഷ ( आँख से दूर ना हो दिल से उतर जायेगा ) നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ (2) സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ ഇത്രയും നിരപരാധിയല്ലല്ലോ ദുഃഖത്തിന്റെ സ്വകാര്യതയാൽ സ്വയമൊതുങ്ങുകയോ ( 2) നീ സ്വയം ചിലപ്പോൾ നിന്നെ കാണുമ്പോൾ ഭയന്നീടും സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ നീ വിശ്വാസത്തിന്റെ വഴികളിലൂടെ നോക്കിക്കൊണ്ടെ ഇരിക്കുമല്ലോ ( 2) സ്വയം അവർ നിഷ്ഠയും സത്യസന്ധതയിൽ ഇറങ്ങിയിരിക്കും സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ ജീവിതമേ നിന്റെ നോട്ടമുണ്ടെങ്കിലോ ഇതു കടന്നങ്ങു പോകുമല്ലോ നിന്റെ ഉദാരമായ ദാനത്താൽ നിന്റെ ഉമ്മറപ്പടിയിൽ ഇറങ്ങിപോകുമല്ലോ സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ മനസ്സിലേക്കിറങ്ങിവരുമല്ലോ രചന അഹമദ് ഫറാസ് പരിഭാഷ  ജീ ആർ കവിയൂർ 26 02 2022

സംഘർഷം

സംഘര്‍ഷം ഒരു ക്ഷണത്തിൻ പരാജയത്താൽ ജീവിതമവസാനമാകണമെന്നില്ല ചെയ്യാനാവാത്ത ഒന്നുമേയില്ലല്ലോ ഈ സംസാരത്തിലാകവേ  മനസ്സ് വിചിലിതമാകുമെങ്കിൽ അല്പം കാത്തിരിക്കുകയെല്ലാം ശാന്തമാകും വഴി തെറ്റിയ ചിന്തകൾക്കു തിരികെ വഴികാട്ടി കൊടുക്കും വിഫലമാകുന്നു ശ്രമങ്ങളൊക്കെ എന്നാൽ മനുഷ്യൻ തോൽക്കുകയില്ല പ്രയത്നത്താൽ മാറ്റിയെടുക്കാമല്ലാതെ ഒന്നുമില്ലല്ലോ ലോകത്ത് ഈ ഭൂവിൽ മൊത്തം ശത്രുവായിയിരുന്നാലും സ്വയം ഉള്ളിലേക്ക് നോക്കുക മിത്രത്തെ ദർശിക്കാം നീയൊരു ഭീരുവല്ല സംഘർഷങ്ങളിൽ നിന്നും ഭയന്ന് അകലിൻ വരിക മിച്ചമുള്ള ദിനങ്ങൾ വീണ്ടും ജീവിപ്പിച്ച് എടുക്കാം വിഗഹവും വിശാലവുമായ സമൂഹത്തിനെ ആശ്രയിക്കേണ്ടതില്ല ഒറ്റയ്ക്ക് തന്നെ പറക്കുക എന്തിനു മറ്റുള്ളതിനെ അയക്കണം ബന്ധങ്ങൾ ചിന്നിച്ചിതറി മാറിയാലും വിടേണ്ട സംഘർഷം ഒരിക്കലും ഇങ്ങനെ ഉണ്ടാവുമോ ഈ സംസാരസാഗരത്തിൽ ഭേദിക്കാനാവാത്തതൊന്നും നിന്നാൽ കഴിയാത്തത് ഒന്നുമില്ല നേരിടുക എല്ലാം സംഘർഷത്തിലുടെ  ജീ ആർ കവിയൂർ 26 02 2022

ബഹാദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ(बात करनी मुझे मुश्किल कभी ऐसी तो न )

ബഹാദൂർ ഷാ സഫറിന്റെ ഗസൽ പരിഭാഷ ( बात करनी मुझे मुश्किल कभी ऐसी तो न थी ) നിന്നോട് മിണ്ടാനിത്ര  പ്രയാസമൊരിക്കലുമിതു പോലില്ലായിരുന്നു ഇപ്പോഴാണ് ഇങ്ങനെ നിന്റെ രംഗവേദി ഒരുക്കലും മുൻപിതുപോലെ ആയിരുന്നില്ല പിടിച്ചു വലിച്ചു നീ കൊണ്ടു പോയില്ലേ ഇന്ന് നിന്റെ ആശ്വാസമെല്ലാം ഒരിക്കലുമില്ലായിരുന്നു ഇതുപോലെ മനസ്സിന്നു അസ്വസ്ഥ അറിയില്ല അവളുടെ മിഴികളിലെന്തു മന്ത്രികതയാണുചെയ്യ്തതെന്നു ദൈവത്തിനെയറിയുകയുള്ളൂ എന്റെ മനസ്സിനെ വല്ലാതെ മദിച്ചു ഒരിക്കലുമിങ്ങിനെ ആയിട്ടില്ല കവിളുകളടെ പ്രതിശ്ചായ നിന്നെ ഇങ്ങിനെ മാറ്റി മറിച്ചുവല്ലോ അപ്പോൾ നിന്നിലെ സുഗന്ധമൊരിക്കലും ഇതുപോലെ ഉണ്ടായിരുന്നില്ല ഇപ്പോളീ പ്രണയത്തിൻ കാത്തിരിപ്പു ഏറെ സഹിക്കേണ്ടി വന്നല്ലോ ഇതുവരേക്കും ഹോ, ലക്ഷ്യമിത്ര കഠിനമായിരുന്നില്ലല്ലോ കാമുക ഹൃദയത്തിൽ ഇതു അത്ര പുതുമയല്ലല്ലോ മധുരമാം മൊഴി ഒരിക്കലുമിതുപോലെ ആയിട്ടില്ലല്ലോ നയങ്ങളുടെ നോട്ടമേറ്റു ഹൃദയമെന്തേ പിറക്കുന്നു ഇപ്പോൾ നിന്റെ ഈ അവസ്ഥ കണ്ടു മയങ്ങി പോയല്ലോ ഇങ്ങിനെ ഒരിക്കലും ആയിട്ടില്ലല്ലോ പ്രിയപ്പെട്ടതെ നീ എനിക്കെപ്പോഴും പ്രിയമുള്ളതായിരുന്നു ശത്രുത തോന്നിച്ചാലും എങ്ങിനെ ഇപ്...