Posts

അധിയുണ്ടോ അറിയുന്നു

 ധനുമാസ നിലാവേ നീ അറിവതുണ്ടോ  ധരിത്രിയിൽ വിരിയും മോഹങ്ങളേ  ധാമിനിക്കും ധനത്തിനായും പായും  ധമനിയിലൊഴുകും ലഹരിക്ക്‌ പിന്നിലെ    വ്യര്‍ഥതയെന്നല്ലാതെ  എന്ത് പറയേണ്ടു   അര്‍ത്ഥിയുടെ വേദനകളെന്തെന്നു സ്മാര്ത്ത വിചാരമില്ലാത്തയിവരൊക്കെ  സമര്‍ഥിക്കുന്നു ഘോര ഘോരമയ്യോ  അധഃ വ്യഥകളറിയാതെ വൃഥാ കളയുന്നു അധമ വിചാരങ്ങളുടെ നടുവിലായ്  അധര വ്യയം നടത്തും നരാധമന്മാർ  അധിയുണ്ടോ അറിയുന്നു ബുധജനങ്ങളുടെ .?!! ജി ആർ കവിയൂർ  30 .12 .2020 04 :15 am 

അണയാതെ ....( ഗസൽ )

 അണയാതെ ....( ഗസൽ ) ഉള്ളിലെ അഗ്നിയെ അണയാതെ കാക്കുക എത്ര ശ്രമകരമെന്നോ  കല്ലുകൾക്കിടയിൽ ദർപ്പണം  വെക്കുന്നത് എത്ര കഷ്ടം  എന്ത്  എളുപ്പമെന്നോ  മറ്റുള്ളവരുടെ ചിത്രം വരക്കുന്നത്  കണ്ണാടിയൊന്നുഉടയാതെ  സൂക്ഷിക്കുന്നതെത്ര കഠിനം   അമ്പലങ്ങളെത്ര കണ്ടിട്ടുണ്ടാവും  ഇതെന്റെ അങ്കണം ആണ്  ഒരു തിരിയണയാതെ  കാത്തു സൂക്ഷിക്കുയത്രയെളുപ്പമല്ലോ  കൈകുമ്പിളിലുണ്ട് വേദനയുടെ  ചിരാത് അതിൻ ചുണ്ടിൽ നാളം  പുഞ്ചിരിക്കുംപോലെ സ്വന്തം മുഖം പ്രകാശമാനമാക്കി വെക്കുക കഠിനം  ജീ ആര്‍ കവിയൂര്‍  29 .12 .2020 

എന്റെ പുലമ്പലുകൾ - 87

 എന്റെ പുലമ്പലുകൾ - 87  മിഴികൾ മൊഴിയടയാളങ്ങൾ തീർക്കുമ്പോൾ  മനമെവിടെ ചെല്ലുമ്പോഴേക്കും മാഞ്ഞു പോകുന്നു  നിറങ്ങൾ മാറി മറയുന്നു നീയും ഞാനുമറിയും മുൻപേ  നിശബ്ദമായി നിഴലായി പിന്തുടരുന്നു രണ വേഗത്തിൽ  ആഴിയുടെ നോവറിയാതെ ആകാശത്തിൻ വർണ്ണമറിയാതെ  അകലങ്ങളിൽ മുഴക്കങ്ങൾ അടുത്തു വരുമ്പോഴേക്കും  ആറിത്തണുക്കുന്നു കനൽ കട്ടകളിൽ ഒടുങ്ങുന്നു  അറിയാൻ അംഗീകരിക്കാൻ മടികാണിക്കും ലോകമേ  കരഘോഷങ്ങൾ അലിഞ്ഞു അലിഞ്ഞു ശാന്തമായി  വാക്കുകൾ വക്കോടിഞ്ഞ മൺപാത്രത്തിൽ നിറഞ്ഞു  ഘോഷങ്ങൾ നിറഞ്ഞ വീഥികളിന്നു ശൂന്യമായതെന്തേ  ജനിമൃതികൾക്കിടയിൽ ഒരു ഉദക പോളപൊലെ അനുഭവം  ഉൾകാഴ്ചകളിൽ നിറഞ്ഞു പുളകം കൊള്ളാമിനിയും  ഉഴറിനടന്നു മടുക്കാത്ത ഘടികാരത്തിൻ കാലുകൾ കണ്ടു  ഉണരാനാവാത്ത ഉറക്കത്തിലേക്കു നടന്നടുക്കുന്നുവോ  ഉണ്മ തേടിയിനി ഉലഞ്ഞു അലയാൻ നേരമില്ലപോൽ  ജീ ആര്‍ കവിയൂര്‍  29 .12 .2020 

