Posts

വായന

Image
വായന എത്രയോ മരങ്ങളുടെ കടക്കല്‍ കോടാലി വീണ് അറക്ക വാളിന്‍റെ പല്ലിനിരയായി ചതച്ചു പരത്തി പേപ്പറാക്കി കറുത്ത മഷി പുരട്ടി പുസ്തകങ്ങളാക്കി ചന്തയില്‍ വക്കുമ്പോള്‍ കണ്ടു ഭ്രമിച്ചു വാങ്ങി കുട്ടി അലമാരയിലും തലയിണ ചുവട്ടിലും വച്ച് പാപം ഏറ്റു വാങ്ങിക്കയാണ് എന്റെ വായന വനദേവതമാരേ വൃക്ഷ ദൈവങ്ങളെ എന്നെ ശപിക്കല്ലേ

കവിത പുരസ്‌കാരം

Image
കവിത പുരസ്‌കാരം നിങ്ങള്‍ തന്ന കുപ്പിച്ചില്ലിനല്ല ഞാന്‍ കവിതയെഴുതിയത് അത് എന്റെ തകര്‍ന്നു പോയ ജീവിതത്തിന്റെ പതം പറച്ചിലാണ്‌ അതൊക്കെ നിങ്ങള്‍ കൈയ്യടിച്ച് അകറ്റിയ കൊതുകളെ കൊന്നതിന്റെ പാപം ഏറ്റെടുക്കുവാന്‍ ഞാന്‍ ഇനിയും തയ്യാറല്ല എന്ന് പറയുകില്‍ അത് നിങ്ങളോടൊക്കെ നന്ദി കേടല്ലേ അതിനാല്‍ നന്ദി നന്ദി നന്ദി കാവേ അറിയുന്നു തവ ആത്മഗതം അത് ഞങ്ങളുടെ ഹൃദയമാണ് പൊട്ടിച്ചു ഉടക്കല്ലേ തള്ളി പറയല്ലേ ഞങ്ങലറിയും താങ്കളുടെ സൃഷ്ടിയുടെ പെറ്റുനോവ്‌ അങ്ങ് തികച്ചും വന്ദനീയനും അര്‍ഹത പെട്ടവനും തന്നെ

നോ "ഡേ"

നോ "ഡേ" ദിനങ്ങളുടെ ദീനങ്ങളേറി വരുന്നു തികയാതെ വരുമോ മുന്നുറ്റി അറുപത്തിയഞ്ചും ഫാദറിനും മദറിനും ചില്‍റന്‍സിനും വാലന്‍ടയിനും ഇതാ പുതിയ ദിനവും പിറക്കുകയായി നോ ടീവി 'ഡേ" ഇത് പോലെ വരാതെയിരിക്കില്ല നോ കാര്‍ "ഡേ" ,നോ ലൈറ്റ് "ഡേ" ,നോ ഫുഡ്‌ "ഡേ" ഇവരൊക്കെ പറയട്ടെ ഒരുനാള്‍ നോ അടവര്‍ ടയിസ്മെന്റ്റ് "ഡേ " ഇനി നോവിക്കല്ലേ ഏഡേ നോ ഓക്ക്സ്സിജന്‍ ഡേ എന്ന് പറയല്ലേ ഡേ പിന്നെ ആരൊക്കെ എന്ത് ഡേ ആഘോഷിച്ചാലും നമ്മുക്ക് എന്നും കഞ്ഞി "ഡേ"

