Posts

Showing posts from 2026

കുറും കവിതകൾ 812 ( ഹൈക്കു ശ്രമം)

Image
 കുറും കവിതകൾ 812  ( ഹൈക്കു ശ്രമം)  1. പുലരി വെളിച്ചം   മഞ്ഞ് തണലിൽ പാടുന്നു   പക്ഷികൾ ഉറങ്ങി 2. നിലാവിൻ വരവ്   തണുത്ത മഴത്തുള്ളികൾ   മണ്ണിൻ സുഗന്ധമെങ്ങും  3. കാറ്റ് വീശി പോയി   മേഘമകറ്റി മഴവില്ലനെ     ഹൃദയം സങ്കടം 4. പൂക്കൾ വിരിഞ്ഞു   തുമ്പികൾ ചിരിച്ചോടുന്നു   വനമധുരം 5. പാതിരാവ് ചിരിക്കുന്നു   നക്ഷത്രങ്ങൾ മിന്നിതെളിഞ്ഞു   സ്വപ്നം തഴുകി 6. കടൽ തിരമാല   നിശബ്ദ മുയർന്നു   കരയാകെ ഉണർന്നു 7. മരചില്ലയിൽ കാറ്റ്   പറവകൾ കൂട്ടായ് കരഞ്ഞു വേദന മറഞ്ഞു 8. മഴയെത്തി പാടുന്നു   കിളികളുടെ ഗാനം കേട്ട്   ഗ്രാമം ഉണർന്നു നിന്നു 9. കായൽ നീലയായ് പൂമലർ വീണൊരുങ്ങി   മനസ്സിൽ ശാന്തി 10. കാലം മാറുന്നു കിളികൾ പാടുന്നു   വിസ്മയം നിറയുന്നു ജീ ആർ കവിയൂർ  22 01 2026 ( കാനഡ, ടൊറൻ്റോ)

പൊട്ട് അഥവാ തിലകക്കുറി ( കവിത)

പൊട്ട് അഥവാ തിലകക്കുറി ( കവിത) നെറ്റിത്തടത്തിലെ പുരികങ്ങൾക്കിടയിൽ നിശ്ശബ്ദമായി തെളിയുന്നൊരു ബിന്ദു, ആജ്ഞാ ചക്രത്തിന് കുളിരേകുന്ന ധ്യാനത്തിന്റെ മൃദുസ്പർശം. പൊട്ട് എന്ന പേരിലല്ല അതിന്റെ ഭംഗി, കാലങ്ങൾ കാത്തുവച്ച സംസ്കാരം, ഒരു നോട്ടത്തിൽ തന്നെ പറഞ്ഞുപോകുന്ന അഭിമാനത്തിന്റെ അർത്ഥം. ചുവപ്പോ കറുപ്പോ അല്ല വിഷയമാകുന്നത്, അകത്തുള്ള അഗ്നിയും ശാന്തിയും, മൗനത്തിൽ പോലും ശക്തിയായി നിൽക്കുന്ന അടയാളമാണ് ആ ബിന്ദു. വാക്കുകൾക്ക് മുൻപേ സംസാരിക്കുന്ന ഒരു ചെറു പ്രകാശം പോലെ, അലങ്കാരത്തിനപ്പുറം കുലീനത അവിടെ വിരിയുന്നു. നെറ്റിയിൽ തെളിയുന്ന ആ ചിഹ്നത്തിൽ ചരിത്രവും വിശ്വാസവും ലയിച്ച്, സംസ്കാരത്തിന്റെ ശോഭയിൽ സ്ത്രീ കുലീനമായി നിൽക്കുന്നു. ജീ ആർ കവിയൂർ  22 01 2026 ( കാനഡ, ടൊറൻ്റോ)

"ഞാൻ കത്തുകൾ എഴുതാറില്ല" (ഗസൽ)

"ഞാൻ കത്തുകൾ എഴുതാറില്ല" (ഗസൽ) ഇക്കാലത്ത് ആരും കത്തുകൾ എഴുതാറില്ല. എല്ലാവരും നോക്കിനിൽക്കുമ്പോൾ പോലും ഞാൻ ഇപ്പോൾ കഥകൾ എഴുതാറില്ല. ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. കണ്ണാടിയിലും ഞാൻ ഇപ്പോൾ യഥാർത്ഥ കഥകൾ എഴുതാറില്ല. കടലാസിൻ്റെ ഗന്ധം പോലും ഇന്ന് വിചിത്രമായി മാറിയിരിക്കുന്നു. ഓർമ്മകളിലേക്കുള്ള കത്തുകളുടെ കഥകൾ ഞാൻ എഴുതാറില്ല. എന്റെ കൈയിൽ ഒരു ഫോണുണ്ട്, പക്ഷേ ദൂരം അതേപടി തുടരുന്നു. ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഞാൻ പുതിയ കഥകൾ എഴുതാറില്ല. ഗസൽ അതിന്റെ മുഖം അത്രയധികം തിരിച്ചുവിട്ടിരിക്കുന്നു വേദനയുടെ കഥകൾ ഞാൻ വേദനയായി എഴുതുന്നില്ല. ജീ ആർ ഇത് ഈ കാലഘട്ടത്തിന്റെ സ്വത്വമായി മാറിയിരിക്കുന്നു. ഹൃദയത്തിന് എന്ത് സംഭവിച്ചാലും ഞാൻ കഥകളുടെ കഥകൾ എഴുതാറില്ല. ജീ ആർ കവിയൂർ 21 01 2026 (കാനഡ, ടൊറന്റോ)

കുറും കവിതകൾ 811 ( ഹൈക്കു ശ്രമം)

കുറും കവിതകൾ 811   ( ഹൈക്കു ശ്രമം)  1. മഴവിൽ വന്നു വാനം നിറമാർന്നു ഹൃദയ പുഞ്ചിരി 2. പുലരി തേടി പുഴയും കാറ്റും ചേർന്ന് കണ്ണീർ മിഴി. 3. കുഞ്ഞു ചിറകിൽ പൂമ്പാറ്റ പറന്നു പോയി  ശാന്തി മൗനം 4. ചുവന്ന പ്രകാശം തുളസിപൂവിൽ വീണു മനസിൽ സന്ധ്യാകിരണം 5. തണൽ മരങ്ങളിൽ കാറ്റ് പാടുന്നു നിമിഷം പക്ഷികൾ ഉറങ്ങുന്നു 6. പൂഴി നിറഞ്ഞവഴി പുതിയ പാദം പതിഞ്ഞു കണ്ണീർ പായുന്നു 7. പകലൊളി മങ്ങി കല്ലിനു മീതെ മഴത്തുള്ളി സ്മൃതി തെളിയുന്നു 8. തുമ്പി പറക്കുമ്പോൾ കുളത്തിലെ ജലം ഇളകി മനസ്സ് തുടിച്ചു 9. നിഴൽ ചുംബിക്കുന്നു വേനൽ ചൂടിലെ മരത്തിൽ നിശ്ശബ്ദ ഗാനങ്ങൾ 10. പുലരി മേഘത്തിൽ കാറ്റു വീശിയകന്നു മനം ഉണരുന്നു ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

തീവണ്ടി ഒരു ഓർമ്മ (ഗാനം)

തീവണ്ടി ഒരു ഓർമ്മ (ഗാനം)   (ഹം.. ഹം.. ഹം..)   പാതകളിൽ നിന്നു മാഞ്ഞു പോയ   ഒരു തീവണ്ടി (X2)   ഒറ്റ കണ്ണുള്ള പിശാചെന്ന് ചിലർ വിളിച്ചു   ദൈവമെന്ന് ചിലർ സ്തുതിച്ചു (X2)   പാറകളെ കടന്നു പൊങ്ങി   മഞ്ഞുപോലൊരു ശബ്ദം ഇളക്കി (X2)   കാറ്റിനെ കൂട്ടാളിയാക്കി യാത്ര ചെയ്ത   അത് ഇന്നും ഓർമ്മകളിൽ നിലനിൽക്കുന്നു (X2)   കുറച്ചുകാലം മുമ്പ് തന്നെ   പാതകളിലെ രാജാവായിരുന്ന   കറുത്ത മഞ്ഞു വടിവെട്ടിൽ   ഇനി കഥയായി മാറി (X2)   ഒറ്റ കണ്ണുള്ള അത്ഭുതം   ഒരിക്കലും മറക്കാനാവാത്ത   കാലത്തിന്റെ ഘട്ടങ്ങളിൽ   ഇനി നിശ്ചലമായി നിൽക്കുന്നു (X2)   പക്ഷേ, ഇന്നും മനസിൽ   ഒരോർമ്മ മാത്രം   അറിയപ്പെടാത്ത, കാറ്റിനൊപ്പം പാടി പോയ   അവളെയും ആ ശബ്ദത്തെയും (X2)   (ഹം.. ഹം.. ഹം.. ) ജീ ആർ കവിയൂർ  21 01 2026 ( കാനഡ, ടൊറൻ്റോ)

ഉള്ളിലേക്കുള്ള യാത്ര ( ഗാനം)

ഉള്ളിലേക്കുള്ള യാത്ര ( ഗാനം) ഓ… ഓ…   ഹാ… ആ…   ആരാണ് ഇവിടെ നിൽക്കുന്നത്?   എന്നിലൊളിഞ്ഞ ഞാൻ തന്നെയോ?   അല്ലെങ്കിൽ കാലം മറച്ചുവച്ച   പേരില്ലാത്ത ഒരാളോ?   രൂപങ്ങൾ മാറി മാറി   എന്നെ ചോദ്യംചെയ്യുമ്പോൾ   ആഴങ്ങൾ വിളിച്ചു പറയും   ഞാൻ വെറും ശരീരമല്ലെന്ന്   ഉള്ളിലേക്കുള്ള വഴിയിൽ   എന്തുകൊണ്ട് ഞാൻ അന്യനാകുന്നു?   മൗനത്തിന്റെ തണലിൽ   ഒരു പ്രകാശം ജനിക്കുന്നു   ഉള്ളിലേക്കുള്ള യാത്രയിൽ   ഭാരം എല്ലാം അലിഞ്ഞൊഴുകുന്നു   പിടിച്ചുവെച്ച സത്യങ്ങൾ   ശ്വാസമെടുത്തുണരുന്നു   പ്രകൃതിയുടെ നിറഭേദങ്ങൾ   കണ്ണാടിയാകുന്ന നിമിഷം   ശബ്ദങ്ങളുടെ വലയിൽ   ഞാൻ എന്നെ കേൾക്കുന്നു   വേഷം അണിഞ്ഞ മനസ്സ്   അഴിച്ചു വെക്കാൻ പഠിക്കുമ്പോൾ   തേടിയ ഉത്തരങ്ങൾ   നിശ്ശബ്ദത്തിൽ വിരിയുന്നു   ഉള്ളിലേക്കു തിരിയുമ്പോൾ   കാലം പോലും നിൽക്കുന്നു   പേരില്ലാ ആകാശത്തിൽ ...

റിപ്പബ്ലിക് ദിന ആശംസകൾ

റിപ്പബ്ലിക് ദിന ആശംസകൾ മണ്ണിനോടുള്ള ബന്ധം ഓരോ ആത്മാവും കാക്കണം   ജന്മഭൂമിക്കായി ചിന്തകൾ പുതുതായി വളരണം   അതിരുകൾ കാത്തു കാവലാളുകൾ ജാഗരൂകരായി നിൽക്കും   ചിരിയോടെ തന്നെ പ്രയാസങ്ങൾ സഹിക്കും   ത്രിവർണ്ണത്തിന്റെ അഭിമാനം കണ്ണുകളിൽ നിറയും   ഈ ബോധം തലമുറകളിലേക്ക് ഒഴുകും   ധൈര്യത്തിന്റെ സാക്ഷിയായി ചരിത്രം നിലകൊള്ളും   ഓരോ ശ്വാസവും കടം തീർക്കാൻ വിളിക്കും   ഇന്നത്തെ പാദചുവട് നാളെയെ നിർമ്മിക്കും   ഐക്യത്തിന്റെ ദീപം ഓരോ വീടിലും തെളിയും   സ്വതന്ത്ര ഗണരാജ്യം നിത്യം നിലനിൽക്കും   ഗൗരവവും സ്വാതന്ത്ര്യവും അഭിമാനമായി തുടരും ജീ ആർ കവിയൂർ  21 01 2026 (കാനഡ, ടൊറൻ്റോ)

തണുത്ത മഴ

തണുത്ത മഴ തണുത്ത മഴ മലകളിൽ മൃദുവായി പെയ്യുമ്പോൾ പാതിരാവിൽ വഴികൾ മഞ്ഞിനാൽ മൂടുന്നു മണ്ണിന്റെ സുഗന്ധം ഹൃദയത്തിൽ നിറയുന്നു പച്ചിലകളിൽ തണുത്ത തുള്ളികളാൽ തിളങ്ങുന്നു കാറ്റ് മൃദുവായി മരങ്ങളെ മൃദുവായി സ്പർശിച്ച് അകലുന്നു പുഴ നീലനിറത്തിൽ ശാന്തമായി ഒഴുകുന്നു പക്ഷികൾ സന്തോഷത്തോടെ പാട്ടുകൾ പാടുന്നു പനിനീർപൂക്കളിൽ മഴമുത്തുകൾ ചിരിക്കുന്നു വെള്ളം ഇരുകരയേയും സ്നേഹത്തോടെ തഴുകി ഒഴുകുന്നു ഓർമ്മകൾ കണ്ണീർ വാർക്കുന്നു കാലങ്ങൾ തണുത്ത മഴയിൽ നനയുന്നു നിദ്രയെ സ്വപ്നങ്ങൾ ശീതളതയിൽ തലോടുന്നു ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

നീലാകാശം (ഗാനം)

നീലാകാശം (ഗാനം) നീലാകാശം ഹൃദയം നിറയ്ക്കേ മൗനസ്വപ്നം ചിറകു വിരിയേ നീലാകാശം വിരിഞ്ഞു മൗനമേകി മേഘചായൽ സഞ്ചരിച്ചു സ്വപ്നവഴി സൂര്യകിരണം ചുംബിച്ചു ദൂരക്ഷിതി കാറ്റുസ്വരം കൊണ്ടുവന്നു ബാല്യസ്മൃതി നീലാകാശം ഹൃദയം നിറയ്ക്കേ മൗനസ്വപ്നം ചിറകു വിരിയേ പക്ഷിവിഹാരം രേഖപ്പെടുത്തി സന്തോഷം നക്ഷത്രദീപം തെളിഞ്ഞു വൈകുന്നേരം നിഴൽനീളം പറഞ്ഞു കാലഗതി മനസ്സാക്ഷി കേട്ടു അന്തർനാദം നീലാകാശം ഹൃദയം നിറയ്ക്കേ മൗനസ്വപ്നം ചിറകു വിരിയേ പ്രകൃതി നൽകി ശ്വാസവേള ഹൃദയതലം നിറഞ്ഞു സമാധാനം ചിന്താധാര ഒഴുകി നിശ്ശബ്ദത ജീവിതപാഠം തെളിഞ്ഞു അവബോധം നീലാകാശം ഹൃദയം നിറയ്ക്കേ മൗനസ്വപ്നം ചിറകു വിരിയേ ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

പടയണി പാട്ട്

Image
 പടയണി പാട്ട്  [വന്ദനം] ഓം ഭഗവതി ദേവി കരുണാനിധാനം വാഴ്ക നീ ഈ പടയണി തൻ മുറ്റത്ത അഭയം കൈതൊഴുന്നേൻ അമ്മേ കാത്തരുളേണം പടയണി കോലങ്ങൾ തുള്ളുന്നേരം ശരണം [താളം] പടയണി ചൂടിൽ താളം മുറുകി കണ്ണീർ തൂകും നേരം ഭക്തി പെരുകി താളത്തിൽ മുറ്റമുണർന്നാടുന്നേരം തടസ്സമില്ലാതെ ദേവിയെവർണ്ണിച്ചു പാടാം [വർണ്ണന] ഓർമ്മയിൽ ജ്വലിക്കുന്നു പടയണി ജ്വാല ഹൃദയം തൊടും വരിവരിയാം കളങ്ങൾ പാടുക പാറട്ടെ പടയണി പാട്ട് ഭഗവതി ശക്തി തൻ അനുഗ്രഹം കൂട്ടി [കോലം തുള്ളൽ] താളം മുറുകി മുറ്റത്ത് ചുറ്റി ദേവീ സ്തുതിയാൽ പടയണി പൊലിഞ്ഞു കണ്ണുകളടഞ്ഞു വീരന്മാർ നൃത്തം ഭക്തി പാട്ടിൽ ഉയരും പ്രണാമം [സമാപ്തി] നീയും ഞാനും ചേർന്ന് പാടുക പാട്ട് പടയണി തൻ ലഹരിയിൽ ഹൃദയം നിറഞ്ഞ് മണ്ണിൽ തൊട്ടു വണങ്ങി കളിയാടി ദേവിയെ പൂജിച്ച് പ്രണതരായി ഓം ഭഗവതി ദേവി കരുണാനിധാനം പടയണി പാട്ടിതാ നിൻ പദത്തിൽ ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം" (ഗസൽ)

യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം" (ഗസൽ) യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം, ഞാൻ വരും    എന്റെ ഹൃദയം മുഴുവൻ വിളിച്ചാൽ, ഞാൻ വരും (X2)   പ്രണയമാർന്ന നിന്റെ ഒരു നോട്ടം മതി എനിക്ക്  എല്ലാ ദൂരങ്ങളും ഒരു നിമിഷത്തിൽ മറികടന്ന്, ഞാൻ വരും (X2)   ഒറ്റക്കായി എന്നെ ഓർക്കുക ചിലപ്പോൾ  നിന്റെ മൗനമറിഞ്ഞു, ഞാൻ വരും (X2)   കാലത്താൽ ബന്ധിതനാകുകയോ ഭയം അനുഭവിക്കുകയോ ഇല്ല  നീ എവിടെ വിളിച്ചാലും, ഞാൻ വരും (X2)   എപ്പോഴെങ്കിലും നിന്റെ കണ്ണുനീർ വീണാൽ  അവയെ എന്റെതാക്കി, ഞാൻ വരും (X2)   ജി.ആർ പറയുന്നു, ഇത് അവകാശവാദമല്ല, ഒരു സ്നേഹവലയമാണ്  യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം, ഞാൻ വരും (X2) ജി.ആർ. കവിയൂർ 2001 2026 (കാനഡ, ടൊറന്റോ)