അല്ലയോ ഹൃദയമേ ..(ഗസൽ )

Image
  അല്ലയോ ഹൃദയമേ ..(ഗസൽ ) ഞാനൊരു ഗാലിബ് അല്ല കേവലം ഗരീബാം  ഗസലിന്റെ പിറകെ പായുമാസ്വാദകൻ  അല്ലയോ ഹൃദയമേ ഇപ്പോൾ നിനക്കെന്തേ  ഈവിധം ചിന്തകളിൽ മുഴുകുവാനാവുന്നതെന്തേ  ചിന്തതൻ ചിതലരിക്കും ചേഷ്ടകൾ നൽകും  വേദനകൾക്ക് മറുമരുന്നു മൗനം മാത്രമോ  പ്രണയ തീക്ഷണതയിലേക്കു അടുക്കുവാൻ  ആളികത്തും ജ്വലന സഹായിയാം ലഹരി  നീയിന്നെവിടെ പോയി മറഞ്ഞുവെന്നറിയില്ല   കൂട്ടി മുട്ടുന്ന ചഷകങ്ങളിൽ നുരഞ്ഞു പതഞ്ഞു  സിരകളിൽ ഗസലിന്റെ ഉന്മാദം പടരുമ്പോൾ  വാക്കുകൾ വാചാലമാകുന്നുവല്ലോ ദയിതേ  അല്ലയോ ദൈവമേ നീ തന്നെ എന്നെ ഇങ്ങിനെ  വഴിമുട്ടിക്കുന്നുവല്ലോ നിന്റെ സൃഷ്ടിക്കുമുന്നിൽ  നിശ്ചല ജലതി പോലാവട്ടെ എന്ന് ആശയോടെ  പ്രാത്ഥനകളുമായിനി  മുന്നോട്ടു നയിക്കട്ടെ മനമേ  അല്ലയോ ഹൃദയമേ ഇപ്പോൾ നിനക്കെന്തേ  ഈവിധം ചിന്തകളിൽ മുഴുകുവാനാവുന്നതെന്തേ  ഞാനൊരു ഗാലിബ് അല്ല കേവലം ഗരീബാം  ഗസലിന്റെ പിറകെ പായുമാസ്വാദകൻ  ജീ ആര്‍ കവിയൂര്‍  29 .12 .2017

ജീവിത യാത്ര .. ( ഗസൽ )

Image
  ജീവിത യാത്ര .. ( ഗസൽ )              ഈ ജീവിത യാത്രകളിൽ  ഏകനായ് നിരാലമ്പനായ്  നിസ്സഹായാനായ് മാറുന്നുവല്ലോ  അടുക്കും തോറുമകന്നു പോവുന്നല്ലോ  സന്തോഷമെന്ന് കരുതുന്നതൊക്കെ സന്താപമായി മാറുന്നല്ലോ  ജീവിതമേ നീ എന്തേയിങ്ങനെ  അനുദിനം നിറങ്ങൾ മാറ്റുന്നു   കൈയെത്തിയെന്നു തോന്നുമ്പോളായ് അകന്ന് അകന്നു പോകുകയോ  നോവിനാൽ ഹൃദയത്തോടടുക്കുമ്പോൾ  ഹൃദയവും നോവിക്കുന്നല്ലോ  കൺപോളകളിൽ നിന്നും  സ്വപ്‍നം ഉതിർന്നു വീഴുന്നു  ജീവിതമേ നീ എന്നുമെന്നും  പ്രഹേളികയായ് തുടരുന്നുവല്ലോ ..!! ഈ ജീവിത യാത്രകളിൽ  ഏകനായ് നിരാലമ്പനായ്  നിസ്സഹായാനായ് മാറുന്നുവല്ലോ  അടുക്കും തോറുമകന്നു പോവുന്നല്ലോ ..!!       ജീ ആർ കവിയൂർ  27 .12 .2020  04 :40 am ഫോട്ടോ കടപ്പാട്  Hari Praved