ഈ വിധിയില്‍ നിന്നും

ഈ വിധിയില്‍ നിന്നും സുഗന്ധം പരത്തുന്ന മേടും കാടും അതിന്റെ കുളിരും പൂഞ്ചോലയുടെ കളകളാരാവും കാറ്റിന്റെ കാര്‍ക്കുന്തലഴിഞ്ഞുയങ്ങ് മുഖത്ത് ഏല്‍പ്പിച്ചു അകലും സുഖവും എല്ലാം വിട്ട് അകന്ന്‍ ഇന്ന് നോവുന്ന മനസ്സിനെ പുകമറയാല്‍ മടുപ്പിക്കും തെരുവിലെ യാനങ്ങളും വിശപ്പുകളുടെ ആര്‍ത്ത നാദം മുഴങ്ങുന്ന വഴി വാണിഭ കച്ചകപടങ്ങളും അടിമയാക്കി നിമിഷങ്ങളെ മുല്ലപ്പുവിന്റെയും വിയര്‍പ്പിന്റെയും മാസ്മരികതയില്‍ കഴുകന്റെ കണ്ണുമായി കൊത്തി പറിക്കാന്‍ തന്നിലേക്കു ലയിപ്പിക്കാന്‍ ഒരുങ്ങുന്ന ദാഹങ്ങളും ഓച്ചാനിച്ചു നിന്നു അച്ചാരം വാങ്ങി പിരി മുറുക്കങ്ങളില്ലാതെ ആരു കൊല നടത്താന്‍ മടിക്കാത്ത പകല്‍ മാന്യര്‍ മേവുന്നായി പട്ടടയേറുമി പട്ടണ പ്രവിശ്യകളിനിന്നും അകലെ കൈയ്യാട്ടി വിളിക്കും കേര നിരകളെയും മണ്ണിന്റെയും പാലപ്പുവിന്റെ മണം പരത്തും ചെമ്മണ്‍ പാതകളും അറിയാണ്ടെ മനസ്സിലേക്ക് ഓടിയെത്തുമ്പോള്‍ അറിയുന്നു പത്ര ദൃശ്യമാധ്യമങ്ങളിലുടെ ഇന്നുയെന്‍ ഗ്രാമവും വളര്‍ന്നു നാക്കു നീട്ടുന്നു നഗരത്തിനോടോപ്പം ഇനി ഞാനെന്തു ചെയ്യണമെന്നുറിയാണ്ട് ഇതി കര്‍ത്തവ്യ മൂഠനായി വിധിയെ പഴിച്ചു അലയുന്നു ഈവിഥിയില...

ഭാരതീയന്‍

Image
ഭാരതീയന്‍ ഞാനോരു ഭാരതീയന്‍ ഭാരിച്ച കടങ്ങളേറിയവന്‍ ഭീതിയോടെ വിലകയറ്റത്തെ നോക്കുന്നവന്‍ ഭരണ ചക്രങ്ങളെ തല കീഴ്മേല്‍ ഏറ്റുന്നവന്‍ ഭ്രമരമായി അര്‍ത്ഥ കാമാങ്ങളുടെ പിറകെ പാറി നടക്കുന്നവന്‍ ഭാഷ വര്‍ണ്ണങ്ങള്‍ക്കും അപ്പുറത്തു ചിന്തികുന്നവന്‍ ഭക്ഷണത്തിനായി കേഴുന്നവന് അന്നം നല്‍കുന്നവന്‍ ഭയമേശിടാതെ മുന്നോട്ടു കുതികേണ്ടവന്‍ ഭരതന്റെ ഭ്രാതു സ്നേഹത്തെ അറിഞ്ഞു ആസേതുഹിമാചലങ്ങല്‍ക്കുമപ്പുറം ബ്രമ്മാണ്ഡ കടാഹങ്ങള്‍ ഒന്നെന്നു കരുതി ലോകാ സമസ്ഥാ സുകിനോ ഭവന്തു എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ ദേശസ്നേഹത്തിനു മുന്നില്‍ എല്ലാം മറക്കുന്നവന്‍ അതെ ഇവനാകട്ടെ ഭാരതീയന്‍

മിലേ സുര്‍ മേരാ തുമാരാ..................

നിന്റെ സ്വര രാഗ മധുരങ്ങള്‍ എന്നിലെ ജടരാഗ്നിയേയും അലിയിച്ച് അലൗകിക അമൃത ധാരയോഴുക്കിടുന്നു നിന്റെ ഗാന ധാരയില്‍ മയങ്ങിയരാവുകളില്‍ ഞാന്‍ കണ്ട കിനാക്കളും അതുതന്ന ലയങ്ങളും ഇന്നിതാ താന്‍സന്റെ സംഗീതത്തോടു ലയിച്ചു സ്വര്‍ഗ്ഗത്തേ സന്തോഷത്തില്‍ ആറാടിക്കുമ്പോള്‍ ഇന്ന് നിനക്കായ് പടര്‍ത്താന്‍ എനിക്ക് ഒരു തുള്ളി കണ്ണ് നീര്‍കണങ്ങള്‍ മാത്രം
Image
നാശത്തിലേക്ക് കുടില കമ്പളങ്ങള്‍ താണ്ടി പടല പിണക്കങ്ങളൊക്കെയകറ്റി പ്രപഞ്ച സത്യങ്ങളൊക്കെയറിയാണ്ട് പ്രതികാര വാഞ്ചയോടയങ്ങ് തിമില കൊട്ടി തിമിരമാര്‍ന്ന കാഴചയാലെ തകര്‍ത്ത് എറിഞ്ഞു മാനവികതയോക്കെയങ്ങു തരിപ്പും താരിപ്പുമില്ലാതെ മരവിപ്പതെന്തേയി ചരിക്കുമാചരിക്കുമി ലോകമിന്നു ദിനം ദീനമായ്‌ കേണു കൊണ്ട് ലാക്കാക്കുന്ന തെങ്ങോട്ടേക്ക്‌ ആവോ ......?!!!!!