എന്നെ തന്നെ തേടുന്ന ഞാൻ ( വിരഹ ഗാനം )

 എന്നെ തന്നെ തേടുന്ന ഞാൻ  ( വിരഹ ഗാനം ) ഓ ഓ ഓ ഓ  ആ ആ ആ ആഹ  നീ ഇല്ലാത്ത ലോകത്ത് ഞാൻ   എന്നെ തന്നെ തേടുന്നു തേടി അലഞ്ഞു ഞാൻ നിൻ ഹൃദയ കവാടത്തിലേക്ക് ഉള്ള വഴിക്കായി, അവസാനം മറന്നു പോയി എന്നെ തന്നെ(X2) നീ ഇല്ലാത്ത ലോകത്ത് ഞാൻ   എന്നെ തന്നെ തേടുന്നു എങ്ങും എത്തിക്കുന്നില്ല എന്നെ എന്തെ ഇങ്ങിനെ അറിയില്ല എത്ര ജന്മമായീ ഈ തിരയൽ ഏകാന്തതയുടെ അപാരതയിൽ(X2) നീ ഇല്ലാത്ത ലോകത്ത് ഞാൻ   എന്നെ തന്നെ തേടുന്നു നിന്റെ നിശ്വാസം കേൾക്കാൻ നിശബ്ദത പോലും കാതോർക്കുന്നു എൻ കണ്ണീരിൽ മുങ്ങിയ രാവുകൾ പകലുകളാകാൻ മടിക്കുന്നു(X2) നീ ഇല്ലാത്ത ലോകത്ത് ഞാൻ   എന്നെ തന്നെ തേടുന്നു.. നീ ഇല്ലാത്ത ഈ നിമിഷങ്ങൾ എന്റെ കാലത്തെ പോലും മറക്കുന്നു സ്നേഹം മാത്രമായിരുന്നു സത്യം പക്ഷേ വഴിതെറ്റി പോയി ജീവിതം(X2) നീ ഇല്ലാത്ത ലോകത്ത് ഞാൻ   എന്നെ തന്നെ തേടുന്നു ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

എൻ ഹൃദയത്തിലെ പാട്ട് ( പ്രണയ ഗാനം)

 എൻ ഹൃദയത്തിലെ പാട്ട്  ( പ്രണയ ഗാനം) ഹൂം… ഹൂം… ഹൂം… എൻ ഹൃദയത്തിലെ പാട്ട് നിനക്കാണ് പൊന്നേ പാൽ നിലാവ് പോലെ  പുഞ്ചിരിക്കും പെണ്ണേ  പുൽകി അകലുന്നുവല്ലോ  പുലരിവെട്ടം നിൻ കണ്ണിൽ(X2)  എൻ ഹൃദയത്തിലെ പാട്ട് നിനക്കാണ് പൊന്നേ നിൻ ചിതാകാശത്ത് മിന്നും നക്ഷത്രങ്ങൾ ആർക്കുവേണ്ടി  മിന്നി തിളങ്ങുന്നു പറയുമോ പറയുകിൽ എഴുതി പാടാം കണ്ണേ(X2) എൻ ഹൃദയത്തിലെ പാട്ട് നിനക്കാണ് പൊന്നേ എൻ ഹൃദയ താളത്തിനൊത്ത് ആടി പാടാൻ ഒന്നിങ്ങ് വരുമോ അണയാത്ത മോഹവുമായ് അകലത്ത് കാത്തിരിക്കുന്നു(X2) എൻ ഹൃദയത്തിലെ പാട്ട് നിനക്കാണ് പൊന്നേ മുത്തിനു മണം പോലെ നിഴലായ് വരുമല്ലോ കണ്ണീരൊന്നുമില്ലാതെ കിനാവിൻ്റെ നാട്ടിലേക്ക് പോകാം(X2) എൻ ഹൃദയത്തിലെ പാട്ട് നിനക്കാണ് പൊന്നേ ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

മാഘമഹോത്സവ വേദിയിൽ

Image
മാഘമഹോത്സവ വേദിയിൽ അംഗപ്രത്യംഗം ഒരുങ്ങി ഭാരതപ്പുഴയോരം മാഘമാസത്തിൻ മാരുതൻ വീശിയകന്നു പുണ്യഗന്ധം കൊടി തോരണങ്ങൾ ഒരുങ്ങി മന്ത്രോച്ചാരണം മുഴങ്ങി മാമാങ്കമായി സ്മരിച്ചു കാലത്തിന്റെ അതിജീവനം ആരതിയോരുങ്ങി മണികണ്ഠങ്ങളിൽ നാമജപാതികളാൽ മാറ്റൊലി കൊണ്ടു ചക്രവാളമാകെ പുണ്യനദി സാക്ഷിയായി ശതകങ്ങളുടെ പ്രാർത്ഥനകൾ തീരങ്ങളിൽ തെളിഞ്ഞു നിൽക്കും ആചാരങ്ങളുടെ അമരത്വം സ്നാനഘട്ടങ്ങളിൽ ലയിച്ചു പോകും പാപവും ദുഃഖവും അഹങ്കാരവും മാഘമഹോത്സവം പഠിപ്പിക്കുന്നു പുതുജീവിതത്തിന്റെ പാത ഭാരതപ്പുഴയുടെ ഒഴുക്കുപോലെ തുടരുന്നു സംസ്കാരം തലമുറകളെ ബന്ധിപ്പിച്ച് ധർമ്മത്തിന്റെ നിശ്ശബ്ദഗാനം മാഘമാസ സൂര്യനുദിക്കുമ്പോൾ ഹൃദയം ശുദ്ധിയാകുന്നു നദിയും മനുഷ്യനും ഒന്നായി ദൈവസാന്നിധ്യം അനുഭവിക്കുന്നു ജീ ആർ കവിയൂർ  19 01 2026 (കാനഡ, ടൊറൻ്റോ)

വെള്ളി സമയത്ത്

Image
 വെള്ളി സമയത്ത് വെള്ളി മുടിയോടെ   ഒരു കസേരയിൽ ഞാൻ   ടൊറോന്റോ മാളിന്റെ   നിശ്ശബ്ദതയിൽ ഇരിക്കുന്നു   പിന്നിൽ   വെള്ളി നിറമാർന്ന സമയം (Silver Time)   എന്നെഴുതിയ കടയുടെ   ഘടികാരങ്ങൾ പറയുന്നു —   സമയം പോകുന്നു,   പക്ഷേ ഓർമ്മകൾ നിൽക്കുന്നു   മൊബൈൽ സ്ക്രീനിൽ   ദൂരെ നാടിന്റെ മുഖങ്ങൾ   ശബ്ദമില്ലാതെ   എന്നെ വിളിക്കുന്നു   പുറത്ത് മഞ്ഞ് പെയ്യുന്നു   ഉള്ളിൽ ചൂടുള്ള   നാട്ടിലെ സന്ധ്യകൾ   മനസ്സിനെ തഴുകുന്നു   ഇത് വിദേശം   എന്നാലും   എന്റെ ഹൃദയം   ഇന്നും നാട്ടിലേത്… ജീ ആർ കവിയൂ ർ  19 01 2026 (കാനഡ, ടൊറൻ്റോ)

രാരി രാരിരം രാരോ

രാരി രാരിരം രാരോ  രാരി രാരിരം രാരോ... ലാലി ലാലി കുഞ്ഞേ നീ കണ്ണടച്ചുറങ്ങൂ അമ്മ തൻ പാട്ടു കേട്ടു നീ മധുര സ്വപ്നം കാണൂ (രാരി രാരിരം രാരോ...) നിലാവെത്തി നിൻ മേൽ വെളിച്ചം തൂകും നേരം നക്ഷത്രങ്ങൾ കാവലായി നിന്നരികിൽ നിൽക്കും (രാരി രാരിരം രാരോ...) കുളിർകാറ്റും പാടും ഗാനം പൂവുകൾ ചിരിക്കും അമ്മതൻ പ്രിയ വാത്സല്യം നിന്നെ പുണർന്നു നിൽക്കും (രാരി രാരിരം രാരോ...) ലാലി ലാലി കുഞ്ഞേ നീ സ്വപ്നലോകത്തുറങ്ങൂ നാളെ വീണ്ടും പുഞ്ചിരിയോടെ സൂര്യനെ കണ്ടുണരൂ... രാരി രാരിരം രാരോ... രാരി രാരിരം രാരോ... ഹൂം ഹൂം ഹൂം... ജീ ആർ കവിയൂർ  19 01 2026 (കാനഡ, ടൊറൻ്റോ)

ഞാൻ നിന്നെ സ്നേഹിക്കുന്നു, (ഗസൽ)

ഞാൻ നിന്നെ സ്നേഹിക്കുന്നു, (ഗസൽ)  സത്യം പറയാം, ഞാൻ നിന്നെ സ്നേഹിക്കുന്നു,   ഒന്നും വിലമതിക്കുന്നില്ല, പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു   ഓരോ പ്രഭാതവും നിന്റെ ഓർമ്മകളിൽ നഷ്ടമാകും   എന്റെ ഹൃദയമിടിപ്പിലെ ഒരേയൊരു കാര്യം , ഞാൻ നിന്നെ സ്നേഹിക്കുന്നു   നക്ഷത്രങ്ങളും ശൈത്യവും നിന്റെ വഴിയിൽ വീഴുന്നു   സന്ധ്യാകാലത്തെ ശബ്ദവും കേൾക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു   നിന്റെ മുഖത്തെ പുഞ്ചിരി എന്റെ ഏക ആശ്വാസം   നിശബ്ദതയിലും അതിന്റെ പ്രതിധ്വനി, ഞാൻ നിന്നെ സ്നേഹിക്കുന്നു   എല്ലായിടത്തും പുഷ്പങ്ങളുടെ സുഗന്ധം വിതറട്ടെ   നിന്റെ സ്വപ്നങ്ങളിലെ നാളുകൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു   നിന്റെ ഓർമ്മകളുടെ നിഴൽ കണ്ണുകളെ അലങ്കരിക്കട്ടെ   എല്ലാ പ്രഭാതത്തിലും നിന്റെ പ്രഭാതം വരുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു   ഹൃദയത്തിന്റെ ചുവരുകളിൽ നിന്നെ തന്നെ കാണുന്നു   നീയില്ലാതെ ഈ ഹൃദയത്തിന് സമാധാനമില്ല, ഞാൻ നിന്നെ സ്നേഹിക്കുന്നു   നിന്റെ വാക്കുകളിൽ ഒളിച്ചിരിക്കുന്ന എല്ലാ മാന്ത്രികതയും...

ഇല്ലില്ലം കാട്ടിൽ (പ്രണയ ഗാനം)

ഇല്ലില്ലം കാട്ടിൽ (പ്രണയ ഗാനം) ഇല്ലില്ലം കാട്ടിൽ വന്നാൽ ചെല്ല ചെറുമുത്തം തരുമോ ചാരത്തു നിന്നു അങ്ങ് പിന്നെ കൂട്ടിന് പോകുമോ കണ്ണേ ഇല്ലില്ലം കാട്ടിൽ വന്നാൽ ചെല്ല ചെറുമുത്തം തരുമോ ചാരത്തു നിന്നു അങ്ങ് പിന്നെ കൂട്ടിന് പോകുമോ കണ്ണേ കളിവാക്കല്ലത്, കരളിൻ്റെ ഉള്ളിൽ നിന്നു വന്നത് പൊന്നേ കാലമെത്ര കടന്നാലും പൊന്നിൻ കനിപോലെ കാക്കാം നിന്നെ മൗനങ്ങളിൽ മൂടിയ സ്നേഹം നിന്റെ കണ്ണിൽ ഞാൻ കണ്ടു നിഴലായി ചേർന്നുനിൽക്കാൻ എൻ ജീവൻ തന്നു ഞാൻ വന്നു ഇല്ലില്ലം കാട്ടിൽ വന്നാൽ ചെല്ല ചെറുമുത്തം തരുമോ ചാരത്തു നിന്നു അങ്ങ് പിന്നെ കൂട്ടിന് പോകുമോ കണ്ണേ വെയിലിറങ്ങും സന്ധ്യകളിൽ നിന്റെ ശ്വാസം ചൂടാകും മഴയാകെ പെയ്യുമ്പോൾ എൻ ഹൃദയം വീടാകും പാതി സ്വപ്നം പൂർത്തിയാക്കി നീ നടന്നാൽ കൂടെ ഞാൻ ജന്മങ്ങൾ മാറിയാലും നീ എൻ പ്രാർത്ഥനയാകാം ഇല്ലില്ലം കാട്ടിൽ വന്നാൽ ഹ്മ്… ഹ്മ്… ചാരത്തു നിന്നു അങ്ങ് പിന്നെ ഹ്മ്… ഹ്മ്… കൂട്ടിന് പോകുമോ കണ്ണേ… ജീ ആർ കവിയൂർ  19 01 2026/6.08 am  (കാനഡ, ടൊറൻ്റോ)

മയിൽപ്പീലിത്തുണ്ടേ (പ്രണയ ഗാനം)

മയിൽപ്പീലിത്തുണ്ടേ (പ്രണയ ഗാനം) [പല്ലവി] മയിൽപ്പീലിത്തുണ്ടേ മഞ്ചാടിക്കുരുവേ കുന്നിക്കുരുവേ എൻ്റെ കരളേ കണ്ണാടിപ്പൂവേ മയിൽപ്പീലിത്തുണ്ടേ മഞ്ചാടിക്കുരുവേ കുന്നിക്കുരുവേ എൻ്റെ കണ്ണേ മന്ദാരപ്പൂവേ (X2) [ചരണം 1] പുളിയിലക്കര ചേല നൽകാം ചാന്തും സിന്ദുരവും കുപ്പിവളയും കിലുകിലേ കുലുങ്ങും കൊലുസും കാക്കപ്പൊന്നിൽ കളിയാടാൻ തരാം [ചരണം2] മുല്ല പൂപ്പന്തൽ ഒരുക്കാം മഞ്ഞൾ ചാർത്തി മണമൊഴുക്കാം ചിരിയിലൊരു സ്വപ്നം നെയ്തു എൻ നെഞ്ചിൽ വസിക്കാം [ചരണം3] കതിർമണ്ഡപം മോരുക്കി കൊട്ടും കുരവയും മണിതാലി ചാർത്തി കൈപിടിച്ചു ഞാൻ വിളിക്കുമ്പോൾ പോരുമോ നീ ചിരിയോടെ [ചരണം 4] കഞ്ഞിയും കറിയും വച്ചു അന്തി കാത്ത് ഞാൻ നിന്നാൽ എൻ നിഴലായി എൻ ജീവനായി കൂട്ടിനായി വന്നു ചേരുമോ [ചരണം5 / അവസാനം] മഴവിൽ നിറങ്ങൾ പെയ്യുമ്പോൾ മനസ്സിൻ തോട്ടം പൂക്കുന്ന നേരം ഒരുമിച്ചു സ്വപ്നങ്ങൾ നെയ്യാൻ എന്നോടൊപ്പം പോരുമോ നീ [പല്ലവി ആവർത്തനം അവസാനം] മയിൽപ്പീലിത്തുണ്ടേ മഞ്ചാടിക്കുരുവേ കുന്നിക്കുരുവേ എൻ്റെ കരളേ കണ്ണാടിപ്പൂവേ (X2)  രചന : ജീ ആർ കവിയൂർ  19 01 2026 (കാനഡ, ടൊറൻ്റോ)

വസന്തത്തിൻ്റെ വരവും കാത്ത് (കവിത)

വസന്തത്തിൻ്റെ വരവും കാത്ത് (കവിത) ഇലപൊഴിഞ്ഞ ശിശിരത്തിലെ   പാതയോരത്തെ വൃക്ഷങ്ങൾ   സന്ധ്യകളിൽ   ഓർമ്മകളുടെ ഭാണ്ഡവും പേറി   എങ്ങോട്ടോ പായുന്ന വാഹനങ്ങൾ   ആരും ആരെയും അറിയാതെ   നോക്കാതെ കടന്നുപോകുന്നു   ഞെരിഞ്ഞുമരുന്ന കരിയിലകളെപ്പോലെ   ഉദ്യാനത്തിന്റെ അറ്റത്ത്   ഒറ്റക്കിരുന്ന് ഞാൻ എഴുതുമ്പോൾ   തൂലികയുടെ നിഴലിൽ   കാലം നിശ്ശബ്ദമായി നിൽക്കുന്നു   സൂര്യന്റെ മൃദുല കിരണങ്ങൾ   മേശമേൽ വീണു നിൽക്കുമ്പോൾ   വാക്കുകൾക്ക് ചൂടേറുന്നു   മൗനത്തിന് ആഴം കൂടി വരുന്നു   കടന്നുപോയ ദിനങ്ങളുടെ   ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞു   വരുമൊരു വസന്തത്തിന്റെ   സൂക്ഷ്മ പ്രതീക്ഷ അവശേഷിച്ചു   (X2) ഇന്നലെകളുടെ ശബ്ദമില്ലായ്മയിൽ   ഇന്ന് ഞാൻ എന്നെ കേൾക്കുന്നു   നിശ്ശബ്ദത തന്നെ   എന്റെ പാട്ടായി മാറുന്നു   (X2) ജീ ആർ കവിയൂർ  18 01 2025 (കാനഡ, ടൊറൻ്റോ)

കാത്തിരിപ്പിൻ്റെ നോവ്

കാത്തിരിപ്പിൻ്റെ നോവ്  കാത്തിരിപ്പിൻ്റെ നോവ് പേറും   സന്ധ്യകളുടെ നിഴൽ പടർന്നു   രാവിൻ്റെ മുറ്റത്ത് നിലാവിൻ്റെ   പുഞ്ചിരിയിൽ പൂത്ത കണ്ണുനീർ   ഹൃദയം ചുമരുകളിലെ ചിത്രങ്ങളിൽ   മറവിയുടെ വരികൾ തേടുന്നു   പക്ഷികളുടെ അവസാന ഗാനം ഓർമ്മിപ്പിച്ചു   ഹൃദയത്തിന്റെ മറവുകളിൽ മറഞ്ഞുപോയ സ്വപ്നങ്ങൾ   നിശബ്ദതയിൽ വിരിയുന്ന സ്നേഹസ്മൃതികൾ   ഓർമ്മകളിൽ വർണ്ണം നിറച്ചു   കാലത്തിന്റെ കവിഞ്ഞു പോയ വഴികളിൽ   ചേർത്ത് ഒരു പ്രകാശ ധാര പോലെ കത്തി നിൽപ്പു പ്രണയം ജീ ആർ കവിയൂർ  18 01 2026 (കാനഡ , ടൊറൻ്റോ)

