Posts

കുറും കവിതകൾ 170 - പുതുവത്സരാശംസകള്‍

കുറും കവിതകൾ 170 - പുതുവത്സരാശംസകള്‍ തിരുവഞ്ചി ഊരിലെത്തി ചെന്നിക്കുത്ത് മാറി തൊമ്മനു പുതുവർഷ സമ്മാനം മൊബയിലിനും ടാബ്ലറ്റിനും ലപ്ടോപിനും വിശ്രമമില്ല   പുതുവർഷാശംസകൾ     മനമെന്ന മയിൽ നൃത്തമാടി ഉള്ളിൽ ശോക കടൽ പേറി വാളുകൾ ഏറെ ചൂലിന് വഴി ഒരുക്കി പുതുവർഷം   മനം മോഹനം രാഹുകാലമാകുന്നു മോഡി പിടിപ്പിക്കൽ മനം മോഹനം രാഹുകാലമാകുന്നു കോണ്‍ ഗ്രാസ്സുകളിൽ സ്ഥാനം കണ്ടു ശംഖു മുഴക്കി തീർത്ഥം തളിച്ചു ,കുറ്റിയടിച്ചു മനം ആനന്ദ നിർവൃതിയിൽ നിമിഷങ്ങൾക്ക് വാചാലത ,മനം ഒരുങ്ങി പുതുവർഷാനന്ദത്തിനായി

കുറും കവിതകൾ- 169

കുറും കവിതകൾ- 169 ഇറവെള്ളം തുള്ളിയിട്ടു സംഗീത വിരുന്നു ചുപ്പു  കോട്ടയില്‍ ആചാര വെടി പറവകള്‍ ചിറകടിച്ചു പെണ്ണ് കൈ നീട്ടുകില്‍ ബ്രഹ്മാവും സുരലോകം വിടും കുപ്പികളുടയുന്നു കറികലങ്ങളില്‍ ശവമേറുന്നു പുതുവര്‍ഷാഘോഷം ചക്രവാള സീമയില്‍ നിര്‍വാണത്തിന്‍ നീലമ ചിദാകാശ താഴവാരങ്ങളില്‍ മൗനം ചേക്കേറി താഴവരങ്ങളിൽ മഴയ കൂണുകൾ മനസ്സിൽ വെണ്മ നോവു പടരുന്നു ഹൃദയ ഭിത്തികളില്‍ ചിത്രമായി അമ്മ വേദന അക്ഷര വഴികളില്‍ പടരുന്നു ജീവിത കവിതയായി ഒതുക്കു കല്ലുകളില്‍ പോലിഞ്ഞു കൗമാരം ദുഃഖം ഒരുവീക്കു ചെണ്ടയും പച്ചിമ തേടും ജീവിതമെന്ന തെയ്യവും കൊടിയേറിയിറങ്ങുന്നു ജീവിതമെന്ന കോവിലില്‍ ഉത്സവം വാങ്ങില്ല കൊടുക്കില്ല കൈമടക്കുകളില്‍ ബുദ്ധ മൗനം നെഞ്ചിന്‍ ഉറവില്‍ മിടിക്കുന്ന വിപഞ്ചിയുടെ സ്മൃതി ലഹരിയില്‍ മനം മന കണ്ണാടിയില്‍ മറക്കാതെ നിന്‍ നര കയറിയ പുഞ്ചിരി കറുപ്പിന്‍ ഇടയില്‍ വെളുപ്പിന്‍ എത്തി നോട്ടം കാലത്തിന്‍ പുഞ്ചിരി മനസ്സിന്‍ കമണ്ഡലുവില്‍ നിറച്ചു മധുരം ''ഗംഗ'' മോഹമകറ്റി