മറുമൊഴി തേടുന്നു

  മറുമൊഴി തേടുന്നു പെറുക്കിയെടുത്ത ഓർമ്മത്തുണ്ടുകളിൽ പൊടിഞ്ഞ രക്തതുള്ളികൾ കനവിന്റെ അങ്ങേ തലയ്ക്കലായ് കോറിയിട്ട നഖക്ഷതങ്ങളിൽ കണ്ണുടക്കിയ നേരമെന്നിൽ നോവിന്റെ കടലിരമ്പമറിഞ്ഞു ഒന്നിന് മീതെ മറ്റൊരു തിരവന്നലച്ചു കരയുടെ കർണ്ണങ്ങളടയുമ്പോൾ ചിപ്പിയും ശംഖും വാരി പെറുക്കിയ ബാല്യവും പിന്നിട്ട കൗമാര്യങ്ങളിലേക്കു നീങ്ങുന്നേരം വഴിമുട്ടിയ വാർദ്ധക്യം മിഴിയൊന്നു തുടച്ചു തിരികെ വരാ ദിനങ്ങൾ മൊഴിയുവാനില്ല ഒന്നുമെന്നിലാകെ മൗനം ചിതലരിച്ചു കൊണ്ടേയിരുന്നു ജീവിത കല്ലുകൊത്തി കളികളിൽ എണ്ണപിശകുകൾ പാറ്റികൊഴിച്ച കാറ്റിന്റെ ഈണത്താൽ മുറിവിന്റെ കരിവുമാറാതെ നീരാളിപ്പിടുത്തമായി വാക്കുകളുടെ മാറ്റൊലികളിൽ തപ്പി തടയുന്നു ഇനിയെന്തെന്നറിയാതെ ഉഴലുന്നു .. ജീ ആർ കവിയൂർ 25 .12 .2020 06 ;30 am

നിർഭയം അഭയം

Image
 നിർഭയം അഭയം കോട്ടൂരി സേഫായെന്ന്   കരുതിയിരുന്നവർക്കുയിത്രയും  നാളഭയം നൽകിയവരെ  ദുഷ്ടനെ പനപോലെ വളർത്തിയവരെ  നിങ്ങൾക്കില്ല സ്വർഗ്ഗരാജ്യം  അവൻ വരുമ്പോൾ കൂടെ  ഉയർത്തെഴുന്നേൽപ്പിക്കില്ല  ഉയരങ്ങളിലിരുന്നാൽ താഴെ വന്നേയുള്ളൂ സമ്മാനം  ആനപ്പുറത്തിരിക്കുമ്പോളെന്നെ കടിക്കില്ല പട്ടിയെന്നു കരുതുന്നവരെ  അയ്യഞ്ചുവർഷം മാറിമാറി മൂന്നുപതിറ്റാണ്ടോളം നിങ്ങൾക്കഭയം നൽകിയവരെ നിങ്ങളുടെ പതനവും ഉടനെയെന്നറിഞ്ഞും  തെളിഞ്ഞും പിണങ്ങിയും  ചെന്നിക്കുത്തുമായി നടക്കുന്നവരെ  സമയമായി സമയമായി  കുന്തയമുനയിലേറുവാൻ  "യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത, അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം " ജി ആർ കവിയൂർ  23 12 2020