എനിക്ക് നിന്നെ വേണം ( വിരഹ ഗാനം)

എനിക്ക് നിന്നെ വേണം  ( വിരഹ ഗാനം) നീ വിളിച്ചാൽ ഞാൻ വരേണ്ടിവരും   എല്ലാ ദിവസവും എന്നെ ഓർക്കേണ്ട ആവശ്യമില്ല (x2)   എന്റെ ഹൃദയത്തിലെ വികാരങ്ങൾ നിന്നിൽ നിന്ന് മറയ്ക്കാൻ കഴിയില്ല   എന്റെ ഓരോ നിമിഷവും നിന്നെ ഓർക്കാനായി ചെലവഴിക്കേണ്ടിവരും (x2)   ഏകാന്തതയിൽ നിന്നെ ഓർക്കുമ്പോഴെല്ലാം   കണ്ണുനീർ അടക്കിപ്പിടിച്ച് ഞാൻ സഹിക്കേണ്ടിവരും (x2)   പ്രണയത്തിൽ ഞാൻ തന്നെ നഷ്ടപ്പെട്ടു   ഹൃദയമിടിപ്പിനെക്കുറിച്ച് നിന്നോട് പറയേണ്ടിവരും (x2)   വഴികളിൽ നിന്റെ പുഞ്ചിരിക്കായി ഞാൻ തിരയിക്കൊണ്ടിരിക്കും   എല്ലാ തിരിവുകളിലും നിന്നെ കണ്ടെത്തേണ്ടിവരും (x2)   നമ്മൾ വേർപിരിയുന്നതിനുമുമ്പ് നിലച്ച ആ നിമിഷങ്ങൾ   ഓരോ ഓർമ്മയിലും അവയെ ജീവിക്കേണ്ടിവരും (x2)   പ്രണയത്തിന്റെ വള്ളത്തിൽ, ഞാനും നീയും ഒഴുകുകയാണ്   നിന്റെ സ്നേഹത്തിൽ ഞാൻ മുങ്ങേണ്ടിവരും (x2) ജീ ആർ കവിയൂർ 18 01 2026 (കാനഡ, ടൊറന്റോ)

ദുര്യോധനന്റെ കഥകളി പദം

ദുര്യോധനന്റെ കഥകളി പദം [[പല്ലവി]   ധൈര്യശാലി ദുര്യോധന! നമാമി (x2)   [ചരണം 1 — സിംഹാസനം]   സിംഹാസനം ധൈര്യധാരിണി   ധൈര്യവാനേ ചതുരംഗ ലോകം കൈവശം വച്ചനേ (x2)   സ്നേഹത്തിലും സത്യത്തിലും കരുണയുടെ നിറം ഒടിഞ്ഞ   കരുണാമൃതം തേടിയ ദീർഘദ്വന്ദ്വധീരനേ (x2)   [ചരണം 2 — സഹോദരസ്നേഹം]   കർണ്ണനോടുള്ള സ്നേഹം മനസ്സിലൊഴുകി   തണുപ്പ് മറഞ്ഞുറങ്ങാത്ത ഹൃദയനാഥനേ (x2)   അഹങ്കാരത്തിന്റ കാറ്റിൽ പൂർണനായനേ   സഹോദരന്മാരുടെ വഴിയിൽ പാതികെട്ടനായനേ (x2)   [ചരണം 3 — ഭൂമിയിലെ യുദ്ധം]   സൈന്യത്തിലെ വീര്യത്തോടുകൂടെ ഹൃദയം പൊട്ടാതെ   ധനം രാജ്യം രക്ഷിക്കാൻ യുദ്ധം വിതറുന്നനേ (x2)   സ്നേഹത്തിന്റെ ശബ്ദം കേൾക്കാൻ കൊതിച്ചു   പേരെ കേട്ട് പോലും കരണം മറന്ന വകനേ (x2)   [ചരണം 4 — പാഠം]   അഹങ്കാരവും സങ്കടവും കൂടി ചേർന്ന്   മോഹത്തിന്റെ വഴിയിലേയ്ക്കു നീങ്ങുന്നനേ (x2)   പക്ഷേ കർണ്ണന്റെ സ്നേഹം പിന്‍തുടരുന്നു   നന്മയും ദോഷവും പാഠമാക്കി പഠിക...

എനിക്കെന്ന് അറിയുക (ഗാനം)

എനിക്കെന്ന് അറിയുക (ഗാനം) എന്നുള്ളിലുള്ളതല്ലോ   എഴുതിയിടുന്നതൊക്കെ   എനിക്കാവില്ല മുഖം മൂടിയിട്ട്   എല്ലാവരും അറിയട്ടെ, പറഞ്ഞു തീരട്ടെ   നിൽക്കുന്നത് നിലയിലായിരുന്നാലും   നിറയാകാശത്തോളം ചിന്തകൾ   നാവിൽ വരുന്നത് ഹൃദയത്തിൽ തന്നെയല്ലോ   നാലാൾ വന്നു സ്നേഹത്തോടെ വാങ്ങാൻ തുനിഞ്ഞാൽ   ഹൃദയത്തിലൊരു സംഗീതം പോലെ   സന്തോഷം ഒഴുകി വരട്ടെ   എല്ലാം കൊടുക്കാൻ സജ്ജമാണ് എൻ്റെ ചിത്തം   സൗജന്യമായാണ് ജീവിക്കാൻ ഞാൻ   മനസിലറിയട്ടെ എല്ലാർക്കും (X2)   സ്വർഗ്ഗത്തിന് തുല്യമായ വില എനിക്ക് (X2)   പ്രണയം, സൗഹൃദം, ആത്മാർത്ഥത… (X2)   ഹ്മ്… ഹ്മ്… ഹൃദയത്തിൽ നിറയട്ടെ (X2)   എനിക്കെന്ന് അറിയുക (X2) ജീ ആർ കവിയൂർ  16 01 2026 ( കാനഡ, ടൊറൻ്റോ)

“കണ്ണന്റെ രമ്യരൂപം” (ഭക്തി ഗാനം)

“കണ്ണന്റെ രമ്യരൂപം” (ഭക്തി ഗാനം) ഹൃദയത്തിൽ നീ നിറഞ്ഞോ, കണ്ണാ സ്വപ്നങ്ങളിൽ നീ വിരിഞ്ഞോ, കണ്ണാ... കണ്ണൻ തന്നുടെ രമ്യരൂപം കാണാൻ ഞാൻ തേടുന്നു   നിൻ സ്നേഹമധുരം ചിന്തകളിൽ വിരിയുന്നു   സ്വരങ്ങൾ സംഗീതമാകുന്നു ഓർമകളിൽ മുഴുകി   വാനിൽ നിറഞ്ഞ താരം പോലെ തനുശോഭ പ്രത്യക്ഷം   ഹൃദയത്തിൽ നീ നിറഞ്ഞോ, കണ്ണാ സ്വപ്നങ്ങളിൽ നീ വിരിഞ്ഞോ, കണ്ണാ.. പ്രണയത്തിന്റെ താളങ്ങളിൽ എൻ മനസ്സ് തുളുമ്പുന്നു   പൂമലരുടെ സുഗന്ധം പോലെ തവ സ്മിതി പ്രചരിക്കുന്നു   മുരളിയുടെ താളത്തിൽ മുഴുകുന്ന സംഗീതം   വാനിലെ കിളികൾ പോലെ എൻ ഹൃദയം പാടുന്നു   ഹൃദയത്തിൽ നീ നിറഞ്ഞോ, കണ്ണാ സ്വപ്നങ്ങളിൽ നീ വിരിഞ്ഞോ, കണ്ണാ ഓർമ്മകളിലെ പ്രകാശം നിൻ മുഖത്തിൽ തെളിയുന്നു   ആകർഷണമാർന്ന വസന്തം ഞാൻ കാണുന്നു   നിൻ പ്രഭാവത്തിന്റെ മാധുര്യം ഹൃദയത്തിൽ മുഴുകുന്നു   നിന്റെ പ്രണയം, സൗഹൃദം, ആത്മാർത്ഥത എൻ ഹൃദയത്തിൽ നിറയുന്നു ഹരേ കൃഷ്ണാ വാസുദേവാ മുരാരെ  ഹൃദയത്തിൽ നീ നിറഞ്ഞോ, കണ്ണാ സ്വപ്നങ്ങളിൽ നീ വിരിഞ്ഞോ, കണ്ണാ ജീ ആർ കവിയൂർ  16 01 2026 ( കാനഡ, ടൊറൻ്റോ)

ഹനുമാൻ സ്വാമി കച്ചേരി കൃതി

ഹനുമാൻ സ്വാമി കച്ചേരി കൃതി രാഗം : ഹംസധ്വനി താളം : ആദി [പല്ലവി]   ജയ ജയ ഹനുമതേ വീരഹനുമതേ (X3)   രാമനാമസ്മരണയിൽ ലീനനാകണേ (X3)   [അനുപല്ലവി]   അഞ്ജനീസുതനേ നീ അപാരബാലകനേ (X2)   ഭക്തഹൃദയവാസനേ കപിവീരനേ (X2)   [ചരണം1]   സൂര്യനെ ഫലമായി കരുതി കുതിച്ചുയർന്നവനേ   ലങ്കാദഹനത്തിൽ ജ്വാലയായി തെളിഞ്ഞവനേ (mridangam interlude)   സീതാമാതാവിൻ ദുഃഖമകറ്റിയവനേ   രാമകാര്യാർത്ഥം ജീവൻ അർപ്പിച്ചവനേ (X2)   [ചരണം2]   വജ്രദേഹനേ നീ വായുപുത്രനേ   വേദശാസ്ത്രാർത്ഥം അറിഞ്ഞ ധീരനേ (വയലിന് ചേർക്കുക )   അഹങ്കാരരഹിത ദാസശിരോമണേ   ശരണാഗതർക്കു നീ രക്ഷകനേ (X2)   [ചരണം3]   സങ്കടനാശനേ നീ ശക്തിപ്രദായകനേ   നിൻ നാമസ്മരണയാൽ പാപം അകലണേ (പുല്ലാം കുഴൽ ചേർക്കുക)  കൃതാർത്ഥമാക്കണേ എൻ ഭക്തിയാത്രയെ   ഹനുമാനേ നിത്യം കാക്കണമേ (X2)   [ചരണം4]   വാനരസേന നയിച്ചവനേ നീ പരാക്രമനേ   രാമപദസേവയിൽ നിത്യം ലീനനാകണേ (മൃദംഗം ചേർക്കുക) ...

നരസിംഹ സ്വാമി കച്ചേരി കൃതി

നരസിംഹ സ്വാമി കച്ചേരി കൃതി   രാഗം : ശങ്കരാഭരണം   താളം : ആദി   പല്ലവി   ജയ ജയ നരസിംഹസ്വാമി മഹാവീരനരസിംഹ   ഭക്തവത്സലാ പാലയ മാം   പല്ലവി (X2) അനുപല്ലവി   ഹിരണ്യകശിപുനാശകാ ലോകപാലകാ   പ്രഹ്ലാദവരദാ പരബ്രഹ്മസ്വരൂപാ   ചരണം 1   സ്തംഭമധ്യത്തിൽ നിന്നുയർന്ന ദിവ്യരൂപാ   ഉഗ്രശാന്ത സമന്വിത വിസ്മയമൂർത്തേ   ധർമ്മസംരക്ഷക ദയാസാഗരാ   ദീനജനാവന ദിവ്യനാമാ   ചരണം 2   വേദനാദം മുഴങ്ങും നിൻ സിംഹനാദത്തിൽ   ഭീതികൾ എല്ലാം ലയിച്ചിടുന്നേ   ഭക്തിയുടെ പുഷ്പം ഹൃദയത്തിൽ അർപ്പിക്കാം   നിത്യം നിൻ നാമം സ്മരിച്ചിടാം   ചരണം 3   കാലഭൈരവരൂപാ കൃപാനിധേ   ശരണാഗതരക്ഷാ വ്രതധാരാ   ജന്മജന്മാന്തര പാപവിനാശാ   നരസിംഹാ മാം പാഹി ദേവാ   ജീ ആർ – മുദ്ര ചരണം   ശങ്കരഭരണ നാദധാരയിൽ ഈ ദാസൻ പാടുമ്പോൾ   നരസിംഹ നാമം മാത്രം ഹൃദയത്തിൽ മുഴങ്ങുമ്പോൾ   കച്ചേരി സംഗീതമാകെ ഭക്തിയാൽ തുളുമ്പണേ...

തുഷാരമേഘങ്ങൾ (പ്രണയ ഗാനം)

തുഷാരമേഘങ്ങൾ (പ്രണയ ഗാനം) തുഷാരമേഘങ്ങൾ   വെൺ നുര ചൊരിയും   ശിശിരസന്ധ്യകളിൽ   നമ്രശിരസ്കായ് നീ   ഹൃദയത്തിൽ നീ നിറഞ്ഞോ? ഹ്മ്… ഹ്മ്…   സ്വപ്നങ്ങളിൽ നീ വിരിഞ്ഞോ? ഹ്മ്… ഹ്മ്…   നിന്റെ സാമീപ്യ സുഗന്ധം അറിയുന്നു …   ഓ… പ്രണയമേ… ഹ്മ്… ഹ്മ്…   വന്നു എൻ ഹൃദയ തടാകത്തിൽ   ഒരു മൃണാളമായി നീന്തി തുടിച്ചു   ആരു നീ, വനകന്യകയോ   അപ്സരസോ സുന്ദരിയോ   ഹൃദയത്തിൽ നീ നിറഞ്ഞോ? ഹ്മ്… ഹ്മ്…   സ്വപ്നങ്ങളിൽ നീ വിരിഞ്ഞോ? ഹ്മ്… ഹ്മ്…   നിന്റെ സാമീപ്യ സുഗന്ധം അറിയുന്നു …   ഓ… പ്രണയമേ… ഹ്മ്… ഹ്മ്…   കണ്ണീർപൂവ് പോലെ നന്മ തിരിയുന്നു   ഹൃദയത്തിൻ അഗാധം നീ നിറയുന്നു   മൗനത്തിൻ മധുരത്തിൽ നിന്നെ ഞാൻ കേൾക്കുന്നു   പ്രണയനദിയിൽ ചേർന്ന് നീയും ഞാനും ഒഴുകുന്നു   ഹൃദയത്തിൽ നീ നിറഞ്ഞോ? ഹ്മ്… ഹ്മ്…   സ്വപ്നങ്ങളിൽ നീ വിരിഞ്ഞോ? ഹ്മ്… ഹ്മ്…   നിന്റെ സാമീപ്യ സുഗന്ധം അറിയുന്നു …   ഓ… പ്രണയമേ… ഹ്മ്… ഹ്മ്… ജീ ആർ കവി...

മരണത്തിനപ്പുറം (സൂഫി ഗാനം)

മരണത്തിനപ്പുറം (സൂഫി ഗാനം) മരണത്തിനപ്പുറം വഴി കാണിക്കുന്ന ഒരാൾ,   ഓരോ ഹൃദയവും ആ വെളിച്ചം തേടി വരുന്നു.(X2)   ഈ ലോകത്തിലെ സങ്കീർണ്ണതകളിൽ നിന്ന് നമുക്ക് അകന്നുപോകാം,   ആത്മാവിന്റെ യാത്രയിൽ നമുക്ക് ആ വിലമതിക്കുന്ന ഒരാളെ കണ്ടെത്താം.(X2)   ജീവിതത്തിന്റെ സത്യം നമ്മുടെ ഹൃദയമിടിപ്പുകളിൽ മറഞ്ഞിരിക്കുന്നു,   മരണത്തിനു ശേഷവും ആരെങ്കിലും നമ്മോടൊപ്പം ഉണ്ടായിരിക്കട്ടെ.(X2)   ഇരുട്ടിനെ മറികടന്ന് വെളിച്ചത്തിലേക്ക് നാം കടക്കാം,   ആത്മാവിന്റെ ദാഹം ആർക്കെങ്കിലും ശമിക്കട്ടെ.(X2)   ഓർമ്മകൾ ഓരോ ശ്വാസത്തിലും ഉണ്ട്, ഓരോ നിമിഷത്തിലും അവളുടെ പ്രതിധ്വനി,   സ്നേഹത്തിന്റെ പാതയിൽ ആരെങ്കിലും നമുക്ക് വഴി കാണിക്കട്ടെ.(X2)   മരണം ഒരു മിഥ്യയും, ജീവിതത്തിന്റെ ഒരു പാഠവുമാണ്,   അവിടെ ഏകാന്തതയിൽ ആശ്വാസം കണ്ടെത്തുന്ന ഒരാൾ ആരോ ആണ്.(X2) ജീ ആർ കവിയൂർ  16 01 2026 ( കാനഡ, ടൊറൻ്റോ)

ചിന്തകൾക്കപ്പുറം

ചിന്തകൾക്കപ്പുറം ചിന്തകൾക്കപ്പുറം ഹൃദയം ശാന്തമായി മിടിക്കുന്നു   പുലരിയുടെ മൃദുലത മനസ്സിന് സന്തോഷം പകരുന്നു   നക്ഷത്രങ്ങളുടെ ചിറകിൽ ആകാംക്ഷകൾ പിറക്കുന്നു   കാറ്റിൻ സ്വരം സ്മൃതികളുടെ ഒഴുക്കിൽ ചേർക്കുന്നു   വാനത്തിന്റെ നീലിമയിൽ വിശ്വാസം നിറയുന്നു   ഓർമ്മകളുടെ നിദ്രയിൽ ഒരു ലയമൊഴുകുന്നു   പുഴയുടെ ഓളങ്ങളിൽ വികാരങ്ങൾ തുളുമ്പുന്നു   നിലാവിന്റെ വെണ്മയിൽ രാഗം പകരുന്നു   ജീവിതത്തിന്റെ പെരുമയിൽ ആശ്വാസം   ആശയുടെ തോണിയിൽ സ്വരം ഒഴുകുന്നു   മിഴികളിൽ അനുഭൂതികളുടെ ലഹരി തിളങ്ങുന്നു   പുലരിയുടെ മൃദുലതയിൽ പ്രണയം വിരിയുന്നു ജീ ആർ കവിയൂർ  16 01 2026 ( കാനഡ, ടൊറൻ്റോ)