കാത്തിരിക്കാമിനി

കാത്തിരിക്കാമിനി എന്തിനുമേതിനുമൊരുമ്പിട്ടിറങ്ങുന്നു ചീന്തുവാൻ പിച്ചുവാൻ തളിരിട്ട ലതകളെ മോഹഭംഗങ്ങളാം നീർച്ചാല്  കീറവേ നരിപോലെ ചിറകിട്ടടിക്കുന്നു തരുണിയും വലനെയ്തിരിക്കും ചിലന്തിയായ് മാറുന്നു ഊറ്റുവാൻ ജനനിതൻ മൃദുല മോഹങ്ങളേ മാംസമീമാംസകൾ കഴുകനായ്‌ തീരുന്നു നൊമ്പരപ്പൂക്കളായ് ചിത്തമതു  കേഴുന്നു മാദകഗന്ധവും  മായികാതീഷ്ണവും മറയാത്ത നിഴലുപോൽ പുനരപിയാകുന്നു ചോരയൊന്നൂറ്റുവാൻ താണ്‍ഡവമാടിടാൻ പിസാശുക്കളായവർ  മ്ലേച്ഛരാം മാനവർ ഭോഗവുമർഥവും പായുന്നു പിന്നാലെ മാറ്റിയെടുക്കുവാൻ മാർഗ്ഗമില്ലാതൊട്ടു നട്ടം തിരിയും വ്യവസ്ഥിതി മാറ്റണം ഒന്നിച്ചിറങ്ങിടാം ലാഭേച്ഛയില്ലാതെ പുതുവത്സരപ്പുലരി പുണ്യമതുപാടും നല്ലയൊരു നാളെ നാം കണ്ടങ്ങുണരും old one കാത്തിരിക്കാമിനി എന്തിനുമെതിനുമൊരുങ്ങിയിറങ്ങുന്നു പിച്ചിചീന്തപ്പെടുന്ന തളിരുകള്‍ മോഹഭംഗങ്ങളുടെ നീര്‍ച്ചാലുകള്‍ ഭീതിയുടെ നരി ചീറുകള്‍ ചിറകിട്ടടിക്കുന്നു വല നെയ്തു കാത്തിരിക്കുന്ന ചിലന്തികള്‍ മൃദുല വികാരങ്ങളൊക്കെ കൈവിട്ടകലുന്നു കാലത്തിന്‍ നൊമ്പരങ്ങള്‍ തീപ്പൊരിയായി മായികമാം മാംസദാഹത്തിനായി ദാഹിച്ചു മനുഷ്യ രൂപികളാം ചെകുത്താന്...

എന്റെ പുലമ്പലുകള്‍ -15

എന്റെ പുലമ്പലുകള്‍ -15 കിനാവില്‍ മെല്ലെ  പൂത്തിറങ്ങിയൊരു മഞ്ഞിന്‍ കണങ്ങളാല്‍ പൊതിഞ്ഞ മൌനത്തിന്‍ ചുടു നിശ്വാസധാര നൊമ്പരമെന്തെന്നറിയാതെ തേടി അലഞ്ഞു യുഗയുഗന്തരങ്ങളായി......... സ്വപ്നങ്ങള്‍ വെറും ജലരേഖകള്‍ സ്വര്ഗ്ഗ തുല്യമെന്ന് കരുതും മായാമോഹനങ്ങള്‍സ്പര്‍ശന സുഖം കാത്തു കഴിയും ഇന്നിന്‍ ലോകമേ നിന്‍ കപടതയെത്ര കഠിനം ശയനസുഖമെന്നു കരുതുന്നത് വെറും ശരശയ്യാ മാത്രമെന്നറിയാതെ പായുന്നു പലരും ഹോ കഷ്ടം കാലത്തിന്‍ ഗതി വിഗതികള്‍ വിചിത്രം പറയാന്‍ കഴിയാതെ ..... നിന്‍ സ്വപനത്തിനു നിറം പകരാന്‍ ഒരു ശയ്യാ തലമൊരുക്കാം നാളെയെന്ന മോഹക്കടലില്‍ തിരമാലകള്‍ക്ക് ആവേശം കാടിനു തീപിടിച്ചപോല്‍ ,വന്യമായ ഗന്ധം എങ്ങും കളമെഴുതി മായിച്ച മഞ്ഞളാടി പൂക്കുലകള്‍ കരിഞ്ഞു മണക്കും മുന്‍പേ കെടുത്തി തിരി നീട്ടിയ പന്തപ്രഭകള്‍ എല്ലാം അവസാനിപ്പിച്ചു ആത്മപരമാത്മ ലയനത്തിനോരുങ്ങുന്നു എല്ലാമൊരു വെറും തോന്നലോ അതോ സത്യമോ .....