കാറ്റിൻ സ്വരം

കാറ്റിൻ സ്വരം കാറ്റിൻ സ്വരം മരങ്ങളിലൂടെ താളം പകരുന്നു   പുഴയുടെ സംഗീതം ഓളങ്ങളിൽ തിരതല്ലുന്നു   ചന്ദ്രികയുടെ പ്രകാശത്തിൽ ശാന്തി പരക്കുന്നു   നക്ഷത്രങ്ങൾ തരംഗങ്ങളോടൊപ്പം കൺചിമ്മി തുറക്കുന്നു   വാനത്തിന്റെ നീലിമയിൽ ശബ്ദം പടരുന്നു   മനസ്സിലെ സ്രോതസ്സുകളിൽ സ്വപ്നങ്ങൾ തുളുമ്പുന്നു   ഓർമ്മകളുടെ നിദ്രയിൽ ഒരു ലയമൊഴുകുന്നു   പുലരിയുടെ മൃദുലത ഹൃദയത്തെ പുണരുന്നു   ജീവിതം തനിമയിൽ താളമെടുക്കുന്നു   ഹൃദയം സ്പന്ദനത്തിൽ ഉന്മേഷമേക്കുന്നു   ആശയുടെ തോണിയിൽ രാഗം നിറയുന്നു   നവരാത്രിയിൽ മിഴികളിൽ തെളിയുന്ന ആശ്വാസം ജീ ആർ കവിയൂർ  16 01 2026 ( കാനഡ, ടൊറൻ്റോ)

മാണിക്ക്യവീണ

മാണിക്ക്യവീണ രഹസ്യ താളത്തിൽ വീണയുടെ സ്വരം മൃദുവായി വിരിയുന്നു   വീണയുടെ താളങ്ങളിൽ ആത്മാവ് ഉണർന്നു   നക്ഷത്രങ്ങൾ തരംഗങ്ങൾക്കൊപ്പം കൺചിമ്മി തുറക്കുന്നു   ചന്ദ്രികയുടെ വെള്ളിമറവിൽ രാഗം പകരുന്നു   കാറ്റിൻ സ്‌നിഗ്ധതയിൽ സ്പന്ദനം ഉയരെകുന്നു   മനസ്സിലെ സ്രോതസ്സുകളിൽ ലയമൊഴുകുന്നു   ഓർമ്മകളുടെ നിദ്രയിലൊരു സ്വപ്നം ചിറകിടുന്നു   വാനത്തിന്റെ നീലിമയിൽ ശാന്തി നൽകുന്നു   ജീവിതം തനിമയിലൊരു ഭാവം തളിർക്കുന്നു   ഹൃദയം ഓർമ്മകളുടെ ഉന്മേഷം പകരുന്നു   ആശയുടെ തോണിയിൽ സ്വരം നിറയുന്നു   പുലരി വരുമ്പോൾ വീണയുടെ മിഴി തെളിയുന്നു ജീ ആർ കവിയൂർ  16 01 2026 ( കാനഡ, ടൊറൻ്റോ)

പാതിരാപ്പൂ

പാതിരാപ്പൂ പാതിരാപ്പൂ നിശബ്ദതയിൽ വിരിയുന്നു നക്ഷത്രങ്ങളുടെ ശ്വാസം തൊടുന്ന നേരത്ത് ഇരുളിന്റെ മടിയിൽ മണം പടരുന്നു ഉറങ്ങാത്ത ചന്ദ്രൻ അതിനെ നോക്കി നിൽക്കുന്നു കാറ്റ് പതുക്കെ രഹസ്യം പറയുന്നു ഇലകൾ വിറയലോടെ കേൾക്കുന്നു ഒറ്റക്കുള്ള വെളിച്ചം വഴികാട്ടിയാകുന്നു മൗനത്തിനുള്ളിൽ സംഗീതം ജനിക്കുന്നു നേരം തെറ്റിയ സ്വപ്നം പുഞ്ചിരിക്കുന്നു ഹൃദയം ഒരു നിമിഷം നിൽക്കുന്നു അറിയാതെ ആത്മാവ് ഉണരുന്നു രാത്രി തന്നെ പൂവായി മാറുന്നു ജീ ആർ കവിയൂർ  16 01 2026 (കാനഡ, ടൊറൻ്റോ)

പാതിവഴിയിൽ

പാതിവഴിയിൽ പാതിവഴിയിൽ ഞാൻ നിൽക്കുന്നു ശ്വാസത്തിൽ ലഹരിയായൊരു ചിരി നിറഞ്ഞു ചുവടുകളുടെ അർത്ഥം തേടി അറിയാത്ത അറ്റങ്ങൾ ഞാൻ നോക്കുന്നു ചിലപ്പോൾ മിഴികൾ താഴോട്ടു വഴുതുന്നു സ്വപ്നങ്ങൾ വിരിയുന്ന കവാടം തുറക്കുന്നു മിന്നൽപോലെ ഓർമ്മകൾ കടന്നുപോകെ നിമിഷങ്ങൾ കാലത്തോടൊപ്പം കളിക്കുന്നു ജീവിതപഥം വിപുലമാക്കാൻ ഞാൻ തയാറാണ് ആദ്യ സൂര്യകിരണം കാത്തിരിക്കുന്നു ഹൃദയത്തിൽ പ്രതീക്ഷയുടെ ദീപം തെളിഞ്ഞ് ഒരു പുതുമയുള്ള യാത്ര ഉദിക്കുന്നു ജീ ആർ കവിയൂർ  16 01 2026 ( കാനഡ, ടൊറൻ്റോ)

ബുദ്ധന്റെ ചിരിയും ജീ ആറും

Image
 ബുദ്ധന്റെ ചിരിയും ജീ ആറും ബുദ്ധന്റെ ചിരിയാൽ മനസ്സിൽ ശാന്തത പകരുന്നു ചിത്രത്തിലെ മൗനം കാലത്തെ നിശ്ചലമാക്കുന്നു ജീ ആറിൽ ഒഴുകുന്ന ധ്യാനം ഉള്ളിൽ തെളിയുന്നു നിശ്ശബ്ദത ജീവിതത്തിന് അർത്ഥം നൽകുന്നു നിർവാണത്തിന്റെ ആത്മാവ് തേടി നിൽക്കുന്നു മനസ്സ് ഭിത്തിച്ചിത്രത്തിനൊപ്പം ചേരുന്ന ധ്യാനനിമിഷങ്ങൾ വാക്കുകളുടെ നികുമ്പലയിൽ നിന്നുയരുന്ന ശരങ്ങൾ തൊടുക്കുവാൻ ഒരുങ്ങുമ്പോൾ മുന്നിലെ പടയൊരുക്കം അവിടെ എത്തി കാഴ്ചയുടെ ഭാരം മനസ്സിനെ കീഴടക്കുമ്പോൾ ചിന്തകൾ മൗനത്തിലേക്ക് വഴിമാറുന്നു വാക്കുകൾ പിന്മാറിയ നിമിഷത്തിൽ തൂലിക സ്വയം വിശ്രമിച്ചു ജീ ആർ കവിയൂർ  16 01 2026 (കാനഡ, ടൊറൻ്റോ)

ഒരു പുഞ്ചിരി പൂവിനായി (വിരഹ ഗാനം)

ഒരു പുഞ്ചിരി പൂവിനായി (വിരഹ ഗാനം) ഇന്നുമെൻ്റെ നെഞ്ചിനുള്ളിൽ മിടിക്കുന്നു ഒരു ഇടയ്ക്ക   നിനക്കായി കാത്തിരിപ്പിൻ നാദമായി ഞാൻ നിൽക്കുന്നു   ആ… ആ… ആ…   ഓ… ഓ… ഓ…   വിശുദ്ധമാണ്, തീവ്രമാണ് നിന്നോട്   പറയാതെ പോയ മധുരനോവിന്റെ   തനിയാവർത്തനം പോലെ എഴുതി   അന്തർവേദനയോടെ പാടി തീർക്കുന്നു  ഇന്നുമെൻ്റെ നെഞ്ചിനുള്ളിൽ മിടിക്കുന്നു ഒരു ഇടക്ക   നിനക്കായി കാത്തിരിപ്പിൻ നാദമായി ഞാൻ നിൽക്കുന്നു   ഇനി ശിഷ്ടജീവിത പഥത്തിലും   മുള്ളും പൂവും നിറഞ്ഞ സഞ്ചാരങ്ങൾ   ഇനിയെങ്കിലും അറിഞ്ഞു നീ   ഒരു പുഞ്ചിരിപ്പൂവ് സമ്മാനമായി തരുമോ   നെഞ്ചിലെ ചൂട് ആറുമ്പോൾ ചൂടാനാണ്   ചുടുചുംബനം വേണ്ട, എങ്കിലും കണ്ണേ   ഇല്ല ഈ ജന്മത്തിൽ — ഇല്ലെങ്കിലും ഇനി   വരും ജന്മം വരെ കാത്തിരിക്കാം നിനക്കായ് ഇന്നുമെൻ്റെ നെഞ്ചിനുള്ളിൽ മിടിക്കുന്നു ഒരു ഇടയ്ക്ക   നിനക്കായി കാത്തിരിപ്പിൻ നാദമായി ഞാൻ നിൽക്കുന്നു ജീ ആർ കവിയൂർ  16 01 2026 ( കാനഡ , ടൊറൻ്റോ)

മാനസ ക്ഷേത്രത്തിൽ ... ( ഭക്തി ഗാനം)

മാനസ ക്ഷേത്രത്തിൽ ... ( ഭക്തി ഗാനം) മാനസ ക്ഷേത്രത്തിൽ കുടികൊള്ളും ബാലഗോപാലാ കൃഷ്ണ മുരാരേ... ആലിൻ ഇലമേൽ കുഞ്ഞിക്കൈ വിരിയുന്നു കാറ്റിൻ സ്പർശത്തിൽ വിരലുകൾ കളിക്കുന്നു ചെറുകൈവഴികൾ പടവുകൾ കടന്നുപോകുന്നു കാലിൻ പെരുവിരൽ സ്നേഹത്താൽ വണങ്ങുന്നു നീലനിറം പാരാവാരങ്ങളിൽ നിറയുന്നു തുളസിപ്പൂവിൻ സുഗന്ധം ചുറ്റും പടരുന്നു തിരകളുടെ നൃത്തം മനസ്സിൽ നിറയുന്നു ചെറുപുഞ്ചിരിതൻ ചാരുതയാൽ ഹൃദയമാനന്ദിക്കുന്നു കണ്ണന്റെ രൂപം മായാതെ മനസ്സിൽ തെളിയുന്നു ചിദാകാശത്തിൽ തണലേകി നിൽക്കുന്നു വാനമ്പാടികൾ ഗാനങ്ങൾ തേടി പറക്കുന്നു ഓർമ്മകൾ തഴുകി സ്നേഹപ്പൂവായ് വിരിയുന്നു മാനസ ക്ഷേത്രത്തിൽ കുടികൊള്ളും ബാലഗോപാലാ കൃഷ്ണ മുരാരേ... ജീ ആർ കവിയൂർ  15 01 2026 (കാനഡ, ടൊറൻ്റോ) ജീ ആർ കവിയൂർ  15 01 2026 (കാനഡ, ടൊറൻ്റോ)

പറയാതെ പോയ പ്രണയമേ (ഗാനം)

പറയാതെ പോയ പ്രണയമേ (ഗാനം) പറയാതെ പോയ പ്രണയമേ   പാട്ടായി ഇന്നെൻ ചുണ്ടുകളിൽ   ഓ ഓ ഓ…   ആ ആ ആ…   ഓ ഓ ഓ…   ആ ആ ആ…   ഉണ്ടായിരുന്നു ഏറെ എങ്കിലും   ഉള്ളതൊക്കെ കണ്ണുകളാൽ   ഉന്മയാൽ പറയാൻ ശ്രമിച്ചിരുന്നു   ഉള്ളിലുള്ളത് തുറന്ന് പറയാനാവാതെ(X2)   കാലം മായിച്ചു കളയുമല്ലോ   എന്നോർത്ത് കുറിച്ച് വച്ചു   ഹൃദയത്താളുകളിൽ ഒളിപ്പിച്ചവ   ഇപ്പോൾ എഴുതി പാടുമ്പോൾ(X2)   പറയാതെ പോയ പ്രണയമേ   പാട്ടായി ഇന്നെൻ ചുണ്ടുകളിൽ   ഓ ഓ ഓ…   ആ ആ ആ…   ഓ ഓ ഓ…   ആ ആ ആ…   വല്ലാത്തൊരു അനുഭൂതിയായി   നിറയുന്നു ശ്വാസങ്ങളിൽ   പറയാതിരുന്ന വാക്കുകൾ   പാട്ടായി ജനിക്കുന്നു(X2)   പാട്ടായി ചുണ്ടുകളിൽ   തത്തി കളിച്ചു   പറയാതെ സൂക്ഷിച്ച   വാക്കുകൾ എല്ലാം (X2)  ശ്വാസമൊത്ത് താളമായി   ഹൃദയത്തിൽ ഒഴുകി   മൗനം പോലും ഇപ്പൊഴെൻ   സംഗീതമായി മാറി(X2)...

സർവ്വമത പ്രാർത്ഥന

സർവ്വമത പ്രാർത്ഥന വിശപ്പെന്തെന്നു അറിയിക്കാതെ   വയറിന് വഴി തേടി തന്ന ദൈവമേ   വേദനകളിൽ കൂട്ടായിരുന്നവനെ   വാഴ്ത്തിയാലും എത്ര വാഴ്ത്തിയാലും മതിയാവില്ല (x2) ഓ ഓ ഓ…   ആ ആ ആ…   നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു   നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു വിശ്വാസങ്ങളിൽ ശ്വാസം നിറച്ചവനെ   വർണ്ണങ്ങളും വാക്കുകളും നിത്യം വെളിവാക്കിയവനെ   നാമം എന്നും നിലനിൽക്കണേ (x2) അറിഞ്ഞു വിളിപ്പവൻ്റെ കൂടെയുണ്ട്   അന്ധനും ഉൾക്കാഴ്ചയും ബധിരനു   അറിവിൻ്റെ കേൾവി നൽകും സർവ്വ ശക്തനെ   അവിടുത്തെ നിയോഗമില്ലാതെ ഒന്നുമില്ല (x2) ഓ ഓ ഓ…   ആ ആ ആ…   നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു   നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു സകലശക്തി നിറഞ്ഞ നാമം പാടാം   സർവ്വമത പ്രാർത്ഥന ഹൃദയത്തിൽ നിറയട്ടെ (x2) ജീ ആർ കവിയൂർ  15 01 2026 (കാനഡ, ടൊറൻ്റോ)

മിന്നിമായും പ്രണയം (ഗാനം)

മിന്നിമായും പ്രണയം (ഗാനം) എന്തിതു മൗനം പാലിച്ച്   തുടരുന്നു മുന്നോട്ടായി   മറച്ചു വെക്കുന്നത് കാണാം   മുഖത്ത് മിന്നിമായുന്നുണ്ട്(X2)   ഓ ഓ ഓ…   ആ ആ ആ…   നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു   നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു  മന്ദാരം പൂത്തുലയുന്നിതാർക്ക് വേണ്ടി   മദന ഗന്ധം പൊഴിക്കുന്നതാർകുവേണ്ടി   മന്ദ പവനൻ്റെ തലോടലാൽ മെല്ലെ ഉണ്ടോ   മിടിക്കുന്നുവോ മനസ്സിൻ്റെ താഴ് വാരങ്ങളിൽ (X2)  ചിരിയും കണ്ണീരും തുള്ളുന്നു ഹൃദയത്തിൽ   നനവാർന്ന ഓർമ്മകളിൽ വീഴുന്നു നിന്നെപ്പോലെ   മിന്നൽ പോലെ കടന്നുപോകുന്നു ഈ താളങ്ങളിൽ   നിശ്ശബ്ദമായ് പറയാൻ വരുന്ന പ്രണയത്തെ(X2)   ഓ ഓ ഓ…   ആ ആ ആ…   നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു   നിന്റെ സ്പർശം പൂക്കൾ പോലെ വിരിയുന്നു  നിറഞ്ഞ സ്വപ്നങ്ങൾ കൈവിടാതെ ചേർക്കുന്നു   നിറഞ്ഞ് വരങ്ങളായി കണ്ണീരുകളും ചിരികളും   നിഴൽ പോലെ ചേർന്ന് നിൽക്കുന്ന നൊമ്പരങ്ങൾ   അവസാനം ഹൃദയത്തി...

ചിരിയും കണ്ണീരും ( ഗാനം)

ചിരിയും കണ്ണീരും ( ഗാനം) ചിരിയും കണ്ണീരും ഒരുപോലെ, എൻ ഹൃദയം പഠിച്ച പ്രണയമേ... ചിരിക്കാനും കരയാനും പഠിപ്പിച്ച പ്രണയമേ... ചിത്രങ്ങൾ ചമയ്ക്കും, ചിന്തകളിൽ വിരിയും... (2) ചിരകാല സ്വപ്നത്തിൻ ചിറകേറി പറക്കുമ്പോൾ, ചലിക്കാനാവാതെ വീഴുമ്പോൾ നിശ്ശബ്ദം ചേർത്തുപിടിക്കും... (2) നിഴലായി കൂടെ നിൽക്കും, നൊമ്പരങ്ങൾ കേൾക്കും, മുറിവുകളിൽ മൗനം പൂശി മനസ്സിനെ ചേർത്തു വയ്ക്കും... (2) വാക്കുകളില്ലാതെ പറയുന്ന വേദനയുടെ അർത്ഥങ്ങൾ, അവസാന ശ്വാസം വരെ ഹൃദയത്തിൽ പതിക്കും... (2) മരണത്തിൻ മടിയിലും മായാതെ നിൻ- മധുരസ്മരണകൾ ബാക്കിയാകും... ജീ ആർ കവിയൂർ  15 01 2026 (കാനഡ, ടൊറൻ്റോ)

ഗുൽമോഹർ

ഗുൽമോഹർ പഴയ ഗുൽമോഹർ നിഴലിൽ   നാം കണ്ടുമുട്ടിയ ഓർമ്മകൾ ഉണർന്നു   കണ്ണീരിൽ ചിരി, ഹൃദയത്തിൽ സ്നേഹം   നാൾവെളിയിൽ പോലും മറക്കാനാവാതെ   പൂവിൻ ചുവപ്പ് ഹൃദയത്തിൻ നിറം പോലെ   മിഴികളിൽ തെളിഞ്ഞു, ഓർമ്മയായി   കാറ്റിൻ സ്പർശത്തിൽ ചലിച്ച് നിന്നു   പക്ഷികളുടെ സംഗീതം പോലെ പാട്ട് പാടുന്നു   ജീവിതത്തിന്റെ വഴികളിൽ നീയും ഞാനും   വർഷങ്ങൾ കടന്ന്, തിരിച്ചെത്തിയെങ്കിലും   നക്ഷത്രങ്ങളുടെ മൗനം കേട്ടു നിന്നു   ഓർമ്മകളുടെ കനിവ് വീണ്ടും വിരിഞ്ഞു ജീ ആർ കവിയൂർ  14 01 2026 (കാനഡ, ടൊറൻ്റോ)

യമധർമ്മവും ഹരി ഓമും(ധ്യാന കവിത)

യമധർമ്മവും ഹരി ഓമും (ധ്യാന കവിത) ഹരി ഓം ഹരി ഓം, ഹൃദയം ശാന്തമാകട്ടെ നാമത്താൽ ഭയം അകലട്ടെ, സ്നേഹം നിറയട്ടെ യമൻ ഭയമല്ല, ധർമ്മത്തിന്റെ മുഖമാണ് കർമ്മത്തിന്റെ തൂക്കം കൈവശം വച്ച ന്യായമാണ് സൂര്യസഞ്ജ്ഞാപുത്രൻ, ധർമ്മത്തിന്റെ കാവൽക്കാരൻ കാലത്തിന്റെ കണക്കു ചോദിക്കുന്ന ധർമ്മരാജൻ (x2) ശനിയും സഹോദരൻ, ശിക്ഷയല്ല അദ്ധ്യാപകൻ അതിജീവനത്തിനുള്ളിൽ തന്നേ ബോധം നൽകുന്ന നിയന്ത്രണം പാപം ചൂണ്ടിക്കാണിക്കാനും, പുണ്യം ഉയർത്തിപ്പിടിക്കും മൗനമായി വഴിതെളിക്കും, ധർമ്മം പഠിപ്പിക്കും (x2) ജീവിതത്തിനുള്ളിൽ തന്നേ ബോധം നൽകുന്ന നിയന്ത്രണം പാപം ചൂണ്ടിക്കാണിക്കും, പുണ്യം ഉയർത്തിപ്പിടിക്കും മൗനമായി വഴിതെളിക്കും, ധർമ്മം പഠിപ്പിക്കും (x2) “അയ്യോ” എന്നു വിളിക്കുമ്പോൾ വിറയലാണ് ഉണരുന്നത് “ഹരി ഓം” മന്ത്രിക്കുകിൽ ഹൃദയം ശാന്തമാകുന്നു ഹരിയുടെ നാമത്താൽ യമനും അകന്നിടും ധർമ്മത്തിൻ വഴിയാലെ, ഭയം അകന്നീടും (x2) ഹരി ഓം ഹരി ഓം — ഇതാണ് നമ്മുടെ ധർമ്മം സ്നേഹവും സത്യവും ചേർന്ന ധ്യാനമാർഗ്ഗം (x2) ജീ ആർ കവിയൂർ  14 01 2026 (കാനഡ, ടൊറൻ്റോ)

വിശ്വാസ സ്നേഹം (ഗസൽ)

വിശ്വാസ സ്നേഹം (ഗസൽ) ഒരു അലഞ്ഞുതിരിയുന്നവനെപ്പോലെ മരുഭൂമിയിൽ ഞാൻ ചുറ്റി നിനക്കു വേണ്ടി നിന്റെ സ്നേഹമെന്ന ഒറ്റ സത്യം കണ്ടെത്താൻ മാത്രം നിനക്കു വേണ്ടി(X2) എത്തിപ്പിടിച്ച ലക്ഷ്യങ്ങളെയെല്ലാം ഞാൻ വഴിയിൽ വെച്ചു കണ്ടറിഞ്ഞു ഒരു നിമിഷം വിട്ടുപോയത് നിന്നെ മാത്രം കാണാൻ നിനക്കു വേണ്ടി(X2) വേദനകളെല്ലാം ഹൃദയത്തിൽ ഞാൻ ചേർത്ത് സൂക്ഷിച്ചു നിന്റെ പുഞ്ചിരിയിൽ ഒരു ആശ്വാസം ലഭിക്കാൻ നിനക്കു വേണ്ടി(X2) രാത്രികൾ എന്റെ ഉറക്കവുമായി ബന്ധം മുറിഞ്ഞപ്പോൾ ഓർമ്മകളോട് ഞാൻ ഉണർന്നിരുന്നതെല്ലാം നിനക്കു വേണ്ടി(X2) നീ ഇല്ലെങ്കിലും ഉള്ളിൽ ഒരു വിശ്വാസം നിലനിൽക്കുന്നു ഹൃദയം ഓരോ നിമിഷവും പ്രാർത്ഥിച്ചിരുന്നത് നിനക്കു വേണ്ടി(X2) ദൈവത്തോട് ഞാൻ ഒരിക്കലും വിലപേശിയിട്ടില്ല സ്നേഹത്തിന് മുന്നിൽ തല കുനിച്ചതെല്ലാം നിനക്കു വേണ്ടി(X2) ലോകം പഠിപ്പിച്ച ബുദ്ധിയെ ഞാൻ ഉപേക്ഷിച്ചു ഒരു ചെറിയ ഭ്രാന്തിനായി തേടിയതെല്ലാം നിനക്കു വേണ്ടി(X2) “ജി ആർ” എന്ന പേരുപോലും ഇപ്പോൾ അന്യമായി തോന്നുന്നു എന്നോട് ആളുകൾ ചോദിക്കുന്നത് നിൻ്റെ പേരു അറിയാൻ വേണ്ടി(X2) ജീ ആർ കവിയൂർ  14 01 2026 (കാനഡ, ടൊറൻ്റോ)

ചിന്മയനെ സ്വാമി ( ഭക്തി ഗാനം)

ചിന്മയനെ സ്വാമി ( ഭക്തി ഗാനം) ചിന്മുദ്രാംഗിതനെ   ചിത്തത്തിലമരുവോനേ   ചിരംജീവനെ ശിവസുതനെ   ചിതാഗ്നിസംഭൂതനെ(X2) ചിന്മയനെ   ഹരിഹരനന്ദനനെ   സ്വാമി ശരണം ശരണം അയ്യപ്പാ ചരണശരണാഗതവത്സലനെ   ചൈതന്യദീപ്തി വിരിയിക്കുന്നവനെ   ചന്ദ്രഭൂഷിത ശിരസ്സുള്ളവനെ   ചന്ദ്രനദീ തീരവാസനെ(X2)   ചിന്മയനെ   ഹരിഹരനന്ദനനെ   സ്വാമി ശരണം ശരണം അയ്യപ്പാ ചാപല്യദോഷങ്ങൾ അകറ്റുന്നവനെ   ചാരുചരിതം ലോകം പാടുന്നവനെ   ചതുര്‍വേദസാരം ചൊരിയുന്നവനെ   ചിത്തശുദ്ധി വരദാനമേകുന്നവനെ(X2)   ചിന്മയനെ   ഹരിഹരനന്ദനനെ   സ്വാമി ശരണം ശരണം അയ്യപ്പാ ചക്രപാണി സേവിതപാദനെ   ചണ്ഡികാവനം കാവൽ നാഥനെ   ചിന്താഭാരം മാറുന്ന ശരണ്യനെ   ചിരന്തന സത്യസ്വരൂപനെ(X2)   ചിന്മയനെ   ഹരിഹരനന്ദനനെ   സ്വാമി ശരണം ശരണം അയ്യപ്പാ ചൈതന്യശക്തി നിറഞ്ഞവനെ   ചരണ്യം അയ്യപ്പാ ശരണം ശരണം ചാരുകേസരി വാഹനനെ   ചൈതന്യപഥമേറിവനെ(X2) ചിന്മയനെ  ഹരി...

ചുവന്ന കാന്താരി

ചുവന്ന കാന്താരി മാനവന്റെ സ്വപ്‌നങ്ങൾ, അവൻറെ അഭിമാനം   രാഷ്ട്രീയം, കരാർ, വിശ്വാസം എല്ലാം കുറുകുന്നു   നാളെയൊരു സന്തോഷം, ഒരുമാനസിക വേർപാട്   ഉറക്കം പോലും ഒരു ചെറിയ മരണമാണ്   എല്ലാം നിശ്ചയിക്കുന്നത് ഒരാൾ മാത്രം – ദൈവം   മനുഷ്യൻ തോന്നുന്നു താൻ രാജാവെന്ന്   എന്നാൽ ഉടയവൻ നിർണ്ണയിക്കും   ചുവന്ന കാന്താരി മുളക്, ചൂടിൽ തിളങ്ങി   പൂക്കൾക്കിടയിൽ ചിരിച്ചു, തനിക്ക് ഏറ്റവും മൂല്യം തോന്നി   ലാളിത്യം, ശക്തി, പാകം — എല്ലാം അവളിലുണ്ട്   മറ്റു മുളകൾക്കിടയിൽ മറ്റുള്ളവരെ പിന്നിലാക്കി   "ഞാൻ ഏറ്റവും ചൂടുള്ളത്, ഞാൻ മാത്രമാണ് ലോകത്തിലെ രാജ്ഞി"   മുളകിലെ സവിശേഷത അവളെ മാറ്റിയില്ല   അവളുടെ ഓർമ്മയിൽ പാചകം, സൗന്ദര്യം, അഭിമാനം നിറഞ്ഞു   കാലം ചുറ്റും മനുഷ്യർ പ്രകൃതിയെ നിസ്സാരമായ് കാണുന്നു   എന്നാൽ ദൈവം മാത്രം കണ്ടു, ഓരോ പടി തന്ത്രം നിർണ്ണയിക്കുന്നു   ചുവന്ന കാന്താരിയുടെ ചൂട്, മനുഷ്യൻറെ പ്രതിസന്ധി   എല്ലാം ഒരേ പഥത്തിലേക്ക് — സൃഷ്ടി, സ്ഥിതി, നാശം, നിശ്ച...

ചൈത്രനിശീഥിനി

ചൈത്രനിശീഥിനി ചൈത്രനിശീഥി തൻ ഗന്ധം നിറഞ്ഞു പുൽത്തകിടിതൻ തണൽ വീണു പകലിൻ കണ്ണീരിൽ സൂര്യൻ അലിഞ്ഞു പാതിരാവിൻ നിശബ്ദത ശാന്തമായി പൂക്കളിലെ കനിവ് ഹൃദയത്തിലുണർന്നു കാറ്റിൻ ചലനം സ്നേഹഗീതം പാടുന്നു പുഴയോരത്തൊഴുകുന്ന മർമ്മരശബ്ദം മാനത്തെ താരകങ്ങൾ ചിരിച്ചു നീലാകാശത്തിൻ കീഴിൽ സ്വപ്നങ്ങൾ നിറഞ്ഞു വസന്തത്തിൻ മുകുളങ്ങൾ മന്ദഹസിച്ചു ഹൃദയം പൂക്കളിലൂടെ സഞ്ചരിച്ചു ചൈത്രനിശീഥിലെ മഴയിൽ പ്രണയം ഒഴുകി മഞ്ഞലകൾ മൂടിയ കുന്നിൻ ചെരുവിൽ മൗനം പുതച്ചൊരു രാവുണർന്നു കാത്തിരുന്നെത്തിയ കാറ്റൊരു വേള കാതിലൊരു സ്വകാര്യം മന്ത്രിച്ചു ജീ ആർ കവിയൂർ  13 01 2026 (കാനഡ, ടൊറൻ്റോ)

വേനൽപാട്ട്

വേനൽപാട്ട് പുലരി പെയ്തു തുള്ളി മെല്ലെ സാന്ദ്രം മാറാത്ത ഓർമ്മകളിൽ നിറഞ്ഞു പുഴയുടെ പുളിനം തിളങ്ങി പർവ്വതങ്ങൾ കുളിർക്കാറ്റിൽ ഉണർന്നു പൂവിൻ ഗന്ധം ചുറ്റും വ്യാപിച്ചു ചെറു പക്ഷികളുടെ ശബ്ദം മുഴങ്ങി വസന്തത്തിൻ വഴികൾ നിശ്ശബ്ദം നീലാകാശം കവിത പോലെ തുറന്നു കാറ്റിൻ ഉണർവിൽ നൃത്തം ചെയ്തുപോന്നു സന്ധ്യാവേള ചിരികളിൽ തെളിഞ്ഞു വേനലിൻ പാട്ടിൽ ഹൃദയം മുഴുകി പക്ഷികളിൽ നിന്ന് വീണ്ടും പാട്ട് ഒഴുകി ജീ ആർ കവിയൂർ  13 01 2026 (കാനഡ, ടൊറൻ്റോ)

പുഷ്പവാടി

പുഷ്പവാടി പുഷ്പങ്ങളിലൊഴുകിയ ഗന്ധം ചാരുതയാൽ നിറഞ്ഞ മഴവില്ലിൽ ചെറുകാറ്റിൻ താളത്തിൽ നൃത്തം പൂക്കളുടെ ചിരികളിൽ തെളിഞ്ഞു പുഴയുടെ തീരം ശാന്തമായി പക്ഷികളുടെ സുന്ദര ഗാനങ്ങൾ മണൽത്തരികളിൽ നിഴലായ് വീഴുന്നു പുലരി ചിരിപോലെ വിരിഞ്ഞു കാറ്റിൻ സ്പർശത്തിൽ സ്നേഹമറിഞ്ഞു വസന്തത്തിന്റെ വഴിയിൽ കാഴ്ചകൾ ഹൃദയം പൂക്കളിലൂടെ പാടുന്നു നിലാവിന്റെ ശാന്തി മഴയായ് ഒഴുകി പച്ചപ്പിൻ പട്ടുടുത്ത മലനിരകൾ മഞ്ഞിൻ തുള്ളികൾ മുത്തുകളായ് ആകാശച്ചെരിവിൽ സ്വപ്നങ്ങൾ പോലെ നൂറു വർണ്ണങ്ങൾ പൂത്തുലഞ്ഞു ജീ ആർ കവിയൂർ  13 01 2026 (കാനഡ, ടൊറൻ്റോ)

ഗുൽമോഹർ നിഴൽ ( വിരഹ ഗാനം )

ഗുൽമോഹർ നിഴൽ ( വിരഹ ഗാനം ) എന്നിട്ടും നീ അറിയാതെ പോയല്ലോ   കാലമേ ഇതോ നിൻ്റെ കാവ്യ നീതി (x2) ഇന്നു നിന്നെ കണ്ടപ്പോൾ   നീ അറിയാതെ പോയല്ലോ   കാലം വല്ലാതെ മായിച്ചൊരു   കാവ്യനീതി എന്തു പറയാൻ (x2) എന്നിട്ടും നീ അറിയാതെ പോയല്ലോ   കാലമേ ഇതോ നിൻ്റെ കാവ്യ നീതി  ആ പഴയ ഗുൽമോഹർ നിഴലിൽ   നാം കഴിച്ചുകൂട്ടിയ സ്നേഹസ്മൃതികൾ   ചിരികളിലും കണ്ണീരിലുമായി   ഓർമ്മകൾ പൂവായ് വിരിയുന്നുയിന്നും (x2) എന്നിട്ടും നീ അറിയാതെ പോയല്ലോ   കാലമേ ഇതോ നിൻ്റെ കാവ്യ നീതി  ജീവിതത്തിൻ ലക്ഷ്യം തേടി   ഒരു പ്രഭാതം ഞാൻ യാത്രയായി   എന്നാൽ എന്റെ ഹൃദയം കവിതയായി   എന്നും നിന്നോർമ്മകൾ പേറി (x2) എന്നിട്ടും നീ അറിയാതെ പോയല്ലോ   കാലമേ ഇതോ നിൻ്റെ കാവ്യ നീതി  വരികളുടെ വർണത്തിൽ നീ അറിയാതെ   എന്റെ കണ്ണിൽ കണ്ണീരാകുമ്പോൾ   വർഷങ്ങൾക്കപ്പുറം നാം കണ്ടുമുട്ടിയെങ്കിലും   ലോകവും നീയും അറിയാതെ പോയല്ലോ (x2) എന്നിട്ടും നീ അറിയാതെ പോയല്ലോ   കാലമേ ഇതോ നിൻ്റെ കാവ്യ നീതി (x2) ജ...

ഹൃദയങ്ങളുടെ കൂട്ടായ്മ ( കുടുംബം ഇമ്പം ഗാനം)

ഹൃദയങ്ങളുടെ കൂട്ടായ്മ കൂടെ പാടുമ്പോഴായ്   കുറവൊക്കെ അകലുമല്ലോ   കുടുംബം ഇമ്പം   കൂടുമ്പോൾ ഇമ്പം ചിരികളിൽ നിമിഷങ്ങൾ   കഥകളിൽ ഓർമ്മകൾ   കൈകൊടുത്താൽ ലോകം ചുറ്റും   സ്നേഹപ്പാലങ്ങൾ ചുറ്റിപ്പിടിക്കും   ഒരു ചായക്കപ്പിനും ചിരി മതി   ചൂട് പകരുന്ന സാന്നിധ്യത്തിൽ ഉഷ്ണം പകരും   കൂടി ഇരുന്ന് ചെറു സ്വപ്നങ്ങൾ   ഒന്നിച്ച് വളരുന്നൊരു വനം പോലെ കൂടെ പാടുമ്പോഴായ്   കുറവൊക്കെ അകലുമല്ലോ   കുടുംബം ഇമ്പം   കൂടുമ്പോൾ ഇമ്പം മുത്തശ്ശി പറഞ്ഞു കഥകൾ   മുറ്റത്ത് തൻ്റെ പാട്ടുകൾ   കുഞ്ഞുങ്ങളുടെ നൃത്തം, ചിരിയും   ഹൃദയങ്ങൾ ചേർന്ന് ചിരിക്കും   പുസ്തകങ്ങളുടെ കഥകളിൽ   പുതിയ ദിനം തേടി നീങ്ങും   കുടുംബത്തിന്റെ സ്നേഹം, ചൂട്   നിത്യമായി മുന്നേറുന്ന ദീപം കൂടെ പാടുമ്പോഴായ്   കുറവൊക്കെ അകലുമല്ലോ   കുടുംബം ഇമ്പം   കൂടുമ്പോൾ ഇമ്പം വേദനകൾ പങ്കുവെച്ചാൽ   നിറം തിരിച്ചു വരും ഹൃദയങ്ങളിൽ   കണ്...