എന്റെ പുലമ്പലുകള്‍ -14

എന്റെ പുലമ്പലുകള്‍ -14  ഒന്ന് ശ്രദ്ധിക്കുമല്ലോ  കണ്ണുകളിൽ നിറഞ്ഞു  നിൽക്കുന്നു നിൻ മുഖം , ഉടയാതെ ഉലയാതെ ഇരിക്കട്ടെ  നമ്മുടെ ബന്ധം  എനിക്ക് എപ്പോഴും നിന്നെ  നിനച്ചിരിക്കുവാനെ നേരമുള്ളൂ  ഇക്കിൾ വന്നാൽ എന്നോടു ക്ഷമിക്കുമല്ലോ  വേണമെങ്കില്‍ ഹൃദയത്തില്‍  നിന്നും അകറ്റാം മറക്കാം , എന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍  നിന്നെ വെട്ടയാടുകില്‍ കരയരുതേ,  ഒരു പുഞ്ചി നിന്‍ ചുണ്ടില്‍ വിടരട്ടെ  എപ്പോഴും ഭയപ്പെടുന്നു അഗ്നിയെ  തീപ്പെട്ടാലോ പേടിക്കുന്നു  സ്വപ്ങ്ങളെ എങ്ങോ വിട്ട് അകന്നാലോ  എന്നാല്‍ ഏറെ ഭയപ്പെടുന്നു  താങ്കളെ എന്തെന്നാല്‍ മറന്നിടുമോ എന്നെ

കുറും കവിതകൾ- 168

കുറും കവിതകൾ- 168 നോവിന്റെ തീരങ്ങളിൽ വീശി അകന്നൊരു കുളിർകാറ്റ് നീ വളവുകൾക്ക് എത്തി ചേരാൻ സത്യത്തിനു എന്ത് ആഴം ഞാനും നീയും അടങ്ങുന്ന പ്രപഞ്ചത്തിൽ സ്നേഹത്തിൻ പുഞ്ചിരി പിറന്നു സ്നേഹത്തിന്‍റെ മെഴുകുതിരി വെട്ടം കെടുത്തി അകന്നു കാറ്റ് മഞ്ഞിന്‍ മറനീക്കി വന്നൊരു വെയിലിനോടു പൂവിന്‍ പ്രണയ പരിഭവം കടലിരമ്പലിൽ മനം തേടുന്നു പ്രണയ തീരം മഴയുടെ  താളമേളം മുളം തണ്ടിനും പുതുജീവൻ കുന്നിറങ്ങിവരും കാറ്റിനുമൊരു കുന്നായ്മ വാടിയ മുല്ലപ്പൂ എങ്കിലും കാറ്റിനു രേതസ്സിൻ ഗന്ധം ഉള്ളിലുണ്ട് ഒരു കനലാഴി തണുയെല്‍ക്കാതെ ആകാശ മുറ്റത്തു മുറുക്കി ചുവപ്പിച്ചു സന്ധ്യ  നടന്നകന്നു 

കുറും കവിതകൾ- 167

കുറും കവിതകൾ- 167 അമ്പലമണി നാദം ചിറകടിച്ചു ഉയര്‍ന്നു കുറുകും പ്രാവിനോടൊപ്പം മനം രാത്രിയുടെ മന്ദഗമനം വായനക്കു തടസ്സം കാല്‍പ്പെരുമാറ്റം അലോസരം ചുറ്റും നിശബ്ദത ഒരു ജെ സി ബി എങ്ങുനിന്നോ കുയില്‍ നാദം ചക്രവാളത്തിൽ അശനിവര്‍ഷം അവളുടെ നെഞ്ചിൻ കൂട്ടിലും ധ്യാനാത്മകതയുടെ ഉത്തുംഗത്തില്‍ ഹിമപുഷ്പം വിടര്‍ന്നു മണ്ണിന്‍ മണം അഴലകറ്റി മനം പുതുമഴക്കൊപ്പം നീലാകാശ ചോട്ടില്‍ നിഴല്‍ തേടി ഏകാന്തത ഒരു തിരമറുതിര എണ്ണാനാവാതെ നിസഹായായ തീരം തളിര്‍ വിരിയട്ടെ മഴയായി പൊഴിയട്ടെ ഉണരട്ടെയവള്‍ കവിത യോനിപൂക്കുന്നു ലിംഗങ്ങള്‍ക്ക് ചെണ്ട മേളം