സമാധാനം കണ്ടെത്തുന്നു (ഗസൽ)

സമാധാനം കണ്ടെത്തുന്നു (ഗസൽ) നീ അടുത്തിരിക്കുമ്പോൾ, എന്റെ ഹൃദയം ശാന്തി കണ്ടെത്തുന്നു   നിന്റെ ചിന്തകളിൽ മുങ്ങുമ്പോൾ, ഞാൻ സമാധാനം കണ്ടെത്തുന്നു (x2) നിന്റെ പുഞ്ചിരിയുടെ നിഴലിൽ, സന്ധ്യകൾ പ്രത്യേകമാകുന്നു   നിന്റെ ചിന്തകളിൽ മുങ്ങുമ്പോൾ, ഞാൻ സമാധാനം കണ്ടെത്തുന്നു (x2) നിന്റെ കണ്ണുകളിലെ ഈർപ്പം, ഹൃദയരഹസ്യങ്ങൾ സൂക്ഷിക്കുന്നു   ഓരോ ഹൃദയമിടിപ്പിലും നിന്റെ പേര് മുഴങ്ങുമ്പോൾ, ഞാൻ സമാധാനം കണ്ടെത്തുന്നു (x2) നീ പാതയിലൂടെ നടക്കുമ്പോൾ, ഓരോ തിരിവും മനോഹരമാകുന്നു   നിന്റെ സ്നേഹത്തിന്റെ വെളിച്ചത്തിൽ ദുഃഖങ്ങൾ മറയുമ്പോൾ, ഞാൻ സമാധാനം കണ്ടെത്തുന്നു (x2) നീയില്ലാതെ സന്തോഷങ്ങൾ പോലും മങ്ങിയതായി തോന്നുന്നു   നിന്റെ ചിന്തകളിൽ മുങ്ങുമ്പോൾ, ഞാൻ സമാധാനം കണ്ടെത്തുന്നു (x2) നിന്നിൽ നിന്നു ലഭിച്ചതെല്ലാം, സ്വപ്നങ്ങളേക്കാൾ സുന്ദരമാകുന്നു   ജി.ആർ., നിന്റെ നാമത്തിൽ എല്ലാ വേദനകളും ലയിക്കുമ്പോൾ, സമാധാനം കണ്ടെത്തുന്നു (x2) ജീ ആർ കവിയൂർ  13 01 2026 (കാനഡ, ടൊറൻ്റോ)

നീല നിലാവിൻ്റെ മാന്ത്രികത

നീല നിലാവിൻ്റെ മാന്ത്രികത നീല നിലാവ് ആകാശത്ത് ഉദിച്ചു ഉയരുന്നു   ആഭിരാമമായ നീല മായാജാലം ഉള്ളിൽ നിറയുന്നു   എന്താണ് ഞാൻ കണ്ടത്, പറയാനാവില്ല   മേഘങ്ങളിൽ മൃദുവായി ഒഴുകുന്നു   വെളിച്ചം ചുളിക്കുന്നു ഇലകളുടെ ചാഞ്ചാട്ടം   ചിന്തകൾ മേഘങ്ങൾ പോലെ പാറുന്നു   രാത്രിയുടെ ചിരിയും, സ്വപ്നങ്ങളുടെ തെളിച്ചവും   നീലിമയാർന്ന ചന്ദ്ര ഹൃദയം കൊണ്ടുപോകുന്നു   നക്ഷത്രങ്ങൾ മന്ദമായി കണ്ണു മടക്കുന്നു   ആകാശ നദി ശാന്തമായി ഒഴുകുന്നു   മൃദുലമായ കാറ്റ് രാത്രി ഗാനം പാടുന്നു   ഓരോ നിമിഷവും ഇരുട്ടിനെ വെളിച്ചമാക്കുന്നു ജീ ആർ കവിയൂർ  12 01 2026 (കാനഡ, ടൊറൻ്റോ)

“മഴവില്ലിന്റെ സ്വരം"

“മഴവില്ലിന്റെ സ്വരം" മഴവില്ല് സൂര്യകിരണമേറ്റ് മുന്നിൽ മറഞ്ഞു   കാറ്റ് ചെറുമേഘങ്ങളെ തൂക്കി കളിക്കുന്നു   പൂക്കളുടെ നിറങ്ങൾ പാതകളിൽ വീണു   വൃക്ഷങ്ങളുടെ ഇലകൾ സാന്ദ്ര നിഴലുകൾ പകർന്നു   നക്ഷത്രങ്ങൾ മങ്ങുമ്പോൾ സ്വപ്നങ്ങൾ വിളിക്കുന്നു   പാതിരാവിൽ ശാന്ത ചിന്തകൾ മുഴങ്ങുന്നു   നദിയുടെ താളത്തിൽ സംഗീതം ഒഴുകുന്നു   പുലർവിളക്ക് ഓരോ കിനാവിനെയും തെളിയിക്കുന്നു   ചെറുപക്ഷികളുടെ ചിറകുകൾ വായുവിൽ വിടർത്തുന്നു   മൺമറഞ്ഞ സുഗന്ധങ്ങൾ ഹൃദയം ഉണർത്തുന്നു   പ്രകൃതിയുടെ മൃദുല സ്പർശം ശാന്തി പകരുന്നു   ജീവിതത്തിന്റെ വർത്തമാനത്തിൽ മഴവില്ലിന്റെ സ്വരം കേൾക്കുന്നു ജീ ആർ കവിയൂർ  12 01 2026 (കാനഡ, ടൊറൻ്റോ)

നാളെ ഉണ്ടെന്നൊരു ആശ്വാസം

നാളെ ഉണ്ടെന്നൊരു ആശ്വാസം നാളെ ഉണ്ടെന്നൊരു ആശ്വാസം   ഇന്നലെകളിലെ വിശ്വാസം   ഇന്നലെകളിലെ വിശ്വാസം   ഇന്നിലേക്ക് പകരുമ്പോൾ   നാളെ ഉണ്ടെന്നൊരു ആശ്വാസം   ഇനി എന്തെന്ന് വരുന്നിടത്ത് കാണാം (X2) നാളെ ഉണ്ടെന്നൊരു ആശ്വാസം   ഇന്നലെകളിലെ വിശ്വാസം   പ്രതിഫലങ്ങൾ ഹൃദയങ്ങളിൽ വീണു   സ്വപ്നങ്ങളുടെ നിറങ്ങൾ തെളിയുന്നു   മൗനം സംസാരമായി മാറുമ്പോൾ   നിമിഷങ്ങൾ നിശ്ശബ്ദമായി സഞ്ചരിക്കുന്നു (X2) നാളെ ഉണ്ടെന്നൊരു ആശ്വാസം   ഇന്നലെകളിലെ വിശ്വാസം   കാലം ചോദിക്കാതെ നീങ്ങുന്നു   നമ്മൾ മാത്രം അർത്ഥം തേടുന്നു   ഉത്തരങ്ങൾ എല്ലാം അറിയാതെ   ജീവിതം മുന്നോട്ട് പോകുന്നു (X2) നാളെ ഉണ്ടെന്നൊരു ആശ്വാസം   ഇന്നലെകളിലെ വിശ്വാസം ജീ ആർ കവിയൂർ  12 01 2026 (കാനഡ, ടൊറൻ്റോ)

കവിയൂർ ആറാട്ട് കഴിഞ്ഞു

കവിയൂർ ആറാട്ട് കഴിഞ്ഞു  തൃക്കവിയൂർ വാഴും   തൃക്കണ്ണൻ ഭഗവാൻ്റെ   തിരുനാമം ജപിക്ക മനമേ   ശരണം ശരണം ഭഗവാനേ   അനഘനാം ഭഗവാൻ   ആനന്ദത്തിൽ ആറാടി   ആറാട്ട് കഴിഞ്ഞു   ആനയും വാദ്യവും   ആരവമൊഴിഞ്ഞു (x2)   തൃക്കവിയൂർ വാഴും   തൃക്കണ്ണൻ ഭഗവാൻ്റെ   തിരുനാമം ജപിക്ക മനമേ   ശരണം ശരണം ഭഗവാനേ   ശാന്തി പെയ്യുന്ന രാവിൽ   ശുഭ ദീപം തെളിഞ്ഞു   വില്വദലം ചൂടി നിന്നു   വിശ്വനാഥൻ കൃപചൊരിഞ്ഞു (x2)   തൃക്കവിയൂർ വാഴും   തൃക്കണ്ണൻ ഭഗവാൻ്റെ   തിരുനാമം ജപിക്ക മനമേ   ശരണം ശരണം ഭഗവാനേ   കൈലാസം പോലെ കവിയൂരും തിളങ്ങി   കൈത്തിരി വെളിച്ചം വഴികളിലൊഴുകി   ഭക്തർ ഹൃദയം നാദമായി   ശ്രീ ശങ്കര ഭഗവാൻ മുന്നിൽ തെളിഞ്ഞു (x2)   തൃക്കവിയൂർ വാഴും   തൃക്കണ്ണൻ ഭഗവാൻ്റെ   തിരുനാമം ജപിക്ക മനമേ   ശരണം ശരണം ഭഗവാനേ ജീ ആർ കവിയൂർ  12 01 2026 (കാനഡ, ടൊറൻ്റോ)

ജീവിതത്തിന്റെ പാതകൾ

ജീവിതത്തിന്റെ പാതകൾ ചിറകടിച്ച് എത്തും ചിന്തകളാൽ   മൗനം വാചാലമാകുന്നു അറിയാതെ   ഒരു ചെറു കാറ്റ് വീശിയാലോ അണയുന്നു   മൺ ചിരാതുപോലെ അല്ലോ ഈ ജീവിതം   അർത്ഥം എത്ര ഉണ്ടായാലെന്ത്   അറിവിൻ കണികയുടെ ആഴം   മനസിലാകാതെ വെറുതെ ആവില്ലേ   മനുഷ്യൻ്റെ ജന്മ ലക്ഷ്യങ്ങളോക്കെ   ദൂരെ നീങ്ങും വെറുതെ വഴികളിലൂടെ   സന്ധ്യയുടെ നിശ്ശബ്ദത്തിൽ മറവികൾ പിരിയും   പ്രതിഫലനം പോലെ സ്വപ്നങ്ങൾ വീണു നില്ക്കും   ആഴങ്ങളിലെ അനുഭവങ്ങൾ ശാന്തമായി ചുംബിക്കും   ആലോചനകളുടെ തിരമാലകൾ വീണ്ടും കൊണ്ടു വരും   നിശ്ചയം കണ്ടെത്താതെ പോലും മുന്നേറിയാലോ   ഒരേ സമയം തീരുന്നില്ലെങ്കിലും പ്രയത്‌നം   ജീവിതത്തിന്റെ തന്ത്രങ്ങൾ അറിയാതെ അഭ്യസിക്കാം ജീ ആർ കവിയൂർ  12 01 2026 (കാനഡ, ടൊറൻ്റോ)

അശ്വമേധ നർത്തനം (ഗാനം)

അശ്വമേധ നർത്തനം (ഗാനം) മർത്യ സിംഹാസനങ്ങൾ കുലുങ്ങുന്നു   ധ്വംസനങ്ങളുടെ ഗർജ്ജനം പുകയുന്നു   നിണപ്പുഴകൾ ഭൂമിയിലൊഴുകുന്നു   ഹിംസകൾ കൊടികുത്തി വാഴുന്നു   ചിതറുന്ന ശിരസ്സുകൾ ചരിത്രമാകെ   കണ്ണീരും ക്രോധവും ചേർന്ന് കത്തുന്നു   വിജയഗർവം നൃത്തം ചെയ്യുന്നു   നീതിയുടെ നാദം മണ്ണിൽ മൂടപ്പെടുന്നു   ഹൃദയതാളങ്ങളിലും ശ്വാസനിശ്വാസങ്ങളിലും   നിരാലംബതയുടെ നീർച്ചുഴിയിൽ പെട്ട്   ആത്മാവ് വഴിയറ്റു തള്ളപ്പെടുമ്പോൾ   മൗനം പോലും അലറുന്നുവല്ലോ   അസ്ഥികളിൽ വരെ പുകയുന്ന ക്രോധം   കാലം തൻ താളം കൊട്ടി ഉയരുന്നു   പ്രളയനർത്തനം അവസാനിക്കുവോളം   മനുഷ്യൻ മനുഷ്യനെ തിന്നുന്നു   സ്വയം തിരിച്ചറിയുക — അതാണ് ആദ്യ ജയം   അകത്തുള്ള ബ്രഹ്മാണ്ഡം ശ്വസിക്കുമ്പോൾ   പുറത്തുള്ള വിശ്വവും താളം കണ്ടെത്തുന്നു   മനം ഒരു ആയുധമല്ല, മഹാശക്തിയെന്ന്   അറിയുന്ന നിമിഷം തന്നെ   ഭീതികൾ ദ്രവിച്ചു അസ്തമിക്കുന്നു   ബോധത്തിന്റെ പ്രകാശത്തിൽ...

അനന്തമായൊരു സ്നേഹസ്വരം ( പ്രണയ ഗാനം)

അനന്തമായൊരു സ്നേഹസ്വരം ( പ്രണയ ഗാനം) ആറാട്ടു കടവില്   അന്നു ആദ്യമായികണ്ടപ്പോൾ   ആരാധനയോടെ നോക്കി നിന്നു   അണയാത്ത വികാരമായി (X2) ആളി കത്തുന്നുവല്ലോ ഇന്നും   ആരോടും പറയാതെ അങ്ങ്   അകതാരിൽ സൂക്ഷിച്ചു വച്ചത്   അണിവിരലും തള്ള വിരലുകളിലൂടെ (X2) ആ ആ … ഹം … ആകാശം പോലെ നീ   അല്ലാതിരുന്നില്ല ഈ ഉള്ളിലെ സ്വരം   ആഴത്തിലൊരു നിമിഷം നിന്റെ രൂപം   അതിരുകൾക്കപ്പുറം ഉള്ള വികാരം (X2) അണയാത്ത കുളിരായി വന്നു സ്പർശിച്ചു   ആലോലതിൻ താളമായ് നിന്നെ തേടി   അനന്തമായൊരു സ്നേഹസ്വരം   ആ … ഹം … ഹൃദയത്തിൽ നീയെന്നെ അനുരാഗം (X2) ആ … ഹം … നിന്റെ സ്പർശം ആകാശമായി   ആശ്വാസമാകുന്നു അകതാരിൽ വർണ്ണ വസന്തമായി നീ (X2) അത് എഴുതി പാടുമ്പോൾ   അറിയിക്കാനാവാത്ത എൻ   ആനന്ദ അനുഭൂതിയുടെ   അലകൾ നീയുണ്ടോ അറിയുന്നു (X2) ജീ ആർ കവിയൂർ  11 01 2026 (കാനഡ, ടൊറൻ്റോ)

മീട്ടാത്ത തംബുരു

മീട്ടാത്ത തംബുരു മീട്ടാത്ത തംബുരു താളങ്ങൾ വായുവിൽ മുഴങ്ങുന്നു   തണുത്ത കാറ്റ് വേദനകളെ ഹൃദയത്തിൽ തളിർക്കുന്നു   പാതിരാവിൽ ഹൃദ്യ താള സംഗീതം മുഴങ്ങുന്നു   ചെറു ദു:ഖങ്ങൾ പകലിന്റെ വെളിച്ചത്തിൽ മറയുന്നു   നക്ഷത്രങ്ങളുടെ തിളക്കം ചിന്തകളിൽ തെളിയുന്നു   പുലർവിളക്ക് സ്വപ്നങ്ങളെ നടുന്നു   പാതകൾ മറഞ്ഞിട്ടും പ്രാർത്ഥന കാതിൽ കേൾക്കുന്നു   വൃക്ഷങ്ങളുടെ ഇലകൾ ശാന്തി പകർന്നു തൊടുന്നു   നദിയുടെ ഓളങ്ങൾ താളത്തിൽ നൃത്തം ചെയ്യുന്നു   സൂര്യൻ്റെ സ്പർശം ഓരോ നിലവും വെളിപ്പെടുത്തുന്നു   ഹൃദയത്തിലെ മറഞ്ഞു പോയ അനുഭവങ്ങൾ പടരുന്നു   ജീവിതത്തിന്റെ സംഗീതത്തിൽ കേൾക്കായ്  സ്നേഹത്തിന്റെ സ്വരം മാറ്റൊലി കൊള്ളുന്നു ജീ ആർ കവിയൂർ  10 01 2025 ( കാനഡ , ടൊറൻ്റോ)

മിഥ്യ ആണെങ്കിലും

മിഥ്യ ആണെങ്കിലും മിഥ്യ ആണെങ്കിലും ഹൃദയം സത്യം പറയുന്നു   നിശ്ശബ്ദമായ ചിന്തകൾ ഇടവേളകളിൽ മറഞ്ഞു   പ്രകാശം മറഞ്ഞും നിഴലുകൾ പാടുന്നു   കാലത്തിന്റെ വഴികൾ സത്യമറിയാതെ തുറക്കുന്നു   നക്ഷത്രങ്ങൾ മങ്ങുന്ന ആകാശത്തിൽ ചിന്തകൾ തുളുമ്പുന്നു   പുലർവിളക്ക് കിനാവുകൾ വഴി തെളിയിക്കുന്നു   പാതകൾ മറഞ്ഞിട്ടും പ്രതീക്ഷ മിന്നുന്നു   കാറ്റിൻ സ്പർശം വേദനയെ മൃദുവായി തണലായി മാറ്റുന്നു   പൂക്കൾക്കിടയിൽ മറഞ്ഞ രഹസ്യങ്ങൾ പറയുന്ന പോലെ   നദിയുടെ താളത്തിൽ ഗാനം പകർന്ന് ഒഴുകുന്നു   മനസ്സിന്റെ ആഴങ്ങളിൽ തെളിഞ്ഞു വരുന്ന പ്രതിഭാസം   ജീവിതത്തിന്റെ പടവുകളിൽ സത്യത്തിന്റെ തുണി തെളിയുന്നു ജീ ആർ കവിയൂർ  10 01 2025 ( കാനഡ , ടൊറൻ്റോ)

ആഴങ്ങൾക്കുമപ്പുറം (ഗാനം)

ആഴങ്ങൾക്കുമപ്പുറം (ഗാനം) ഓ ഓ ഓ ഓ   ആ ആ ആ ആഹ   കനവും നിനവും തമ്മിലുള്ള ദൂരം   ജനിമൃതികളുടെ ഇടവേളയിൽ തേടി   ആഴങ്ങൾക്കും അളവുകോൽ മൗനമായി   അർത്ഥം സ്വയം ഒളിച്ചുനിന്നു (x2) കാലം ചുരണ്ടുന്ന വഴിത്താരകളിൽ   ശ്വാസങ്ങൾ ചോദ്യമായി വിറയ്ക്കുമ്പോൾ   നിഴലുകൾ ദിശകൾ മറന്നുനടന്നു   നിമിഷങ്ങൾ ഭാരമായി പതിച്ചു (x2) വേദനയുടെ കരകളിൽ തട്ടി   ഓർമ്മകൾ വെളിച്ചമാകാതെ കെട്ടി   നിശ്ശബ്ദത തന്നെ ഭാഷയായി   അകലം ഉള്ളിൽ വളർന്നു (x2) അവസാനം അവിടെ   നിലനിൽപ്പിന്റെ സത്യങ്ങൾ മാത്രം   വാക്കുകൾക്കപ്പുറം തെളിഞ്ഞു   ഹൃദയത്തിൽ പതിഞ്ഞുനിന്നു (x2) ജീ ആർ കവിയൂർ  11 01 2026 (കാനഡ, ടൊറൻ്റോ)

ഏകാന്തതയുടെ സ്വപ്നങ്ങൾ (ഗസൽ)

ഏകാന്തതയുടെ സ്വപ്നങ്ങൾ (ഗസൽ) വിദേശത്തിൽ പ്രണയം അനുഭവിക്കുക പൂർണതയുള്ളതല്ല   ഏകാന്തതയിൽ സ്വപ്നം കാണുക പൂർണതയുള്ളതല്ല (x2) എന്റെ സ്വന്തം നിഴലുകൾ ഓരോ വളവിലും പകർന്നു   ഈ പാതയിൽ എനിക്കു തന്നെ കണ്ടെത്തൽ പൂർണതയുള്ളതല്ല (x2) വാക്കുകൾ നിങ്ങളെ സ്പർശിക്കാൻ ആഗ്രഹിച്ചു, പക്ഷേ   നിശബ്ദതയിൽ എല്ലാം പറയൽ പൂർണതയുള്ളതല്ല (x2) ഹൃദയം ജീവിതത്തിൽ വിശ്വസ്തത കാണിച്ചു   അതിനു പ്രതിഫലം ലഭിക്കുക പൂർണതയുള്ളതല്ല (x2) ജി.ആർ. വേദനയുടെ മഷിയിൽ എഴുതിയത്   ഈ കാലഘട്ടത്തിൽ സത്യം പറയുക പൂർണതയുള്ളതല്ല (x2) ജീ ആർ കവിയൂർ  10 01 2025 ( കാനഡ , ടൊറൻ്റോ)

ഉത്സവാനന്തര ശാന്തി (ഭക്തി ഗാനം)

ഉത്സവാനന്തര ശാന്തി  (ഭക്തി ഗാനം) തൃക്കവിയൂരപ്പാ ശരണം ശരണം തൃക്കൺ പാർത്തു അനുഗ്രഹിക്കുക ഭഗവാനേ ഉത്സവത്തിൻ്റെ ഊർജ്ജം നിറഞ്ഞ രാവുകൾ കഴിഞ്ഞു ഉമാപതി ഉരുച്ചുറ്റൽ പൂർത്തിയായി ശാന്തമായി ഉത്തമമായി വന്നു പള്ളിവേട്ടയുടെ പുണ്യം ഉണർവോടെ ആറാട്ടിൻ്റെ തണുപ്പും കഴിഞ്ഞു(X2) തൃക്കവിയൂരപ്പാ ശരണം ശരണം തൃക്കൺ പാർത്തു അനുഗ്രഹിക്കുക ഭഗവാനേ ഉമയോടൊപ്പം വാണരുളുന്ന ദയാമൂർത്തിയേ ഉപമയോ അലങ്കാരവുമില്ലാതെ ഞാൻ പറയുന്നു ഉള്ളിലുള്ളത് തുറന്നു വയ്ക്കട്ടെ ഭഗവാനേ ഉലകജീവിതത്തിന് ഊർജ്ജം പകരുവാൻ നീ കൂടെയിരിക്കേണം(X2) തൃക്കവിയൂരപ്പാ ശരണം ശരണം തൃക്കൺ പാർത്തു അനുഗ്രഹിക്കുക ഭഗവാനേ ഉത്സവക്കൊടികൾ ഇറങ്ങി വഴികൾ ശാന്തമാകുമ്പോൾ ഉന്മേഷം ഉള്ളിൽ ചേർത്തു ഭക്തനും നിലകൊള്ളുന്നു ഉറങ്ങാതെ കാത്ത ദിനങ്ങളുടെ സ്മൃതികളോടെ ഉറച്ച വിശ്വാസം വരും ദിവസങ്ങൾക്ക് കരുത്താകുന്നു(X2) തൃക്കവിയൂരപ്പാ ശരണം ശരണം തൃക്കൺ പാർത്തു അനുഗ്രഹിക്കുക ഭഗവാനേ ഉലകത്തിൻ്റെ നല്ല നടത്തിപ്പിനായി ഭഗവാനേ ഉചിതമായി സംഹാരവും സൃഷ്ടിയും ചെയ്യുന്നവനേ ഉഴറുന്ന മനസ്സുകൾക്ക് ശാന്തി നൽകുവാനായി ഉന്നതബോധത്തോടെ നീ വാഴേണം, ശരണം ശരണം തൃക്കവിയൂരപ്പാ(X2) തൃക്കവിയൂരപ്പാ ശരണം ശരണം തൃക്കൺ പാർത്തു അനു...

ഓർമ്മപ്പീലി

ഓർമ്മപ്പീലി കാലത്തിന്റെ സ്മൃതികൾ തണലായി പൊഴിയുന്നു   പഴയ വഴികളുടെ ഓരത്ത് പ്രണയം മൊട്ടിട്ടു   പാതിരാവിന്റെ ശാന്ത മിഴികളിൽ മറഞ്ഞ   പൂക്കളും പാതകൾക്കും അനുസ്മരണ ചിന്തകൾ പകരുന്നു   പറവകളുടെ പറക്കൽ ഹൃദയത്തിൽ മുഴങ്ങുന്നു   തണുത്ത കാറ്റ് പഴയ കഥകൾ പറയുന്നു   നിഴലുകളിൽ മിന്നുന്ന സൂര്യകിരണങ്ങൾ   നിശ്ശബ്ദമായ ശ്വാസങ്ങളിൽ സംഗീതം പകരുന്നു   ചെറുപുഴകളുടെ ഗാനം സ്മൃതിചിത്രങ്ങളിൽ താളം തല്ലുന്നു   വൃക്ഷങ്ങളുടെ ചില്ലകളിൽ കാറ്റ് നൃത്തം നടത്തുന്നു   പ്രവാഹത്തിന്റെ മൃദുല സ്പർശം സുഖം പകരുന്നു   ജീവിത പുസ്തക താളുകളിൽ ചെറിയ ഓർമ്മപ്പീലി മനസ്സിൽ പെരുകുന്നു ജീ ആർ കവിയൂർ  09 01 2025 ( കാനഡ , ടൊറൻ്റോ)

കരളിൻ്റെ വിധി

“കരളിന്റെ വിധി” കരളിന്റെ മിടിപ്പിന് അകമ്പടിയായി   പ്രവാഹങ്ങളിൽ കനിവോടെ തഴുകുന്നു   കല്ലുകൾക്കും മണ്ണിനും ഇടയിൽ തണൽ   പുലരി തെളിയുമ്പോൾ കഥകൾ തുറന്നു പറയുന്നു   കാറ്റിൽ കിനാവുകൾ പായുന്നു, ചിറകുകൾ വിരിച്ചു ഉയരുന്നു   പൂക്കൾക്കിടയിൽ മറഞ്ഞിരിക്കുന്ന കനിവ് തെളിയുന്നു   വൃക്ഷങ്ങളുടെ ഇലകൾ സദാ വിനീതമായി തലകുലുക്കുന്ന പോലെ  നിശ്ശബ്ദമായ രാത്രിയിൽ ചിന്തകൾ മുഴങ്ങുന്നു   പുഴയുടെ ഓളങ്ങൾ തഴുകുന്ന തരംഗങ്ങൾ   സൂര്യൻ്റെ കിരണങ്ങൾ വഴികൾ തെളിയിക്കുന്നു   മനസ്സിന്റെ ആഴങ്ങളിൽ പ്രണയപുഞ്ചിരി പടർന്നു   ജീവിത ഗാനത്തിൽ കരളിന്റെ സ്വരം ഇടറുന്നു  ജീ ആർ കവിയൂർ  09 01 2025 ( കാനഡ , ടൊറൻ്റോ)

ജന്മദേശം

ജന്മദേശം ജന്മദേശത്തിന്റെ മേഘങ്ങൾ തഴുകുന്ന ഓർമ്മകൾ   മണ്ണിലെ സുഗന്ധം കാലത്തെ വിളിക്കുന്നു   പാതകൾ ചുറ്റി യാത്രകളുടെ കഥകൾ   നിശബ്ദമായ മൃദുലതയാർന്ന സുവിശേഷം പകരുന്നു   കാടുകളും കാറ്റും പഴമയുടെ സംഗീതം   കല്ലറകളിൽ പടരുന്ന നിഴൽ   പുഴകളുടെ കളകളുടെ ഗാനം കാതിൽ മുഴങ്ങുന്നു   സമയത്തിന്റെ ചിറകുകളിൽ ചിന്തകൾ ഉയർന്നു പറക്കുന്നു   പുൽമേടുകളുടെ സ്പർശം കുളിർ പകരുന്നു   ആകാശത്തിന്റെ വെളിച്ചം മെല്ലെ തഴുകുമ്പോൾ   കൃഷിക്കാർ താളത്തിൽ പാടി ജോലികൾ തുടരുന്നു   ജീവിതത്തിന്റെ സ്വരങ്ങൾ മനസ്സിൽ നിറഞ്ഞു ജീ ആർ കവിയൂർ  09 01 2025 ( കാനഡ , ടൊറൻ്റോ)

നിറമാറ്റം

നിറമാറ്റം പച്ച വിരിച്ച മലയും താഴ്‌വാരങ്ങളും   പൂക്കളുടെ ഗന്ധം കാലത്തെ വിളിച്ചോതുന്നു   മൃദുലമായ കാറ്റ് മൂളി അകന്നപ്പോൾ   മഴവില്ലിൻ മനോഹര തിളക്കം   മാറുന്ന സായാഹ്നത്തിന്റെ രൂപങ്ങൾ   വാനത്ത് വെളിച്ചം സുഖം പകരുന്നു   വൃക്ഷങ്ങളിൽ ശിശിര കണങ്ങൾ മിന്നി   നിശബ്ദമായ ദൃശ്യങ്ങൾ മനസ്സിൽ നിറഞ്ഞു   ഉഷസ്സിന്റെ തിരശീലയിൽ വർണ്ണവ്യത്യാസം   ജാലകം തുറക്കുന്നു ദൃശ്യ ചാരുത   പാതിരാവിന്റെ മിഴികളിൽ മറഞ്ഞ   സ്വപ്നങ്ങൾ തണലായി എത്തുന്നു ജീ ആർ കവിയൂർ  09 01 2025 ( കാനഡ , ടൊറൻ്റോ)

ഹൃദയത്തിന്റെ പ്രതിബിംബങ്ങൾ” (ഗസൽ)

ഹൃദയത്തിന്റെ പ്രതിബിംബങ്ങൾ” (ഗസൽ) മറ്റുള്ളവരെ ഞങ്ങൾ ചോദ്യം ചെയ്തു എന്തിനായി സ്വന്തം കണ്ണാടി മാത്രം നമ്മിൽ നിന്നു മറഞ്ഞു പോയി (x2) ഞാൻ ആരാണ്, എന്താണ് എന്ന ചിന്തയിൽ ഞാൻ കൂട്ടത്തിനുള്ളിലിരിക്കെ ഹൃദയം ഒറ്റപ്പെട്ടു പോയി (x2) കുറ്റം തേടൽ ഇന്നൊരു ശീലമായി മാറി മനസ്സാക്ഷി പോലും മൗനത്തിൽ ഉറങ്ങി പോയി (x2) മൂല്യങ്ങൾ തകർന്നു, നൈതികത ചുമന്നുനടന്നു ലാഭത്തിന്റെ ഓട്ടത്തിൽ മനുഷ്യൻ ചെറുതായി പോയി (x2) ക്ഷമിക്കാമായിരുന്ന വേദന മറന്നുതള്ളി വൈരത്തിന്റെ ശബ്ദത്തിൽ നീതിയും കരഞ്ഞു പോയി (x2) ജി ആർ പറയുന്നു — ഹൃദയം ശുദ്ധമായാൽ അതുതന്നെയാകും മനുഷ്യന്റെ ധർമ്മമായി പോയി (x2) ജീ ആർ കവിയൂർ  09 01 2025 ( കാനഡ , ടൊറൻ്റോ)

മൂകാംബികേ.. (ഭക്തി ഗാനം)

മൂകാംബികേ.. (ഭക്തി ഗാനം) ഹൃദയ കമലത്തിലേഴും ഹേമാംബികേ ദേവി മൂകാംബികേ അമ്മേ ശരണം, ദേവി ശരണം കൊല്ലൂരിൽ അമരുന്ന മൂകാംബികേ അക്ഷര ചിമിഴിൽ ദീപമായി വിളങ്ങും ക്ഷതമില്ലാതെ നാവിനു അമൃതം പകരും ക്ഷമ സ്വരൂപിണിയാം സരസ്വതിയും നീയേ ക്ഷിപ്ര പ്രസാദിനിയും നീയേ, അംബിക ദേവി (X2) ഹൃദയ കമലത്തിലേഴും ഹേമാംബികേ ദേവി മൂകാംബികേ അമ്മേ ശരണം, ദേവി ശരണം കൊല്ലൂരിൽ അമരുന്ന മൂകാംബികേ എന്നുള്ളിലെ അഹങ്കാരമാം മൂകാസുരനെ നിഗ്രഹിച്ച് എന്നെ അറിഞ്ഞു കാത്തുകൊള്ളണേ അമ്മേ എത്ര എഴുതിയാലും പാടിയാലും നിൻ്റെ നാമം മതി വരില്ല അമ്മേ ഏഴയാം, നീ എനിക്ക് നിത്യം തുണയേകണേ അമ്മേ (X2) ഹൃദയ കമലത്തിലേഴും ഹേമാംബികേ ദേവി മൂകാംബികേ അമ്മേ ശരണം, ദേവി ശരണം കൊല്ലൂരിൽ അമരുന്ന മൂകാംബികേ ജീ ആർ കവിയൂർ  09 01 2025 ( കാനഡ , ടൊറൻ്റോ)

അധരപീയൂഷം (ഭക്തി ഗാനം)

അധരപീയൂഷം (ഭക്തി ഗാനം) അധരപീയൂഷം, കൃഷ്ണാ ഹൃദയനാദമായ മുരളീധരാ അധരപീയൂഷം, കൃഷ്ണാ കരുണാസാഗരാ, ശ്യാമസുന്ദരാ കൃഷ്ണാ കൃഷ്ണാ നാരായണാ  മധുരമായി നുകർന്ന പാഴ്മുളം തണ്ടിന്റെ മോഹന നാദം മഴപെയ്യും പോലെ വൃന്ദാവനമുണരും ഓരോ ശ്വാസത്തിലും നിന്റെ സാന്നിധ്യം അമൃതമായൊഴുകുന്നു(X2) അധരപീയൂഷം, കൃഷ്ണാ ഹൃദയനാദമായ മുരളീധരാ അധരപീയൂഷം, കൃഷ്ണാ കരുണാസാഗരാ, ശ്യാമസുന്ദരാ കൃഷ്ണാ കൃഷ്ണാ നാരായണാ  മനോഹര ജന്മമേ നിനക്ക് വന്നൊരു ഭാഗ്യം ഗോപികഹൃദയം പാടുന്ന സൗഭാഗ്യം മാലോകരിൽ എത്ര പേർക്കുണ്ട് ഈ ദിവ്യനാദം കേൾക്കുവാൻ യോഗം (X2) അധരപീയൂഷം, കൃഷ്ണാ ഹൃദയനാദമായ മുരളീധരാ അധരപീയൂഷം, കൃഷ്ണാ കരുണാസാഗരാ, ശ്യാമസുന്ദരാ കൃഷ്ണാ കൃഷ്ണാ നാരായണാ    കണ്ണനേ നീയല്ലോ കർമ്മവിമോചനകൻ  കണ്ണീരിലുമെൻ ജീവൻ ആശ്വാസം നാമം ജപിച്ചാൽ നിഴലായ് നീ കൂടെ ശരണാഗതർക്കു നീ കരുണാരസം(X2) അധരപീയൂഷം, കൃഷ്ണാ ഹൃദയനാദമായ മുരളീധരാ അധരപീയൂഷം, കൃഷ്ണാ കരുണാസാഗരാ, ശ്യാമസുന്ദരാ കൃഷ്ണാ കൃഷ്ണാ നാരായണാ  ജീ ആർ കവിയൂർ  09 01 2025 ( കാനഡ , ടൊറൻ്റോ)

രക്ഷകൻ ( ക്രിസ്തീയ ഭക്തി ഗാനം)

രക്ഷകൻ ( ക്രിസ്തീയ ഭക്തി ഗാനം) ഓ… ഓ… ലാ… ലാ…   ഓ… ലാ… ഹൂ… ഹൂ…   എന്റെ രക്ഷകനായ ശക്തനായ ദൈവ പുത്രനെ   നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി      എന്നെ ശക്തിപ്പെടുത്തുന്നവൻ നീ സർവശക്തൻ   പ്രതിസന്ധിയിൽ നീ എനിക്ക് സഹായം.   സൂര്യനും കാറ്റും ശക്തിയേറിയാലും,   നിന്റെ സാന്നിധ്യത്തിൽ ഞാൻ ഭയപ്പെടാറില്ല. (X2) എന്റെ രക്ഷകനായ ശക്തനായ ദൈവ പുത്രനെ   നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി   എന്റെ രക്ഷകനായ ശക്തനായ ദൈവ പുത്രനെ   നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി (X2):     പാപങ്ങളും വേദനകളും മറികടന്ന്,   നിനക്കായ് ഞാൻ ജീവിക്കും വിശ്വാസത്തോടെ.   ദൈവം കൂടെയാണെങ്കിൽ എല്ലാം സാധ്യമാണ്,   നിന്റെ നാമത്തിൽ ഞാൻ ശക്തനാകുന്നു.(X2)     എന്റെ രക്ഷകനായ ശക്തനായ ദൈവ പുത്രനെ   നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി   എന്റെ രക്ഷകനായ ശക്തനായ ദൈവ പുത്രനെ   നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി (X2):  ജീ ആർ കവിയൂർ  08 01 2026 (കാനഡ , ടൊറൻ്റോ)

നഗ്നത

നഗ്നത വസ്ത്രം ഇല്ലായ്മ മാത്രമല്ല നഗ്നത   മറയ്ക്കാൻ ഒന്നുമില്ലാത്ത അവസ്ഥയാണ്   ദാരിദ്ര്യത്തിന്റെ മുന്നിൽ ശരീരം തുറന്നുനിൽക്കുന്നു   മാനം പോലും സഹായിക്കാനാവാതെ മാറുന്നു   കണ്ണുകളിൽ നാണം നിറയുന്നു   തണുപ്പിൽ കൈകൾ സ്വയം ചുറ്റിപ്പിടിക്കുന്നു   വാക്കുകൾ പറയാൻ മടിക്കുന്നു   നോട്ടങ്ങൾ ഹൃദയം തുളയ്ക്കുന്നു   നഗ്ന സത്യം ചിലർക്കു ചിലപ്പോൾ ഇഷ്ടമാകില്ല   സമൂഹം തിരിഞ്ഞുനോക്കുന്നു   കരുണ മൗനമായി നിൽക്കുന്നു   അവൻ ഉള്ളിൽ നിന്ന് പൊട്ടിത്തെറിക്കുന്നു ജീ ആർ കവിയൂർ  08 01 2025 ( കാനഡ , ടൊറൻ്റോ)

ദാരിദ്ര്യം

ദാരിദ്ര്യം ചെറു പൈതൽ അത്താഴം കിട്ടാതെ കാത്തുനിൽക്കുന്നു   തെരുവിലെ കുഞ്ഞുങ്ങളുടെ പുഞ്ചിരി ദൂരെയായി മങ്ങുന്നു   മണ്ണിൽ ചേരാനാവാതെ പഴകിയ വസ്ത്രങ്ങൾ കൂമ്പാരമാകുന്നു   കണ്ണീരിൽ നനഞ്ഞ ദുഃഖങ്ങൾ മൗനമായി സംസാരിക്കുന്നു   കൈകൾ നീളുന്നു ഒരു കഷണം ആഹാരത്തിനായി   വർഷങ്ങളോളം കാത്തിരുന്ന കാറ്റും ശൂന്യമായി മാറുന്നു   ദാരിദ്ര്യഭാരത്തിൽ വീർപ്പുമുട്ടുന്ന വീടുകൾ   വെളിച്ചം അറിയാതെ ഇരുട്ടിൽ മുങ്ങുന്നു   വറ്റിയ പുഴയിൽ ദാഹം നിലവിളിക്കുന്നു   വേനൽക്കാറ്റിന്റെ കുളിർ പോലും ആശ്വാസമാകുന്നില്ല   തണുത്ത രാവിൽ വിശപ്പ് താളമിട്ട് തുടരുന്നു   ദാരിദ്ര്യം ഹൃദയത്തിൽ മായാത്ത അടയാളം കുറിക്കുന്നു ജീ ആർ കവിയൂർ  08 01 2025 ( കാനഡ , ടൊറൻ്റോ)

സന്ധ്യാകണിക

സന്ധ്യാകണിക  മഞ്ഞിൻ നിഴലിൽ സന്ധ്യാകണിക തെളിയുന്നു   നദിയിലെ ഓളങ്ങൾ നൃത്തം വെക്കുന്നു   മലകൾക്കിടയിലുടെ മഴവിൽ നിറങ്ങൾ വിതറി   വർഷ കാറ്റിൽ ഓർമ്മകൾ പുഞ്ചിരിക്കുന്നു    പ്രകൃതിയുടെ പച്ചപ്പ് ഹൃദയത്തെ സ്പർശിക്കുന്നു. പുലരിയുടെയും കാറ്റിന്റെയും ഗന്ധം പടരുന്നു കുളിരുള്ള കാടുകൾ സാന്ദ്രമായ സംഗീതം പാടുന്നു   ചിറകുള്ള പക്ഷികൾ മന്ദഗതിയിൽ പറന്നു പോകുന്നു   പാതിരാപ്പൂവുകൾ പൊഴിഞ്ഞുവീണു മണ്ണിനു മണം പകരുന്നു   നക്ഷത്ര പ്രകാശം വിതറി തന്മാത്ര തിളങ്ങുന്നു   വേനൽമഴയുടെ ഓർമ്മ പകർന്നു മധുരം സൃഷ്ടിക്കുന്നു   സന്ധ്യാകണികയുടെ കിരണം ഹൃദയത്തിൽ സന്തോഷം നൽകുന്നു ജീ ആർ കവിയൂർ  08 01 2025 ( കാനഡ , ടൊറൻ്റോ)

കടൽ കൊള്ളക്കാരൻ

കടൽ കൊള്ളക്കാരൻ  കടൽ കടക്കുമ്പോൾ കടൽ കൊള്ളക്കാരൻ വേഗത കാട്ടുന്നു   മഴത്തുള്ളികൾ വീണു ചിതറുന്നു, ഇടവേളകളില്ലാതെ പാറക്കല്ലുകളിൽ   പർവതങ്ങളിലൂടെ, ഇടയിലൂടെ, പാതകളിൽ നിരങ്ങി നീങ്ങുന്നു   വിരലുകൾ പോലെ സാവധാനമായ ഗതി ഓളങ്ങൾ അനുസരിക്കുന്നു   കാറ്റിന്റെ ഉന്മാദത്തിൽ ഒളിച്ചിടാൻ ഇടങ്ങൾ തേടുന്നു   ഇരുളിനെ വകവെക്കാതെ തുഴയുന്നു   നദികളുടെ സാന്നിധ്യം നോക്കിയില്ല   തണുത്ത മഴയും മഞ്ഞും അവനെ തടഞ്ഞില്ല   കറുത്ത രാവിൽ കുളിർ കനിഞ്ഞു നിൽക്കുന്നു   സ്വപ്നങ്ങളുടെ അന്തരീക്ഷം സാക്ഷ്യം വഹിക്കുന്നു   അവൻ അപ്രത്യക്ഷമായ കഥകൾ പകരുന്നു എങ്ങും   ഒറ്റപ്പെട്ടൊരു യാത്രയിലൂടെ ലോകം വിസ്മയിക്കുന്നു ജീ ആർ കവിയൂർ  08 01 2025 ( കാനഡ , ടൊറൻ്റോ)

വളരെ അടുത്ത് (ഗസൽ)

വളരെ അടുത്ത് (ഗസൽ) ഇത്ര അടുത്ത് വരൂ, ഹൃദയത്തിൽ ഇനി സ്ഥലമില്ല   ഇനി കാത്തിരിക്കാൻ, ഹൃദയത്തിന് ക്ഷമയില്ല (X2)   നിശബ്ദ നോട്ടം ഒരു നിമിഷത്തിൽ പറഞ്ഞത്   ആയിരം വാക്കുകളിലും അത് പ്രകടമാകില്ല (X2)   രാത്രി മുഴുവൻ ഉണരുന്നു നിൻ്റെ ചിന്തയിൽ   ഉറക്കം വരുന്നു, പക്ഷേ അവിടെ പ്രഭാതമില്ല (X2)   സമാധാനത്തിന് ഒരു നിഴൽ ഞാൻ തേടി   പ്രേമം മാറിയപ്പോൾ വേദനയ്ക്ക് സ്ഥലമില്ല (X2)   നിൻ്റെ സാന്നിധ്യം എന്റെ സത്വമായി മാറി   നീയില്ലാതെ, ഈ ലോകത്ത് എനിക്ക് തലമേ ഇല്ല (X2)   ജി.ആർ. പറയുന്നു, ഇന്ന് ഈ ഗസൽ നിനക്ക് കൈമാറുന്നു   നീയില്ലാതെ മറ്റാരെയും കാണാൻ കഴിയില്ല (X2) ജീ ആർ കവിയൂർ  08 01 2026 ( കാനഡ , ടൊറൻ്റോ)

കുഞ്ഞു ഓർമ്മകൾ (ഗാനം)

കുഞ്ഞു ഓർമ്മകൾ (ഗാനം) ഇത് വഴി പോകും അപ്പൂപ്പൻ താടിയെ ഈ വഴി പോകുമ്പോൾ കണ്ടുവോ എൻ്റെ കുറുമ്പ് കാട്ടും കുഞ്ഞുകിളിയെ മിണ്ടാത്തവളുടെ തുമ്പപ്പൂ ചിരി മായുന്നില്ല, ഓർമ്മ പുസ്തകത്തിലെ പീലിത്തുണ്ടു പോലെ കുഞ്ഞുകൈകളാൽ കഞ്ഞിയും കറിയും കണ്ണൻ ചിരട്ടയിൽ വെച്ച് കളിച്ച കാലം വെള്ളവീശിയ ആകാശം മുട്ടും മാവിൻ ചുവട്ടിലിരുന്നു കഥ പറഞ്ഞും പാട്ട് പാടിയും ഓ… ഓർമ്മകളിലെ മഴ പെയ്യുന്ന സമയം കണ്ണീരില്ലാത്തൊരു സ്നേഹം, മധുരം പോലെ കൈ കൊട്ടി ചുവട് വച്ചു കോമളമായ ദിനങ്ങൾ അന്നത്തെ കളികൾ ഇന്നും ഹൃദയത്തിൽ ജീവിക്കുന്നു പുഴയരികിലെ പറമ്പിലായ് ഒളിച്ചു കളി കറുത്ത വഞ്ചി കണ്ടു ചിരിച്ച സ്നേഹലഹരി വിലാപമില്ലാതെ സ്വപ്നം കണ്ട രാവുകൾ ഉത്സവത്തിന് അമ്പലപ്പറമ്പിലെ ആനയുടെ വാലിലെ രോമത്തിനായി പകരം കൊടുത്തു വാങ്ങിയ ബാല്യം ഇന്നു നീ അമ്മയായ് അമ്മൂമ്മയായ് എങ്ങോ കഴിയുന്നു വല്ലോ… ഓ… ഓർമ്മകളിലെ മഴ പെയ്യുന്ന സമയം കണ്ണീരില്ലാത്തൊരു സ്നേഹം, മധുരം പോലെ കൈ കൊട്ടി ചുവട് വച്ചു കോമളമായ ദിനങ്ങൾ അന്നത്തെ കളികൾ ഇന്നും ഹൃദയത്തിൽ ജീവിക്കുന്നു ആമ്പൽപൂവിൻ മന്ദഹാസവും പുഴയുടെ കളകളാരവവും കുട്ടിക്കാലത്തിന്റെ മായാത്ത മധുരം ഓർമ്മയിൽ വീണുപൊങ്ങുന്ന നിമിഷങ്ങൾ ഇന്നും എൻ കുഞ്ഞു...

ഗുരുവായൂരപ്പാ ഭഗവാനേ

കൃഷ്ണാ കൃഷ്ണാ നാരായണാ   ഗുരുവായൂരപ്പാ ഭഗവാനേ   എത്ര തന്നാലും നിൻ്റെ   പുഞ്ചിരി പൂ മാത്രം മതി എനിക്ക്   മനസ്സാൽ തീർക്കുമെൻ അക്ഷരപൂമാല   മധുരമായി സ്വീകരിക്കണേ കണ്ണാ   ഗുരുവായൂരപ്പാ ഭഗവാനേ   കൃഷ്ണാ കൃഷ്ണാ നാരായണാ   ഗുരുവായൂരപ്പാ ഭഗവാനേ   എഴുതി വർണ്ണിക്കാൻ ഞാനൊരു   പൂന്താനമല്ല പിന്നെ പാടി ഉറക്കാൻ   പാട്ടിൻ്റെ ഗന്ധർവനല്ല ഞാനൊരു   പാവമാം സുധാമയല്ലോ കണ്ണാ   കൃഷ്ണാ കൃഷ്ണാ നാരായണാ   ഗുരുവായൂരപ്പാ ഭഗവാനേ   നിനക്കായി നേദിക്കാൻ   ഇല്ല കദളിപഴവും വെണ്ണയും   പാലുമൊക്കയും എൻ്റെ മനസിൻ്റെ   വെണ്മയാർന്ന ഭക്തി അല്ലാതെയില്ല   നിനക്ക് തരാൻ കണ്ണാ   ഗുരുവായൂരപ്പാ ഭഗവാനേ   കൃഷ്ണാ കൃഷ്ണാ നാരായണാ   ഗുരുവായൂരപ്പാ ഭഗവാനേ   നീറും മനസ്സിനൊരു ആശ്വാസം   നീങ്ങുന്നു വ്യഥകൾ നിന്നെ   ഭജിക്കുമ്പോൾ എൻ ഉള്ളിൽ എല്ലാം   നിറയണേ നാരായണാ ഭഗവാനേ   കൃഷ്ണാ ഗുരുവായൂരപ്പ...

“മാംസനിബദ്ധമല്ല രാഗം”

“മാംസനിബദ്ധമല്ല രാഗം” ആ ആ ആ ആഹ  ല ല ല ലല ജന്മജന്മാന്തരങ്ങളായി  ജരാനരവന്നിട്ടും മനസ്സ് മാർക്കണ്ഡേയനായിരിക്കുന്നു മറക്കില്ലൊരിക്കലും നിന്നെ (X2) പ്രണയത്തിന്റെ തീരങ്ങളിലാഴുന്നു സ്മരണകളുടെ വലയിൽ പെട്ടുപോയി നീയെനിക്ക് മാത്രമെന്തെ പിടിതരാഞ്ഞോ? നിശബ്ദമാവുമ്പോഴും കൂടെയിരിക്കുന്നുവല്ലോ സ്മരണകളിൽ(X2) കാലങ്ങളിലൂടെ എത്ര തിരഞ്ഞാലും നിന്റെ പ്രതിഛായയേ പ്രണയിച്ച്  ഹൃദയത്തിന്റെ വെളിച്ചത്തിൽ നിറഞ്ഞു നീ എപ്പോഴും എന്റെ നടുവിൽ നിന്നു(X2) പൂക്കളെ പോലെ സ്നേഹത്തിന്റെ മണവും തുടർന്ന് ഒഴുകുന്ന കാറ്റിൽ പകർന്നു വെറുതെയല്ല, ഈ യാത്രയിൽ നീ എന്റെ ഉള്ളിലായ് ജീവിക്കുന്നു(X2) അറിയുക എന്നുള്ളിലായി തുടിക്കുന്നു  ആ മഹാ കവി കുമാരനാശാൻ്റെ വരികൾ  “മാംസനിബദ്ധമല്ല രാഗം” – ഈ ചിന്തയാൽ ജീവിക്കുന്നു ഇന്നും നിനക്കായ്(X2) ജീ ആർ കവിയൂർ  07 01 2026 ( കാനഡ , ടൊറൻ്റോ)

മാതൃഭാരതീ നമഃ(ഗണഗീതം)

മാതൃഭാരതീ നമഃ (ഗണഗീതം) മാ ഭാരതീ നമോസ്തുതേ (X2) വന്ദേ മമ ധരണീമാതരം (X2) ത്യാഗവീരർ നിനക്കായി ഉയർന്ന ചരിതം ചൊല്ലും ഭാരതം വേദശബ്ദം മുഴങ്ങുമീ മണ്ണിൽ വീര്യം പൂക്കുന്ന കാലം സേവനമാണ് ശ്വാസമായി സത്യമാണ് വഴി നമ്മുക്ക് കൈകോർക്കാം ഒരുമയായി കർമ്മപഥം തെളിയിക്കാം ശാഖകളിൽ ജന്മംകൊണ്ട സാംസ്കാരിക സ്വപ്നം കാക്കാം മാ ഭാരതീ നമോസ്തുതേ (X3) വന്ദേ മമ ധരണീമാതരം (X2) ഹിന്ദു ഹൃദയം ജ്വലിക്കട്ടെ വിശ്വമുഴുവൻ കാണട്ടെ മമ ഭാരതം ജീ ആർ കവിയൂർ  07 01 2026 ( കാനഡ , ടൊറൻ്റോ)

മൗനം കൂടുകൂട്ടി (വിരഹ ഗാനം)

മൗനം കൂടുകൂട്ടി  (വിരഹ ഗാനം) മാനമിരുണ്ടു മനം നൊന്തു  ഉള്ളകത്തിലെ കാവിൽ ആരോരും കേൾക്കാതെ പുള്ളോർ കുടം തേങ്ങി നിഴൽ പോലും വഴിതെറ്റി   എണ്ണ വറ്റിയ വിളക്കുകൾ   കരിത്തിരി പുകയായി മെല്ലെ   വെളിച്ചം മടങ്ങി, മൗനം കൂടുകൂട്ടി(X2) മാനമിരുണ്ടു മനം നൊന്തു  ഉള്ളകത്തിലെ കാവിൽ ആരോരും കേൾക്കാതെ പുള്ളോർ കുടം തേങ്ങി കരിവളകൾ വീണുടഞ്ഞു മറന്നുവച്ച ചിരികൾ   കാറ്റിൽ തിരികെ ഒഴുകി   കണ്ണീരായി നിലം തൊടുന്നു(X2) മാനമിരുണ്ടു മനം നൊന്തു  ഉള്ളകത്തിലെ കാവിൽ ആരോരും കേൾക്കാതെ പുള്ളോർ കുടം തേങ്ങി പങ്കിട്ട നിമിഷങ്ങൾ   സ്വപ്നമായി തളരുന്നു   ഉറങ്ങാത്ത കിടന്ന രാവുകൾ പാതിരാ പുള്ളുകൾ കരഞ്ഞു(X2) മാനമിരുണ്ടു മനം നൊന്തു  ഉള്ളകത്തിലെ കാവിൽ ആരോരും കേൾക്കാതെ പുള്ളോർ കുടം തേങ്ങി കാലം മുന്നോട്ട് നീങ്ങുമ്പോൾ   ഹൃദയം വല്ലാതെ താളമിട്ടു  ഒറ്റപ്പെടലിൽ സംഗീതമായി ജീവിത വഞ്ചി ഉലഞ്ഞു (X2) മാനമിരുണ്ടു മനം നൊന്തു  ഉള്ളകത്തിലെ കാവിൽ ആരോരും കേൾക്കാതെ പുള്ളോർ കുടം തേങ്ങി. ജീ ആർ കവിയൂർ  07 01 2026 (കാനഡ, ടൊറൻ്റോ)